Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പീഡന ദൃശ്യങ്ങൾ ഉപയോഗിച്ച് തന്നെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്ന ചിന്മയാനന്ദയുടെ പരാതിയിൽ പൊലീസ് കസ്റ്റഡിയിലെടുത്തത് ഇരയായ യുവതിയെ; യു പി പൊലീസിന്റെ നടപടി അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് ഹർജി നൽകാൻ പെൺകുട്ടി കോടതിയിലേക്ക് പോകുന്നതിനിടെ

പീഡന ദൃശ്യങ്ങൾ ഉപയോഗിച്ച് തന്നെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്ന ചിന്മയാനന്ദയുടെ പരാതിയിൽ പൊലീസ് കസ്റ്റഡിയിലെടുത്തത് ഇരയായ യുവതിയെ; യു പി പൊലീസിന്റെ നടപടി അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് ഹർജി നൽകാൻ പെൺകുട്ടി കോടതിയിലേക്ക് പോകുന്നതിനിടെ

മറുനാടൻ മലയാളി ബ്യൂറോ

ലഖ്നൗ: ബിജെപി നേതാവിനെതിരെ ബലാത്സംഗത്തിന് പരാതി നൽകിയ യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുൻ കേന്ദ്രമന്ത്രിയായ സ്വാമി ചിന്മയാനന്ദിനെതിരെ ലൈംഗിക പീഡനത്തിന് പരാതി നൽകിയ യുവതിയെ ആണ് ചിന്മയാനന്ദിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കസ്റ്റഡിയിലെടുത്തത്. തന്നെ ഭീഷണിപ്പെടുത്തി പണംതട്ടിയെന്നാരോപിച്ചാണ് ചിന്മയാന്ദ് പെൺകുട്ടിക്കെതിരെ കേസ് കൊടുത്തിരിക്കുന്നത്. ചിന്മയാനന്ദിന്റെ പരാതിയിൽ യുവതിയുടെ രണ്ടു ബന്ധുക്കളെയും സുഹൃത്തിനെയും പൊലീസ് നേരത്തേ അറസ്റ്റുചെയ്തിരുന്നു.

ചിന്മയാനന്ദ് തനിക്കെതിരെ നൽകിയ കേസിൽ അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ട് യുവതി നൽകിയ ഹർജി അലഹാബാദ് ഹൈക്കോടതി കഴിഞ്ഞദിവസം തള്ളിയിരുന്നു. അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയുമായി ഷാജഹാൻപുരിലെ കോടതിയിലേക്ക് പോകുന്നതിനിടെയാണ് പൊലീസ് സംഘം യുവതിയെ തടഞ്ഞുനിർത്തി കസ്റ്റഡിയിലെടുത്തത്.

കേസ് അന്വേഷണം നിരീക്ഷിക്കുന്നത് പ്രത്യേക ബെഞ്ചാണെന്നും ഹൈക്കോടതിക്ക് പരിഗണിക്കാനാകില്ലെന്നും ചൂണ്ടിക്കാണിച്ചാണ് യുവതിയുടെ ഹർജി ഹൈക്കോടതി തള്ളിയത്. കേസന്വേഷണത്തിൽ തൃപ്തിയറിയിച്ച കോടതി പരാതിക്കാരിക്ക് കീഴ്‌ക്കോടതിയെ സമീപിക്കാമെന്നും കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.

ചിന്മയാനന്ദിന്റെ കോളേജിലെ നിയമവിദ്യാർത്ഥിനിയായിരുന്ന തന്നെ ഒരുവർഷത്തോളം ചിന്മയാനന്ദ് ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു യുവതിയുടെ പരാതി. ചിന്മയാനന്ദ് തന്നെ ഒരുവർഷത്തോളം ലൈംഗികചൂഷണത്തിന് ഇരയാക്കിയെന്നാണ് പെൺകുട്ടിയുടെ പരാതി. നേരത്തെ സാമൂഹികമാധ്യമങ്ങളിലൂടെ ചിന്മയാനന്ദിനെതിരെ ആരോപണം ഉന്നയിച്ച പെൺകുട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോടും സഹായം അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു.

കോളേജിൽ പ്രവേശനം നേടാൻ സഹായിച്ചതിനു പിന്നാലെ ഒരുവർഷത്തോളം ചിന്മയാനന്ദ് തന്നെ ലൈംഗികചൂഷണത്തിന് ഇരയാക്കുകയായിരുന്നുവെന്നാണ് പെൺകുട്ടി പരാതിയിൽ പറയുന്നത്. താൻ കുളിക്കുന്നതിന്റെ ദൃശ്യങ്ങൾ പകർത്തുകയും അവ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയുമായിരുന്നു പീഡനം. തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തി ചിന്മയാനന്ദിന്റെ മുറിയിലെത്തിച്ച് പീഡിപ്പിച്ചുവെന്നും നിർബന്ധിപ്പിച്ച് മസാജ് ചെയ്യിച്ചുവെന്നും പെൺകുട്ടി പരാതിയിൽ പറഞ്ഞിരുന്നു.

പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ വെള്ളിയാഴ്‌ച്ചയാണ് പൊലീസ് ചിന്മയാനന്ദിനെ അറസ്റ്റ് ചെയ്തത്. 23കാരിയായ നിയമ വിദ്യാർത്ഥിനി നൽകിയ ബലാത്സംഗ കേസിൽ ഷാജഹാൻപൂരിലെ ആശ്രമത്തിൽനിന്നാണ് ചിന്മയാനന്ദിനെ അറസ്റ്റ് ചെയ്തത്. ആശ്രമത്തിൽ പൊലീസ് പരിശോധന നടത്തുകയും മണിക്കൂറുകളോളും ബിജെപി നേതാവിനെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.

ഇരയായ വിദ്യാർത്ഥിനി പ്രത്യേക അന്വേഷണ സംഘത്തിനും മജിസ്‌ട്രേറ്റിനും ഡൽഹി പൊലീസിനും മൊഴി നൽകിയിരുന്നു. 43 വിഡിയോകളടങ്ങിയ പെൻഡ്രൈവും തെളിവായി അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു. എന്നിട്ടും ചിന്മയാനന്ദിനെതിരെ നടപടിയുണ്ടാകാത്തതിൽ പ്രതിഷേധം ഉയർന്നിരുന്നു. സുപ്രീംകോടതിയുടെ നിർദേശപ്രകാരം സെപ്റ്റംബർ മൂന്നിനാണ് കേസന്വേഷിക്കാൻ ഉത്തർ പ്രദേശ് സർക്കാർ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്. ഷാജഹാൻപൂരിലെ ലോ കോളേജ്, പി.ജി കോളേജ് പ്രിൻസിപ്പൽമാരെയും അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.

താൻ പെൺകുട്ടിയെ കൊണ്ട് മസാജ് ചെയ്യിച്ചിരുന്നു എന്നും സ്വകാര്യ ഭാഗങ്ങളിൽ തൊടാൻ നിർബന്ധിപ്പിച്ചിരുന്നു എന്നും ചിന്മയാനന്ദ് അന്വേഷമ സംഘത്തോട് വെളിപ്പെടുത്തിയിരുന്നു. കൂടുതൽ കാര്യങ്ങൾ ലജ്ജ കൊണ്ട് പറയാൻ സാധിക്കുന്നില്ല എന്നായിരുന്നു ചിന്മയാനന്ദിന്റെ നിലപാട്. എന്നാൽ തന്നെ ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന് ആരോപിച്ച് ചിന്മയാനന്ദ് യുവതിക്കെതിരെയും പരാതി നൽകുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP