Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202414Tuesday

മാസ പൂജകൾക്ക് നട തുറക്കുമ്പോൾ സന്നിധാനത്ത് അമ്പതോളം യുവതികളെത്താൻ സാധ്യത; ആചാരലംഘനം നടത്താൻ ഒരു കാരണവശാലും അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് ഭക്തർ; സംഘർഷ സാധ്യത കൂടുതലെന്നും നിരോധനാജ്ഞ പ്രഖ്യാപിക്കണമന്നും കളക്ടറോട് ആവശ്യപ്പെട്ട് പൊലീസ്; കുംഭമാസ പൂജകൾക്ക് നാളെ നട തുറക്കുമ്പോൾ കനത്ത സുരക്ഷയിൽ സന്നിധാനവും പരിസരവും

മാസ പൂജകൾക്ക് നട തുറക്കുമ്പോൾ സന്നിധാനത്ത് അമ്പതോളം യുവതികളെത്താൻ സാധ്യത; ആചാരലംഘനം നടത്താൻ ഒരു കാരണവശാലും അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് ഭക്തർ; സംഘർഷ സാധ്യത കൂടുതലെന്നും നിരോധനാജ്ഞ പ്രഖ്യാപിക്കണമന്നും കളക്ടറോട് ആവശ്യപ്പെട്ട് പൊലീസ്; കുംഭമാസ പൂജകൾക്ക് നാളെ നട തുറക്കുമ്പോൾ കനത്ത സുരക്ഷയിൽ സന്നിധാനവും പരിസരവും

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: കുഭ മാസ പൂജകൾക്കായി നാളെ വൈകുന്നേരം ശബരിമല നട തുറക്കാനിരിക്കെ നിരോധനാജ്ഞ പ്രഖ്യാപിക്കണമെന്ന് ആവശ്യവുമായി പൊലീസ് രംഗത്ത്. യുവതികൾ പ്രവേശിക്കാൻ സാധ്യതയുള്ളതിനാൽ സംഘർഷമുണ്ടാകുമെന്ന് വിലയിരുത്തലിനെ തുടർന്നാണ് പൊലീസ് ഇത്തരമൊരു ആവശ്യം ഉന്നയിച്ചിരിക്കുന്നത്.ഇന്ന് അർധരാത്രി മുതൽ ഫെബ്രുവരി 17 വരെ നിരോധനാജ്ഞ പ്രഖ്യാപിക്കണമെന്നാണ് ജില്ല കളക്ടർക്ക് നൽകിയ റിപ്പോർട്ടിൽ ജില്ലാ പൊലീസ് മേധാവി ആവശ്യപ്പെട്ടത്. അതേസമയം നിരോധനാജ്ഞ പ്രഖ്യാപിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് കളക്ടർ മാധ്യമങ്ങളെ അറിയിച്ചു.

ശബരിമല യുവതി പ്രവേശന വിഷയത്തിൽ സുപ്രീംകോടതി വിധി പറയുന്നത് മാറ്റിയ സാഹചര്യത്തിൽ സെപ്റ്റംബർ 28ന് കോടതി പുറപ്പെടുവിച്ച വിധിയാണ് നിലനിൽക്കുന്നത് ഈ സാഹചര്യത്തിൽ കൂടുതൽ യുവതികളെത്താനാണ് സാധ്യത.കുംഭമാസ പൂജാവേളയിലും സന്നിധാനത്ത് പ്രശ്‌നങ്ങൾക്കുള്ള സാധ്യതയുണ്ടെന്നാണ് പൊലീസിന്റെ നിരീക്ഷണം. മണ്ഡല കാലത്തിന് ശേഷം സുപ്രീം കോടതി വിധി പുനപരിശോധിക്കണം എന്നാവിശ്യപ്പെട്ട് കോടതിക്ക് മുന്നിലെത്തിയ ഹർജികളിൽ വാദം കേട്ടിരുന്നു. എന്നാൽ എല്ലാ ഹർജിക്കാരുടെ വാദങ്ങളും കേൾക്കാൻ കഴിയാത്തതിനാൽ വാദം എഴുതി അറിയിക്കാൻ സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു.

ഇത്തരത്തിൽ വാദം നീണ്ട് പോയതിനാലാണ് കുംഭ മാസ പൂജയ്ക്ക് മുൻപ് തുറന്ന കോടതിയിൽ വാദം കേൾക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ കോടതിക്ക് കഴിയാത്തത്. ഈ സാഹചര്യത്തിലാണ് കുംഭമാസ പൂജയ്ക്കും യുവതി പ്രവേശനം അനുവദിച്ചുള്ള വിധി നിലനിൽക്കുന്നു. അടുത്ത മാസം കോടതി വിധി പറയുന്നത് മീനമാസത്തിന് മുൻപാണ് എങ്കിലും തുറന്ന കോടതിയിൽ വാദം കേൾക്കാനും തീരുമാനിച്ചാൽ യുവതി പ്രവേശനം അനുവദിച്ചുള്ള വിധി സ്റ്റേ ചെയ്യപ്പെടും. ഇതോടെ യുവതികൾക്ക് മല കയറാനുള്ള നിയമ സാധ്യത തന്നെ നിലനിൽക്കുന്നു.

കുഭ മാസത്തിൽ നട തുറക്കുമ്പോൾ 50ഓളം സ്ത്രീകൾ ദർശനത്തിന് എത്തുമെന്നാണ് സൂചന. അതുകൊണ്ട് തന്നെ സാധാരണ മാസ പൂജകൾക്കായി നട തുറക്കുമ്പോൾ ഉള്ളതിലും അധികം ആചാരസംരക്ഷകരും എത്തും. ഇതിനോടൊപ്പം യുവതികളെത്തിയാൽ തടയുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പൊലീസ് നിരോധനാജ്ഢഞ പ്രഖ്യാപിക്കണമെന്ന് ജില്ലാ കളക്ടറോട് ആവശ്യപ്പെടുന്നത്. മണ്ഡല കാലത്ത് യുവതികൾ പ്രവേശിച്ചെങ്കിലും നിരോധനാജ്ഞ നിലനിന്നിരുന്നതിനാൽ വലിയ അപകടങ്ങൾ ഒഴിവായിരുന്നു.

ഇത് വരെ കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും രാത്രി വൈകിയെങ്കിലും പ്രഖ്യാപനം എത്തുമെന്ന് തന്നെയാണ് കരുതുന്നത്. എന്തായാലും ഇപ്പോൾ നിലയ്ക്കൽ മുതൽ സന്നിധാനം വരെയുള്ള പ്രദേശങ്ങളിൽ കനത്ത സുരക്ഷ തന്നെ ഒരുക്കാനാണ് പൊലീസ് തീരുമാനം. അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ വനിത പൊലീസുകാരെ ഉൾപ്പടെ നിയോഗിച്ചിട്ടുണ്ടെന്നാണ് ഉന്നത പൊലീസ് വൃത്തങ്ങൾ നൽകുന്ന വിവരം. അതേ സമയം സ്ത്രീകൾ എത്തിയാൽ അവർക്ക് സുരക്ഷ ഒരുക്കാൻ പൊലീസ് ബാധ്യസ്ഥരാവുകയും ചെയ്യും

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP