Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കുട്ടികളെ സംരക്ഷിക്കാൻ പഴുതില്ലാതെ കൊണ്ടു വന്ന പോക്‌സോ നിയമം അച്ഛന്മാരെ ശിക്ഷിക്കാൻ കരുവാക്കുന്നതിനെ എങ്ങനെ തടയിടാനാവും? ഭാര്യയും ഭർത്താവും തർക്കിക്കുമ്പോൾ കുട്ടികളുടെ അവകാശം അച്ഛന്മാർക്ക് നിഷേധിക്കുന്നതിനായി പോക്‌സോ കേസിലെ പരാതി ഉന്നയിക്കുന്നത് പതിവാകുന്നു; ഇതുവരെ വ്യാജമെന്ന് തെളിഞ്ഞത് നാലായിരത്തിലധികം കേസുകൾ: നന്മയ്ക്ക് വേണ്ടി നടത്തിയ വിപ്ലവകരമായ നിയമം അച്ഛന്മാർക്ക് തിന്മയായി മാറുന്നതിന്റെ ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്

കുട്ടികളെ സംരക്ഷിക്കാൻ പഴുതില്ലാതെ കൊണ്ടു വന്ന പോക്‌സോ നിയമം അച്ഛന്മാരെ ശിക്ഷിക്കാൻ കരുവാക്കുന്നതിനെ എങ്ങനെ തടയിടാനാവും? ഭാര്യയും ഭർത്താവും തർക്കിക്കുമ്പോൾ കുട്ടികളുടെ അവകാശം അച്ഛന്മാർക്ക് നിഷേധിക്കുന്നതിനായി പോക്‌സോ കേസിലെ പരാതി ഉന്നയിക്കുന്നത് പതിവാകുന്നു; ഇതുവരെ വ്യാജമെന്ന് തെളിഞ്ഞത് നാലായിരത്തിലധികം കേസുകൾ: നന്മയ്ക്ക് വേണ്ടി നടത്തിയ വിപ്ലവകരമായ നിയമം അച്ഛന്മാർക്ക് തിന്മയായി മാറുന്നതിന്റെ ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ലൈംഗിക വൈകൃത്യങ്ങളിൽ നിന്നും കുട്ടികളെ സംരക്ഷിക്കാൻ പഴുതില്ലാതെ കൊണ്ടുവന്ന നിയമം ആണ് പോക്‌സോ. പോക്‌സോ നിയമ പ്രകാരം കുറ്റക്കാരനെന്ന് കണ്ടെത്തിയാൽ ജയിലെണ്ണേണ്ടി വരുമെന്ന് ഉറപ്പ്. എന്നാൽ കുട്ടികളെ രക്ഷിക്കാൻ കൊണ്ടു വന്ന ഈ നിയമം അച്ഛന്മാരെ ശിക്ഷിക്കാൻ കരുവാക്കുന്നത് പതിവായിരിക്കുകയാണ്. ഭാര്യയും ഭർത്താവും തമ്മിൽ വഴക്കടിക്കുമ്പോൾ കുട്ടികളുടെ അവകാശം നേടിയെടുക്കുന്നതിനായി പോക്‌സോ കേസിലെ പരാതി ഉന്നയിക്കുന്നത് വ്യാപകമായിരിക്കുകയാണ്. പലയിടത്തും കുട്ടികളുടെ അവകാശം നേടിയെടുക്കുന്നതിനാണ് ഇത്തരത്തിൽ പിതാവിനെ മോശക്കാരനാക്കി കൊണ്ട് അമ്മമാർ കോടതിയിൽ നാടകം കളിക്കുന്നത്.

കോടതികളിൽ ഇത്തരത്തിൽ അച്ഛന്മാർക്കെതിരെ കരുവാക്കിയ നാലായിരത്തിലധികം പോക്‌സോ കേസുകളാണ് അ്‌ന്വേഷണത്തിൽ വ്യാജമെന്ന് കണ്ടെത്തിയത്. ഇതോടെ കുട്ടികളുടെ നന്മയ്ക്ക് വേണ്ടി നടത്തിയ വിപ്ലവകരമായ നിയമം അച്ഛന്മാർക്ക് തിന്മയായി മാറുന്നതിന്റെ ഞെട്ടിക്കുന്ന കണക്കുകളാണ് പുറത്ത് വന്നിരിക്കുന്നത്. 2018-19 കാലയളവിൽ 4008 വ്യാജ കേസുകളാണ് ഇത്തരത്തിൽ രജിസ്റ്റർചെയ്തത്്. കഴമ്പില്ലാത്തതെന്ന് അന്വേഷണത്തിൽ തെളിഞ്ഞതിനെത്തുടർന്ന് പൊലീസ് ഈ കേസുകളെല്ലാം അവസാനിപ്പിക്കുകയും ചെയ്തു. എന്നാൽ സ്വന്തം മക്കളുടെ മുന്നിൽ അഭിമാനം നഷ്ടമായ അച്ഛന്മാർക്ക് അഥ് തീരാവേദന തന്നെയാണ്.

യാതൊരു തെറ്റും ചെയ്യാത മക്കളുടെയും സമൂഹത്തിന്റെയും മുന്നിൽ ആത്മാഭിമാനം നഷ്ടമായ അച്ഛന്മാരെ ഇത്തരത്തിൽ പോക്‌സോയിൽ കുരുക്കുന്നതിനെ എങ്ങിനെ തടയിടാനാവും എന്നതാണ് ഇപ്പോൾ ഉയരുന്ന ചോദ്യം. വിവാഹമോചനക്കേസുകളിൽ കുട്ടിയുടെ സംരക്ഷണാവകാശം നേടിയെടുക്കാനാണ് ഇതിലേറെയും. എളുപ്പവഴിയിൽ വിവാഹമോചനം നേടാൻ കുട്ടികളെ കരുവാക്കുകയാണ് ചെയ്യുന്നത്.

അതേസമയം പിതാവിനെ പൊതുസമൂഹത്തിൽ മോശക്കാരനായി ചിത്രീകരിക്കണമെന്ന ലക്ഷ്യത്തോടെയുള്ള പരാതികളുമുണ്ട്. ലൈംഗികാരോപണം ഉന്നയിച്ചാൽ കുട്ടിക്കുമേൽ അവകാശവാദം ഉന്നയിക്കാൻ പിതാവിന് കഴിയാതെയാവും. സംരക്ഷണാവകാശം അമ്മയ്ക്ക് കിട്ടുകയും ചെയ്യും.

അമ്മ മരിച്ച അഞ്ചുവയസ്സുകാരിയെ (ഹർജി നൽകിയ കാലത്ത് കുട്ടിക്ക് രണ്ടുവയസ്സ് ) അച്ഛനൊപ്പംവിട്ട കീഴ്ക്കോടതി വിധിക്കെതിരേ ബന്ധുക്കൾ ഹൈക്കോടതിയെ സമീപിച്ചു. കുട്ടിയുടെ സംരക്ഷണാവകാശം കിട്ടണമെന്നാണ് ആവശ്യം. അച്ഛൻ മദ്യപാനിയാണെന്നും കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചയാളാണെന്നുമായിരുന്നു ആരോപണം. തുടരന്വേഷണത്തിൽ കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ കഴമ്പില്ലെന്ന് കണ്ടെത്തി.

ഐ.ടി ജോലിക്കാരായ ദമ്പതിമാരുടെ വിവാഹമോചനക്കേസ്. മക്കളുടെ സംരക്ഷണാവകാശത്തിനായാണ് തർക്കം. വാദംനടക്കുമ്പോൾ നാലുവയസ്സുള്ള മകളെ ഭർത്താവ് പീഡിപ്പിച്ചെന്ന ആരോപണം യുവതി ഉന്നയിച്ചു. കുട്ടിയെക്കൊണ്ട് അച്ഛനെതിരേ മൊഴി കൊടുപ്പിച്ചു. അന്വേഷണത്തിൽ പരാതി വ്യാജമാണെന്ന് കണ്ടെത്തി. മക്കളുടെ മുന്നിൽ അപമാനിക്കപ്പെട്ട അയാൾ നാടുവിട്ടു. അമ്മയും വക്കീലും പറഞ്ഞതനുസരിച്ചാണ് ആദ്യം മൊഴിനൽകിയതെന്ന് മകൾ കോടതിയിൽ മാറ്റിപ്പറഞ്ഞു. അന്ന് കോടതിമുറിയിൽവെച്ച് പത്തുവയസ്സുള്ള മൂത്തമകന്റെ നോട്ടത്തെക്കുറിച്ച് പറയുമ്പോൾ ഇപ്പോഴും ആ പിതാവ് നിസ്സഹായനാവും.

പത്തുവയസ്സുകാരനായ മകന്റ മുടിമുറിക്കാനാണ് അമ്മയും മകനും ചേർന്ന് ബാർബർഷോപ്പിലെത്തിയത്. മുടിമുറിച്ചത് ഇഷ്ടപ്പെടാത്തതിനെച്ചൊല്ലി വലിയ തർക്കം കടയിലുണ്ടായി. രണ്ടുദിവസം കഴിഞ്ഞ് പോക്‌സോ കേസിൽ അന്വേഷണം നടത്താൻ പൊലീസെത്തിയപ്പോഴാണ് കടയുടമ വിവരമറിയുന്നത്. അമ്മ കടയുടെ പുറത്തിറങ്ങിയ സമയത്ത് പത്തുവയസ്സുകാരനെ ദുരുദ്ദേശ്യത്തോടെ സ്വകാര്യഭാഗങ്ങളിൽ സ്പർശിച്ചെന്നാണ് കേസ്. എന്നാൽ കടയിലെ സി.സി. ക്യാമറ തുണയായി. മുഴുവൻ സമയവും അമ്മ കുട്ടിക്കൊപ്പം ഉണ്ടായിരുന്നെന്നും പരാതിയിൽ പറയുന്നതൊന്നും നടന്നില്ലെന്നും കണ്ടെത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP