Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സാങ്കേതിക വിദ്യയിൽ വേണ്ടത് അഗാധമായ അറിവെങ്കിലും അതിനൊരിക്കലും അടിമകളാകരുത്; പരീക്ഷയിൽ ലഭിക്കുന്ന മാർക്കുകളല്ല എല്ലാറ്റിനും അടിസ്ഥാനം; താൽക്കാലിക തിരിച്ചടികളിൽ തളരരുതെന്നും കുട്ടികളോട് നരേന്ദ്ര മോദി; രാജ്യത്തെ വിദ്യാർത്ഥികൾക്ക് പുത്തൻ ദിശാബോധം നൽകി പ്രധാനമന്ത്രിയുടെ പരീക്ഷാ പേ ചർച്ച

സാങ്കേതിക വിദ്യയിൽ വേണ്ടത് അഗാധമായ അറിവെങ്കിലും അതിനൊരിക്കലും അടിമകളാകരുത്; പരീക്ഷയിൽ ലഭിക്കുന്ന മാർക്കുകളല്ല എല്ലാറ്റിനും അടിസ്ഥാനം; താൽക്കാലിക തിരിച്ചടികളിൽ തളരരുതെന്നും കുട്ടികളോട് നരേന്ദ്ര മോദി; രാജ്യത്തെ വിദ്യാർത്ഥികൾക്ക് പുത്തൻ ദിശാബോധം നൽകി പ്രധാനമന്ത്രിയുടെ പരീക്ഷാ പേ ചർച്ച

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: സാങ്കേതിക വിദ്യകളിൽ അഗാധമായ അറിവ് നേടുകയും എന്നാൽ അതിന് അടിമയാകാതിരിക്കുകയും വേണമെന്ന് വിദ്യാർത്ഥികളോട് പ്രധാനമന്ത്രി. വിദ്യാർത്ഥികളുടെ പരീക്ഷാപ്പേടി മാറ്റാൻ കുട്ടികളോടു സംവദിക്കുന്ന 'പരീക്ഷാ പേ ചർച്ച'യിലാണ് നരേന്ദ്ര മോദി കുട്ടികളോട് സാങ്കേതിക വിദ്യകൾക്ക് അടിമകളാകരുതെന്ന് ഉപദേശിച്ചത്. ടെക്‌നോളജി അതിവേഗം മാറുകയാണ്. അതിനാൽ തന്നെ അതിനോടുള്ള ഭയം നല്ലതല്ല, ടെക്‌നോളജി നമ്മുടെ സുഹൃത്താണ്. ടെക്‌നോളജിയിൽ വെറും അറിവ് പോരാ. അത് പ്രയോഗിക്കാനും സാധിക്കണം. പക്ഷെ അതിന്റെ അടിമയായി പോകരുത് എന്ന് പ്രധാനമന്ത്രി ഉപദേശിച്ചു.

സാങ്കേതിക വിദ്യ നമ്മുടെ നിയന്ത്രണത്തിലാകണം,അത് നമ്മുടെ സമയം പാഴാക്കുന്നില്ലെന്ന് ജാഗ്രത പുലർത്തണം. വീട്ടിലെ ഒരു മുറി ടെക്‌നോളജി ഫ്രീയാക്കണം. സാങ്കേതിക ഉപകരണങ്ങളൊന്നും ആ മുറിയിൽ പ്രവേശിപ്പിക്കാതെ നോക്കണം എന്നും മോദി രക്ഷകർത്താക്കളോടും വിദ്യാർത്ഥികളോടുമായി പറഞ്ഞു. താൽകാലിക തിരിച്ചടികളിൽ തളരരുത് എന്ന് മോദി കുട്ടികളോട് പറഞ്ഞു. ക്രിക്കറ്റിലെ തോൽവികളും, ചന്ദ്രയാൻ 2ന്റെ പരാജയവും ഉദാഹരണങ്ങളായി പ്രധാനമന്ത്രി സൂചിപ്പിച്ചു.

പരീക്ഷയിൽ ലഭിക്കുന്ന മികച്ച മാർക്കു മാത്രമല്ല എല്ലാറ്റിന്റെയും അടിസ്ഥാനം. പാഠ്യേതര വിഷയങ്ങളിലും സജീവമാകണം. അല്ലെങ്കിൽ നമ്മൾ റോബോട്ടിനെ പോലെ ആയിത്തീരും. നൂതന സാങ്കേതിക വിദ്യകളിൽ പ്രാവീണ്യം നേടണം. പക്ഷേ അത് നമ്മുടെ ജീവിതം നിയന്ത്രിക്കുന്ന രീതിയിലാവരുത്- മോദി ഓർമിപ്പിച്ചു.

ഡൽഹിയിലെ തൽക്കത്തോറ സ്റ്റേഡിയത്തിൽ നടന്ന പരിപാടിയിൽ തെരഞ്ഞെടുക്കപ്പെട്ട രണ്ടായിരത്തോളം കുട്ടികളുമായി മോദി സംവദിച്ചു. പരീക്ഷാ സമയത്തെ മാനസിക സമ്മർദം എങ്ങനെ കുറക്കാം എന്നതായിരുന്നു പ്രധാന ചർച്ചാവിഷയം. കുട്ടികൾ ചോദിച്ച ചോദ്യങ്ങൾക്ക് പ്രധാനമന്ത്രി ഉത്തരം നൽകുകയും ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP