Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സർക്കാരുമായി ഉടക്കി നിൽക്കുന്ന ഐഎഎസ് ലോബിയോ? കേരളാ അഡ്‌മിനസ്‌ട്രേറ്റീവ് സർവ്വീസിനെതിരേ നീക്കം നടത്തുന്ന സെക്രട്ടറിയേറ്റിലെ ജീവനക്കാരോ? ബജറ്റ് ചോർത്തിയത് ആര്? സർക്കാരിന് അപമാനമുണ്ടാക്കിയവരെ തേടി പൊലീസും

സർക്കാരുമായി ഉടക്കി നിൽക്കുന്ന ഐഎഎസ് ലോബിയോ? കേരളാ അഡ്‌മിനസ്‌ട്രേറ്റീവ് സർവ്വീസിനെതിരേ നീക്കം നടത്തുന്ന സെക്രട്ടറിയേറ്റിലെ ജീവനക്കാരോ? ബജറ്റ് ചോർത്തിയത് ആര്? സർക്കാരിന് അപമാനമുണ്ടാക്കിയവരെ തേടി പൊലീസും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അവതരണത്തിനു മുമ്പ് ബജറ്റ് രേഖകൾ ചോർന്നെന്ന് ആരോപിച്ച് നിയമസഭയിൽ പ്രതിപക്ഷ ബഹളം വച്ചത് പതിനൊന്ന് മണിയോടെയായിരുന്നു. ഇത് കേട്ട് ഭരണപക്ഷം ഞെട്ടി. ധനമന്ത്രിക്ക് പറയാൻ വാക്കുകളില്ലായിരുന്നു. മുഖ്യമന്ത്രി തടിതപ്പി. ടെലിവിഷൻ ചാനലുകളിൽ പതിവ് രീതിയിൽ ധനമന്ത്രിയുടെ പ്രസംഗം എഴുതിക്കാട്ടിയതാകുമെന്ന് മുഖ്യമന്ത്രിയുടെ വിശദീകരണവും തെറ്റി. ബജറ്റ് പ്രസംഗത്തിന്റെ പ്രസക്ത ഭാഗങ്ങൾ നേരത്തെ തന്നെ ചോർന്നിരുന്നുവെന്നതാണ് സത്യം.

ധനമന്ത്രിയുടെ ഓഫീസും ധന വകുപ്പുമാണ് ബജറ്റ് കൈകാര്യം ചെയ്യുക. മുഖ്യമന്ത്രിയെ കാണിക്കുകയും ചെയ്യും. അതിൽ അപ്പുറം ആരുടെ കൈയിലും പ്രസംഗം തീരുന്നതിന് മുമ്പ് ബജറ്റ് രേഖകൾ എത്തരുതെന്നാണ് ചട്ടം. പ്രത്യേകിച്ച് വിശദാംശങ്ങൾ. ഇതാണ് ഇത്തവണ തെറ്റിയത്. ബജറ്റിന്റെ പ്രസക്ത ഭാഗങ്ങൾ സോഷ്യൽ മീഡിയിയിൽ ചർച്ചയായി. പ്രതിപക്ഷം സഭയിൽ അതു ഉയർത്തിക്കാട്ടി. സർക്കാരിനെ പ്രതിക്കൂട്ടിലാക്കുകായണ് ഇതെല്ലാം. അതുകൊണ്ട് തന്നെ എങ്ങനെ ഈ രേഖ ചോർന്നുവെന്ന് പൊലീസ് അന്വേഷണവും തുടങ്ങി. സെക്രട്ടറിയേറ്റും മന്ത്രിയുടെ ഓഫീസിനേയും ചുറ്റിപ്പറ്റിയാണ് അന്വേഷണം.

സാധാരണ ഗതിയിൽ മാദ്ധ്യമങ്ങൾക്ക് നൽകാനുള്ള കുറിപ്പ് തയ്യാറാക്കുന്നത് മന്ത്രിയുടെ ഓഫീസാണ്. ധനവകുപ്പിലെ പ്രധാനികളുടെ സഹായത്തോടെയാകും ഇത്. സർക്കാരിന് അനുകൂലമായി ബജറ്റ് ചർച്ചകൾ മാറ്റുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. എന്നാൽ ഇത് അട്ടിമറിക്കപ്പെട്ടു. ഇതേ രേഖ സർക്കാരിനെ പ്രതിരോധത്തിലാക്കുന്നു. ഇതുകൊണ്ട് തന്നെ രഹസ്യാന്വേഷണ വിഭാഗം സാധ്യതകൾ അന്വേഷിക്കുകയാണ്. മന്ത്രിയുടെ ഓഫീസിൽ ഇതു സംബന്ധിച്ച് വ്യക്തമായ അന്വേഷണം നടത്തും. തോമസ് ഐസ്‌ക തന്നെ ഇതിന് നേതൃത്വം നൽകും. കുറ്റക്കാരെ കണ്ടെത്തിയാൽ നടപടിയും ഉണ്ടാകും. മന്ത്രിയുടെ ഓഫീസിലെ മാദ്ധ്യമ വിഭാഗം കൈകാര്യം ചെയ്യുന്നവരെ കേന്ദ്രീകരിച്ചാകും അന്വേഷണം.

ഈ സർക്കാരുമായി ഐഎ എസ് ലോബി പിണക്കത്തിലാണ്. വിജിലൻസ് അന്വേഷണങ്ങളുമായി ബന്ധപ്പെട്ട് ഐ എ എസുകാരുടെ വിഷയങ്ങളിലൊന്നും പരിഹാരം ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ മുതിർന്ന ഐഎ എസുകാരുടെ അറിവോടെയാണോ ഈ രേഖ പുറത്തുവന്നതെന്ന സംശയവും സജീവമാണ്. സർക്കാരുമായി തെറ്റി നിൽക്കുന്നതിൽ പ്രമുഖൻ ധനവകുപ്പ് സെക്രട്ടറി കൂടിയായ കെഎം എബ്രഹാമാണ്. ധനമന്ത്രിയുമായി അടുത്ത് പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥനാണ് അദ്ദേഹം. അതുകൊണ്ട് തന്നെ ധനമന്ത്രിയെ വെട്ടിലാക്കുന്നതൊന്നും കെ എം എബ്രഹാം ചെയ്യില്ലെന്ന് പൊതു വിലയിരുത്തലാണ് ഉള്ളത്. എന്നാലും ധനവകുപ്പിനെ കേന്ദ്രീകരിച്ച് അന്വേഷണം ഉറപ്പാണ്.

ഇതിനൊപ്പം സെക്രട്ടറിയേറ്റിലെ ജീവനക്കാരുടെ സംഘടനകളും സർക്കാരുമായി പിണക്കത്തിലാണ്. കേരള അഡ്‌മിനിസ്ട്രേറ്റീവ് സർവ്വീസുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ഇതിന് കാരണം. സിപിഐ(എം) അനുകൂല സംഘടനയും ഈ സമരത്തിന്റെ ഭാഗമാണ്. ഇവരിൽ ആരെങ്കിലുമാണോ രേഖ ചോർത്തിയതെന്ന സംശയവും ഉണ്ട്. എന്തായാലും പൊലീസ് ഗൗരവത്തോടെ തന്നെ ഈ കാര്യങ്ങളെ കാണും. ധനമന്ത്രിയുടെ ഓഫീസ് തയ്യാറാക്കിയ രേഖയാണ് ചോർന്നതെന്ന് ധനമന്ത്രിയും പ്രഖ്യാപിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP