Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പൗരത്വ ഭേദഗതി നിയമം വിശദീകരിക്കാൻ ബിജെപി ചേരുന്ന യോഗം പൊളിക്കാൻ കടകൾ അടച്ച് ഹർത്താൽ ആഘോഷിക്കുന്നത് പതിവാകുന്നു; പരാതിയുമായി ബിജെപി രംഗത്തിറങ്ങിയതോടെ പലർക്കെതിരേയും കേസുകൾ എടുത്ത് പൊലീസ്; ഏറ്റവും ഒടുവിൽ അറസ്റ്റിലായത് വട്ടംകുളത്തെ ബിജെപി യോഗം പൊളിക്കാൻ കടകൾ അടയ്ക്കാൻ ആഹ്വാനം ചെയ്ത് ഫെയ്‌സ് ബുക്കിൽ പോസ്റ്റിട്ട ആഷിക്കിനേയും നിസാറിനേയും; പൊലീസ് സംഘിയാകുന്നുവെന്ന് ആരോപിച്ച് സിപിഎമ്മും കോൺഗ്രസും

പൗരത്വ ഭേദഗതി നിയമം വിശദീകരിക്കാൻ ബിജെപി ചേരുന്ന യോഗം പൊളിക്കാൻ കടകൾ അടച്ച് ഹർത്താൽ ആഘോഷിക്കുന്നത് പതിവാകുന്നു; പരാതിയുമായി ബിജെപി രംഗത്തിറങ്ങിയതോടെ പലർക്കെതിരേയും കേസുകൾ എടുത്ത് പൊലീസ്; ഏറ്റവും ഒടുവിൽ അറസ്റ്റിലായത് വട്ടംകുളത്തെ ബിജെപി യോഗം പൊളിക്കാൻ കടകൾ അടയ്ക്കാൻ ആഹ്വാനം ചെയ്ത് ഫെയ്‌സ് ബുക്കിൽ പോസ്റ്റിട്ട ആഷിക്കിനേയും നിസാറിനേയും; പൊലീസ് സംഘിയാകുന്നുവെന്ന് ആരോപിച്ച് സിപിഎമ്മും കോൺഗ്രസും

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: പൗരത്വ ഭേദഗതി നിയമം വിശദീകരിക്കാൻ ബിജെപി ചേരുന്ന യോഗം പൊളിക്കാൻ കടകൾ അടച്ച് ഹർത്താൽ ആഘോഷിക്കുന്ന പതിവ് കേരളാ പൊലീസ് സമ്മതിക്കില്ല. ഇത്തരക്കാർക്കെതിരെ പരാതി കിട്ടിയാൽ ഉടൻ കേസെടുക്കും. രാഷ്ട്രീയവും നോക്കില്ല. കടകൾ അടയ്ക്കുന്നവർക്കെതിരെ കേസെടുക്കുന്ന നടപടി പൊലീസ് തുടരുകയാണ്. ഇതോടെ പൊലീസ് സംഘിയാകുന്നുവെന്ന് ആരോപിച്ച് സിപിഎമ്മും കോൺഗ്രസും രംഗത്ത് വരികയാണ്.

പൗരത്വനിയമഭേദഗതിയെ അനുകൂലിച്ച് ജനജാഗരൺ സമിതി വട്ടംകുളത്ത് നടത്തിയ റാലി സമയത്ത് കടകളടയ്ക്കാനും വാഹനങ്ങൾ ഓട്ടംനിർത്താനും ആഹ്വാനം ചെയ്ത് സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണംനടത്തിയ രണ്ടു പേരെ ചങ്ങരംകുളം പൊലീസ് അറസ്റ്റുചെയ്തതാണ് അവസാനത്തെ സംഭവം. അണ്ണക്കമ്പാട് സ്വദേശി ആഷിക്(23), വട്ടംകുളംസ്വദേശി നിസാർ(27) എന്നിവരെയാണ് അറസ്റ്റുചെയ്തത്. പ്രചാരണത്തിനുപയോഗിച്ച മൊബൈൽ ഫോണുകൾ പൊലീസ് കസ്റ്റഡിയിലെടുത്ത് കോടതിയിൽ സമർപ്പിച്ചു. ബുധനാഴ്ച വൈകുന്നേരമാണ് ജാഗരൺ സമിതി തട്ടാൻപടിയിൽനിന്ന് റാലിയും വട്ടംകുളത്ത് പൊതുസമ്മേളനവും നടത്തിയത്. ഈസമയത്ത് കടകളടച്ചും വാഹനം നിർത്തിയും പ്രതിഷേധിക്കാനായിരുന്നു ഇവരുടെ ആഹ്വാനം. പ്രതികളെ പിന്നീട് ജാമ്യത്തിൽവിട്ടു.

സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ടതിന്റെപേരിൽ യുവാക്കളെ അറസ്റ്റുചെയ്ത നടപടിയിൽ തവനൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി യോഗം പ്രതിഷേധിച്ചു. പൊലീസിന്റെ നിയന്ത്രണം സംഘപരിവാറിന്റെ കൈയിലാണെന്നതിന്റെ തെളിവാണിതെന്നും യോഗം ആരോപിച്ചു. സംഭവത്തിൽ വട്ടംകുളം മണ്ഡലം കോൺഗ്രസ്‌കമ്മിറ്റിയും പ്രതിഷേധിച്ചു. സിപിഎമ്മിനും ഇതേ അഭിപ്രായമുണ്ട്. പൗരത്വ ഭേദഗതിയെ അനുകൂലിക്കുന്ന പൊലീസിലെ ഒരു വിഭാഗമാണ് ഇതിന് പിന്നിലെന്ന് സിപിഎമ്മും സംശയിക്കുന്നുണ്ട്. കേസെടുക്കുന്ന ഉദ്യോഗസ്ഥരുടെ വിവരങ്ങലും ശേഖരിക്കുന്നുണ്ട്.

പൗരത്വ ഭേദഗതി നിയമത്തെയും പൗരത്വ പട്ടികയെയും എതിർത്ത് ലഘുലേഖ പ്രചരിപ്പിച്ച മൂന്ന് പേർക്കെതിരേ ഉത്തർപ്രദേശ് പൊലീസ് കേസെടുത്തിരുന്നു. വാരണാസിയിലെ നരിയ തിരഹ റോഡിൽ വീണു കിടക്കുന്ന രീതിയിലാണ് മൂന്ന് ലഘുലേഖകൾ പൊലീസിന് ലഭിച്ചതത്രെ. അതിന്റെ പേരിൽ പൊലീസ് ഒരു എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തു. ഡിസംബർ 19 നാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരേ രാജ്യത്താകമാനം കടുത്ത പ്രതിഷേധം നടന്നത്. ജനുവരി 2 ന് ഇതേ കേസിൽ മൂന്നു പേരെ പ്രതിചേർത്തു. ലഘുലേഖയിൽ രേഖപ്പെടുത്തിയ ഫോൺ നമ്പറിന്റെ ഉടമകളായ മനിഷ ശർമ, അനൂപ് ഷർമിക്, എസ് പി റായി തുടങ്ങിയവരുടെ പേരിൽ 153 എ, 153 ബി പ്രകാരം കേസ് എടുത്തു. ഇതിന സമാനമാണ് കേരളത്തിലെ പൊലീസിന്റെ പ്രവർത്തനമെന്നും പൗരത്വ നിയമത്തെ എതിർ്കുന്നവർ ആരോപിക്കുന്നു.

എറണാകുളം പാവക്കുളം ക്ഷേത്രത്തിൽ സംഘടിപ്പിച്ച പൗരത്വ ഭേദഗതി നിയമ അനുകൂല എതിർത്ത സ്ത്രീയ്‌ക്കെതിരെ പൊലീസ് കേസെടുത്തതും കേരളത്തിലെ പൊലീസിനെതിരെ പ്രതികരിക്കാൻ കോൺഗ്രസിനേയും സിപിഎമ്മിനേയും പ്രേരിപ്പിക്കുണ്ട്. ഹിന്ദു ഐക്യവേദിയുടെ പരാതിയിൽ കേസെടുത്ത എറണാകുളം നോർത്ത് പൊലീസ് കേസ് വനിതാ സ്റ്റേഷന് കൈമാറി. ഇന്ത്യൻ ശിക്ഷാനിയമം വകുപ്പ് 477 (അതിക്രമിച്ചു കയറൽ) പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ക്ഷേത്രത്തിൽ പൗരത്വ നിയമത്തെ അനുകൂലിച്ച് നടത്തിയ മാതൃസംഗമം പരിപാടിക്കിടെയായിരുന്നു യുവതിയുടെ പ്രതിഷേധം. പൗരത്വ നിയമ ഭേദതിയെ ന്യായീകരിച്ച പ്രസംഗം ചോദ്യം ചെയ്ത യുവതിക്ക് നേരെ ഒരു കൂട്ടം സ്ത്രീകൾ രംഗത്തെത്തിയിരുന്നു. നിന്നെ കൊല്ലണമെങ്കിൽ അതിനും മടിക്കില്ല എന്ന് പറഞ്ഞായിരുന്നു അക്രമം.

ഞാനീ നെറ്റിയിൽ കുങ്കുമമിടുന്നത് വീട്ടിലെ രണ്ട് പെൺകുട്ടികളെ കാക്കാന്മാർ കൊത്തി കൊണ്ടു പോകാതിരിക്കാനാണെന്നും കൂട്ടത്തിലെ സ്ത്രീ പറയുന്നത് വീഡിയിൽ കേൾക്കാം. വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. എന്നാൽ ഈ സ്ത്രീയ്‌ക്കെതിരെ മതവിദ്വേഷം കളങ്കമാക്കാൻ ശ്രമിച്ചതിന് പൊലീസ് കേസെടുത്തിട്ടുമില്ല. കടകൾ അടച്ച് ഹർത്താൽ ആചരിക്കണമെന്ന സന്ദേശം സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച നാല് പേരെ മുമ്പും മലപ്പുറത്ത് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ബിജെപിയുടെ പൗരത്വ ഭേദഗതി നിയമത്തിലെ വിശദീകരണ പൊതുയോഗം ബഹിഷ്‌ക്കരിക്കാനും കടകൾ അടച്ച് പ്രതിഷേധിക്കാനും ആഹ്വാനം ചെയ്ത നാലുപേരാണ് മലപ്പുറം തിരൂരിൽ അറസ്റ്റിലായത്.

നേരത്തെ, കോഴിക്കോട് കുറ്റ്യാടിയിൽ പൗരത്വനിയമഭേദഗതി അനുകൂല പൊതുയോഗത്തിന് മുൻപ് പ്രദേശത്തെ കടകൾ നിർബന്ധപൂർവ്വം അടപ്പിച്ച സംഭവത്തിൽ പൊലീസ് സ്വമേധയാ കേസെടുത്തിരുന്നു. സ്പർദ്ധ പരത്താൻ ശ്രമിച്ചതിനാണ് ഇവർക്കെതിരെയുള്ള കേസെടുത്തത്. വ്യാപാരികൾ കടകൾ അടച്ച് ബഹിഷ്‌കരിച്ചതിന് പിന്നാലെ വിദ്വേഷ മുദ്രാവാക്യങ്ങളുമായി ബിജെപി നടത്തിയ മാർച്ചിൽ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ ആറ് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. 'ഉമ്മപ്പാല് കുടിച്ചെങ്കിൽ ഇറങ്ങിവാടാ പട്ടികളേ, ഓർമയില്ലേ ഗുജറാത്ത്' എന്നു തുടങ്ങി വിദ്വേഷം നിറച്ച മുദ്രാവാക്യങ്ങളാണ് ജാഥയിലുടനീളം പ്രവർത്തകർ ഉയർത്തിയത്. പൊലീസ് സാന്നിധ്യത്തിലായിരുന്നു വിദ്വേഷ മുദ്രാവാക്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP