Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചൂടുവെള്ളം വീണാൽ അപ്രത്യക്ഷമാകും; മണ്ണിലിട്ടാൽ ദിവസങ്ങൾക്കകം അലിഞ്ഞുപോകും; നാടിനെ പ്ലാസ്റ്റിക് മാലിന്യമുക്തമാക്കാൻ ബദൽ കാരിബാഗുകളുമായി കോതമംഗലം സ്വദേശി; അമേരിക്കയും ബ്രിട്ടനും വരെ താൽപ്പര്യം പ്രകടിപ്പിച്ച ഷാജി മാത്യുവിന്റെ ബദൽ ആശയത്തിന് കൈയടി

ചൂടുവെള്ളം വീണാൽ അപ്രത്യക്ഷമാകും; മണ്ണിലിട്ടാൽ ദിവസങ്ങൾക്കകം അലിഞ്ഞുപോകും; നാടിനെ പ്ലാസ്റ്റിക് മാലിന്യമുക്തമാക്കാൻ ബദൽ കാരിബാഗുകളുമായി കോതമംഗലം സ്വദേശി; അമേരിക്കയും ബ്രിട്ടനും വരെ താൽപ്പര്യം പ്രകടിപ്പിച്ച ഷാജി മാത്യുവിന്റെ ബദൽ ആശയത്തിന് കൈയടി

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: ചില്ലുഗ്ലാസ്സിൽ നിറയെ സാമാന്യം ചൂടുള്ള വെള്ളം മേശപ്പുറത്തുവച്ചു. പിന്നീട് വെളുത്ത 'ഷിമ്മിക്കൂട് ' ഗ്ലാസ്സിലെ ചൂടുവെള്ളത്തിലേക്കിട്ടു. നിമിഷനേരത്തിനുള്ളിൽ കവർ അപ്രത്യക്ഷമായി. പകരം ഗ്ലാസ്സിൽ അവശേഷിച്ചത് കഞ്ഞിവെള്ളം പോലെ തോന്നിക്കുന്ന ദ്രാവകം. തൊട്ടുനോക്കിയപ്പോൾ വഴുവഴുപ്പ് മാത്രം.

പ്ലാസ്റ്റിക്കിന് ബദലായി ഉപയോഗിക്കാവുന്ന ഉത്പന്നത്തിന്റെ തൽസമയദ്രവീകരണം സാക്ഷ്യപ്പെടുത്തുന്നതിനായി കോതമംഗലം സ്വദേശി ഷാജി മാത്യുവാണ് മാദ്ധ്യമപ്രവർത്തകർക്കുമുന്നിൽ ഈ ദൃശ്യപരിപാടി ഒരുക്കിയത്. ബയോ ഡിഗ്രി കാരി ബാഗുകൾ എന്ന തന്റെ ആശയം സംസ്ഥാനവ്യാപകമായി നടപ്പിലാക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് ഷാജി.

ഗ്ലാസ്സിലെ ചൂടുവെള്ളത്തിലിട്ടത് താൻ സംസ്ഥാനത്ത് വിതരണം ചെയ്യാൻ ലക്ഷ്യമിട്ടിട്ടുള്ള കാരി ബാഗ് ആണെന്നും ഇത് മണ്ണിലുപേക്ഷിച്ചാൽ ദിവസങ്ങൾക്കുള്ളിൽ അലിഞ്ഞുചേരുമെന്നും സംസ്ഥാന സർക്കാർ തയ്യാറായാൽ മൂന്നുമാസം കൊണ്ട് ഇത്തരത്തിലുള്ള ഉത്പ്പന്നങ്ങൾ വ്യാപകമാക്കി കേരളത്തെ പ്ലാസ്റ്റിക് മാലിന്യമുക്തമാക്കാമെന്നുമാണ് ഷാജിയുടെ വെളിപ്പെടുത്തൽ.

വ്യാപാരസ്ഥാപനനടത്തിപ്പുകാർ സാധനങ്ങൾ കൊണ്ടുപോകുന്നതിനായി ഉപഭോക്താക്കൾക്ക് നൽകുന്ന തരംതാണ പ്ലാസ്റ്റിക് കവറുകളും പായ്ക്കറ്റുകളും മറ്റും ഒഴിവാക്കിയാൽ ഇത്തരത്തിൽപ്പെട്ട മാലിന്യപ്രശ്‌നത്തിന് ഒട്ടുമുക്കാലും പരിഹാരമാവും. അഞ്ചുകിലോ വരെ കൊള്ളാവുന്ന ബയോഡിഗ്രി കാരിയർ ബാഗിന് ഒരുരൂപയേ വരികയുള്ളെന്നും നിലവിൽ ഇതിന് സാമന്യം ഭേദപ്പെട്ട വ്യാപാരസ്ഥാപനങ്ങളിൽ രണ്ടും മൂന്നും രൂപവരെ ഈടാക്കുന്നുണ്ടെന്നും ഷാജി വ്യക്തമാക്കി.

പ്രകൃതിദത്തമായ' സ്റ്റാർച്ചിൽ 'നിന്നാണ് ഇത്തരത്തിൽപ്പെട്ട കവറുകൾ നിർമ്മിക്കപ്പെടുന്നത്. ഇത് ഒരു മിനിട്ടു മുതൽ ആറുമാസത്തിനുള്ളിൽ വരെ ഭൂമിയിൽ ലയിച്ചുചേരും. കുപ്പികൾ, പ്ലെയിറ്റുകൾ, കപ്പുകൾ എന്നിവ മുതൽ പാൽപായ്ക്കറ്റുവരെ ഈ ഉത്പന്നം കൊണ്ട് നിർമ്മിക്കാമെന്നും ഇത്തരം ഉത്പ്പന്നങ്ങൾ സാമൂഹ്യവിപത്തായ പ്ലാസിറ്റിക് ഉത്പ്പന്നങ്ങളേക്കാൾ ഉറപ്പും ഉപഭോക്താവിന് സംതൃപ്തിയും നൽകുന്നതായിരിക്കുമെന്നും ഷാജി വിശദീകരിച്ചു.

ഹൈദരാബാദിലെ ഒരു കമ്പനിയുമായി സഹകരിച്ച് അഞ്ചു സംസ്ഥാനങ്ങളിൽ ഷാജി സ്റ്റാർച്ച് ഉത്പ്പന്നങ്ങൾ എത്തിച്ചുനൽകുന്നുണ്ട്. കേരളത്തിലെ തന്റെ നീക്കത്തിന് ആശാവഹമായ പിൻതുണയാണ് ലഭിക്കുന്നതെന്നും മലബാർ മേഖലയിൽനിന്നുമാത്രം രണ്ടായിരം ടണ്ണിന്റെ കാരിബാഗുകൾക്ക് ആവശ്യക്കാരായെന്നും ധാരാളംപേർ കേട്ടറിഞ്ഞ് ഫോണിൽ ബന്ധപ്പെടുന്നുണ്ടെന്നും ഷാജി പറഞ്ഞു.

കൊറിയൻ സാങ്കേതികവിദ്യയിൽ നിർമ്മിക്കപ്പെടുന്ന ഉത്പ്പന്നങ്ങൾക്ക് ഇന്ത്യാഗവൺമെന്റിന്റെ ഐ എസ് ഒ അംഗീകാരം ലഭിച്ചിട്ടുണ്ടെന്നും ഇന്ത്യൻ റെയിൽവേ കരാർ അടിസ്ഥാനത്തിൽ ഇത് വാങ്ങുന്നുണ്ടെന്നും യു എ ഇ, യു കെ, യു എസ് എന്നിവിടങ്ങളിലേക്ക് ഇവ കയറ്റി അയയ്ക്കുന്നുണ്ടെന്നും ഷാജി വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP