Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മോദിയുടെ ആറായിരം രൂപ അക്കൗണ്ടിൽ എത്തിയാൽ കൃഷിക്കാർ ബിജെപിക്ക് വോട്ടുചെയ്യുമോയെന്ന് ആശങ്കയുണ്ടോ പിണറായി സർക്കാരിന്? കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച വാക്കുപാലിച്ച് കേന്ദ്രസർക്കാരിന്റെ ആദ്യ ഗഡു അക്കൗണ്ടിൽ വീണ സന്തോഷത്തിൽ മറ്റു സംസ്ഥാനങ്ങളിലെ കർഷകർ; കേരളത്തിൽ പണം സർക്കാർ തടഞ്ഞുവച്ചെന്ന് ആക്ഷേപം; മിക്ക സംസ്ഥാനങ്ങളിലും കർഷകർക്ക് പണം അക്കൗണ്ടിൽ കിട്ടിയപ്പോഴും കേരളത്തിൽ ആദ്യ ഗഡു കിട്ടാതെ 11 ലക്ഷം കർഷകർ

മോദിയുടെ ആറായിരം രൂപ അക്കൗണ്ടിൽ എത്തിയാൽ കൃഷിക്കാർ ബിജെപിക്ക് വോട്ടുചെയ്യുമോയെന്ന് ആശങ്കയുണ്ടോ പിണറായി സർക്കാരിന്? കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച വാക്കുപാലിച്ച് കേന്ദ്രസർക്കാരിന്റെ ആദ്യ ഗഡു അക്കൗണ്ടിൽ വീണ സന്തോഷത്തിൽ മറ്റു സംസ്ഥാനങ്ങളിലെ കർഷകർ; കേരളത്തിൽ പണം സർക്കാർ തടഞ്ഞുവച്ചെന്ന് ആക്ഷേപം; മിക്ക സംസ്ഥാനങ്ങളിലും കർഷകർക്ക് പണം അക്കൗണ്ടിൽ കിട്ടിയപ്പോഴും കേരളത്തിൽ ആദ്യ ഗഡു കിട്ടാതെ 11 ലക്ഷം കർഷകർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഇക്കഴിഞ്ഞ ബജറ്റിലാണ് നരേന്ദ്ര മോദി സർക്കാർ ചെറുകിട, ഇടത്തരം കർഷകർക്ക് വാർഷിക ധനസഹായമായി ആറായിരം രൂപ അക്കൗണ്ടിൽ നൽകുമെന്ന് പ്രഖ്യാപിച്ചത്. കിസാൻ സമ്മാൻ നിധിയെന്ന് പേരിട്ട് നടപ്പിലാക്കുന്ന പദ്ധതി വലിയ ആശ്വാസമാണെന്ന് ബിജെപി-സംഘപരിവാർ വൃത്തങ്ങളും അല്ല, മറിച്ചാണെന്നും ദിവസം 17 രൂപ എന്നാൽ എന്ത് ആശ്വാസമാണെന്ന് പ്രതിപക്ഷവും വിമർശിച്ചു.

പക്ഷേ, വാക്കുപാലിച്ച് ബിജെപി സർക്കാർ ഇപ്പോൾ പ്രഖ്യാപിച്ചതു പോലെ ആറായിരം രൂപയുടെ ആദ്യഗഡുവായ 2000 രൂപ കർഷകർക്ക് നൽകിത്തുടങ്ങി. കേന്ദ്രം നേരത്തേ തന്നെ ഇക്കാര്യത്തിൽ ചെറുകിട- ഇടത്തരം കർഷകരെ കണ്ടെത്തി അവരുടെ അക്കൗണ്ട് വിവരങ്ങൾ ഉൾപ്പെടെ നൽകാൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിരുന്നു. ഇതുപ്രകാരം സംസ്ഥാനത്ത് 11 ലക്ഷത്തോളം കർഷകർക്ക് ആശ്വാസധനം ലഭിക്കേണ്ടതായിരുന്നു. എന്നാൽ മിക്ക സംസ്ഥാനങ്ങളിലും പണം കർഷകരുടെ അക്കൗണ്ടുകളിൽ എത്തിയെങ്കിലും കേരളത്തിൽ ഇനിയും പണം ആർക്കും കിട്ടിയിട്ടില്ല.

തിരഞ്ഞെടുപ്പിന് മുമ്പ് ഈ പദ്ധതി നടപ്പാക്കിയാൽ അത് ബിജെപിക്ക് അനുകൂലമായി മാറുമോ എന്ന ആശങ്കയിൽ ഇടതു സർക്കാർ നടപ്പാക്കാൻ വൈകിക്കുന്നു എന്ന ആക്ഷേപമാണ് ഇതോടെ ഉയരുന്നത്. കർഷകരുടെ അക്കൗണ്ടിലേക്കു വർഷത്തിൽ 6000 രൂപ നേരിട്ടു നൽകുന്ന പ്രധാനമന്ത്രി കിസാൻസമ്മാൻ നിധി (പിഎം കിസാൻ) സംസ്ഥാനത്തു തിരഞ്ഞെടുപ്പിനു മുൻപ് നടപ്പാക്കാൻ സാധ്യതയില്ലെന്ന സൂചനകളാണ് പുറത്തുവരുന്നത്.

പക്ഷേ, പണം നൽകാൻ നടപടി ആരംഭിച്ചതായാണ് സംസ്ഥാന അധികൃതർ പറയുന്നത്. പക്ഷേ, തിരഞ്ഞെടുപ്പ് അടുത്തതിനാൽ നടപടി നീട്ടികൊണ്ടുപോകാൻ രാഷ്ട്രീയ സമ്മർദമുണ്ടെന്നും അവർ തന്നെ വ്യക്തമാക്കുന്നു. ഇതോടെ തിരഞ്ഞെടുപ്പിന് മുമ്പ് ഈ പണം കേരളത്തിലെ കർഷകർക്ക് ലഭിച്ചേക്കില്ല. മൂന്നു ഗഡുക്കളായി വർഷം ആറായിരം രൂപ അക്കൗണ്ടിൽ നാലുമാസ ഇടവേളകളിൽ നൽകുമെന്നായിരുന്നു കേന്ദ്ര പ്രഖ്യാപനം. ഇതിന്റെ ആദ്യ ഗഡുവായ രണ്ടായിരം രൂപയാണ് മിക്ക സംസ്ഥാനങ്ങളിലും കർഷകർക്ക് ലഭിച്ചുതുടങ്ങിയത്. പല സംസ്ഥാനങ്ങളിലും കർഷകർക്കു ധനസഹായത്തിന്റെ ആദ്യഗഡു 2000 രൂപ അക്കൗണ്ടിലെത്തി.

പണം അക്കൗണ്ടിൽ നിക്ഷേപിക്കാൻ ആവശ്യമായ വിവരങ്ങൾ ഏത്രയും വേഗം നൽകാൻ കേന്ദ്രസർക്കാർ ആവർത്തിച്ചു സംസ്ഥാന കൃഷിവകുപ്പിനോട് ആവശ്യപ്പെടുന്നുണ്ട്. സംസ്ഥാനത്തു 11 ലക്ഷത്തിലധികം പേർക്കു ആനുകൂല്യം ലഭിക്കുമെന്നാണു പ്രാഥമിക കണക്ക്. മൊത്തം കർഷകരിൽ 90 ശതമാനവും ചെറുകിട- ഇടത്തരം കർഷകരാണ്. അതിൽ നാലു ലക്ഷം ഇതുവരെ വകുപ്പിൽ പേര് രജിസ്റ്റർ ചെയ്തിട്ടുമുണ്ട്. ആധാർകാർഡ്, ദേശസാൽകൃതബാങ്കിൽ അക്കൗണ്ട്, ഭൂനികുതി രസീത് എന്നിവയാണു അടിസ്ഥാന രേഖ.

അഞ്ച് ഏക്കർ വരെ ഭൂമിയുള്ളവർക്ക് ആണ് കേന്ദ്രം ആനുകൂല്യം പ്രഖ്യാപിച്ചിട്ടുള്ളത്. ഒരു കുടുംബത്തിൽ ഭാര്യയ്ക്കും ഭർത്താവിനും രണ്ടു ഹെക്ടർ വീതം ഭൂമിയുണ്ടെങ്കിലും വീട്ടിൽ സർക്കാർ ഉദ്യോഗഗസ്ഥർ ഉണ്ടെങ്കിലും സഹായം കിട്ടില്ല. ഇത്തരമൊരു മാനദണ്ഡമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. യോഗ്യരായവരെ തിരഞ്ഞെടുക്കാൻ കർഷകരുടെ രജിസ്റ്റർ നാഷണൽ ഇൻഫോർമാറ്റിക്‌സ് സെന്ററിനു (എൻഐസി) സംസ്ഥാനം കൈമാറണം. അതു പിന്നീട് പിഎം കിസാൻ പോർട്ടലിലേക്കു മാറ്റും. കർഷകരുടെ ഭൂമിയുടെ വിസ്തൃതി അനുസരിച്ച് പട്ടിക തയാറാക്കാൻ നേരത്തേ തന്നെ നിർദ്ദേശമുണ്ടായിരുന്നു കേന്ദ്രത്തിൽ നിന്ന്.

പക്ഷേ, സംസ്ഥാനം ഇക്കാര്യത്തിൽ മെല്ലെപ്പോക്കിലാണ്. പദ്ധതി നടപ്പാക്കാൻ കൃഷിവകുപ്പ് ആദ്യം പ്രത്യേക ഉത്തരവ് ഇറക്കണം. ഇതും ഉണ്ടായില്ല. രജിസ്റ്ററിൽ ഉൾപ്പെടാത്ത അർഹരായ കർഷകരുമുണ്ട്. ഇവരുടെ അപേക്ഷ കൃഷിഭവൻ മുഖേന സ്വീകരിക്കാൻ നിർദ്ദേശിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഇവർക്ക് ധനസഹായം കിട്ടാൻ പിന്നെയും കാലതാമസം വന്നേക്കും. എന്നാൽ വൈകാതെ നടപടികൾ പൂർത്തിയാക്കും എന്നല്ലാതെ എപ്പോൾ കർഷകർക്ക് പണം കിട്ടിത്തുടങ്ങുമെന്ന് പറയാൻ സംസ്ഥാനത്തെ കൃഷിവകുപ്പ് ഉന്നതർ തയ്യാറായിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP