Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

സഹായിക്കാൻ ഒരു തുണയുമില്ലാതെ വന്നപ്പോൾ മനസ്സില്ലാ മനസ്സോടെ കൊലക്കയർ കിട്ടിയവന്മാരെ പിരിച്ച് വിട്ടു സർക്കാർ; നടപടിയുണ്ടായത് മുഖ്യമന്ത്രി വിശദീകരണം ചോദിച്ചപ്പോൾ; എന്നിട്ടും മൂന്ന് വർഷം തടവ് കിട്ടിയ ഡിവൈഎസ്‌പി ഇപ്പോഴും ക്രൈംബ്രാഞ്ചിൽ തുടരുന്നു; ശിക്ഷയുടെ സ്‌റ്റേ ലഭിക്കാതിരുന്നിട്ടും സസ്‌പെൻഡ് ചെയ്യാൻ പോലും മടിച്ച് ഏമാന്മാർ

സഹായിക്കാൻ ഒരു തുണയുമില്ലാതെ വന്നപ്പോൾ മനസ്സില്ലാ മനസ്സോടെ കൊലക്കയർ കിട്ടിയവന്മാരെ പിരിച്ച് വിട്ടു സർക്കാർ; നടപടിയുണ്ടായത് മുഖ്യമന്ത്രി വിശദീകരണം ചോദിച്ചപ്പോൾ; എന്നിട്ടും മൂന്ന് വർഷം തടവ് കിട്ടിയ ഡിവൈഎസ്‌പി ഇപ്പോഴും ക്രൈംബ്രാഞ്ചിൽ തുടരുന്നു; ശിക്ഷയുടെ സ്‌റ്റേ ലഭിക്കാതിരുന്നിട്ടും സസ്‌പെൻഡ് ചെയ്യാൻ പോലും മടിച്ച് ഏമാന്മാർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഉരുട്ടിക്കൊലക്കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട രണ്ട് പൊലീസുകാരെയും സർവീസിൽ നിന്ന് പിരിച്ചുവിടാൻ സിറ്റി പൊലീസ് കമ്മിഷണർ പി.പ്രകാശ് ഉത്തരവിട്ടു. കേരളാപൊലീസ് ആക്ടിലെ86(2) ചട്ടപ്രകാരമാണ് നടപടി. തൂക്കുകയർകിട്ടിയ കെ.ജിതകുമാർ ജില്ലാ ക്രൈംറെക്കാർഡ്‌സ് ബ്യൂറോയിൽ ഗ്രേഡ്എഎസ്ഐയും എസ്.വി.ശ്രീകുമാർ തിരുവനന്തപുരംസിറ്റി നാർകോട്ടിക്‌സെല്ലിൽ സീനിയർസിവിൽപൊലീസ് ഓഫീസറുമായിരുന്നു. കോടതി തൂക്കുയർ വിധിച്ചിട്ടും ഇവർ പൊലീസുകാരായി തുടരുന്നുവെന്ന വാർത്തകൾ വന്നതോടെയാണ്‌റിപ്പോർട്ടിനെത്തുടർന്നാണ് നടപടി.

വിഷയം അഭ്യന്തര വകുപ്പിന്റെ ശ്രദ്ധയിൽപെട്ടതിന് പിന്നാലെ മുഖ്യമന്ത്രി കാര്യമറിഞ്ഞു. എന്തുകൊണ്ടാണ് കോടതി വധശിക്ഷ നൽകിയിട്ടും ഇവരെ സർവ്വീസിൽ തുടരാൻ അനുവദിക്കുന്നത് എന്ന് ചോദിച്ച ശേഷം വിഷയത്തിൽ വിശദീകരണം നൽകാനും മുഖ്യമന്ത്രി ആവശ്യപ്പെടുകയായിരുന്നു. ഇതിന് പിന്നാലെയാണ് പിരിച്ചുവിടൽ നടപടി വേഗത്തിലായത്.

കോടതിയിൽനിന്ന് വിധിപ്പകർപ്പ് കിട്ടിയില്ലെന്ന മുട്ടാപ്പോക്ക്‌ന്യായം പറഞ്ഞ് ശിക്ഷിക്കപ്പെട്ടവർക്കെതിരായ നടപടി നീട്ടാനായിരുന്നു ശ്രമം. പൊലീസിന്, കോടതിയിൽനിന്ന് നേരിട്ട് ഉത്തരവ് അയയ്ക്കാറില്ലെന്നും സിബിഐയുടെ കേസായതിനാൽ പ്രോസിക്യൂട്ടർ ഉത്തരവ് കൈമാറില്ലെന്നും റിപ്പോർട്ടുകൾ വന്നു. ഇതേത്തുടർന്ന് പേജിന് രണ്ടുരൂപവീതം അടച്ച്, കോടതിയിൽ നിന്ന് സാക്ഷ്യപ്പെടുത്തിയ പകർപ്പ് ശേഖരിക്കാൻ കമ്മിഷണർ നിർദ്ദേശിച്ചു. അപേക്ഷനൽകി 48മണിക്കൂറിനകം വിധിപകർപ്പ് ലഭിച്ചു. കോടതിഉത്തരവിന്റെ അടിസ്ഥാനത്തിൽ രണ്ട് പൊലീസുകാരെയും സേനയിൽ നിന്ന് നീക്കംചെയ്യാനുള്ള ഫയലിൽ കമ്മിഷണർ പി.പ്രകാശ് ഉത്തരവിട്ടു. അതേസമയം, മൂന്നുവർഷം ശിക്ഷിക്കപ്പെട്ട ടി.അജിത്കുമാർ ക്രൈംബ്രാഞ്ച് ഡിവൈ.എസ്‌പിയായി തുടരുകയാണ്.

ഉരുട്ടിക്കൊലക്കേസിലെ പ്രതികൾക്കെതിരേ വകുപ്പുതല അന്വേഷണം നേരത്തേ പൂർത്തിയാക്കിയിരുന്നു. രണ്ടു പൊലീസുകാരും കുറ്റക്കാരാണെന്നും സേനയിൽ നിന്ന് നീക്കുന്നതടക്കം ശക്തമായ നടപടിയെടുക്കണമെന്നുമായിരുന്നു ശുപാർശ. കോടതി ഉത്തരവിനൊപ്പം വകുപ്പുതല അന്വേഷണത്തിന്റെ മിനിട്ട്‌സ് കൂടി ഉൾപ്പെടുത്തിയാണ് പുറത്താക്കാൻ ഉത്തരവിട്ടതെന്ന് കമ്മിഷണർ പി.പ്രകാശ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP