Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മോദി കരുതിയിരിക്കുക; അമേരിക്കയും ബ്രിട്ടനും ഓസ്‌ട്രേലിയയും ചിരിച്ചു കാണിച്ച് ആർക്കും വേണ്ടാത്ത മാലിന്യങ്ങൾ ഇങ്ങോട്ടയക്കും; ഫിലിപ്പീൻസിന് പിന്നാലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ തിരിച്ചയക്കാൻ മലേഷ്യയും തീരുമാനിച്ചതോടെ കോടിക്കണക്കിന് ടൺ മാലിന്യങ്ങൾ നിക്ഷേപിക്കാൻ പറ്റിയ രാജ്യം നോക്കി പാശ്ചാത്യ രാജ്യങ്ങൾ

മോദി കരുതിയിരിക്കുക; അമേരിക്കയും ബ്രിട്ടനും ഓസ്‌ട്രേലിയയും ചിരിച്ചു കാണിച്ച് ആർക്കും വേണ്ടാത്ത മാലിന്യങ്ങൾ ഇങ്ങോട്ടയക്കും; ഫിലിപ്പീൻസിന് പിന്നാലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ തിരിച്ചയക്കാൻ മലേഷ്യയും തീരുമാനിച്ചതോടെ കോടിക്കണക്കിന് ടൺ മാലിന്യങ്ങൾ നിക്ഷേപിക്കാൻ പറ്റിയ രാജ്യം നോക്കി പാശ്ചാത്യ രാജ്യങ്ങൾ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: പാശ്ചാത്യ രാജ്യങ്ങളുടെ മാലിന്യ സംസ്‌കരണ കേന്ദ്രങ്ങളാണ് പലപ്പോഴും മൂന്നാം ലോക രാജ്യങ്ങൾ. അവിടെനിന്ന് ഒഴിവാക്കാൻ പാടുപെടുന്ന വസ്തുക്കൾ പലതരം ന്യായങ്ങൾ നിരത്തി ചെറിയ രാജ്യങ്ങളിലേക്ക് കയറ്റിയയക്കും പിന്നെയത് ആ പാവം രാജ്യങ്ങളുടെ ബാധ്യതയാണ്. ഇത്തരത്തിൽ പുനരുപയോഗിക്കാൻ സാധിക്കാത്ത പ്ലാസ്റ്റിക് മാലിന്യങ്ങൾ ഇറക്കുമതി ചെയ്തിരുന്ന രാജ്യമായിരുന്നു മലേഷ്യ. ഒരുവർഷം എഴുപത് ലക്ഷത്തോളം ടൺ പ്ലാസ്റ്റിക് മാലിന്യം പാശ്ചാത്യ രാജ്യങ്ങളിൽനിന്നെത്തിയതോടെ മലേഷ്യക്ക് പിടിച്ചുനിൽക്കാനാകാതെയായി. ഇപ്പോൾ, 3000 ടണ്ണോണം പ്ലാസ്റ്റിക് മാലിന്യങ്ങൾ തിരിച്ചയക്കാനൊരുങ്ങുകയാണ് മലേഷ്യ.

ചൈന പ്ലാസ്റ്റിക് മാലിന്യങ്ങളുടെ ഇറക്കുമതി നിരോധിച്ചതോടെയണ് മലേഷ്യയിലേക്ക് ഇവ പ്രവഹിക്കാൻ തുടങ്ങിയത്. പ്ലാസ്റ്റിക് സംസ്‌കരണ ഫാക്ടറികൾ മലേഷ്യയിൽ കൂൺ പോലെ മുളച്ചുപൊന്താനും ഇതിടയാക്കി. ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന അനധികൃത സ്ഥാപനങ്ങളായിരുന്നു ഇവയിൽ പലതും. ഇവയുണ്ടാക്കുന്ന പരിസ്ഥിതി പ്രശ്‌നങ്ങളെക്കുറിച്ച് നാട്ടുകാർ പരാതിപ്പെടാൻ തുടങ്ങിയതോടെയാണ് സർക്കാർ ഈ വിഷയം ഗൗരവത്തോടെ കാണാൻ തുടങ്ങിയത്.

അനുമതിയില്ലാതെ ഇറക്കുമതിചെയ്ത 60 കണ്ടെയ്‌നർ പ്ലാസ്റ്റിക് തിരിച്ചയക്കുമെന്ന് ഊർജ, സാങ്കേതിക, ശാസ്ത്ര, പരിസ്ഥിതി വകുപ്പ് മന്ത്രി യിയോ ബീ യിൻ പറഞ്ഞു. തെറ്റായ സാക്ഷ്യപത്രം നൽകിയും അനുമതിയില്ലാതെയുമാണ് ഈ കണ്ടെയ്‌നറുകൾ ഇറക്കുമതി ചെയ്തിട്ടുള്ളത്. പരിസ്ഥിതി നിയമത്തിന്റെ നഗ്നമായ ലംഘനമാണിതെന്നും മന്ത്രി പറഞ്ഞു. ക്ലാങ് തുറമുഖം സന്ദർശിച്ചശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.
ഫിലിപ്പീൻസും കഴിഞ്ഞയാഴ്ച സമാനമായ നിലപാട് സ്വീകരിച്ചിരുന്നു.

കാനഡയിൽനിന്ന് അനധികൃതമായി ഇറക്കുമതി ചെയ്ത 69 കണ്ടെയ്‌നർ പ്ലാസ്റ്റിക് തിരിച്ചയക്കാൻ ഒരു സ്വകാര്യ ഷിപ്പിങ് കമ്പനിയോട് പ്രസിഡന്റ് റോഡ്രിഗോ ഡുറ്റേർട്ട് ആവശ്യപ്പെട്ടിരുന്നു. കാനഡ അത് സ്വീകരിച്ചില്ലെങ്കിൽ, അവരുടെ സമുദ്രാതിർത്തിയിൽ അവ നിക്ഷേപിച്ച് മടങ്ങാനും പ്രസിഡന്റ് ഉത്തരവിട്ടിരുന്നു. 2013-നും2014-നും ഇടയ്ക്ക് കയറ്റുമതി ചെയ്ത മാലിന്യമാണിതെന്നും തിരിച്ചെടുക്കാമെന്നും കാനഡ സമ്മതിച്ചിരുന്നു. എന്നാൽ, അതിന് നടപടിയെടുക്കാത്തതിനെത്തുടർന്നാണ് കടലിൽ നിക്ഷേപിക്കാനുള്ള ഉത്തരവുമായി മാലിന്യങ്ങൾ ഡുറ്റേർട്ട് കയറ്റിയയച്ചത്.

14 രാജ്യങ്ങളിൽനിന്നുള്ള മാലിന്യങ്ങളാണ് മലേഷ്യയിലെത്തിയിട്ടുള്ളതെന്ന് അഘികൃതർ കണ്ടെത്തിയിട്ടുണ്ട്. അമേരിക്ക, ജപ്പാൻ, ഫ്രാൻസ്, കാനഡ, ഓസ്‌ട്രേലിയ, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളിൽനിന്നൊക്കെയുള്ള മാലിന്യങ്ങളുണ്ട്. ഓരോരുത്തരും ഉപയോഗിച്ച് ഉപേക്ഷിക്കുന്ന ഇത്തരം വികസിത രാജ്യങ്ങളിലെ ജനങ്ങൾ അവ സംസ്്കരിക്കാതെ മലേഷ്യ പോലുള്ള രാജ്യങ്ങളിലേക്ക് കയറ്റിയയക്കുകയാണെന്ന കാര്യം അറിയുന്നില്ലെന്ന് യിയോ ബി യിൻ പറഞ്ഞു.

ബ്രി്ട്ടനിലെ ഒരു പ്ലാസ്റ്റിക് സംസ്‌കരണ ഫാക്ടറി ബ്രിട്ടനിലേക്ക് 50,000 ടൺ പ്ലാസ്റ്റിക് മാലിന്യം കയറ്റുമതി ചെയ്തതായി വ്യക്തമാക്കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഇത്തരം കമ്പനികളെക്കുറിച്ച് അന്വേഷിക്കാൻ അതാത് രാജ്യങ്ങളോട് ആവശ്യപ്പെടുമെന്നും അവർ പറഞ്ഞു. പരിസ്ഥിതിക്ക് തീർത്തും ദോഷകരമായ മാലിന്യ നിക്ഷേപം ഇനി അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP