Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

നിരോധനാജ്ഞ പ്രഖ്യാപിച്ചതോടെ മലപ്പുറത്ത് വയോധികൻ തെരുവിൽ പട്ടിണി കിടന്നത് മൂന്നു ദിവസം; ഹോട്ടലുകളെല്ലാം പൂട്ടിയതോടെ ഭക്ഷണം എത്തിച്ചു നൽകിയത് പൊലീസ് സ്‌റ്റേഷനിൽ പാകം ചെയ്ത്; ഇനി ഇയാൾക്കുള്ള ഭക്ഷണം പൊലീസ് തന്നെ എത്തിക്കും; ഒരു ദുഃഖവാർത്ത അവസാനം സന്തോഷമായി മാറുമ്പോൾ...

നിരോധനാജ്ഞ പ്രഖ്യാപിച്ചതോടെ മലപ്പുറത്ത് വയോധികൻ തെരുവിൽ പട്ടിണി കിടന്നത് മൂന്നു ദിവസം; ഹോട്ടലുകളെല്ലാം പൂട്ടിയതോടെ ഭക്ഷണം എത്തിച്ചു നൽകിയത് പൊലീസ് സ്‌റ്റേഷനിൽ പാകം ചെയ്ത്; ഇനി ഇയാൾക്കുള്ള ഭക്ഷണം പൊലീസ് തന്നെ എത്തിക്കും; ഒരു ദുഃഖവാർത്ത അവസാനം സന്തോഷമായി മാറുമ്പോൾ...

ജംഷാദ് മലപ്പുറം

മലപ്പുറം: കോവിഡ് വ്യാപനത്തിന്റെ ഭാഗമായി മലപ്പുറം ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചതോടെ തമിഴ്‌നാട്ടുകാരനായ വയോധികൻ തെരുവിൽ ഭക്ഷണം ലഭിക്കാതെ പട്ടിണി കിടന്നത് മൂന്നു ദിവസം. മൂന്ന് ദിവസമായി ഭക്ഷണമൊന്നും കിട്ടാതെ ക്ഷണീണിതനായ കിടക്കുന്ന തമിഴ്‌നാട് സ്വദേശിയായ വയോധികനെ ഇന്നാണ് നാട്ടുകാരും ശ്രദ്ധിച്ചത്. തെരുവിൽ ഭക്ഷണം കിട്ടാതെ കിടക്കുകയായിരുന്ന വയോധികന് അവസാനം ഭക്ഷണം എത്തിച്ചതുകൊടുത്തത് തിരൂരങ്ങാടി പൊലീസാണ്. മലപ്പുറം ചെമ്മാട് തൃക്കുളം സ്‌കൂളിന് സമീപമാണ് തമിഴ്‌നാട് സ്വദേശിയായ വയോധികൻ മൂന്ന് ദിവസമായി ഭക്ഷണമൊന്നും കിട്ടാതെ കിടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്.

നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് തിരൂരങ്ങാടി എസ്‌ഐ. നൗശാദ് ഇബ്രാഹീമിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി. സ്‌റ്റേഷനിൽ നിന്നും ഭക്ഷണം പാകം ചെയ്ത് എത്തിച്ചു നൽകുകയായിരുന്നു. ഇനി ഇയാൾക്ക് എല്ലാ നേരത്തേക്കുമുള്ള ഭക്ഷണം എത്തിച്ചു കൊടുക്കുമെന്ന് പൊലീസ് അറിയിച്ചു.അതേ സമയം നിരോധനാജ്ഞ കാരണം ജനങ്ങൾ തെരുവുകളിൽനിന്നും വിട്ടുനിന്നതോടെ തെരുവുകളെ ആശ്രയിച്ചു കഴിഞ്ഞിരുന്നു ഒരുകൂട്ടം ആളുകൾ പട്ടിണിയിലായ അവസ്ഥയാണ്. ഇത്തരത്തിൽ മലപ്പുറം നഗരത്തിൽ ഭക്ഷണം ലഭിക്കാതെ പ്രയാസനുഭവിക്കുന്ന ആളുകൾക്ക് സ്വാന്തനമായി പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ ഇന്നലെ രംഗത്തുവന്നിരുന്നു.

നഗരം മുഴുവൻ ലോക്ഡൗൺ ആയി നിൽക്കുന്ന സാഹചര്യത്തിൽ ഭക്ഷണം ലഭിക്കാത്തെ ആളുകളെ ശ്രദ്ധയിൽ പെട്ടപ്പോളാണ് യൂത്ത് ലീഗ് വൈറ്റ് ഗാർഡിന്റെ നേതൃതത്തിൽ ഭക്ഷണം വിതരണം ചെയ്തത്. എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റ് പി. വി. അഹമ്മദ് സാജു,യൂത്ത് ലീഗ് മലപ്പുറം മണ്ഡലം വൈസ് പ്രസിഡന്റ് ഹക്കിം കോൾമണ്ണ, മലപ്പുറം മുൻസിപ്പൽ വൈറ്റ് ഗാർഡ് വൈസ് ക്യാപ്റ്റൻ ക്യാപ്റ്റൻ ഫൈസൽ, ഹാഫിദ് പരി, ആരിഫ് കളപ്പാടൻ, നിസ്സാം മണ്ണിശ്ശേരി തുടങ്ങിയവർ നേതൃത്വം നൽകി. അതേ സമയം കോവിഡ്-19ന്റെ പശ്ചാത്തലത്തിൽ വീടുകളിൽ കഴിയുന്നവരിൽ ആർക്കും ആഹാരം കിട്ടാത്ത സാഹചര്യമുണ്ടാകരുതെന്നും ഈക്കാര്യത്തിൽ ജില്ലാകലക്ടർമാർ ശ്രദ്ധപുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നു കലക്ടർമാരോട് വീഡിയോ കോൺഫ്രൻസിലൂടെ മുന്നറിയിപ്പ് നൽകിയിയെങ്കിലും തെരുവോരങ്ങളിൽ സമാനമായ സാഹചര്യത്തിൽ കഴിയുന്നവരെ സംരക്ഷിക്കാൻ നടപടികളുണ്ടായിട്ടില്ല.

ഹോട്ടലുകളും കൂൾബാറുകളും ഉൾപ്പെടെ അടച്ചുപുട്ടയതോടെ ഇവർക്ക് ഭക്ഷണം കഴിക്കാനുള്ള സാഹചര്യവും ഇല്ലാത്ത അവസ്ഥയാണ്. വീടുകളിൽ ഐസൊലേഷനിൽ കഴിയുന്നവരിൽ ഭക്ഷണം ആവശ്യപ്പെടുന്നവരും ജോലിക്ക് പോകാനാവാത്തതിനാൽ പണമില്ലാത്തിന്റെ പേരിൽ കഷ്ടത അനുഭവിക്കുന്നവർക്കുമുൾപ്പടെ ഭക്ഷണമെത്തിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാനാണ് ജില്ലാ കലക്ടർമാർക്ക് മുഖ്യ മന്ത്രിയുടെ നിർദ്ദേശം.

മുഴുവൻ ജില്ലകളിലെയും ജില്ലാ കലക്ടർമാർ, പൊലീസ് മേധാവികൾ, മെഡിക്കൽ ഓഫീസർമാർ എന്നിവരുമായി വീഡിയോ കോൺഫറൻസിങ് വഴിയാണ് മുഖ്യ മന്ത്രി ഇത് സംബന്ധിച്ച് നിർദേശങ്ങൾകൈമാറിയത്. അതിഥി സംസ്ഥാന തൊഴിലാളികൾ ഉൾപ്പടെ ഭക്ഷണം ആവശ്യപ്പെടുന്ന ആർക്കും ആവശ്യക്കാരുടെ വലിപ്പച്ചെറുപ്പം പരിഗണിക്കാതെ സേവനം ലഭ്യമാക്കണമെന്നാണ് നിർദ്ദേശം. ഇതോടൊപ്പം ഡയാലിസ് പോലുള്ള മുടക്കാനാവാത്ത ചികിത്സകൾക്ക് ആവശ്യമായ മരുന്നുകൾക്കുള്ള സൗകര്യവും ഉറപ്പു വരുത്തണമെന്നും മുഖ്യ മന്ത്രി പറഞ്ഞു.

അതിഥി സംസ്ഥാന തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന സാഹചര്യം ഒഴിവാക്കി സുരക്ഷിതമായി മാറ്റിപ്പാർപ്പിക്കാനും അവരുടെ ആരോഗ്യ സംരക്ഷണത്തിനായി പ്രത്യേക പരിശോധനയും ആവശ്യമായ മരുന്നും ലഭ്യമാക്കാനും മുഖ്യമന്ത്രി കലക്ടർമാർക്ക് നിർദ്ദേശം നൽകി. കെട്ടിട നിർമ്മാണ മേഖല ഉൾപ്പടെ എല്ലാ ജോലികളും നിർത്തിവെപ്പിക്കുന്ന സാഹചര്യത്തിലാണ് മുഖ്യ മന്ത്രിയുടെ ഏറെ ആശ്വാസമേകുന്ന തീരുമാനം.മുഖ്യമന്ത്രിയുടെ വീഡിയോ കോൺഫറൻസിങിലെ തീരുമാനങ്ങൾ നടപ്പാക്കുന്നതിനായി ജില്ലാ കലക്ടർ ജാഫർ മലികിന്റെ നേതൃത്വത്തിൽ കലക്ടറേറ്റിൽ യോഗം ചേർന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP