Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഗുരുവും വായുവും ചേർന്ന് പ്രതിഷ്ഠ നടത്തിയ ഗുരുവായൂർ; മമ്മിയൂരിൽ പാർവ്വതി സമേതനായ കൈലാസ നാഥനും; വൈകുണ്ഠത്തിലേതു പോലെ ഭഗവാൻ ഇവിടെയും സർവ്വചൈതന്യ സമ്പൂർണൻ; പൂജകൾ ചിട്ടപ്പെടുത്തിയത് ശങ്കരാചാര്യയും; അധിനിവേശത്തിനും അനാചാരത്തിനും എതിരെ പടപൊരുതിയ മണ്ണ്; ഇത് ശൈവ-ശാക്തേയ ശക്തിയുമായി തലയുയർത്തി നിൽക്കുന്ന വൈഷ്ണവ ക്ഷേത്രം; എന്തുകൊണ്ട് മോദി ഗുരുവായൂരിലെത്തി; പ്രധാനമന്ത്രിയുടെ ക്ഷേത്രദർശനം ദേശീയ ചർച്ചയാകുമ്പോൾ

ഗുരുവും വായുവും ചേർന്ന് പ്രതിഷ്ഠ നടത്തിയ ഗുരുവായൂർ; മമ്മിയൂരിൽ പാർവ്വതി സമേതനായ കൈലാസ നാഥനും; വൈകുണ്ഠത്തിലേതു പോലെ ഭഗവാൻ ഇവിടെയും സർവ്വചൈതന്യ സമ്പൂർണൻ; പൂജകൾ ചിട്ടപ്പെടുത്തിയത് ശങ്കരാചാര്യയും; അധിനിവേശത്തിനും അനാചാരത്തിനും എതിരെ പടപൊരുതിയ മണ്ണ്; ഇത് ശൈവ-ശാക്തേയ ശക്തിയുമായി തലയുയർത്തി നിൽക്കുന്ന വൈഷ്ണവ ക്ഷേത്രം; എന്തുകൊണ്ട് മോദി ഗുരുവായൂരിലെത്തി; പ്രധാനമന്ത്രിയുടെ ക്ഷേത്രദർശനം ദേശീയ ചർച്ചയാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ഗുരുവായൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടാമൂഴത്തിലെ ആദ്യ വിദേശപര്യടനത്തിന് മുമ്പ് സന്ദർശനം നടത്തിയതോടെ ഗുരുവായൂർ ക്ഷേത്രം ദേശീയ വാർത്തകളിൽ ഇടം നേടുകയാണ്. എന്തുകൊണ്ട് മോദി ഗുരുവായൂരിലെത്തി എന്നതാമ് ഉയരുന്ന ചോദ്യം. ഗുരുവായൂരിന്റെ ഐതീഹ്യവം പ്രത്യേകതകളുമെല്ലാം ടൈംസ് നൗ പോലും പ്രത്യേക വാർത്തയാക്കി.

ശൈവ- ശാക്തേയ കേന്ദ്രമായ കേരളത്തിൽ ഇത്രയും പ്രസിദ്ധമായ വൈഷ്ണവ ക്ഷേത്രത്തിന് സഹസ്രാബ്ദങ്ങളുടെ ചരിത്രമുണ്ട്. ഇതുയർത്തിയാണ് ചർച്ചകൾ. അയ്യായിരത്തിൽ അധികം വർഷങ്ങളുടെ ചരിത്രം പേറുന്ന ഗുരുവായൂരിനെ പറ്റിയുള്ള ചരിത്രവും ഐതീഹ്യവും ഇടകലർന്ന കഥകളാണ് പലപ്പോഴും കേൾക്കാനാകുക. നൂറുകണക്കിന് വർഷങ്ങൾ ഹിന്ദു മതത്തിലെ തന്നെ വിഭാഗങ്ങളുടെയും മുസ്ലിം- യൂറോപ്യൻ ശക്തികളുടെയും ആക്രമണങ്ങളെ അതിജീവിച്ച ക്ഷേത്രമാണ് ഗുരുവായൂർ. ഇന്നും ശക്തമായ ദ്രാവിഡ ആരാധനാ രീതികൾ പിന്തുടരുന്ന ഒരു നാട്ടിൽ പ്രശസ്തമായ വൈഷ്ണവ ക്ഷേത്രം എന്നതാണ് ഗുരുവായൂരിനെ വേറിട്ടതാക്കുന്നത്.

ദേവഗുരുവായ അങ്ങും ബൃഹസ്പതിയും വായുദേവനും ചേർന്ന് പ്രതിഷ്ഠ നടത്തിയ ക്ഷേത്രമാണ് 'ഗുരുവായൂർ' എന്നാണ് വിശ്വാസം. കലികാലത്ത് ഭക്തർക്ക് അഭയമായി ഈ സങ്കേതം മാറും. പാർവ്വതീദേവിയോടൊപ്പം അടുത്തുതന്നെ സ്വയംഭൂവായി അവതരിക്കുകയും ചെയ്യുമെന്ന് പരമശിവൻ പറഞ്ഞതായും ഐതീഹ്യമുണ്ട്. ഗുരുവും വായുവും ചേർന്ന് വിഷ്ണുപ്രതിഷ്ഠ നടത്തിയ പുണ്യഭൂമി ഗുരുവായൂരായും അവിടത്തെ ദേവൻ ഗുരുവായൂരപ്പനായും മാറി. വൈകുണ്ഠത്തിലേതുപോലെ ഭഗവാൻ ഇവിടെയും സർവ്വചൈതന്യസമ്പൂർണനായി വാഴുന്നതിനാൽ ഇവിടം ഭൂലോകവൈകുണ്ഠമാകുന്നു.' ഈ ക്ഷേത്രത്തിലാണ് സൗഭാഗ്യ സിദ്ദിഖ് മോദി താമരയിൽ തുലാഭാരം നേർന്നത്.

ക്ഷേത്രത്തിലെ പൂജാവിധികൾ ആദ്യം ചിട്ടപ്പെടുത്തിയത് ശങ്കരാചാര്യർ ആയിരുന്നു. പിന്നീട് ചേന്നാസ് നാരായണൻ നമ്പൂതിരിപ്പാടിന്റെ ഇത് തന്ത്ര സമുച്ചയത്തിൽ കുറിച്ചു. ഇതിനെ അടിസ്ഥാനമാക്കിയാണ് ഇപ്പോൾ പൂജകൾ നടത്തുന്നത്. ക്ഷേത്രത്തിന്റെ പരമ്പരാഗത തന്ത്രി സ്ഥാനവും ചേനാസ് കുടുംബത്തിനാണ്. ഗുരുവായൂർ ക്ഷേത്രത്തിന് 5,000 വർഷം എങ്കിലും പഴക്കം ഉണ്ട് എന്നു വിശ്വസിക്കുന്നു. ആദ്യകാലത്ത് ഇത് ഒരു ദ്രാവിഡ ക്ഷേത്രമായിരുന്നു. ഗുരുവായൂർ ക്ഷേത്രത്തെ പ്രതിപാദിക്കുന്ന ഏറ്റവും പഴയ കൃതി 14-ആം നൂറ്റാണ്ടിലെ തമിഴ് പുസ്തകമായ 'കോകസന്ദേശം' ആണ്. ഇതിൽ കുരുവായൂർ എന്ന് പ്രതിപാദിച്ചിരിക്കുന്നു. 16-ആം നൂറ്റാണ്ടിലെ പല കൃതികളിലും ഗുരുവായൂരിനെ കുറിച്ചുള്ള കുറിപ്പുകളും വർണ്ണനയും കാണാം.

എങ്കിലും മേൽപ്പത്തൂരിന്റെ നാരായണീയം ആണ് ഗുരുവായൂർ ക്ഷേത്രത്തെ പ്രശസ്തമാക്കിയത്. 'തിരുന്നാവായ കഴിഞ്ഞാൽ പ്രാധാന്യം കൊണ്ടു രണ്ടാമതുവരുന്നതു തൃശ്ശൂൽ ജില്ലയിൽ ചാവക്കാട് താലൂക്കിലുള്ള ഗുരുവായൂർ ക്ഷേത്രമാണ്. തളർവാതരോഗശാന്തിക്കു പുകൾപ്പെറ്റതാണ് ഈ ഹൈന്ദവാരാധന കേന്ദ്രം' വില്യം ലോഗൻ മലബാർ മാനുവലിൽഇങ്ങനെയാണ് ഗുരുവായൂർക്ഷേത്രത്തെ രേഖപ്പെടുത്തിയിരിക്കുന്നത്. ഗുരുവായൂർ യൂറോപ്യൻ കടന്നുകയറ്റക്കാരുടെ ആക്രമണത്തിനു ഇരയായെന്നാണ് ചരിത്രം. 1716-ൽ ഡച്ചുകാർ ഗുരുവായൂർ ക്ഷേത്രം ആക്രമിച്ച് ക്ഷേത്രത്തിലെ വിലപിടിച്ച വസ്തുക്കളും സ്വർണ്ണക്കൊടിമരവും കൊള്ളയടിച്ച് വടക്കേ ഗോപുരത്തിന് തീവെച്ചു. ക്ഷേത്രം 1747-ൽ പുനരുദ്ധരിച്ചു. 1755-ൽസാമൂതിരിയുമായുള്ള യുദ്ധത്തിൽ ഡച്ചുകാർ തൃക്കുന്നവായ് ക്ഷേത്രം നശിപ്പിച്ചു. ഇവിടെ നിന്ന് ബ്രാഹ്മണർ പലായനം ചെയ്തു. പിന്നീട് സാമൂതിരി ഗുരുവായൂരിന്റെയും തൃക്കുന്നവായ് ക്ഷേത്രത്തിന്റെയും സംരക്ഷകനായി. ഈ ക്ഷേത്രങ്ങളിലെ മേൽക്കോയ്മ സാമൂതിരിക്കായിരുന്നു.

1766-ൽ മൈസൂരിലെ ഹൈദരലി കോഴിക്കോടും ഗുരുവായൂരും പിടിച്ചടക്കി. ഗുരുവായൂർ ക്ഷേത്രം നശിപ്പിക്കാതിരിക്കാൻ ഹൈദരലി 10,000 പണം കപ്പം ചോദിച്ചു. ഈ സംഖ്യ നൽകിയെങ്കിലും അരക്ഷിതാവസ്ഥയെ തുടർന്ന് ക്ഷേത്രത്തിലേക്കുള്ള തീർത്ഥാടകരുടെ എണ്ണം കുറഞ്ഞു. മലബാർ ഗവർണ്ണറായിരുന്ന ശ്രീനിവാസ റാവുവിന്റെഅഭ്യർത്ഥനയെത്തുടർന്ന് ഹൈദരലി ദേവദയ നൽകുകയും ക്ഷേത്രം നാശോന്മുഖമാവാതെ ഇരിക്കുകയും ചെയ്തു. എങ്കിലും 1789-ൽ ഹൈദരലിയുടെ മകനായ ടിപ്പു സുൽത്താൻ സാമൂതിരിയുടെ സാമ്രാജ്യം ആക്രമിച്ചു. മുൻപ് പല ക്ഷേത്രങ്ങളും ടിപ്പു സുൽത്താൻ നശിപ്പിച്ചിരുന്നു. ടിപ്പുവിന്റെ ആക്രമണത്തെ ഭയന്ന് ഉത്സവ വിഗ്രഹവുംമൂർത്തിയും മല്ലിശ്ശേരി നമ്പൂതിരിയും കക്കാട് ഓതിക്കനും ചേർന്ന് അമ്പലപ്പുഴയിലേക്ക് കൊണ്ടുപോയി. ടിപ്പു ക്ഷേത്രത്തിനു ചുറ്റുമുള്ള ചെറിയ കോവിലുകൾ നശിപ്പിക്കുകയും ക്ഷേത്രത്തിന് തീവെക്കുകയും ചെയ്തു. എങ്കിലും പെട്ടെന്ന് ഉണ്ടായ മഴയെത്തുടർന്ന് ക്ഷേത്രം രക്ഷപെട്ടു. പിന്നീട് 1792-ൽ സാമൂതിരിയും ബ്രിട്ടീഷുകാരും ചേർന്ന് ടിപ്പു സുൽത്താനെ തോൽപ്പിച്ചു. സംരക്ഷിച്ചിരുന്ന മൂർത്തിയും ഉത്സവ വിഗ്രഹവും 1792 സെപ്റ്റംബർ 17-നു പുനഃസ്ഥാപിച്ചു. പക്ഷേ ഈ സംഭവ ഗതികൾ ക്ഷേത്രത്തിലെ നിത്യ പൂജയെയും ആചാരങ്ങളെയും സാരമായി ബാധിച്ചിരുന്നു.

കേരളത്തിലെ മിക്ക ക്ഷേത്രങ്ങളെയും പോലെ ഗുരുവായൂർ ക്ഷേത്രത്തിലും അവർണ്ണ സമുദായക്കാർക്ക് പ്രവേശനമുണ്ടായിരുന്നില്ല. ഈ അനാചാരത്തിനെതിരെ കെ. കേളപ്പൻ, എ. കെ. ജി., പി. കൃഷ്ണപിള്ള, സുബ്രഹ്മണ്യൻ തിരുമുമ്പ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ സമരമായിരുന്നു ഗുരുവായൂർ സത്യാഗ്രഹം. എ. കെ. ജി.യായിരുന്നു സത്യഗ്രഹ വോളന്റിയർമാരുടെ നേതാവ്. സമരത്തെ പ്രതിരോധിക്കാൻ ക്ഷേത്രാധികാരികൾ അമ്പലത്തിന് ചുറ്റും മുള്ളുവേലി കെട്ടുകയും സത്യഗ്രഹികളെ അടിച്ചുകൊല്ലുമെന്ന് യാഥാസ്ഥിതികർ ഭീഷണി മുഴക്കുകയും ചെയ്തു. ഒരു സംഘം വോളന്റിയർമാർ കണ്ണൂരിൽ നിന്ന് കാൽനടയായി ഗുരുവായൂരേക്ക് മാർച്ച് ചെയ്തു. കെ. കേളപ്പൻ പന്ത്രണ്ടു് ദിവസം നിരാഹാരം കിടന്നു. ഗാന്ധിജി ഇടപെട്ടതിന് ശേഷം സത്യഗ്രഹം അവസാനിപ്പിക്കുകയും പിന്നീട് പൊന്നാനി താലൂക്കിൽ ക്ഷേത്രം അവർണർക്ക് തുറന്നുകൊടുക്കേണ്ട കാര്യത്തിൽ ഹിന്ദുക്കൾക്കിടയിൽ വോട്ടെടുപ്പ് നടത്തുകയും ചെയ്തു. ഭൂരിപക്ഷം പേരും തുറന്നുകൊടുക്കാൻ അഭിപ്രായം രേഖപ്പെടുത്തി. 1947 ജൂൺ 12-ന് മദിരാശി സർക്കാരിന്റെ ക്ഷേത്രപ്രവേശന ഉടമ്പടിക്ക് ശേഷം ഗുരുവായൂർ ക്ഷേത്രത്തിൽ എല്ലാ വിഭാഗം ജനങ്ങൾക്കും പ്രവേശനം ലഭിച്ചു.

ക്ഷേത്ര ദർശനത്തിന് ചില വസ്ത്രധാരണ രീതികളും നിലവിലുണ്ട്. പുരുഷന്മാർ മുണ്ട് മാത്രമാണ് ധരിക്കുക. സ്ത്രീകൾ സാരിയോ പാവാടയും ബ്ലൗസും ധരിച്ചാണ് ക്ഷേത്രത്തിൽ പ്രവേശിക്കേണ്ടത്. ഈ അടുത്ത കാലത്തായി ചുരിദാർ ധരിക്കാമെന്നൊരു നിയമം വന്നിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP