Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അതിർത്തികളിലെ പരിശോധനകൾ നിശ്ചലം! പുഴുവരിച്ച മീനുകൾ വിൽക്കുന്നത് മറ്റു മീനുകളിൽ നിന്ന് രക്തം പുരട്ടി; തലസ്ഥാനത്തെ 34ചന്തകളിൽ നടത്തിയ മിന്നൽ പരിശോധനയിൽ പിടികൂടിയത് 663 കിലോ ഫോർമാലിൻ മത്സ്യം; പാളയം, ചാല, കഴക്കൂട്ടം, മണക്കാട് എന്നിവിടങ്ങളിൽ നിന്ന് പിടിച്ചെടുത്തവയിൽ 1122 കിലോ പുഴുവരിച്ച മീനും; വിഷം കലർത്തിയ മീൻ കൂടുതൽ കണ്ടെത്തിയത് ശ്രീകാര്യത്ത് നിന്ന്; നഗരത്തെ വിഷം തീറ്റിച്ച് മീന്മാഫിയ

അതിർത്തികളിലെ പരിശോധനകൾ നിശ്ചലം! പുഴുവരിച്ച മീനുകൾ വിൽക്കുന്നത് മറ്റു മീനുകളിൽ നിന്ന് രക്തം പുരട്ടി; തലസ്ഥാനത്തെ 34ചന്തകളിൽ നടത്തിയ മിന്നൽ പരിശോധനയിൽ പിടികൂടിയത് 663 കിലോ ഫോർമാലിൻ മത്സ്യം; പാളയം, ചാല, കഴക്കൂട്ടം, മണക്കാട് എന്നിവിടങ്ങളിൽ നിന്ന് പിടിച്ചെടുത്തവയിൽ 1122 കിലോ പുഴുവരിച്ച മീനും; വിഷം കലർത്തിയ മീൻ കൂടുതൽ കണ്ടെത്തിയത് ശ്രീകാര്യത്ത് നിന്ന്; നഗരത്തെ വിഷം തീറ്റിച്ച് മീന്മാഫിയ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം; അതിർത്തികളിലെ പരിശോധനകൾ നിശ്ചലമായതോടെ തലസ്ഥാനത്ത് വിഷമടിച്ച മത്സ്യങ്ങൾ സുലഭം. ഒരു ഇടവേളയ്ക്ക് ശേഷമാണ് തലസ്ഥാനത്ത് നടത്തിയ മിന്നൽ പരിശോധനകളിൽ നിന്ന് കിലോകണക്കിന് വിഷമടിച്ച മീനുകൾ പിടികൂടിയത്. ഫോർമലിൻ കലർത്തിയ മീനാണ് തിരുവനന്തപുരം നഗരത്തിലെ 34 ചന്തകളിൽ നിന്ന് പിടികൂടിയത്. കോർപ്പറേഷൻ ആരോഗ്യവിഭാഗമാണ് നിരന്തര പരാതിയെ തുടർന്ന് ചന്തകളിൽ വ്യാപക പരിശോധന നടത്തിയത്.

ഫോർമാലിൻ ചേർത്ത 663 കിലോയും പഴകി പുഴുവരിച്ച 1122 കിലോയും മത്സ്യമാണ് പിടിച്ചെടുത്തത്. 25 ഹെൽത്ത് സർക്കിൾ ഓഫീസുകളുടെ പരിധിയിലെ 34 ഓളം ചന്തകളിലാണ് പരിശോധന നടന്നത്. ഫോർമാലിനും അമോണിയയും കണ്ടെത്താനുള്ള ഹൈറാപിഡ് ഫോർമാലിൻ/ അമോണിയ ടെസ്റ്റ് കിറ്റുകൾ ഉപയോഗിച്ചായിരുന്നു പരിശോധന. അമോണിയ ചേർത്ത മത്സ്യം ഒരു സ്ഥലത്തുനിന്നും കണ്ടെത്തിയില്ല.

പൊതുജനങ്ങളുടെ നിരന്തരമായ പരാതിയെത്തുടർന്നാണ് തിരുവനന്തപുരത്തെ പ്രധാന മൽസ്യ മാർക്കറ്റുകളിൽ മിന്നൽ പരിശോധന നടത്തിയത്.ചൂരയും, നെയ്മീനുമാണ് പിടിച്ചെടുത്തതിൽ ഭൂരിഭാഗവും. പാളയം, ചാല, കഴക്കൂട്ടം, ശ്രീകാര്യം, മണക്കാട്, ശാസ്തമംഗലം തുടങ്ങി 34 മാർക്കറ്റുകളിലായിരുന്നു പരിശോധന. എന്നാൽ പിടിച്ചെടുത്ത മൽസ്യം മുഴുവൻ കോർപ്പറേഷനിൽ എത്തിച്ചില്ലെന്നും ഇതിനുപിന്നിൽ ഉദ്യോഗസ്ഥരുടെ കള്ളകളികളുണ്ടെന്നുമുള്ള ആക്ഷേപവുമായി കച്ചവടക്കാർ കോർപ്പറേഷനിലെത്തി പ്രതിഷേധിച്ചു.

പഴകിയ മത്സ്യം ഏറ്റവും കൂടുതൽ പിടിച്ചെടുത്തത് കഴക്കൂട്ടത്തും പരിസരപ്രദേശങ്ങളിലും നിന്നാണ്. ശ്രീകാര്യം ചന്തയിൽ പഴകിയതും ഫോർമാലിനിട്ടതുമായ കിലോക്കണക്കിനു മീൻ സൂക്ഷിച്ചിരുന്നു. ഇവിടെ ചില കരാറുകാരുടെ മീൻ വിൽക്കാൻ മാത്രമേ സമ്മതിക്കാറുള്ളൂവെന്നും ആരോഗ്യവിഭാഗം കണ്ടെത്തി.

പാങ്ങോട് ചന്തയിൽ ഗുജറാത്തിൽനിന്നു കൊണ്ടുവന്ന മോദ മീനിൽ ഫോർമാലിൻ കലർത്തിയിട്ടുണ്ടെന്നു കണ്ടെത്തി. പേരൂർക്കട ചന്തയിൽനിന്ന് കിലോക്കണക്കിനു പഴകിയ നെയ്മീൻ കണ്ടെത്തി. പാളയത്തുനിന്ന് 20 കിലോ ഫോർമാലിൻ കലർന്ന മീൻ പിടിച്ചെടുത്തെങ്കിലും ഇതു മുറിച്ചുനൽകാനായി പുറത്തുനിന്നു കൊണ്ടുവന്നതാണെന്നാണ് കച്ചവടക്കാർ പറയുന്നത്.നെയ്മീൻ, ചൂര, ചാള, ചെമ്മീൻ, കണവ തുടങ്ങിയവയാണ് പഴകി പുഴുവരിച്ച നിലയിൽ കണ്ടെത്തിയത്.

പല വലിയ മീനുകളും പഴകി പുഴുവരിച്ച നിലയിലായിരുന്നു. ഇവ മുറിച്ച് മറ്റു മീനുകളിൽനിന്നുള്ള രക്തം പുരട്ടിയാണ് വിൽക്കുന്നത്.വ്യാപകമായ പരിശോധന നടത്തിയിട്ടും നഗരകേന്ദ്രത്തിലെ പ്രധാന ചന്തകളിൽനിന്ന് പഴകിയതോ രാസവസ്തുക്കൾ ചേർത്തതോ ആയ മീൻ വളരെക്കുറച്ചു മാത്രമേ കണ്ടെത്താനായുള്ളൂവെന്നും കോർപ്പറേഷൻ ആരോഗ്യവിഭാഗം ചൂണ്ടിക്കാട്ടുന്നു. മുൻപ് നടത്തിയ പരിശോധനയിൽ ഇവിടെനിന്ന് പഴകിയ മീൻ വൻ തോതിൽ പിടിച്ചെടുത്തിരുന്നു.ഹെൽത്ത് സൂപ്പർവൈസർമാരായ അജിത്ത് കുമാർ, ഉണ്ണി എന്നിവരുടെ നേതൃത്വത്തിൽ 24 ഹെൽത്ത് ഇൻസ്‌പെക്ടർമാരും 40 ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരുമാണ് പരിശോധനാസംഘത്തിലുണ്ടായിരുന്നത്.

ഫോർമാലിന്റെ ഉപയോഗം

ശരീരഭാഗങ്ങൾ അഴുകിപ്പോകാതെ സംരക്ഷിക്കാൻ ഉപയോഗിക്കുന്ന രാസവസ്തുവാണ് ഫോർമാലിൻ. മെഡിക്കൽ കോളേജ് പോലുള്ള സ്ഥലങ്ങളിൽ കുട്ടികൾക്കു പഠിക്കാനായി മൃതദേഹങ്ങളും ശരീരഭാഗങ്ങളുമെല്ലാം ഫോർമാലിൻ ലായനിയിലിട്ടാണ് സൂക്ഷിക്കുന്നത്. എത്ര കാലം കഴിഞ്ഞാലും മൃതശരീരങ്ങൾ അഴുകാതെയിരിക്കും. മീൻ കേടാകാതെ പുതിയതുപോലെ ഇരിക്കാനാണ് ഫോർമാലിൻ പുരട്ടുകയും കുത്തിവയ്ക്കുകയും ചെയ്യുന്നത്.ഫോർമാലിൻ ഉള്ളിൽച്ചെല്ലുന്നത് അതിഗുരുതരമായ രോഗങ്ങളുണ്ടാവാൻ ഇടയാക്കും. കരളിലെ കോശങ്ങളെ ദ്രവിപ്പിച്ച് ലിവർ സിറോസിസ്, അർബുദം പോലുള്ള രോഗങ്ങൾ വരുത്തും. തലച്ചോറിന്റെ പ്രവർത്തനത്തെയടക്കം ഇതു ബാധിക്കും

ചന്ത- ഫോർമാലിൻ ചേർത്തത് പഴകിയത്

ശ്രീകാര്യം- 300- 450

കഴക്കൂട്ടം- 200- 250

പാളയം- 20-

പാങ്ങോട്- 40-

കേശവദാസപുരം- 20-

മുക്കോല- 15-

ഉള്ളൂർ- 75-

പാപ്പനംകോട്- 20

മെഡിക്കൽ കോളേജ്- 8- 2

ജഗതി- 30-

പേരൂർക്കട- -300

പൂന്തുറ- -50

മണക്കാട് - -70

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP