Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പൊലീസ് സേനയെ ശുദ്ധികലശം ചെയ്യാനൊരുങ്ങി സർക്കാർ; ക്യാമ്പ് ഫോളോവർ തസ്തികയിലെ നിയമനം ഇനി പി എസ് സി വഴി; അടിമവേലവിവാദത്തിൽ കുരുങ്ങിയ സർക്കാരിനെ രക്ഷപ്പെടുത്താൻ മുഖ്യമന്ത്രി പിണറായിയുടെ സർജിക്കൽ സ്‌ട്രൈക്ക്!

മറുനാടൻ മലയാളി ബ്യൂറോ

സർക്കാരിന് മാനഹാനി തീർത്ത പൊലീസ് ദാസ്യവൃത്തി വിവാദത്തിൽ പരിഹാരവുമായി സർക്കാർ. പൊലീസ് സേനയിലെ അടിമവൃത്തി ഉൽമൂലനം ചെയ്യാൻ സേനയിൽ ശുദ്ധികശത്തിന് ഒരുങ്ങിയാണ് മുഖ്യമന്ത്രി രംഗത്തെത്തിയത്.

പൊലീസസേനയിലെ ക്യാമ്പ് ഫോളോവർ തസ്തിക പി എസ് സിക്ക്  വിടാൻ സർക്കാർ തീരുമാനമായി.  എഡിജിപി സുദേഷ് കുമാറിന്റെ ദാസ്യവൃത്തി ആരോപണത്തിന് പിന്നാലെയാണ് ക്യാമ്പ് ഫോളാവർ തസ്തിക പി എസ് സിക്ക് വിടാൻ മുഖ്യമന്ത്രി തീരുമാനമെടുത്തത്.

ഇതിനായി ഒരുമാസത്തിനകം ഭേതഗതി കൊണ്ടുവരാൻ മുഖ്യമന്ത്രി പിണറായി വിജയൻ വകുപ്പ്തലത്തിൽ നിർദ്ദേശം നൽകിയിരിക്കുന്നത്. ഇതിനായി നിലവിലെ ലാസ്റ്റ് ഗ്രേഡ് തസ്തികയിലടക്കം മാറ്റം വരും. മുൻപ് പൊലീസ് സേനയിലടക്കം ക്യാമ്പ് ഫോളോവർ തസ്തികയിൽ നിയമനം നേരിട്ടായിരുന്നു. എട്ടാം ക്ലാസ് യോഗ്യത കണക്കിടെലുത്ത് മുൻകാലങ്ങളിൽ നേരിട്ടു നിയമനം നടത്തിയിരുന്ന ഈ തസ്്തികൾ ഇനി പി എസ് സി വിജ്ഞാപനമറക്കിയാകും അപേക്ഷ ക്ഷണിക്കുക. എഴുത്ത് പരീക്ഷയും ശാരീരിക ക്ഷമതാ പരീക്ഷയും ഇതിലുൾപ്പെട്ടിരിക്കും.

പൊലീസ് സേനയിലെ ഉദ്യോഗസ്ഥതലത്തിലുണ്ടാവുന്ന വീഴ്ചകൾ മൂലം മൂന്നു വർഷത്തിനിടയിൽ ഇടതു സർക്കാരിന് കാര്യമായ പ്രഹരമാണ് ഏറ്റിരുന്നത്. എഡിജിപി സുദേഷ് കുമാറിന്റെ മകൾ പൊലീസ് ഡ്രൈവറെ മർദിച്ചതോടെയാണ് ക്യാംപ് ഫോളോവർ തസ്തികയിൽ പൊലീസുകാർ നേരിടുന്ന പീഡനങ്ങൾ പുറം ലോകം അറിഞ്ഞത്. ക്രൂരമർധനമേറ്റ പൊലീസ് ഡ്രൈവർ ഇപ്പോയും ചികിത്സയിലാണ്. സംസ്ഥാനത്ത് ഐ പിഎസ്, ഐ എഎസ് റാഘ്കിലുള്ള ഉന്നത ഉദ്യോഗസ്ഥർക്ക് വീട്ടുകാവൽ നിൽക്കുന്നതടക്കം 2000ത്തിലധികം പൊലീസുകാരാണ് നിയമിതരായിട്ടുള്ളത്. ഇതിനു പിന്നാലെയാണ് ക്യാമ്പ് ഫോളോവർ തസ്തികിലെ താത്കാലിക നിയമനവും.

ഉന്നത ഉദ്യോഗസ്ഥരുടെ വീട്ടുകളിൽ നിന്നും നേരിടുന്ന കൊടിയ പീഡനങ്ങൾ പലരും ഭയം മൂലം പുറത്തു പറയാൻ തയ്യാറായിരുന്നില്ല. മേലുദ്യോഗസ്ഥരുടെ വീട്ടിലെ പട്ടിയെ കുളിപ്പിക്കുന്നതും പലചരക്ക് സാധനങ്ങൾ വാങ്ങാൻ ചന്തയിൽ പോകുന്നതടക്കമുള്ള സംഭവങ്ങളും സേനയിലുണ്ട്. വിവാദമായ എ ഡി ജി പി സുദേഷ് കുമാർ കേസിൽ നിരവധി ആരോപണങ്ങളായിരുന്നു ഉയർന്നത്. ഒരു വർഷത്തിനിടയിൽ മാത്രം സുദേഷ് കുമാറിന്റെ വീട്ടുകാൽ ഡ്യൂട്ടിയിൽ നിന്ന് പുറത്തുപോയത് 12ലധികം പൊലീസുകാരാണെന്ന് റിപ്പോർട്ടുകളും വന്നിരുന്നു.

ഐപിഎസിലെ ഒരു ചെറുന്യൂനപക്ഷം ചെയ്യുന്ന തെറ്റിന് തങ്ങളെ കൂട്ടമായി ആക്രമിക്കുന്നത് സേനയുടെ മനോവീര്യം കെടുത്താനെന്ന് ഐപിഎസ് അസോസിയേഷന് പരാതിയുമായി ഒരു വിഭാഗം ഐ പിഎസ് ഉദ്യോഗസ്ഥരും രംഗത്തെത്തിയിരുന്നു.ഡിജിപിമാരായ എ.ആനന്ദകൃഷ്ണൻ , അനിൽകാന്ത്, ഷെയ്ക്ക് ദർവേഷ് സാഹിബ്,ടികെ വിനോദ്കുമാർ ഐജിമാരായ മനോജ് ഏബ്രഹാം, ദിനേന്ദ്ര കശ്യപ്,ഡിഐജി ഷെഫീൻ അഹമ്മദ് ഐപിഎസ് അസോസിയേഷൻ സെക്രട്ടറി പി.പ്രകാശ് എന്നീവരാണ് ഇതുസംബന്ധിച്ച് മുഖ്യമന്ത്രിയെ വിവരം ധരിപ്പിച്ചിരുന്നത്. ക്യാമ്പ് ഫോളോവറന്മാരെ കൊണ്ട് അടിമവേല ചെയ്യിപ്പിക്കുന്നു എന്ന മാധ്യമവാർത്തകൾ മൂലം തങ്ങളുടെ അന്തസിന് കളങ്കം തട്ടിയതായി ഐപിഎസ് അസോസിയേഷൻ പരാതിയിൽ പറഞ്ഞിരുന്നത്.

പ്രശ്‌നം കോളിളക്കം സൃഷ്ടിച്ച സാഹചര്യത്തിലാണ് നിയമനം പി എസ് സിക്ക് വിടാൻ മുഖ്യമന്ത്രി തീരമാനമെടുത്തത്. ക്യാന്പ് ഫോളോവർ നിയമനം പിഎസ്‌സിക്ക് വിടാൻ കഴിഞ്ഞ എൽഡിഎഫ് സർക്കാർ ഉത്തരവിറക്കിയിരുന്നു. എന്നാൽ ചട്ടത്തിൽ ഭേദഗതി കൊണ്ടുവരാൻ സാധിച്ചിരുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP