Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പിണറായി സർക്കാറിനെ വിവാദത്തിലാക്കിയ കസ്റ്റഡി മരണങ്ങളുടെ കൂട്ടത്തിലേക്ക് രാജ്കുമാർ കേസും; പൗരന്മാരെ പൊലീസ് ലോക്കപ്പിലിട്ട് തല്ലിക്കൊല്ലുമ്പോഴും നോക്കുകുത്തിയായി പൊലീസ് കംപ്ലയിന്റ് അഥോറിറ്റി; ക്രിമിനൽ പൊലീസുകാർക്കെതിരെ നടപടി എടുക്കേണ്ട സ്ഥാപനത്തെ പല്ലും നഖവും കണ്ണും പിഴുത് സർക്കാർ നോക്കുകുത്തി ആക്കിയെന്നും ആക്ഷേപം; കൊല്ലപ്പെട്ടവരുടെ ബന്ധുക്കളാല്ലാതെ മറ്റൊരാൾക്ക് അതോരിറ്റിക്ക് പരാതി നൽകാൻ അവസരം ഇല്ലാതാക്കിയതോടെ കാക്കിയിട്ട ക്രൂരന്മാർക്ക് ആരെയും പേടിക്കേണ്ട

പിണറായി സർക്കാറിനെ വിവാദത്തിലാക്കിയ കസ്റ്റഡി മരണങ്ങളുടെ കൂട്ടത്തിലേക്ക് രാജ്കുമാർ കേസും; പൗരന്മാരെ പൊലീസ് ലോക്കപ്പിലിട്ട് തല്ലിക്കൊല്ലുമ്പോഴും നോക്കുകുത്തിയായി പൊലീസ് കംപ്ലയിന്റ് അഥോറിറ്റി; ക്രിമിനൽ പൊലീസുകാർക്കെതിരെ നടപടി എടുക്കേണ്ട സ്ഥാപനത്തെ പല്ലും നഖവും കണ്ണും പിഴുത് സർക്കാർ നോക്കുകുത്തി ആക്കിയെന്നും ആക്ഷേപം; കൊല്ലപ്പെട്ടവരുടെ ബന്ധുക്കളാല്ലാതെ മറ്റൊരാൾക്ക് അതോരിറ്റിക്ക് പരാതി നൽകാൻ അവസരം ഇല്ലാതാക്കിയതോടെ കാക്കിയിട്ട ക്രൂരന്മാർക്ക് ആരെയും പേടിക്കേണ്ട

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കേരളത്തിൽ വിവാദമായി കസ്റ്റഡി മരണങ്ങൾ നിരവധി ഉണ്ടായിട്ടുണ്ട്. ഈച്ചരവാര്യരുടെ മകൻ രാജൻ മുതൽ ഏറ്റവും ഒടുവിൽ പീരുമേട് സബ് ജയിലിൽ റിമാൻഡ് പ്രതി രാജ്കുമാർ വരെയുള്ളവരാണ് ഈ ഗണത്തിൽ പെടുന്നത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ കാരണമാകുന്നത് പലപ്പോഴും മർദ്ദക വീരന്മാരായ പൊലീസുകാർക്കെതിരെ വേണ്ട വിധത്തിൽ നടപടി കൈക്കൊള്ളാത്തതു കൊണ്ടാണ്. പിണറായി സർക്കാർ അധികാരത്തിലെത്തിയ ശേഷമുണ്ടായ കസ്റ്റഡി മരണങ്ങൾ നിരവധിയുണ്ട്. എന്നാൽ, കസ്റ്റഡി മരണത്തിൽ ആരോപണ വിധേയരായ പലരും ഇപ്പോഴും പൊലീസ് സർവീസിൽ യഥേഷ്ടം വിലസുന്ന കാഴ്‌ച്ചയാണ് കേരളത്തിലുള്ളത്.

കുറ്റക്കാരായ പൊലീസുകാർ ശിക്ഷിക്കപെടാതെ പോകാൻ കാരണം പൊലീസ് കംപ്ലയിന്റ് അതോരിറ്റിയെ നോക്കുകുത്തി ആക്കിയതു കൊണ്ടാണെന്നാണ് എന്ന ആരോപണവും ശക്തമായിട്ടുണ്ട്. ലോക്കപ്പ് മരണങ്ങൾ, കസ്റ്റഡി മർദ്ദനങ്ങൾ, പൊലീസ് അതിക്രമങ്ങൾ എന്നിവയെക്കുറിച്ചു സംസ്ഥാനത്തു അന്വേഷിച്ചു നടപടി എടുക്കേണ്ടത് സംസ്ഥാന പൊലീസ് കംപ്ലയിന്റ്‌സ് അഥോറിറ്റിയാണ്. എന്നാൽ, കേരളത്തിൽ അടക്കം പൊലീസ് കംപ്ലയിന്റ് അതോരിറ്റിയെ നോക്കുകുത്തിയാക്കുന്ന സമീപനമാണ് പിണറായി സർക്കാർ സ്വീകരിച്ചത്. മുഖ്യമന്ത്രി ഭരിക്കുന്ന വകുപ്പിനെതിരെ പരാതി ഉയരാതിരിക്കാൻ വേണ്ടി പരിശ്രമങ്ങൾ നടത്തുകയായിരുന്നു മുഖ്യമന്ത്രി തന്നെ സ്വീകരിച്ചത് എന്നാണ് ആക്ഷേപം.

ഹൈക്കോടതിയിൽ നിന്നും റിട്ടയർ ചെയ്ത ജഡ്ജി ചെയർമാനും ഡി ജി പി ആയി റിട്ടയർ ചെയ്ത ഒരു അംഗവും ജില്ലാ ജഡ്ജി ആയി റിട്ടയർ ചെയ്ത ഒരു അംഗവുമാണ് പൊലീസ് കംപ്ലയിന്റ്‌സ് അഥോറിറ്റി. എന്നാൽ പൊലീസ് ക്ംപ്ലയിന്റ് അതോരിറ്റിക്ക് മുന്നിൽ പലപ്പോഴും പരാതികൾ എത്തിയിരുന്നത് പൊതുപ്രവർത്തകരുടെ ഇടപെടൽ കൊണ്ടായിരുന്നു. ഇക്കാര്യ പരാതി സ്വീകരിക്കുന്ന കാര്യത്തിൽ സർക്കാർ വീഴ്‌ച്ച വരുത്തിയതോടെ കംപ്ലയിന്റ് അതോരിറ്റി തന്നെ നോക്കുകുത്തിയായി മാറി. മറ്റാരുടെയും പരാതിയില്ലാതെ സ്വന്തം നിലയിൽ കേസ് എടുക്കാൻ അധികാരമുള്ളത് സർക്കാർ ഇല്ലാതാക്കിയതും പൊലീസിലെ ക്രിമിനലുകൾക്ക് സഹായകമായെന്നാണ് മനുഷ്യാവകാശ പ്രവർത്തകൻ ജോമോൻ പുത്തൻ പുരയ്ക്കലും അഭിപ്രായപ്പെടുന്നത്.

അതസമയം പരാതി കൊടുക്കാനുള്ള അധികാരം സ്ഥലം എംഎൽഎക്ക് അവകാശം എഴുതി ചേർത്തിരിക്കുകയാണ്. ഇങ്ങനെ സംഭവിക്കുമ്പോൾ ഭരണകക്ഷി എംഎൽഎമാർ പലപ്പോഴും പരാതി നൽകാതെ ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. പീരുമേട് എംഎൽഎ ബിജിമോൾ ഭരണകക്ഷിയിൽപെട്ട എംഎൽഎ ആയതിനാൽ എങ്ങനെ പരാതി കൊടുക്കും? അതു മാത്രമല്ല, സംഭവം നടന്നിട്ട് ഇത്രയും ദിവസമായിട്ടും നിയമസഭയിൽ പോലും മൂന്നു പ്രാവശ്യം ഈ വിഷയം വന്നിട്ടും പീരുമേട് എംഎൽഎ ഒരക്ഷരം ഉരിയാടിയിട്ടില്ലെന്നും ജോമോൻ ചൂണ്ടിക്കാട്ടുന്നു. കേരളത്തിലെ 14 ജില്ലകളിലും ജില്ലാ പൊലീസ് കംപ്ലയിന്റ്‌സ് അഥോറിറ്റി പ്രവർത്തിക്കുന്നില്ലെന്ന കാര്യവും അദ്ദേഹം ഫേസ്‌ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടുന്നു.

പൊലീസ് കംപ്ലയിന്റ് അതോരിറ്റി നോക്കുകുത്തിയായ കാര്യം ചൂണ്ടിക്കാട്ടി ജോമോൻ കുറിക്കുന്നത് ഇങ്ങനെ:

പീരുമേട് സബ് ജയിലിൽ റിമാൻഡ് പ്രതി രാജ്കുമാർ കൊല്ലപ്പെട്ടതുൾപ്പെടെ ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം സംസ്ഥാനത്തു 32 പേർ കസ്റ്റഡിയിൽ മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്. ലോക്കപ്പ് മരണങ്ങൾ, കസ്റ്റഡി മർദ്ദനങ്ങൾ, പൊലീസ് അതിക്രമങ്ങൾ എന്നിവയെക്കുറിച്ചു സംസ്ഥാനത്തു അന്വേഷിച്ചു നടപടി എടുക്കേണ്ടത് സംസ്ഥാന പൊലീസ് കംപ്ലയിന്റ്‌സ് അഥോറിറ്റിയാണ്. ഹൈക്കോടതിയിൽ നിന്നും റിട്ടയർ ചെയ്ത ജഡ്ജി ചെയർമാനും ഡി ജി പി ആയി റിട്ടയർ ചെയ്ത ഒരു അംഗവും ജില്ലാ ജഡ്ജി ആയി റിട്ടയർ ചെയ്ത ഒരു അംഗവുമാണ് പൊലീസ് കംപ്ലയിന്റ്‌സ് അഥോറിറ്റി.

എന്നാൽ ഇപ്പോഴത്തെ പൊലീസ് കംപ്ലയിന്റ്‌സ് അഥോറിറ്റിക്ക് ഒരധികാരവുമില്ലാതെ പല്ലും നഖവും കണ്ണും പിഴുതെടുത്തു ഈ സർക്കാർ നോക്കുകുത്തി ആക്കിയിരിക്കുകയാണ്. കസ്റ്റഡി മരണങ്ങളും ലോക്കപ്പ് മർദ്ദനങ്ങളും പൊലീസ് അതിക്രമങ്ങളും ഉണ്ടാകുമ്പോൾ സംസ്ഥാന പൊലീസ് കംപ്ലയിന്റ്‌സ് അഥോറിറ്റിക്ക് മറ്റാരുടെയും പരാതിയില്ലാതെ സ്വന്തം നിലയിൽ കേസ് എടുക്കാൻ അധികാരമുള്ളത് സർക്കാർ ഇല്ലാതാക്കിയിരിക്കുകയാണ്. ഉദാഹരണത്തിന് പീരുമേട്ടിൽ പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട രാജ്കുമാറിനോ രാജ്കുമാറിന്റെ ഭാര്യക്കോ മക്കൾക്കോ അല്ലാതെ പൗരൻ എന്ന നിലയിൽ വേറൊരാൾക്ക് പരാതി നൽകാൻ അവകാശം ഇല്ലാതാക്കിയിരിക്കയാണ് പൊലീസ് കംപ്ലയിന്റ്‌സ് അഥോറിറ്റി.

എന്നാൽ പരാതി കൊടുക്കുവാൻ സ്ഥലം എംഎൽഎക്ക് അവകാശം എഴുതി ചേർത്തിരിക്കുകയാണ്. പക്ഷെ പീരുമേട് എംഎൽഎ ബിജിമോൾ ഭരണകക്ഷിയിൽപെട്ട എംഎൽഎ ആയതിനാൽ എങ്ങനെ പരാതി കൊടുക്കും? അതു മാത്രമല്ല, സംഭവം നടന്നിട്ട് ഇത്രയും ദിവസമായിട്ടും നിയമസഭയിൽ പോലും മൂന്നു പ്രാവശ്യം ഈ വിഷയം വന്നിട്ടും പീരുമേട് എംഎൽഎ ഒരക്ഷരം ഉരിയാടിയിട്ടില്ല.

ഇവിടെ സിവിൽ പൊലീസ് ഓഫീസർ മുതൽ ഡിവൈഎസ്‌പി വരെയുള്ള ഉദ്യോവസ്ഥർക്കെതിരെയുള്ള പരാതി നൽകുവാൻ സർക്കാർ അധികാരപ്പെടുത്തിയിട്ടുള്ളത് ജില്ലാ പൊലീസ് കംപ്ലയിന്റ്‌സ് അഥോറിറ്റിയെയാണ്. കേരളത്തിലെ 14 ജില്ലകളിലും ജില്ലാ പൊലീസ് കംപ്ലയിന്റ്‌സ് അഥോറിറ്റി പ്രവർത്തിക്കുന്നില്ല. എസ്‌പി മുതൽ ഡിജിപി വരെയുള്ള പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയുള്ള പരാതികൾ മാത്രമേ സംസ്ഥാന പൊലീസ് കംപ്ലയിന്റ്‌സ് അഥോറിറ്റിക്ക് സ്വീകരിക്കാൻ അധികാരമുള്ളൂ. എന്നാൽ സാധാരണ പൊതുജനങ്ങൾക്ക് പൊലീസി നെതിരെ പരാതി കൊടുക്കേണ്ടിവരുന്നത് സിവിൽ പൊലീസ് ഓഫീസർ മുതൽ ഡിവൈഎസ്‌പി വരെയുള്ളവർക്ക് എതിരെയാണ് എന്നുള്ള കാര്യം സർക്കാരിനും പൊലീസ് കംപ്ലയിന്റ്‌സ് അഥോറിറ്റിക്കും മനസ്സിലായിട്ടും മനസിലാകാതിരിക്കുകയാണ്. ഇപ്പോഴത്തെ പൊലീസ് കംപ്ലയിന്റ്‌സ് അഥോറിറ്റി ചെയർമാൻ ജസ്റ്റിസ് വി കെ മോഹനനും റിട്ടയേർഡ് ഡിജിപി കെ പി സോമരാജൻ, റിട്ടയേർഡ് ജില്ലാ ജഡ്ജി ബാലസുബ്രഹ്മണ്യൻ എന്നിവർ അംഗങ്ങളുമാണ്.

ജസ്റ്റിസ് കെ നാരായണക്കുറുപ്പ് പൊലീസ് കംപ്ലയിന്റ്‌സ് അഥോറിറ്റി ചെയർമാൻ ആയി കഴിഞ്ഞ മൂന്നു വർഷക്കാലം പ്രവർത്തിച്ചപ്പോൾ പൊലീസ് കംപ്ലയിന്റ്‌സ് അഥോറിറ്റി ചെയർമാന്റെ അധികാരം എന്താണെന്നു തെളിയിച്ചു കൊടുത്തിരുന്നു. ജസ്റ്റീസ് ജെ ബി കോശി സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ ആയിരുന്നപ്പോൾ നിരവധി പൊലീസ് അതിക്രമങ്ങൾക്കും കസ്റ്റഡി മരണങ്ങൾക്കുമെതിരെ ശക്തമായ നടപടി സ്വീകരിച്ചിരുന്നു. ആ കാലഘട്ടമൊക്കെ ഇപ്പോൾ ഓർമിക്കാമെന്നു മാത്രമേയുള്ളു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP