Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രണ്ട് മാസം നീണ്ട മണ്ഡലകാലം അവസാനിക്കുമ്പോൾ കോടതി കയറി ഇറങ്ങേണ്ടി വരിക 60,000 അയ്യപ്പ ഭക്തരും സംഘപരിവാറുകാരും; പൊലീസ് രജിസ്റ്റർ ചെയ്ത 2000 കേസുകളിൽ ഇതുവരെ പിടിയിലായത് 10,000 പേർ മാത്രം; അനേകം പേർ അറസ്റ്റു ഭയന്നു ആഴ്‌ച്ചകളായി ഒളിവിൽ; സിപിഎമ്മുകാർ ഒറ്റിക്കൊടുത്താൽ ഏതുനിമിഷവും അറസ്റ്റിലാകുമെന്ന് ഭയന്ന് നൂറുകണക്കിന് പേർ

രണ്ട് മാസം നീണ്ട മണ്ഡലകാലം അവസാനിക്കുമ്പോൾ കോടതി കയറി ഇറങ്ങേണ്ടി വരിക 60,000 അയ്യപ്പ ഭക്തരും സംഘപരിവാറുകാരും; പൊലീസ് രജിസ്റ്റർ ചെയ്ത 2000 കേസുകളിൽ ഇതുവരെ പിടിയിലായത് 10,000 പേർ മാത്രം; അനേകം പേർ അറസ്റ്റു ഭയന്നു ആഴ്‌ച്ചകളായി ഒളിവിൽ; സിപിഎമ്മുകാർ ഒറ്റിക്കൊടുത്താൽ ഏതുനിമിഷവും അറസ്റ്റിലാകുമെന്ന് ഭയന്ന് നൂറുകണക്കിന് പേർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശബരിമലയിലെ യുവതീപ്രവേശനത്തെ എതിർത്തുകൊണ്ട് തെരുവിൽ ഇറങ്ങിയ അയ്യപ്പഭക്തർക്കും സംഘപരിവാർ അണികളും നെട്ടോട്ടത്തിലാണ്. ശബരിമലയുടെ പേരിൽ ബിജെപി രാഷ്ട്രീയ മുതലെടുപ്പിന് ഇറങ്ങിയപ്പോൾ അയ്യപ്പനോടുള്ള ഭക്തിമൂലം തെരുവിൽ ഇറങ്ങിയ ഭക്തരും ശരിക്കും വെട്ടിലായി. അക്രമം നടത്തിയവർ അടക്കം ഇപ്പോൾ വീട്ടിൽകയറാൻ സാധിക്കാതെ ഒളിച്ചു നടക്കുകയാണ്. പലരെയും അറസ്റ്റു ചെയ്ത ശേഷം സർക്കാർ വിട്ടയച്ചു. ഈ മണ്ഡലകാലം തുടങ്ങിയ ശേഷം സർക്കാർ രജിസ്റ്റർ ചെയ്ത കേസുകളുടെ വിവരങ്ങളും പുറത്തുവിട്ടിട്ടുണ്ട്.

രണ്ടര മാസത്തിനിടെ 2012 കേസുകളാണ് ശബരിമല വിഷയവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തത്. 67,094 പ്രതികളുമുണ്ട്. സംസ്ഥാനത്ത് വിവിധയിടങ്ങളിലെ സംഘർഷങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒക്ടോബർ 17 മുതൽ ഈ മാസം 4 വരെ മൊത്തം 2012 കേസുകൾ രജിസ്റ്റർ ചെയ്തതായാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. സർക്കാരിന് സുപ്രീംകോടതിയിൽ നൽകാനായി സംസ്ഥാന പൊലീസ് തയറാക്കി നൽകിയ രേഖയിലാണ് ഈ വിവരം. വിവിധ സംഘടനകളിൽനിന്നായി 67,094 പ്രതികൾ. ഇതിൽ 10,561 പേരെ മാത്രമേ തിരിച്ചറിഞ്ഞിട്ടുള്ളൂ.

ശബരിമലയിലെ യുവതീപ്രവേശത്തിന് പിന്നാലെ സംസ്ഥാനത്തുണ്ടായത് ആസൂത്രിത സംഘർഷമെന്ന് സർക്കാർ ആരോപിക്കുമ്പോഴും അറസ്റ്റ് നടപടികൾ സാധാരണ പ്രവർത്തകരിലൊതുങ്ങുന്ന നിലയുമുണ്ട്. സംഘർഷത്തിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കാത്തതിനാൽ പ്രാദേശിക നേതാക്കൾ പോലും സുരക്ഷിതരാണ്. ആദ്യത്തെ ആവേശം കഴിഞ്ഞതോടെ അറസ്റ്റിന്റെ വേഗവും കുറഞ്ഞു.

ശബരിമലയിലെ യുവതി പ്രവേശത്തിന് പിന്നാലെയാണ് ഹർത്താലും വ്യാപകഅക്രമവും അരങ്ങേറിയത്. പലയിടത്തും ആർ.എസ്.എസും-സിപിഎമ്മും ഏറ്റുമുട്ടിയത് കലാപസമാന അവസ്ഥ സൃഷ്ടിച്ചു. സംഘർഷമൊഴിഞ്ഞ് സമാധാനം വീണ്ടെടുത്തതോടെ മുഴുവൻ അക്രമികളെയും പിടിക്കാനായി തുടങ്ങിയ പൊലീസ് നടപടികൾ ഇഴഞ്ഞ് തുടങ്ങിയിരിക്കുകയാണ്.

നെടുമങ്ങാട് ബോംബെറിഞ്ഞ് സംഘർഷം സൃഷ്ടിച്ച ആർ.എസ്.എസ് നേതാവ് പ്രവീണും കൂട്ടാളികളും ഇപ്പോളും ഒളിവിലാണ്. പന്തളത്ത് കർമസമിതി പ്രവർത്തകൻ ചന്ദ്രൻ ഉണ്ണിത്താനെ കൊലപ്പെടുത്തിയ കേസിലെ പത്ത് ഡിവൈ.എഫ്.ഐക്കാരിൽ അഞ്ച് പേരെ ഇനിയും പിടിച്ചിട്ടില്ല. അതും പ്രവർത്തകരിൽ ഒതുങ്ങുകയും ചെയ്യുന്നു. ബിജെപിയുടെ ഏതാനും നിയോജകമണ്ഡലം ഭാരവാഹികളും സിപിഎമ്മിന്റെ ചില ബ്രാഞ്ച് ഭാരവാഹികളുമാണ് പിടിയിലായതിൽ നേതാക്കളെന്ന് പറയാവുന്നത്. ആക്രമണത്തിൽ നേതാക്കൾ നേരിട്ട് പങ്കെടുത്തതിന് തെളിവില്ലെന്നതാണ് പൊലീസിന്റെ വിശദീകരണം. എന്നാൽ ആസൂത്രിതമെന്ന് പറയുന്ന സംഘർഷത്തിന്റെ ഗൂഢാലോചന അന്വേഷിക്കാൻ സർക്കാർ തയാറാകാത്തതും നേതാക്കൾക്ക് രക്ഷയാകുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP