Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പ്ലസ് വൺ ഏകജാലക പ്രവേശനം; ആദ്യ അലോട്ട്‌മെന്റ് മെയ് 25 ലേക്ക് മാറ്റി

മറുനാടൻ മലയാളി ബ്യൂറോ

 തിരുവനന്തപുരം: പ്ലസ് വൺ ഏകജാലക പ്രവേശനത്തിന്റെ ആദ്യ അലോട്ട്‌മെന്റ് മെയ് 24 ൽ നിന്ന് 25 ലേക്ക് മാറ്റി. എസ്എസ്എൽസി പുനഃ പരിശോധനാ ഫലം കൂടി അലോട്ട്‌മെന്റിന് പരിഗണിക്കാൻ വേണ്ടിയാണ് ഒരുദിവസം അലോട്ട്‌മെന്റ് നീട്ടിയത്. വ്യാഴാഴ്ച ഉച്ചയോടെ പുനഃ പരിശോധനാ ഫലം പ്രസിദ്ധീകരിക്കാനാണ് പരീക്ഷാഭവൻ ശ്രമിക്കുന്നത്. പുനഃ പരിശോധനയിൽ മാർക്ക് കൂടുന്നവരുടെ അപേക്ഷയിൽ ഈ മാറ്റം ഹയർ സെക്കൻഡറി ഡയറക്ടറേററ് തന്നെ വരുത്തും.

പരീക്ഷാഭവനിൽ നിന്നുള്ള വിവരങ്ങൾ നേരിട്ട് ശേഖരിച്ചായിരിക്കും മാറ്റം വരുത്തുക. മാർക്ക് മാറ്റം കൂടി പരിഗണിച്ചുള്ള അലോട്ട്‌മെന്റ് മെയ് 25 ന് രാവിലെ പ്രസിദ്ധീകരിക്കും. അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളുകളിൽ 25 നും 27 നും പ്രവേശനം നേടാം. 29 ന് പ്രസിദ്ധീകരിക്കാനിരുന്ന രണ്ടാം അലോട്ട്‌മെന്റ് പുതുക്കിയ ഷെഡ്യൂൾ പ്രകാരം 30 നായിരിക്കും പ്രസിദ്ധീകരിക്കുക. 30 നും 31 നും സ്‌കൂളുകളിൽ പ്രവേശനം നേടാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP