Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചങ്ങല കൊണ്ട് കെട്ടിയിട്ട ജീവിതങ്ങളെ നിരന്തരം ഇരയാക്കിയത് സ്വവർഗ രതിക്ക്; പഠനത്തിനായും പുനരധിവാസത്തിനുമായി ഇസ്ലാമിക് ബോർഡിങ് സ്‌കൂളിൽ രക്ഷിതാക്കൾ തന്നെ എത്തിച്ചവർക്ക് ലഭിച്ചത് തല്ലും തെറിവിളിയും പിന്നെ പറയാനറയ്ക്കുന്ന ശിക്ഷാ രീതികളും; കഴിഞ്ഞ ദിവസം നൈജീരിയൻ പൊലീസ് ചങ്ങല അറുത്ത് മോചിപ്പിച്ചത് ഏഴ് വയസിനും 70 വയസിനും ഇടയിലുള്ള 67 പേരെ

ചങ്ങല കൊണ്ട് കെട്ടിയിട്ട ജീവിതങ്ങളെ നിരന്തരം ഇരയാക്കിയത് സ്വവർഗ രതിക്ക്; പഠനത്തിനായും പുനരധിവാസത്തിനുമായി ഇസ്ലാമിക് ബോർഡിങ് സ്‌കൂളിൽ രക്ഷിതാക്കൾ തന്നെ എത്തിച്ചവർക്ക് ലഭിച്ചത് തല്ലും തെറിവിളിയും പിന്നെ പറയാനറയ്ക്കുന്ന ശിക്ഷാ രീതികളും; കഴിഞ്ഞ ദിവസം നൈജീരിയൻ പൊലീസ് ചങ്ങല അറുത്ത് മോചിപ്പിച്ചത് ഏഴ് വയസിനും 70 വയസിനും ഇടയിലുള്ള 67 പേരെ

മറുനാടൻ മലയാളി ബ്യൂറോ

സാബോൻ ഗാരിൻ: നൈജീരിയയിലെ ഒരു ഇസ്ലാമിക് ബോർഡിങ് സ്‌കൂളിൽ നിന്നും പൊലീസ് ചങ്ങല അറുത്ത് മോചിപ്പിച്ചത് വളരെ നാളുകളായി കൊടും പീഡനങ്ങൾ ഏറ്റുവാങ്ങി ജീവിതം തള്ളി നീക്കിയ 67 പേരെ. ഏഴ് വയസുമുതൽ 70 വയസുവരെയുള്ള ആളുകളുടെ ചങ്ങല പൊട്ടിച്ച പൊലീസിന് നന്ദി പറഞ്ഞായിരുന്നു തങ്ങൾ അനുഭവിച്ച ദുരിതങ്ങളെ കുറിച്ച് അവർ പറഞ്ഞത്. ''തല്ല്, ചീത്തവിളി, പലതരം ശിക്ഷ ഇതുമാത്രമായിരുന്നു ഞങ്ങൾക്ക് ലഭിച്ചിരുന്നത്. പഠിപ്പിക്കുന്നു എന്നുപറഞ്ഞായിരുന്നു പീഡനം മുഴുവൻ. എന്നാൽ, ഒരു പഠിത്തവും നടന്നിരുന്നില്ല'' -രക്ഷപ്പെട്ട വിദ്യാർത്ഥി ലെവൻ അഹമ്മദ് പറഞ്ഞു. സ്‌കൂളിന്റെ രജിസ്റ്ററിൽ 300 പേരുണ്ടായിരുന്നു. പൊലീസ് എത്തുംമുമ്പ് പലരും രക്ഷപ്പെട്ടു. പലരും കാലിൽ ചങ്ങലയായാണ് രക്ഷപ്പെട്ടിട്ടുള്ളതെന്നും പൊലീസ് പറയുന്നു.

ചങ്ങലക്കെട്ടിൽ നിന്നും സ്വതന്ത്രമായൊരു ജീവിതം ഇനിയുണ്ടാവുമോ എന്ന ആശങ്കയിൽ തീ തിന്നുകയായിരുന്നു അവരിതുവരെ. വടക്കൻ നൈജീരിയയിലെ ഡൗരജില്ലയിലെ സാബോൻ ഗാരിനിൽ ഒരു ഇസ്ലാമിക് ബോർഡിങ് സ്‌കൂളിലായിരുന്നു ഇവർ ബന്ധനത്തിലായിരുന്നത്. ഇത്രയുംനാളും തങ്ങൾ കടുത്ത പീഡനത്തിനും ചൂഷണത്തിനും ഇരയായതായി അവർ പൊലീസിനോട് പറഞ്ഞു. രണ്ട് അദ്ധ്യാപകരെയും സ്‌കൂളിന്റെ ഉടമയെയും അറസ്റ്റുചെയ്തു. കഴിഞ്ഞമാസം അയൽ ജില്ലയായ കടുനയിൽനിന്ന് ഇത്തരത്തിൽ 300 പേരെ പൊലീസ് മോചിപ്പിച്ചിരുന്നു.

വടക്കൻ നൈജീരിയയിൽ മജ്രിസ് എന്നുവിളിക്കുന്ന ഇത്തരം ബോർഡിങ് സ്‌കൂളുകൾ ധാരാളമുണ്ട്. വളരെ മോശമായ അവസ്ഥയിലാണ് ഇവിടെ കുട്ടികളെ താമസിപ്പിച്ചിരുന്നത്. പലരെയും ലൈംഗികമായി പീഡിപ്പിച്ചിരുന്നതായും പൊലീസ് പറഞ്ഞു. ഇത്തരം ബോർഡിങ് സ്‌കൂളുകളിലെ പീഡനവാർത്തകൾ ഒട്ടേറെതവണ പുറത്തുവന്നിട്ടുണ്ട്. കുട്ടികൾ തെരുവുകളിൽ യാചിക്കുന്നതിന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു. ഒരു ദശാബ്ദക്കാലമായി പ്രവർത്തിക്കുന്ന ഇത്തരം സ്‌കൂളുകളിൽ ഖുർആൻ പഠിക്കാനും മയക്കുമരുന്ന് ഉപയോഗത്തിൽ നിന്നും മറ്റ് രോഗങ്ങളിൽ നിന്നും പുനരധിവസിപ്പിക്കാനും വേണ്ടിയാണ് മാതാപിതാക്കൾ കുട്ടികളെ ഇവിടെ എത്തിക്കുന്നത്. പക്ഷേ ഇവിടെ എത്തുന്നവർ സ്വവർഗരതിക്ക് ഉൾപ്പെടെയാണ് വിധേയരാകുന്നത്.

ഒരു ഇസ്ലാമിക കേന്ദ്രമാണെന്ന് പറഞ്ഞിട്ടും ഇവിടെ നിന്ന് ഓടിപ്പോകാൻ ശ്രമിക്കുന്നവർക്ക് കടുത്ത ശിക്ഷയാണ് നൽകുന്നത്. തൂക്കിക്കൊല്ലുക വരെ ചെയ്യും. പക്ഷേ സ്വവർഗരതിയിൽ ഏർപ്പെടുന്നതിന് മാത്രം ശിക്ഷയൊന്നും ഇല്ല. ക്രൂരമായ മർദ്ദനത്തിന് പിന്നാലെ ആളുകൾ മരിക്കുന്നത് വരെ ഇവിടെ പലരും കണ്ടിട്ടുണ്ട്. സ്‌കൂളുകളിൽ നടക്കുന്ന പീഡനങ്ങളെ പ്രസിഡന്റ് ബുഹാരി നേരത്തേ അപലപിച്ചിരുന്നു.

കഴിഞ്ഞ മാസം അജ്ഞാത സന്ദേശം ലഭിച്ചതിനെ തുടർന്ന് വടക്കൻ നൈജീരിയയിലെ കടുനയിലെ റിഗസ്സ പ്രദേശത്തെ സ്‌കൂളിൽ പൊലീസ് നടത്തിയ റെയ്ഡിൽ കണ്ടത് ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ്. സ്‌കൂൾ അധികൃതർ തന്നെ കുട്ടികളെ തടഞ്ഞ് വെയ്ക്കുകയും ബലാത്സംഗം ചെയ്യുന്നതായും പൊലീസ് കണ്ടെത്തി. മുന്നൂറിലധികം പുരുഷന്മാരെയും ആൺകുട്ടികളെയുമാണ് ഇവിടെ നിന്ന് കണ്ടെത്തിയത്. നിരന്തരമായി തുടർന്ന് വന്ന ലൈംഗിക പീഡനത്തിന്റേയും പട്ടിണിയുടേയും ഇരകളാണ് ഇവർ. മറ്റ് സ്ഥലങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളെ ചങ്ങലയ്ക്കിടുകയും തൂക്കിക്കൊല്ലുകയും പീഡന മുറിയിൽ കൊണ്ട് വന്നതിന് ശേഷം അതിക്രൂരമായി മർദ്ദിക്കുകയും ചെയ്തതായി അധികൃതർ തന്നെ പറഞ്ഞു. പൊലീസ് റെയ്ഡ് നടത്തി തടവിലാക്കപ്പെട്ടവരെ കണ്ടെത്തുമ്പോൾ പലരുടേയും കാലുകളും കൈകളും ചങ്ങലയ്ക്കിട്ടിരിക്കുകയായിരുന്നു. മുതുകിൽ ഭയാനകമായ രീതിയിൽ മർദ്ദനത്തിൽ മുറിവേറ്റതിന്റെ പാടുകളും കാണാനുണ്ടായിരുന്നു.

റെയ്ഡിനിടെ സ്‌കൂളിന്റെ ഉടമസ്ഥനെയും ആറ് സ്റ്റാഫുകളെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒൻപത് വയസ് പ്രായമുള്ള കുട്ടികളടക്കം നൂറോളം വിദ്യാർത്ഥികളെ ഒരു ചെറിയ മുറിയിൽ ചങ്ങലക്കിട്ടതായി പൊലീസ് കണ്ടെത്തിയിരുന്നു. ഉത്തരവാദിത്തമുള്ള വ്യക്തികളാക്കുക എന്ന വ്യാജേന ഇവർ കുട്ടികളെ അതിക്രൂരമായി മർദ്ദിക്കുകയായിരുന്നു ചെയ്തത്. 42 കാരനായ ബെല്ലോ ഹംസ എന്നയാൾ മൂന്ന് മാസമായി ഇവിടെ കാലിൽ ചങ്ങലയുമായി ജീവിച്ചുവെന്നും ദക്ഷിണാഫ്രിക്കയിലെ യൂണിവേഴ്സിറ്റി പ്രിട്ടോറിയയിൽ അപ്ലൈഡ് മാത്തമാറ്റിക്സിൽ ബിരുദാനന്തര ബിരുദം നേടാൻ പ്രവേശനം ലഭിച്ചിട്ടും താൻ ചങ്ങലയിലാണെന്നും പറഞ്ഞു. ഖുറാനും ഇസ്ലാമും തങ്ങളെ പഠിപ്പിക്കുകയാണെന്ന് അവർ അവകാശപ്പെടുന്നു പക്ഷേ സ്വവർഗരതിക്ക് ഉൾപ്പെടെയാണ് അവർ തങ്ങളെ വിധേയരാക്കുന്നതെന്ന് ബെല്ലോ ഹംസ വ്യക്തമാക്കിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP