Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പത്താംക്ലാസിൽ ജയിച്ചത് 85 ശതമാനം മാർക്ക് വാങ്ങി; അമ്മയേയും കുട്ടിയെ ഭീഷണിപ്പെടുത്തിയത് സ്‌കൂളിന്റെ വിജയശതമാനക്കണക്ക് പറഞ്ഞ്; വർക്കലയിലെ പ്ലസ് വണ്ണുകാരന്റെ ആത്മഹത്യയ്ക്ക് കാരണം എയിഡഡ് സ്‌കുളൂകൾ തമ്മിലെ മത്സരം; എംജിഎം സ്‌കൂളിലെ ആർജുൻ വിദ്യാഭ്യാസ കച്ചവടത്തിന്റെ രക്തസാക്ഷി തന്നെ

പത്താംക്ലാസിൽ ജയിച്ചത് 85 ശതമാനം മാർക്ക് വാങ്ങി; അമ്മയേയും കുട്ടിയെ ഭീഷണിപ്പെടുത്തിയത് സ്‌കൂളിന്റെ വിജയശതമാനക്കണക്ക് പറഞ്ഞ്; വർക്കലയിലെ പ്ലസ് വണ്ണുകാരന്റെ ആത്മഹത്യയ്ക്ക് കാരണം എയിഡഡ് സ്‌കുളൂകൾ തമ്മിലെ മത്സരം; എംജിഎം സ്‌കൂളിലെ ആർജുൻ വിദ്യാഭ്യാസ കച്ചവടത്തിന്റെ രക്തസാക്ഷി തന്നെ

അരുൺ ജയകുമാർ

തിരുവനന്തപുരം: വർക്കല അയിരൂർ എംജിഎം സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി അർജുൻ കോപ്പിയടിച്ചുവെന്ന ആരോപണം സ്‌കൂൾ അധികൃതർ ഉന്നയിച്ചത് കുട്ടിയുടെ ആത്മഹത്യക്ക് ശേഷം മാത്രമാണെന്ന് വെളിപ്പടുത്തലുമായി ബന്ധുക്കൾ. പ്രദേശത്തെ സ്‌കൂളുകൾ തമ്മിൽ റിസൽറ്റിനായുള്ള മത്സരത്തിൽ കുട്ടികൾ ബലിയാടാകുന്നുവെന്ന ആക്ഷേപവും സജീവമാണ്. കുട്ടിക്ക് മാർക്ക് കുറവായതിനാലാണ് മാതാപിതാക്കളുമായി എത്തണമെന്ന് ആവശ്യപ്പെട്ടത്. പിന്നീട് മാതാവ് ശാലിയുടെ മുന്നിൽവെച്ച് അർജുനെ വൈസ് പ്രിൻസിപ്പാൾ ബിഎസ് രാജീവ് കണക്കിലധികം ശകാരിക്കുകതയായിരുന്നു.

കഴിഞ്ഞ വർഷം എസ്എസ്എൽസി പരീക്ഷയിൽ 85 ശതമാനം മാർക്ക് വാങ്ങിയാണ് അർജുൻ പാസ്സായത്. അപ്പോൾ പിന്നെ കോപ്പിയടിക്കേണ്ട സാഹചര്യമില്ലെന്ന് അർജുന്റെ പഴയ സഹപാഠികൾ തന്നെ ഇന്നലെ മറുനാടനോട് പറഞ്ഞിരുന്നു. സിബിഎസ്ഇ സിലബസിൽ പ്ലസ വൺ പരീക്ഷ പൊതുപരീക്ഷയല്ല. എന്നാൽ പ്ലസ് വൺ പരീക്ഷയിൽ മാർക്ക് കുറയുകയോ ഏതെങ്കിലും വിഷയത്തിൽ പരാജയപ്പെടുകയോ ചെയ്താൽ പ്ലസ് ടൂ പൊതു പരീക്ഷയിൽ സ്‌കൂളിന്റെ റിസൽറ്റ്ിന് തന്നെ ഭീഷണിയാകുമെന്നും വിജയ ശതമാനത്തിൽ കുറവ് വരുമൊ എന്ന ഭയവുമാണ് സ്‌കൂൾ അധികൃതർ വിദ്യാർത്ഥികളെ മാർക്ക് കുറയുന്നതിന്റെ പേരിൽ പീഡിപ്പിക്കുന്നത്.

കുട്ടികൾക്ക് മാർക്ക് കുറയുകയും പിന്നീട് സ്‌കൂളിന്റെ വിജയശതമാനത്തിൽ കുറവ് വരുകയും ചെയ്താൽ അടുത്ത അധ്യായന വർഷത്തിലെ അഡ്‌മിഷൻ വേണ്ടപോലെ മാർക്കറ്റ് ചെയ്യാൻ കഴിയുകയുമില്ല. വർക്കലയിലെ തന്നെ മറ്റൊരു സ്‌കൂളുമായി വിജയശതമാനത്തിന്റെ കാര്യത്തിൽ മത്സരബുദ്ധിയോടെയാണ് എംജിഎം സ്‌കൂൾ പെരുമാറുന്നത്. ഓരോ വർഷത്തെ പൊതു പരീക്ഷയിലും കൂടുതൽ വിജയ ശതമാനവും ഉന്നത മാർക്കുമാണ് കച്ചവട തന്ത്രമായി മാനേജ്മെന്റുകൾ ഉപയോഗിക്കുന്നത്.

കടുത്ത മാനസിക സമ്മർദമാണ് പ്ലസ് വൺ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികൾക്ക് അനുഭവിക്കേണ്ടി വരുന്നത്. മാർക്ക് കുറഞ്ഞാൽ പ്ലസ് ടൂ അഡ്‌മിഷന് വേറെ സ്‌കൂൾ നോക്കേണ്ടി വരും ആൺകുട്ടിയായാലും പെൺ കുട്ടിയായാലും സ്ഥിതി ഇത് തന്നെയാണ്. ഇത് കടുത്ത സമ്മർദത്തിലേക്കാണ് കുട്ടികളെ തള്ളിവിടുന്നത്. വർക്കലയിലെ തന്നെ എംജിഎം സ്‌കൂളുമായി മത്സരിക്കുന്ന മറ്റൊരു സ്‌കൂളിൽ പ്ലസ് വൺ ഫലം വന്നതിന് ശേഷം ആറ് കുട്ടികളെ ടിസി നൽകി പുറത്താക്കുകയായിരുന്നു. നാല് ആൺകുട്ടികളേയും രണ്ട് പെൺകുട്ടികളേയുമാണ് ഇത്തരത്തിൽ പുറത്താക്കിയത്.

 

മാർക് കുറവാണെന്നും ഈ മർക്ക് വെച്ച് പ്ലസ് ടൂവിലേക്ക് സ്ഥാനക്കയറ്റം നൽകാനാകില്ലെന്നുമാണ് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ആ സ്‌കൂലിലെ മാനേജ്മെന്റ് നൽകിയ വിശദീകരണം. വേണമെങ്കിൽ വീണ്ടും പ്ലസ് വൺ ക്ലാസിൽ തുടരാമെന്നും അധികൃതർ നിർദ്ദേശിച്ചു. ഇത്തരം സ്‌കൂളുകളിൽ പ്ലസ് വൺ അഡ്‌മിഷൻ നൽകുന്ന സമയത്ത് തന്നെ പ്ലസ് ടൂവിലേക്കുള്ള ഫീസും മുൻകൂറായി വാങ്ങും. ഈ സ്‌കൂളിൽ പഠിക്കുന്ന അർജുന്റെ ചില സുഹൃത്തുക്കളാണ് ഈ
വിഷയത്തെക്കുറിച്ച് മറുനാടനോട് വെളിപ്പെടുത്തൽ നടത്തിയത്. എന്നിട്ട് മാർക് കുറഞ്ഞതിന്റെ പേരിൽ പറഞ്ഞ് വിടുമ്പോൾ സ്‌കൂളിന് സാമ്പത്തിക നഷ്ടമുണ്ടാവുകയുമില്ല. മികച്ച ഫലമുണ്ടാക്കി അടുത്ത അധ്യായന വർഷത്തേക്ക് കൂടുതൽ ഫീസ് വാങ്ങി അഡ്‌മിഷൻ നൽകുകയും ചെയ്യാം.

അതേ സമയം വേറെ സ്‌കൂളുകളിൽ നിന്നും വരുന്ന കുട്ടികളോട് വിവേചനത്തോടെയാണ് എംജിഎം സ്‌കൂൾ അധികൃതർ പെരുമാറുന്നതെന്നും ആരോപണമുണ്ട്. അതേ സ്‌കൂളിൽ പഠിച്ച് വരുന്ന കുട്ടികൾക്ക് പ്രത്യേക പരിഗണന നൽകുന്നതായും ആരോപണമുണ്ട്. അർജുനെ കടുത്ത മാനസിക പീഡനത്തിനാണ് അദ്ധ്യാപകൻ വിധേയനാക്കിയതെന്നും ഇതിൽ കടുത്ത നിരാശയും വിഷമവും തോന്നിയതാണ് കുട്ടിയെ ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്നും ബന്ധുക്കൾ ആരോപിക്കുന്നുണ്ട്. കോപ്പിയടി ആരോപിച്ച് പരീക്ഷയിൽ നിന്ന് ഡീബാർ ചെയ്യുമെന്ന് വൈസ് പ്രിൻസിപ്പൽ ഭീഷണിപ്പെടുത്തിയെന്ന് അർജുന്റെ അമ്മ വർക്കല പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇന്നലെ വൈകുന്നേരത്തോടെയാണ് മരക്കടമുക്ക് സ്വദേശി അർജുനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

അയിരൂർ എംജിഎം സ്‌കൂളിലെ പ്ലസ്വൺ കൊമേഴ്‌സ് വിദ്യാർത്ഥിയാണ് അർജുൻ. ഐപി പരീക്ഷയിൽ കമ്പ്യൂട്ടർ പ്രോഗ്രാമിങ്ങ് വിഭാഗത്തിലെ ചോദ്യങ്ങൾക്ക് ഉത്തരമെഴുതാനായി അർജുൻ സ്മാർട് വാച്ച് ഉപയോഗിച്ചുവെന്നും കോപ്പിയടി പിടികൂടി ക്ലാസിലുണ്ടായിരുന്ന അദ്ധ്യാപിക റിപ്പോർട്ട് ചെയ്യുകയുമായിരുന്നു. എന്നാൽ താൻ വാച്ചിൽ സമയം നോക്കുക മാത്രമാണ് ചെയ്തതെന്നും സംശയമുണ്ടെങ്കിൽ വാച്ച് പരിശോധിക്കാമെന്നും അർജുൻ പറഞ്ഞിട്ടും അത് കേൾക്കാൻ അദ്ധ്യാപിക തയ്യാറായില്ലെന്നും പരാതിയുണ്ട്. പ്ലസ് വൺ പരീക്ഷയ്ക്കിടെ അർജുൻ സ്മാർട്ട് വാച്ച് ഉപയോഗിച്ച് കോപ്പിയടിച്ചതായി അദ്ധ്യാപകർ പരാതിപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പരീക്ഷയിൽ മാർക്ക് കുറഞ്ഞവരെ വിളിപ്പിച്ചതിനൊപ്പം അർജുനേയും അമ്മയേയും മാനേജ്‌മെന്റ് സ്‌കൂളിൽ വിളിച്ചുവരുത്തിരുന്നു. മാതാപിതാക്കളേയും കൊണ്ട് സ്‌കൂളിൽ വരണമെന്ന് അറിയിപ്പ് ലഭിച്ചു എന്നാൽ അർജുനും അമ്മ ശാലിയുമാണ് സ്‌കൂളിലെത്തിയത്.

സ്‌കൂളിൽ വെച്ച് വൈസ് പ്രിൻസിപ്പാൾ അകാരണമായി അർജുനെ അമ്മയുെടെ മുന്നിൽ വെച്ച് ശകാരിച്ചുവെന്നാണ് ബന്ധുക്കളുടെ പരാതി. സ്‌കൂളിൽ നിന്നും തിരിച്ച് വീട്ടിലെത്തിയ ശേഷം അർജുൻ ഒന്നും മിണ്ടാതെ മുകളിലെ തന്റെ കിടപ്പ് മുറിയിലേക്ക് പോവുകയായിരുന്നു. ഈ സമയത്ത് പച്ചക്കറി വാങ്ങാൻ പോയ ശേഷമാണ് അമ്മ തിരികെയെത്തിയത്. മകനെ കാണാത്തതിനെ തുടർന്ന് കിടപ്പ് മുറിയിൽ തിരക്കിപ്പോയപ്പോഴാണ് അർജുനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP