Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

നന്നായി പഠിച്ച് ഉയരത്തിലെത്തണമെന്ന മോഹത്തിനിടെ വില്ലനായി കാൻസർ; 94 ശതമാനം മാർക്കോടെ പത്താം ക്ലാസ് പാസായ കളമശേരി സ്വദേശിനി ഷോണാ ജോർജിനെ ബ്ലഡ് കാൻസർ തളർത്തിയത് പ്ലസ് വൺ പരീക്ഷാക്കാലത്ത്; കീമോ ചികിത്സയ്ക്കിടെ ഫംഗൽ ന്യൂമോണിയ വന്നതും തിരിച്ചടിയായി; പ്രതിദിനം 16,000 രൂപ വേണ്ടി വരുന്ന ഇൻജക്ഷൻ മകൾക്ക് ലഭ്യമാക്കാൻ ബുദ്ധിമുട്ടി ഹോട്ടൽ തൊഴിലാളിയായ സണ്ണി; സഹായ ഹസ്തത്തിനായി കണ്ണീരോടെ ഷോണയും കുടുംബവും

നന്നായി പഠിച്ച് ഉയരത്തിലെത്തണമെന്ന മോഹത്തിനിടെ വില്ലനായി കാൻസർ; 94 ശതമാനം മാർക്കോടെ പത്താം ക്ലാസ് പാസായ കളമശേരി സ്വദേശിനി ഷോണാ ജോർജിനെ ബ്ലഡ് കാൻസർ തളർത്തിയത് പ്ലസ് വൺ പരീക്ഷാക്കാലത്ത്; കീമോ ചികിത്സയ്ക്കിടെ ഫംഗൽ ന്യൂമോണിയ വന്നതും തിരിച്ചടിയായി; പ്രതിദിനം 16,000 രൂപ വേണ്ടി വരുന്ന ഇൻജക്ഷൻ മകൾക്ക് ലഭ്യമാക്കാൻ ബുദ്ധിമുട്ടി ഹോട്ടൽ തൊഴിലാളിയായ സണ്ണി; സഹായ ഹസ്തത്തിനായി കണ്ണീരോടെ ഷോണയും കുടുംബവും

മറുനാടൻ ഡെസ്‌ക്‌

കളമശേരി: പഠനത്തിൽ മികവ് പുലർത്തി മുന്നോട്ടോടുന്ന വേളയിൽ വില്ലനായെത്തിയ കാൻസർ ശരീരത്തെ തളർത്തിയെങ്കിലും കാരണ്യത്തിന്റെ കരങ്ങൾ തേടിയെത്തുമെന്ന പ്രത്യാശയിലാണ് നോർത്ത് കളമശേരിയിൽ മൈലാടൂർ വീട്ടിൽ സണ്ണി ജോർജിന്റെയും ഷിംല സണ്ണിയുടേയും മകൾ ഷോണ ജോർജ്. പത്താം ക്ലാസിൽ 94 ശതമാനം മാർക്ക് വാങ്ങി പ്ലസ് വൺ പഠനവുമായി മുന്നോട്ട് പോകുന്ന വേളയിൽ പരീക്ഷാക്കാലമായപ്പോഴാണ് ഷോണയ്ക്ക് ബ്ലഡ് കാൻസർ ബാധിക്കുന്നത്. ആദ്യം ഇടവിട്ടുള്ള ചെറിയ പനിയായിരുന്നു. ഇതിനു പിന്നാലെ കാലിന് ശക്തമായ വേദന വന്നപ്പോൾ നടത്തിയ വിദഗ്ധ പരിശോധനയിലാണ് കുട്ടിക്ക് കാൻസർ ബാധയുള്ളതായി തെളിഞ്ഞത്.

ആദ്യം വേദന വന്നപ്പോൾ ഇത് വളർച്ചാ സമയത്ത് സാധാരണയായി ഉള്ളതാണെന്നായിരുന്നു പറഞ്ഞിരുന്നത്. ഇതിനിടെ ഇവരുടെ സമീപത്തുള്ള മഞ്ഞുമ്മേൽ ആശുപത്രിൽ വച്ച രക്തം
പരിശോധിച്ചപ്പോഴാണ് കുഞ്ഞിന് ലുക്കീമിയയാണെന്ന് പറഞ്ഞത്. ഇവിടെ നിന്നും കൊച്ചി അമൃത ആശുപത്രിയിലേക്ക് പോകണമെന്നാണ് ഡോക്ടർമാർ നിർദ്ദേശം നൽകിയത്. പിറ്റേന്ന് തന്നെ അമൃതയിൽ എത്തുകയും ഷോണയെ അഡ്‌മിറ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതിനിടെ മൂന്ന് കീമോ തെറാപ്പി കഴിഞ്ഞപ്പോഴാണ് ഷോണയ്ക്ക് ഫംഗൽ ന്യൂമോണിയ പിടിപെടുന്നത്.

ഇതിന്റെ ചികിത്സയ്ക്കായി 40 ദിവസത്തോളം തുടർച്ചയായി ഇൻജക്ഷൻ ആവശ്യമാണ്. ഒരു ഇൻജക്ഷന് 16,000 രൂപയാണ് ആവശ്യം. ഇതിനോടകം തന്നെ 12 ലക്ഷം രൂപ ചെലവായെന്ന് സണ്ണി പറയുന്നു. പത്തു മാസത്തെ ചികിത്സ വഴി അസുഖം ഭേദമാക്കാൻ സാധിക്കുമെന്നാണ് ഡോക്ടർമാർ പറയുന്നത്. എന്നാൽ അമൃത ആശുപത്രിയിലെ ചികിത്സയ്ക്കായി മാത്രം എട്ട് ലക്ഷം രൂപയോളം വേണ്ടി വരും. ഹോട്ടലിൽ വെയിറ്ററായി ജോലി നോക്കുന്ന സണ്ണിയുടെ വരുമാനത്തിൽ നിന്നും കുടുംബം നോക്കാനും കുഞ്ഞിന്റെ ചികിത്സയ്ക്കായും പണം കണ്ടെത്താൻ സാധിക്കുന്നില്ല.

22 വർഷമായി വാടക വീട്ടിൽ: നിറകണ്ണുകളോടെ സണ്ണിയും കുടുംബവും

വിവാഹം കഴിച്ച നാൾ മുതൽ തങ്ങൾ വാടക വീട്ടിലാണ് കഴിയുന്നതെന്ന് സണ്ണിയും കുടുംബവും പറയുന്നു. സണ്ണിയും ഷിംലയും മക്കളായ ഡോണയും ഷോണയും സണ്ണിയുടെ മാതാപിതാക്കളും അടങ്ങുന്നതാണ് ഇവരുടെ കുടുംബം. ഹോട്ടലിൽ വെയ്റ്ററായി ജോലി നോക്കുകയാണ് സണ്ണി. ഇവിടെ നിന്നും ലഭിക്കുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് കുടുംബം നോക്കുന്നതും കുഞ്ഞുങ്ങളുടെ പഠിപ്പും മറ്റും മുന്നോട്ട് കൊണ്ടു പോകുന്നതും. ഭാര്യ ഷിംല വീട്ടമ്മയാണ്. സണ്ണിയുടെ മാതാപിതാക്കൾക്ക് എൺപത് വയസിന് മേൽ പ്രായമുണ്ട്.

സഹോദരിമാരുടെ വിവാഹം നടത്തിക്കൊടുത്തതിന് പിന്നാലെ സണ്ണിക്ക് കാര്യമായ സാമ്പത്തിക പ്രശ്‌നങ്ങളുണ്ടായിരുന്നു. സണ്ണിയുടെ മൂത്ത മകൾ ഡോണ ജോർജ് കൊച്ചിയിലെ സ്വകാര്യ കോളേജിൽ ബികോം വിദ്യാർത്ഥിനിയാണ്. ഈ മാസം അഞ്ചിന് കൊച്ചി അമൃത ആശുപത്രിയിൽ നിന്നും ഷോണ ഡിസ്ചാർജായി. ഇപ്പോൾ ഇൻജക്ഷന് മാത്രമായിട്ടാണ് ആശുപത്രിയിലേക്ക് പോകുന്നത്. ഇതിനോടകം തന്നെ സുമനസുകളിൽ നിന്നും ചെറിയ തോതിൽ സഹായം ലഭിച്ചുവെങ്കിലും അത്യാവശ്യം ചികിത്സയ്ക്ക് മാത്രമാണ് അത് തികഞ്ഞത്.

കീമോയുടെ തുടർ ചികിത്സകൾ പൂർത്തിയാക്കാൻ ഇനിയും ലക്ഷങ്ങൾ വേണം. കളമശേരി സെന്റ് ജോസഫ്‌സ് ഇടവകയിലെ കുടുംബാംഗങ്ങളാണിവർ. ഇടവകയിൽ നിന്നും ഇവർക്ക് ചെറിയ തോതിൽ സഹായം ലഭിച്ചിരുന്നു. മകളെ ചികിത്സയ്ക്കായി ആർസിസിയിൽ കൊണ്ടു പോകണമമെന്നുണ്ടായിരുന്നെന്നും എന്നാൽ ഫംഗൽ ന്യുമോണിയ ബാധിച്ചിരിക്കുന്ന വേളയിൽ യാത്ര ചെയ്യാൻ പറ്റാത്ത അവസ്ഥയാണെന്നും സണ്ണിയും ഷിംലയും നിറകണ്ണുകളോടെ പറയുന്നു.ഷോണയ്ക്കായി നമുക്കും സഹായ ഹസ്തം നീട്ടാം

ഷോണയുടെ അമ്മയുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടിലേക്കാണ് ഇതിനായി പണയയ്‌ക്കേണ്ടത്.

shimla sunny

അക്കൗണ്ട് നമ്പർ : 20379203681

ഐഎഫ്എസ് സി കോഡ്: SBIN0010570

എസ്‌ബിഐ കൊച്ചി കളമശേരി സൗത്ത് ബ്രാഞ്ച് (ആർസിഎസ്എസ് ബിൾഡിങ്)

ഫോൺ: 8129124379

ഷോണയുടെ ചികിത്സയുമായി ബന്ധപ്പെട്ട ചില രേഖകൾ

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP