1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Mar / 2019
24
Sunday

ഷൊർണ്ണൂർ എംഎൽഎയെ പിണറായി കൈവിട്ടതായി സൂചന; ഓഡിയോ ക്ലിപ്പുകളിൽ 'അശ്ലീലത'യുണ്ടെങ്കിൽ ശശിയെ പാർട്ടിയിൽ നിന്ന് പുറത്താക്കും; എംഎൽഎ സ്ഥാനം രാജിവയ്ക്കാനും ആവശ്യപ്പെടും; പിണറായി തിരിച്ചെത്തും വരെ കാത്തിരിക്കാൻ ഇരയോട് നിർദ്ദേശിച്ച് സിപിഎം; പരാതി കിട്ടിയെന്ന് പറഞ്ഞ് ജില്ലാ സെക്രട്ടറിയുടെ മലക്കം മറിച്ചിലും; വനിതാ കമ്മീഷൻ സ്വമേധയാ കേസ് എടുക്കില്ല; വിവാദങ്ങളുണ്ടാക്കാതെ കരുതലോടെ പ്രതികരിച്ച് വി എസ്; സിപിഎം ഇരട്ടത്താപ്പ് തുറന്ന് കാട്ടി ചെന്നിത്തലയും

September 05, 2018 | 01:39 PM IST | Permalink



ഷൊർണ്ണൂർ എംഎൽഎയെ പിണറായി കൈവിട്ടതായി സൂചന; ഓഡിയോ ക്ലിപ്പുകളിൽ 'അശ്ലീലത'യുണ്ടെങ്കിൽ ശശിയെ പാർട്ടിയിൽ നിന്ന് പുറത്താക്കും; എംഎൽഎ സ്ഥാനം രാജിവയ്ക്കാനും ആവശ്യപ്പെടും; പിണറായി തിരിച്ചെത്തും വരെ കാത്തിരിക്കാൻ ഇരയോട് നിർദ്ദേശിച്ച് സിപിഎം; പരാതി കിട്ടിയെന്ന് പറഞ്ഞ് ജില്ലാ സെക്രട്ടറിയുടെ മലക്കം മറിച്ചിലും; വനിതാ കമ്മീഷൻ സ്വമേധയാ കേസ് എടുക്കില്ല; വിവാദങ്ങളുണ്ടാക്കാതെ കരുതലോടെ പ്രതികരിച്ച് വി എസ്; സിപിഎം ഇരട്ടത്താപ്പ് തുറന്ന് കാട്ടി ചെന്നിത്തലയും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സിപിഎം എംഎൽഎയ്‌ക്കെതിരായ പീഡന പരാതിയിൽ വനിതാ കമ്മീഷന് ഒളിച്ചു കളി. ഷൊർണ്ണൂർ എംഎ‍ൽഎയും സിപിഎം നേതാവുമായി പി.കെ ശശിക്കെതിരായ പീഡനപരാതിയിൽ നടപടി സ്വീകരിക്കാത്തത് എന്തുകൊണ്ടാണെന്ന ചോദ്യത്തോട് മലക്കംമറിഞ്ഞ് വനിതാ കമ്മീഷൻ അധ്യക്ഷ എം.സി ജോസഫൈൻ. കമ്മീഷൻ ഒരു കേസിൽ സ്വമേധയാ കേസെടുക്കണമെങ്കിൽ പീഡനത്തിന് ഇരയായ ആൾ കമ്മീഷന് പരാതി നൽകുകയോ പൊതുസമൂഹത്തിനു മുന്നിൽ പരാതിപ്പെടുകയോ വേണം. ഇ കേസിൽ അങ്ങനെയൊന്നും സംഭവിച്ചിട്ടില്ല. പിന്നെ കമ്മീഷന് എങ്ങനെ സ്വമേധയാ കേസെടുക്കാൻ കഴിയുമെന്നും ജോസഫൈൻ ചോദിക്കുന്നു. അതിനിടെ ശശിക്കെതിരെ നടപടിയെടുക്കുമെന്ന് പരാതിക്കാരിക്ക് പാർട്ടി നേതൃത്വം ഉറപ്പു നൽകിയതായാണ് സൂചന. പരാതി പൊലീസിൽ കൊടുക്കരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

പാർട്ടിക്ക് പരാതി നൽകിയതിനെ കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് പാർട്ടിക്ക് പരാതി പരിശോധിക്കാൻ ഉചിതമായ സംവിധാനമുണ്ടെന്നായിരുന്നു വനിതാ കമ്മീഷൻ അധ്യക്ഷയുടെ പ്രതികരണം. മുൻപ് ജനശ്രദ്ധ നേടിയ ചില കേസുകളിലും ദിവസേന മാധ്യമങ്ങൾക്കു മുന്നിൽ പ്രസ്താവന നടത്തിയിരുന്ന വനിതാ കമ്മീഷനാണ് ഇപ്പോൾ ഇര നേരിട്ട് പരാതി നൽകിയില്ലെന്ന ന്യായം പറഞ്ഞ് ഒഴിഞ്ഞുമാറുന്നത്. ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കന്യാസ്ത്രീയുടെ പരാതിയിലും മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കാനും കമ്മീഷന് താൽപര്യമുണ്ടായിരുന്നില്ല. എന്നാൽ മറ്റ് പല കേസുകളിലും വനിതാ കമ്മീഷൻ ധീരതയോടെ പെരുമാറുകയും ചെയ്തു. ശശിയുടെ കാര്യത്തിൽ അന്തിമ തീരുമാനം മുഖ്യമന്ത്രി പിണറായി വിജയന്റേതാകും. അമേരിക്കയിൽ ചികിൽസയിലുള്ള മുഖ്യമന്ത്രി മടങ്ങിയെത്തിയ ശേഷമേ തീരുമാനം ഉണ്ടാകൂ. വിഷയം ചർച്ച ചെയ്യാൻ ഉടൻ പാർട്ടി കമ്മറ്റി ചേരുന്നുണ്ട്. അതിൽ അന്വേഷണ കമ്മീഷനെ നിയമിക്കും.

ഈ അന്വേഷണ കമ്മീഷന് മുമ്പിൽ ഓഡിയോ തെളിവുകൾ അടക്കം യുവതി ഹാജരാക്കും. അതുകൊണ്ട് തന്നെ ശശിക്കെതിരെ നടപടിയെടുക്കാൻ പാർട്ടി നിർബന്ധിതമാകും. ഇതു വരെ പാർട്ടിയുമായി സഹകരിച്ച് മാത്രമേ യുവതി മുന്നോട്ട് പോവുകയുള്ളൂ. ഷൊർണ്ണൂരിലെ വലിയൊരു വിഭാഗം നേതാക്കളും യുവതിയെ പിന്തുണയ്ക്കുന്നുണ്ട്. ഇത് മനസ്സിലാക്കിയാണ് പാർട്ടിയെ വെട്ടിലാക്കാതിരിക്കാൻ കരുതലോടെ നീങ്ങാനുള്ള തീരുമാനം. ഇരിങ്ങാലക്കുടയിൽ പീഡനത്തിൽ കുടുങ്ങിയ ജീവൻ ലാലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. ഈ മാതൃകയിലെ നടപടി എംഎൽഎയ്‌ക്കെതിരേയും സിപിഎം എടുക്കുമെന്നാണ് സൂചന. പിണറായി വിജയനും കോടിയേരിയും ഇതു സംബന്ധിച്ച ആശയ വിനിമയം നടത്തിയിട്ടുണ്ട്. തെളിവുകൾ പരിശോധിക്കാനാണ് തീരുമാനം.

ശശിക്കെതിരായ പരാതി പൊലീസിൽ പോകാതിരിക്കാൻ ഇരയെ സിപിഎം സ്വാധീനിച്ചിട്ടുണ്ട്. താനൊരു പാർട്ടിക്കാരി ആയതിനാൽ പാർട്ടി നിർദ്ദേശം പിന്തുടരുമെന്നാണ് ഡിവൈഎഫ്‌ഐ നേതാവിന്റെ നിലപാട്. പാർട്ടി കൈവിട്ടാൽ പരാതിയുമായി പൊതു സമൂഹത്തിന് മുന്നിൽ പോകുമെന്നാണ് നിലപാട്. അതിനിടെ പി.കെ.ശശി എംഎ‍ൽഎക്കെതിരെ ഉയർന്ന ലൈംഗിക പീഡനാരോപണം പാർട്ടിക്കാര്യമാണെന്ന് മന്ത്രി ഇ.പി ജയരാജൻ. സർക്കാരിന്റെ മുന്നിലുള്ള വിഷയമല്ല. അതിനാൽ താൻ അഭിപ്രായം പറയുന്നില്ല. ഇക്കാര്യം പാർട്ടി സെക്രട്ടറിയോട് പോയി ചോദിക്കണമെന്നും മന്ത്രി പറഞ്ഞു. ഇതോടെ വിഷയത്തിൽ സർക്കാർ ഇടപെടൽ നടത്തില്ലെന്നും വ്യക്തമായി. യുവതി പൊലീസിൽ പരാതി നൽകില്ലെന്നാണ് സിപിഎം നേതൃത്വത്തിന്റെ പ്രതീക്ഷ.

ശശിക്കെതിരായ ലൈംഗിക അതിക്രമ പരാതി പഠിച്ചശേഷം ശരിയായി കൈകാര്യം ചെയ്യുമെന്നു ഭരണപരിഷ്‌കാര കമ്മീഷൻ അധ്യക്ഷൻ വി എസ്. അച്യുതാനന്ദൻ പ്രതികരിച്ചിട്ടുണ്ട്. പാർട്ടിക്കു പരാതി കിട്ടിയതും മാധ്യമങ്ങൾ പറയുന്നതുമായ തീയതി ഒത്തുനോക്കണമെന്നും വി എസ് കൂട്ടിച്ചേർത്തു. അതേസമയം പരാതിയിൽ സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി സി.കെ. രാജേന്ദ്രൻ നിലപാടു മാറ്റി. പി.കെ. ശശിക്കെതിരെ പരാതിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇതു ലൈംഗിക പീഡനപരാതിയാണോയെന്ന് അറിയില്ല. ശശിക്കെതിരെ ഗൂഢാലോചനയുണ്ടോ എന്ന കാര്യം ഇപ്പോൾ പറയാനാകില്ല. വിശ്വാസം ഉള്ളതിനാലാവാം യുവതി പാർട്ടിക്കു പരാതി നൽകിയതെന്നും രാജേന്ദ്രൻ വ്യക്തമാക്കി.

അതിനിടെ നിക്കെതിരായ പീഡനാരോപണത്തിന്റെ പരാതിയുടെ വിശദാംശങ്ങൾ അറിയാൻ ആഗ്രഹിക്കുന്നില്ലെന്നു ശശി പ്രതികരിച്ചിട്ടുണ്ട്. പാർട്ടി ഏതൊക്കെ നിലയിൽ അന്വേഷിക്കുന്നുവെന്ന് അറിയില്ല. പരാതിയെക്കുറിച്ചും അറിയില്ല. ഇന്നലെ പാലക്കാട് ജില്ലാ കമ്മിറ്റിയും ജില്ലാ സെക്രട്ടറിയേറ്റും ചേർന്നിരുന്നു. ഈ യോഗങ്ങളിലൊന്നും പരാതി ചർച്ചയായില്ലെന്നും പി.കെ.ശശി അവകാശപ്പെട്ടു. പരാതി ഉണ്ടെങ്കിൽ അത് തള്ളിക്കളയുന്ന പാർട്ടിയല്ല സിപിഎം എന്നും പി കെ ശശി പറഞ്ഞു. ഡിവൈഎഫ്‌ഐ നേതാവായ യുവതിയാണ് ഷൊർണൂരിലെ സിപിഎം എംഎൽഎ പി.കെ. ശശിക്കെതിരെ പീഡനാരോപണവുമായി രംഗത്തെത്തിയത്. ഓഗസ്റ്റ് 14നാണ് യുവതി, വനിത പിബി. അംഗത്തിനും സംസ്ഥാന സെക്രട്ടറി ഉൾപ്പെടെയുള്ള നേതാക്കൾക്കും പരാതി നൽകിയത്. ജില്ലാകമ്മിറ്റിയോഗത്തിൽ വിഷയം ചർച്ചക്കെടുക്കുമെന്നാണ് യുവതി കരുതിയിരുന്നത്. എന്നാൽ നടപടിയുണ്ടാകാത്തതിനാൽ ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിക്ക് കഴിഞ്ഞ ദിവസം ഇമെയിൽ വഴി വീണ്ടും പരാതി അയച്ചിരുന്നു. ഇതോടെയാണ് വിവാദം തുടങ്ങിയത്.

അതിനിടെ ഇത്തരം കാര്യങ്ങൾ പാർട്ടി തലത്തിൽ തീർക്കേണ്ടതല്ലെന്ന അഭിപ്രായം ഉയർന്നുകഴിഞ്ഞു. പാർട്ടി ഭരിക്കുന്ന വേളയിലാണ് എംഎൽഎയ്‌ക്കെതിരെ വനിതയുടെ പരാതി ഉണ്ടായിരിക്കുന്നതെന്നതിനാൽ കരുതലോടെ മാത്രമേ നീങ്ങു. പാലക്കാട്ടുനിന്നു തന്നെയുള്ള പ്രമുഖ നേതാവായ എ.കെ.ബാലൻ പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ കണ്ടു ചർച്ച നടത്തി. മുഖ്യമന്ത്രി പിണറായി വിജയൻ സ്ഥലത്തില്ലാത്തതും ഇതു സംബന്ധിച്ച് എങ്ങനെ നീങ്ങണമെന്ന കാര്യത്തിൽ സംശയം ശക്തമാണ്. പീഡന കേസുകളിൽ അതിശക്തമായ നിലപാടാണ് പിണറായിയുടേത്. ഇതൊക്കെ സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയാകുന്നത്.

ജൂലൈയിൽ പിണറായി പറഞ്ഞത് വലിയ ചർച്ചയായിട്ടുണ്ട്. 'സ്ത്രീകൾക്കെതിരായ ഏത് അതിക്രമവും കർക്കശമായി നേരിടും. സ്ത്രീത്വത്തിനു നേരെ നീളുന്ന കരങ്ങൾ ഏതു പ്രബലന്റേതായാലും പിടിച്ചു കെട്ടാനും നിയമത്തിനു മുന്നിലെത്തിച്ച് അർഹിക്കുന്ന ശിക്ഷ വാങ്ങിക്കൊടുക്കാനും സർക്കാർ ഇടപെടും. സ്ത്രീസുരക്ഷയ്ക്കും സ്ത്രീകൾക്കു തുല്യനീതി ഉറപ്പാക്കുന്നതിനും പ്രതിജ്ഞാബദ്ധമായ സർക്കാരാണിത്. തങ്ങൾ ആക്രമിക്കപ്പെട്ടാൽ സർക്കാർ തുണയുണ്ട് എന്ന ബോധം സ്ത്രീകളിൽ വളരുന്നതു ശുഭോദർക്കമാണ്. അത്തരം സുരക്ഷാബോധമാണു പീഡനത്തെക്കുറിച്ചുള്ള പരാതി നിയമത്തിനു മുന്നിലെത്തിക്കാൻ അവരെ കൂടുതൽ പ്രാപ്തരാക്കുന്നത്. അത്തരം പരാതികൾ ഉയർന്നാൽ ദാക്ഷിണ്യമില്ലാതെ ഇടപെടുന്ന സമീപനം തുടരും.'

ഈ സാഹചര്യത്തിലാണ് ലൈംഗിക ആരോപണം മാധ്യമസൃഷ്ടിയാണെന്ന് ആദ്യം പറഞ്ഞ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി മൂന്നാഴ്ച മുൻപ് ഒരു പരാതി ലഭിച്ചതായി പിന്നീടു വിശദീകരിച്ചത്. അതിന്മേൽ തുടർനടപടികൾ സംസ്ഥാന കമ്മിറ്റി സ്വീകരിച്ചുവരുന്നു. പൊളിറ്റ്ബ്യൂറോയുടെ പ്രസ്താവനയിൽ മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന കാര്യങ്ങൾ വസ്തുതാ വിരുദ്ധമാണെന്നു വ്യക്തമാക്കിയിട്ടുണ്ട്. നടപടി സ്വീകരിക്കാൻ കേന്ദ്രനേതൃത്വം നിർദ്ദേശിച്ചിട്ടില്ല. കുറ്റക്കാരെ സിപിഎം സംരക്ഷിക്കില്ലെന്നും കോടിയേരി പറഞ്ഞു. പീഡന പരാതിയാണോ ശശിക്കെതിരെ ലഭിച്ചതെന്ന ചോദ്യത്തിൽനിന്നു കോടിയേരി ഒഴിഞ്ഞുമാറി.

അതിനിടെ സിപിഎമ്മിനെതിരെ അതിരൂക്ഷമായ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത് എത്തി. പരാതി പുറത്തു പറയില്ലെന്നത് ഇരട്ടത്താപ്പാണ്. എത്രയും വേഗം പരാതി പൊലീസിന് കൈമാറണമെന്നും സിപിഎമ്മിനോട് ചെന്നിത്തല ആവശ്യപ്പെട്ടു. അതിനിടെ പീഡനക്കേസിൽ കുടുങ്ങിയ ഷൊർണൂർ എംഎൽഎ പി.കെ.ശശിയുടെ മണ്ണാർക്കാട്ടെ വസതിയിലേക്ക് യുവമോർച്ച പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തി. മാർച്ച് ബാരിക്കേഡ് നിരത്തി പൊലീസ് തടഞ്ഞു. എംഎൽഎ രാജിവയ്ക്കണമെന്നും പരാതിയിൽ പൊലീസ് അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധ മാർച്ച്. ബാരിക്കേഡ് മറികടന്ന് പ്രവർത്തകർ മുന്നോട്ടുപോകാൻ ശ്രമിച്ചത് സ്ഥലത്ത് നേരിയ സംഘർഷാവസ്ഥ സൃഷ്ടിച്ചു.

യുവമോർച്ചയുടെ മാർച്ചുണ്ടെന്നറിഞ്ഞ് പ്രദേശത്ത് സിപിഎം-ഡിവൈഎഫ്‌ഐ പ്രവർത്തകർ സംഘടിച്ചതും പൊലീസിന് തലവേദന സൃഷ്ടിച്ചു. എംഎൽഎയുടെ വസതിക്ക് മുന്നിലായണ് സിപിഎം-ഡിവൈഎഫ്‌ഐ പ്രവർത്തകർ സംഘടിച്ചത്. എന്നാൽ പൊലീസ് ഇടപെട്ട് അനിഷ്ടസംഭവം ഒഴിവാക്കുകയായിരുന്നു.

മറുനാടൻ മലയാളി ബ്യൂറോ    
മറുനാടൻ മലയാളി റിപ്പോർട്ടർ

mail: editor@marunadanmalayali.com

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
വയനാട്ടിൽ രാഹുൽ ഗോദയിൽ ഇറങ്ങിയാൽ ദേശീയതലസഖ്യത്തിൽ വിള്ളൽ വീഴുമോ? തെറ്റായ സന്ദേശമാണ് രാഹുൽ നൽകുന്നതെന്ന പിണറായിയുടെ മുന്നറിയിപ്പോടെ വിശദീകരിക്കേണ്ട ബാധ്യത കോൺഗ്രസ് ദേശീയ നേതാക്കൾക്ക്; രാഹുലിന്റെ പുതിയ നീക്കം ഒളിച്ചോട്ടമെന്ന് അമേഠിയിലെ എതിരാളി സ്മൃതി ഇറാനി; ഹാട്രിക് തികയ്ക്കുമെന്ന് തിരിച്ചടിച്ച് കോൺഗ്രസ്; പാർട്ടി അദ്ധ്യക്ഷൻ തെക്കേന്ത്യയിൽ മത്സരിക്കണമെന്ന് അമേഠി കമ്മിറ്റി; ഇടതിനെതിരെ മത്സരിക്കുന്നത് നല്ല സൂചനയാവില്ലെന്നും വാദം; തീരുമാനം ഞായറാഴ്ച
ആ ചന്തികഴുകൽ തന്നെയല്ലേ നികേഷേ പിണറായിക്ക് വേണ്ടി താങ്കളും ചെയ്തുകൊണ്ടിരിക്കുന്നത്? താൻ ചെയ്യുന്ന പ്രവൃത്തി മറ്റുള്ളവർ ചെയ്തു കഴിയുമ്പോൾ തനിക്ക് നാണം എങ്കിലും തോന്നരുത്; കേരളത്തിലെ ഒരു പാർട്ടിക്ക് വേണ്ടി വെള്ളം കോരാൻ കിണറ്റിൽ ഇറങ്ങിയ ആളുടെ പേരൊന്ന് പറഞ്ഞേ? ഇന്ത്യയിലെ ദേശീയ ചാനലുകൾ നരേന്ദ്ര മോദിയുടെ ചന്തി കഴുകികൊണ്ടിരിക്കുകയാണ് എന്ന് വികാര വിക്ഷുബ്ധനായി പറഞ്ഞ നികേഷ് കുമാറിനെ ചാനലിൽ ചോദ്യംചെയ്ത് ശ്വാസം മുട്ടിച്ച് ടിജി മോഹൻദാസ്
കേരളത്തിൽ താമര വിരിയിക്കാൻ ആവനാഴിയിലെ അവസാന അടവുമായി മോദിയും അമിത്ഷായും; സംസ്ഥാന നേതാക്കൾ തിരുവനന്തപുരം സീറ്റിൽ വിജയം കാണുമ്പോൾ ആലപ്പുഴയിൽ കരുക്കൾ നീക്കി കേന്ദ്ര നേതൃത്വം; ഡോ.കെ.എസ്.രാധാകൃഷ്ണനെ സ്വന്തം പാളയത്തിലെത്തിച്ചത് വിജയം മാത്രം ലക്ഷ്യമിട്ട്; രാധാകൃഷ്ണന് പൂർണ പിന്തുണയുമായി മാതാ അമൃതാനന്ദമയി മഠവും; ബിജെപി അനുകൂല ഘടകങ്ങൾ വിശദീകരിച്ചുള്ള ശ്യാം ഗോപാലിന്റെ രാഷ്ട്രീയ നിരീക്ഷണം സോഷ്യൽ മീഡിയയിൽ വൈറൽ
ഉമ്മൻ ചാണ്ടിയുടെ പിടിവാശിക്ക് മുമ്പിൽ വഴങ്ങേണ്ടെന്ന ചെന്നിത്തലയുടെ തീരുമാനത്തിന് കെസി കൂടി കൈകോർത്തതോടെ ടി സിദ്ദിഖ് ഔട്ട്; മറ്റൊരു സ്ഥാനാർത്ഥിയേയും ഉമ്മൻ ചാണ്ടി അംഗീകരിക്കില്ല എന്ന് വന്നപ്പോൾ സാക്ഷാൽ രാഹുൽ ഗാന്ധിയെ തന്നെ വേണുഗോപാൽ സ്ഥാനാർത്ഥിയാക്കുന്നു; അമേഠിക്ക് പിന്നാലെ മറ്റൊരു സീറ്റിൽ കൂടി മത്സരിക്കണം എന്ന ആവശ്യം ശക്തമായതോടെ ഒകെ പറഞ്ഞ് രാഹുലും; അധ്യക്ഷൻ എത്തുന്നത് ഗ്രൂപ്പ് വഴക്കിന്റെ ഭാഗമെങ്കിലും വിജയസാധ്യത ഉയർത്തിയ ആവേശത്തിൽ യുഡിഎഫ് സ്ഥാനാർത്ഥികൾ
'സുരേന്ദ്രൻ ഉൾപ്പടെയുള്ളവർ സ്ഥാനാർത്ഥി പട്ടികയിൽ ഇടം നേടിയത് താനടക്കമുള്ള നേതാക്കളുടെ ഇടപെടലിന്റെ ഫലമെന്ന്' പി.എസ് ശ്രീധരൻപിള്ള; പത്തനംതിട്ടയിൽ കെ.സുരേന്ദ്രൻ സ്ഥാനാർത്ഥിയാകുന്നതിന് പിന്നാലെ കളമൊരുങ്ങുന്നത് ശക്തമായ ത്രികോണ മത്സരത്തിന്; തുഷാർ വെള്ളാപ്പള്ളി തൃശ്ശൂരിൽ മത്സരിക്കാനൊരുങ്ങവേ ആത്മവിശ്വാസത്തിൽ ബിഡിജെഎസ്
മുന്നിലേക്ക് ചാടിയത് പട്ടിയാണെന്ന് കരുതി കാർ നിറുത്തി; വീഡിയോ പകർത്തിയപ്പോൾ കണ്ടത് പുലിയെ; വടാട്ടുപാറ- ചക്കിമേട് റോഡിൽ പുലിയെ കണ്ടെന്ന വാർത്തയ്ക്ക് പിന്നാലെ പുറത്ത് വരുന്നത് ജീവഭയത്താൽ രണ്ട് കുടുംബങ്ങൾ ഒഴിഞ്ഞു പോയി എന്നതടക്കമുള്ള വിവരം; വീട്ടുമുറ്റത്തെത്തുകയും പട്ടിയെ പിടികൂടുകയും ചെയ്ത സംഭവത്തിന് പിന്നാലെ ഭയന്നു കഴിയുകയാണെന്ന് വാടാട്ടുപാറ ഗ്രാമവാസികൾ
'മോദിക്ക് ധൈര്യമുണ്ടോ തിരുവനന്തപുരത്ത് മത്സരിക്കാൻ'; രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കാനൊരുങ്ങവേ മോദിയെ വെല്ലുവിളിച്ച് ശശി തരൂർ; 'കോൺഗ്രസ് അധ്യക്ഷൻ വയനാട്ടിൽ മത്സരിക്കുന്നത് കേരളത്തിന്റെ മഹത്വത്തിന്റെ തെളിവാണ്'; ഉത്തര ഭാരതത്തിലും ദക്ഷിണ ഭാരതത്തിലും മികച്ച സാന്നിധ്യം കാട്ടാൻ രാഹുലിന് സാധിക്കുമെന്നും തരൂർ
പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടി വീട്ടിൽ എത്തിയാൽ കൂടുന്ന കൂട്ടം കണ്ടുഞെട്ടിയവർ കണ്ണൂർ പാറക്കണ്ടിയിലെ കെ.സുധാകരന്റെ വീട്ടിലേക്കും വരണം; ഓരോരുത്തരുടെയും പ്രശ്‌നങ്ങൾക്ക് പരിഹാരം ഉള്ളം കൈയിലെ നെല്ലിക്ക പോലെ; എന്തുവന്നാലും അണികൾക്കൊപ്പം പാറ പോലെ ഉറച്ചുനിൽക്കുന്ന പ്രകൃതം; സിപിഎമ്മിന്റെ സിറ്റിങ് എംപിക്കെതിരെ മത്സരിക്കുമ്പോൾ തിരിച്ചുപിടിക്കാനും സുധാകരൻ തന്നെ വേണമെന്ന് പറയുന്നത് പ്രവർത്തന ചരിത്രം നോക്കിത്തന്നെ
വയനാട്ടിൽ രാഹുൽ ഗാന്ധി തന്നെ കോൺഗ്രസ് സ്ഥാനാർത്ഥി; ഇതുവരെ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാത്ത സീറ്റിൽ കോൺഗ്രസ് അദ്ധ്യക്ഷനോട് മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി; ഉറച്ച സീറ്റിൽ പ്രചരണം തുടങ്ങിയ അടുത്ത ശിഷ്യനായ സിദ്ദിഖിനെ കാര്യം ബോധ്യപ്പെടുത്തിയെന്ന് ഉമ്മൻ ചാണ്ടി; അമേഠിക്ക് പുറമെ ദക്ഷിണേന്ത്യ കീഴടക്കാൻ രാഹുൽ നേരിട്ടെത്തും; പ്രധാനമന്ത്രി സ്ഥാനാർത്ഥിയുടെ മത്സരം കേരളത്തിൽ നിന്നാകുന്നതിന്റെ ആവേശത്തിൽ കോൺഗ്രസുകാർ; സജീവമായി പരിഗണിക്കുന്നു എന്ന സൂചന നൽകി സ്ഥിരീകരണവുമായി എഐസിസിയും
ജെട്ടിയുടെ ഇലാസ്റ്റിക്കിന്റെ ഭാഗത്ത് നുള്ളാൻ വിദഗ്ധരായ ഉസ്താദുമാരെ പേടിച്ചായിരുന്നു എന്റെ മദ്രസാകാലം; കരിഞ്ചീരകം മരണം ഒഴികെയുള്ള എല്ലാറ്റിനും പ്രതിവിധിയാണ്.. ഈച്ചയുടെ ഒരു ചിറകിൽ രോഗശമനവും മറുചിറകിൽ രോഗവുമാണെന്ന ഹദീസുകളൊക്കെ മനസ്സുമാറ്റി; കൂടുതൽ പഠിച്ചപ്പോൾ മതത്തിലെ വൈരുധ്യങ്ങളും ക്രൂരതയും സ്ത്രീവിരുദ്ധതയും ബോധ്യമായി; ചേകന്നൂർ മൗലവിയെപ്പോലെ ഒരിക്കൽ ഞാനും കൊല്ലപ്പെട്ടേക്കാം; പക്ഷേ അതുവരെ ഞാൻ പൊരുതും; താൻ എങ്ങനെയാണ് യുക്തിവാദിയായതെന്ന് വിശദീകരിച്ച് ജാമിദ ടീച്ചർ
അസിസ്റ്റന്റ് ഡയറക്ടറുമായി സംവിധായകന് അടുത്ത ബന്ധം; പെൺ സുഹൃത്തിനെ സംവിധാന സഹായിയായി ഒപ്പം കൂടിയ നിർമ്മാതാവിന്റെ മകൻ വളച്ചെടുത്തോയെന്ന് സംശയം; പലകുറി താക്കീത് ചെയ്തിട്ടും സൗഹൃദം തുടരുന്നുവെന്ന് തോന്നിയപ്പോൾ കലി മൂത്ത് പ്രതികാരം; മകനെ മാറ്റി നിർത്തി സംരക്ഷണമൊരുക്കിയതും വെറുതെയായി; ആൽവിൻ ആന്റണിയേയും ഭാര്യയേയും മകന്റെ സുഹൃത്തിനേയും വീട്ടിലെത്തി തല്ലിചതച്ച് കായംകുളം കൊച്ചുണ്ണിയുടെ സംവിധായകൻ; റോഷൻ ആൻഡ്രൂസ് മലയാള സിനിമയിലെ വില്ലനാകുമ്പോൾ
ആ ചന്തികഴുകൽ തന്നെയല്ലേ നികേഷേ പിണറായിക്ക് വേണ്ടി താങ്കളും ചെയ്തുകൊണ്ടിരിക്കുന്നത്? താൻ ചെയ്യുന്ന പ്രവൃത്തി മറ്റുള്ളവർ ചെയ്തു കഴിയുമ്പോൾ തനിക്ക് നാണം എങ്കിലും തോന്നരുത്; കേരളത്തിലെ ഒരു പാർട്ടിക്ക് വേണ്ടി വെള്ളം കോരാൻ കിണറ്റിൽ ഇറങ്ങിയ ആളുടെ പേരൊന്ന് പറഞ്ഞേ? ഇന്ത്യയിലെ ദേശീയ ചാനലുകൾ നരേന്ദ്ര മോദിയുടെ ചന്തി കഴുകികൊണ്ടിരിക്കുകയാണ് എന്ന് വികാര വിക്ഷുബ്ധനായി പറഞ്ഞ നികേഷ് കുമാറിനെ ചാനലിൽ ചോദ്യംചെയ്ത് ശ്വാസം മുട്ടിച്ച് ടിജി മോഹൻദാസ്
ഇതര സംസ്ഥാന തൊഴിലാളിയുടെ മകളെ തട്ടിക്കൊണ്ടുപോയത് സിപിഐ ബ്രാഞ്ച് സെക്രട്ടറിയുടെ മകന്റെ നേതൃത്വത്തിൽ; പ്രതിമ നിർമ്മിച്ച് വിൽക്കുന്ന രാജസ്ഥാൻ സ്വദേശിയുടെ പതിമൂന്നുകാരിയായ മകളെ കടത്തിയതിന് പിന്നാലെ പൊലീസും; കുട്ടിയെ കടത്തിയത് പിതാവിനെ ആക്രമിച്ച് കൈമുറിച്ച ശേഷം; നിലവിളികേട്ട് നാട്ടുകാർ ഓടിക്കൂടിയെങ്കിലും കുട്ടിയെ കടത്തി; രാത്രി ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ പരാക്രമം
സെക്‌സ് വീഡിയോ ചാറ്റ് ചെയ്തിട്ടുണ്ടോ ? എങ്കിൽ ഇതും കൂടി കണ്ടോളൂ ! സമൂഹ മാധ്യമത്തിലെ ചതിക്കുഴികൾ ഓർമ്മിപ്പിച്ച് 'ഗോഡ്‌സ് ഐ' ഹ്രസ്വചിത്രം; അവതരണ ശൈലിയിൽ പ്രേക്ഷകരെ പിടിച്ചിരുത്തിയ ഹ്രസ്വചിത്രം റിലീസ് ചെയ്ത് മണിക്കുറുകൾക്കകം കണ്ടത് ലക്ഷക്കണക്കിനാളുകൾ; 'ദൈവത്തിന്റെ കണ്ണുകൾ' തുറക്കുമ്പോൾ കാണുന്നതിങ്ങനെ
മീശമാധവനിൽ സ്‌ക്രിപ്റ്റിലില്ലാത്ത കാര്യം ചെയ്ത ദിലീപിന് കാവ്യ തിരിച്ചടി നൽകിയത് വെള്ളരിപ്രാവിന്റെ ചങ്ങാതിയിൽ; അരഞ്ഞാണം കടിച്ചഴിച്ച രംഗത്തിന് ബദലായി കവിളിൽ ഉമ്മയ്ക്ക് പകരം കടികൊടുത്ത് കാവ്യ; 'ഈ സീൻ കുറേ ടേക്ക് പോയാലും ഞങ്ങൾക്ക് വിരോധമില്ല' എന്ന് അക്കു അക്‌ബറിനോട് വിളിച്ചുപറഞ്ഞ് നായകൻ; വൈറലായ ആ രംഗത്തിന്റെ പിന്നാമ്പുറ കഥകളുമായി പല്ലിശ്ശേരിയുടെ പരമ്പര
അച്ഛൻ മരിച്ചപ്പോൾ രണ്ട് പേർക്കും തുല്യമായി എല്ലാം നൽകി; ബുദ്ധിമാനായ ചേട്ടൻ മിതവ്യയം നടത്തി ലോക സമ്പന്നരിൽ ഇടം പിടിച്ചപ്പോൾ എടുത്തു ചാട്ടക്കാരനായ അനിയന് എല്ലാം പോയി; എന്നിട്ടും ചേട്ടനോടുള്ള വിരോധം തുടർന്ന് കൊണ്ടേയിരുന്നു; ഒടുവിൽ ജയിലിലാകുമെന്നായപ്പോൾ പൊട്ടിക്കരഞ്ഞ് സഹായം ചോദിച്ചു; ഒരു പുഞ്ചിരിയിൽ എല്ലാം ഒതുക്കി ചേട്ടന്റെ ഭാര്യ മാസ് എൻട്രി നടത്തിയപ്പോൾ അനിൽ അംബാനി കുറ്റവിമുക്തൻ; എല്ലാം പോയ അനിയനെ കൂടെ കൂട്ടി നല്ല ജീവിതം നൽകാനുറച്ച് മുകേഷ് അംബാനി
കായംകുളം കൊച്ചുണ്ണിയുടെ സെറ്റിൽ തുടങ്ങിയ പ്രശ്‌നങ്ങൾ വഷളായത് റോഷൻ ആൻഡ്രൂസിന്റെ പെൺ സുഹൃത്തിനെ കുറിച്ച് ആൽവിൻ ആന്റണിയുടെ മകനോട് ചോദിച്ചറിഞ്ഞ് ടെലികോൺഫറൻസിലൂടെ യുവതിയെ കേൾപ്പിച്ചപ്പോൾ; സംവിധായകനും ഗുണ്ടകളും അടിച്ചു തകർത്തത് മലയാള സിനിമയിലെ മാന്യനായ നിർമ്മാതാവിന്റെ വീടും; റോഷനെതിരെ നടപടിക്ക് നിർമ്മാതാക്കളുടെ സംഘടനയും ഫെഫ്കയും; സിനിമാ-ഗുണ്ടാ ബന്ധം വീണ്ടും കൊച്ചിയിൽ ചർച്ചയാകുമ്പോൾ
പറ്റിയ പ്രാഞ്ചിമാരെ കിട്ടിയാൽ ഒപ്പം കൂടി അവസരങ്ങൾ ഒരുക്കി ചിത്രങ്ങൾ പകർത്തും; ഒരുമിച്ചു മദ്യപിച്ചു ലഹരി പിടിപ്പിക്കും; ഒടുവിൽ 10,000വും 50,000വും ചോദിച്ചു തുടങ്ങി ലക്ഷങ്ങളിലേക്ക് വളരും; വീട്ടിൽ എത്തിയും ഭീഷണിപ്പെടുത്തും; തേൻകെണി തട്ടിപ്പ് പതിവാക്കിയ കൊടുങ്ങല്ലൂരിലെ ഷമീന ഇത്തവണ പെട്ടുപോയത് തിരുവമ്പാടിയിലെ റിസോർട്ട് ഉടമ മാനം പോയാൽ പോകട്ടെ എന്നുവെച്ച് പരാതി നൽകിയപ്പോൾ; ഷമീനയുടെ കഥകൾ കേട്ടു ഞെട്ടി പൊലീസുകാരും
യന്ത്രത്തോക്ക് ക്യാമറയിൽ ഘടിപ്പിച്ചെത്തി തുരുതുരാ വെടിവച്ചു; എല്ലാം ലൈവ് സ്ട്രീമിങ്ങിലൂടെ സോഷ്യൽ മീഡിയയിലുമെത്തി; വെടികൊണ്ട് വീണത് വെള്ളിയാഴ്ച പ്രാർത്ഥനയ്ക്ക് പള്ളിയിലെത്തിയ നൂറുകണക്കിന് പേർ; ന്യൂസിലണ്ടിലെ മുസ്ലിം പള്ളികളിൽ അക്രമം നടത്തിയത് ഓസ്‌ട്രേലിയൻ വംശജനെന്ന് സൂചന; ലോകത്തെ നടുക്കി പുറത്തു വരുന്നത് അനേകം പേരുടെ മരണ വാർത്ത; എല്ലാ പള്ളികളും അടയ്ക്കാനും അതീവ ജാഗ്രത പുലർത്താനും നിർദ്ദേശം നൽകി ന്യൂസിലണ്ട് സർക്കാർ; ബംഗ്ലാദേശ് ക്രിക്കറ്റ് ടീം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ജെട്ടിയുടെ ഇലാസ്റ്റിക്കിന്റെ ഭാഗത്ത് നുള്ളാൻ വിദഗ്ധരായ ഉസ്താദുമാരെ പേടിച്ചായിരുന്നു എന്റെ മദ്രസാകാലം; കരിഞ്ചീരകം മരണം ഒഴികെയുള്ള എല്ലാറ്റിനും പ്രതിവിധിയാണ്.. ഈച്ചയുടെ ഒരു ചിറകിൽ രോഗശമനവും മറുചിറകിൽ രോഗവുമാണെന്ന ഹദീസുകളൊക്കെ മനസ്സുമാറ്റി; കൂടുതൽ പഠിച്ചപ്പോൾ മതത്തിലെ വൈരുധ്യങ്ങളും ക്രൂരതയും സ്ത്രീവിരുദ്ധതയും ബോധ്യമായി; ചേകന്നൂർ മൗലവിയെപ്പോലെ ഒരിക്കൽ ഞാനും കൊല്ലപ്പെട്ടേക്കാം; പക്ഷേ അതുവരെ ഞാൻ പൊരുതും; താൻ എങ്ങനെയാണ് യുക്തിവാദിയായതെന്ന് വിശദീകരിച്ച് ജാമിദ ടീച്ചർ
ലേറ്റായാണ് സ്വയം ഭോഗം ചെയ്തു തുടങ്ങിയത്: തുടങ്ങാൻ കാരണം യൂട്യൂബിൽ കണ്ട സിനിമയിലെ സെക്സ് രംഗങ്ങൾ; സ്റ്റഡി ലീവിന്റെ സമയത്ത് ബോറടി മാറ്റാൻ സ്വയംഭോഗം ശീലമാക്കി; അതോടെ കാമുകന്റെ തേപ്പിൽ നിന്ന് കരകയറി; പരീക്ഷയിൽ നല്ല മാർക്ക് വാങ്ങാനും സാധിച്ചു; സ്വയംഭോഗത്തെക്കുറിച്ചുള്ള മലയാളി യുവതിയുടെ തുറന്നെഴുത്ത് ചർച്ചയാകുമ്പോൾ
കൃത്രിമ പല്ലുനിർമ്മാണ സ്ഥാപനത്തിലെ ഉടമയുടെയും ഗോവക്കാരി ജീവനക്കാരിയുടെയും മൃതദേഹം കാണപ്പെട്ടത് തൊട്ടുരുമ്മി നഗ്നരായ നിലയിൽ; ഇരുവരും തമ്മിൽ വളരെ അടുത്തബന്ധമെന്നും മരണത്തിൽ ദുരൂഹതകൾ ഇല്ലെന്നും പൊലീസ്; മരണം സംഭവിച്ചത് ജനറേറ്ററിൽ നിന്നുള്ള കാർബൺ മോണോക്‌സൈഡ് ശ്വസിച്ച്; ട്രെയിനിയായി എത്തിയ പൂജാ രാത്തോഡ് ബിനുവുമായി അടുത്ത് ഇടപഴകിയിരുന്നതായി ജീവനക്കാരുടെ മൊഴിയും
അർദ്ധരാത്രി ചതിക്കാനുള്ള ഫോൺ സന്ദേശം അയച്ചത് വിവാഹിതയായ കാമുകിയുടെ വീട്ടുകാർ; സ്‌കൂട്ടർ വീടിന് പുറത്തു വച്ച് മതിൽ ചാടിക്കടന്ന് അടുക്കള വാതിൽ വഴി എത്തിയ യുവാവിനെ കാത്തു നിന്നത് ഗൾഫുകാരനായ ഭർത്താവ് അടക്കമുള്ള ബന്ധുക്കൾ; സ്റ്റെയർകേയ്‌സ് ഗ്രില്ലിൽ കയറു കൊണ്ട് കെട്ടിയിട്ട് തല്ലിച്ചതച്ചത് രണ്ട് മണിക്കൂർ; മൃതദേഹം ഉപേക്ഷിച്ചത് മരണം ഉറപ്പാക്കിയ ശേഷം; ചക്കരപറമ്പ് ജിബിന്റെ കൊലപാതകത്തിന് കാരണം അവിഹിതം; പാലച്ചോട്ടിലെ തെളിവുകൾ സത്യം പുറത്തുകൊണ്ടു വന്നപ്പോൾ
പാക് വിമാനങ്ങളെ ചെറുക്കുന്നതിനിടെ ഇന്ത്യൻ മിഗ് വിമാനം പാക് സേന വെടിവച്ചിട്ടെന്ന് സ്ഥിരീകരണം; തകർന്ന വിമാനത്തിന്റെ ചിത്രങ്ങളും പിടിയിലായ പൈലറ്റിന്റെ വീഡിയോയും പുറത്തുവിട്ട് പാക് മാധ്യമങ്ങൾ; മിഗ്-21 വിമാനവുമായി പറന്നുയർന്ന വൈമാനികൻ തിരിച്ചെത്തിയില്ലെന്ന് സമ്മതിച്ച് ഇന്ത്യയും; പാക് കസ്റ്റഡിയിലുള്ളത് മിഗ് 21 ബൈസൺ ജെറ്റിലെ വിങ് കമാൻഡർ അഭിനന്ദൻ വർധമാനെന്ന് പാക് സ്ഥിരീകരണം; മുഖത്ത് രക്തംവാർന്ന പൈലറ്റിനെ പാക് സൈന്യം പ്രദർശിപ്പിച്ചത് കൈകാലുകൾ കെട്ടിയ നിലയിൽ
ഇരുപത്തഞ്ചു വർഷത്തെ വിവാഹ ജീവിതത്തിൽ രതിസുഖം എന്താണെന്നറിയാത്തവർ! അമർത്തിവച്ച മോഹങ്ങളെ ഷവറിനു കീഴിൽ തണുപ്പിക്കുന്ന പെണ്ണുങ്ങളുടെ നാട്; ദാമ്പത്യത്തിലെ ഏകപക്ഷീയമായ രതി പോലെ അറപ്പുളവാക്കുന്ന എന്തുണ്ട് മറ്റൊരു പീഡനം ഭൂമിയിൽ! കേരളത്തിലെ മധ്യവയസ്‌കരായ പല സ്ത്രീകളുടെയും നഷ്ടബോധത്തെ കുറിച്ച് തുറന്നെഴുതുന്നു അദ്ധ്യാപികയായ ഗീത തോട്ടം
അസിസ്റ്റന്റ് ഡയറക്ടറുമായി സംവിധായകന് അടുത്ത ബന്ധം; പെൺ സുഹൃത്തിനെ സംവിധാന സഹായിയായി ഒപ്പം കൂടിയ നിർമ്മാതാവിന്റെ മകൻ വളച്ചെടുത്തോയെന്ന് സംശയം; പലകുറി താക്കീത് ചെയ്തിട്ടും സൗഹൃദം തുടരുന്നുവെന്ന് തോന്നിയപ്പോൾ കലി മൂത്ത് പ്രതികാരം; മകനെ മാറ്റി നിർത്തി സംരക്ഷണമൊരുക്കിയതും വെറുതെയായി; ആൽവിൻ ആന്റണിയേയും ഭാര്യയേയും മകന്റെ സുഹൃത്തിനേയും വീട്ടിലെത്തി തല്ലിചതച്ച് കായംകുളം കൊച്ചുണ്ണിയുടെ സംവിധായകൻ; റോഷൻ ആൻഡ്രൂസ് മലയാള സിനിമയിലെ വില്ലനാകുമ്പോൾ
പ്ലസ് ടുവിന് ഒരുമിച്ച് പഠിച്ചു എന്നല്ലാതെ ഒരു ബന്ധവും എന്റെ മോൾക്ക് അവനോടില്ല; 19 വയസ്സായെങ്കിലും 5വയസ്സുകാരിയുടെ പ്രകൃതമാണ്; മുമ്പിൽ വന്നിരുന്ന് എഴുതി പഠിച്ച് അമ്മയോടും എന്നോടും യാത്ര പറഞ്ഞാണ് അവൾ വീട്ടിൽ നിന്നിറങ്ങിയത്; കൂലിപ്പണി വരുമാനം കൊണ്ടാണ് കഴിയുന്നത്; കൊച്ചിന്റെ ജീവൻ രക്ഷിക്കാൻ പോലും കൈയിൽ കാശില്ല; ഒരിടത്തും നിന്നും ഒരു സഹായവും ലഭിക്കുന്നില്ല; എന്ത് ചെയ്യണമെന്ന് പിടിയുമില്ല; തിരുവല്ലയിൽ നരാധമന്റെ ക്രൂരതയ്ക്കിരയായ പെൺകുട്ടിയുടെ അച്ഛൻ കണ്ണീരോടെ പറയുന്നത് കേൾക്കൂ...