Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കർദ്ദിനാളിന്റെ പേരിൽ വ്യാജരേഖ നിർമ്മിച്ച കേസിൽ മുരിങ്ങൂർ പള്ളി വികാരിയെ അറസ്റ്റ് ചെയ്യാൻ അർദ്ധരാത്രിയിൽ പൊലീസെത്തി; കൂട്ടമണി അടിച്ച് ആളെക്കൂട്ടി വിശ്വാസികൾ; വൈദികരുടെ കന്യാസ്ത്രീകളും അടക്കം തടിച്ചുകൂടിയത് നൂറുകണക്കിന് പേർ; പ്രതിഷേധത്തെ തുടർന്ന് പൊലീസ് പിന്മാറി; മുരിങ്ങൂരിൽ സംഘർഷം തുടരുന്നു

കർദ്ദിനാളിന്റെ പേരിൽ വ്യാജരേഖ നിർമ്മിച്ച കേസിൽ മുരിങ്ങൂർ പള്ളി വികാരിയെ അറസ്റ്റ് ചെയ്യാൻ അർദ്ധരാത്രിയിൽ പൊലീസെത്തി; കൂട്ടമണി അടിച്ച് ആളെക്കൂട്ടി വിശ്വാസികൾ; വൈദികരുടെ കന്യാസ്ത്രീകളും അടക്കം തടിച്ചുകൂടിയത് നൂറുകണക്കിന് പേർ; പ്രതിഷേധത്തെ തുടർന്ന് പൊലീസ് പിന്മാറി; മുരിങ്ങൂരിൽ സംഘർഷം തുടരുന്നു

മറുനാടൻ മലയാളി ബ്യൂറോ

 ചാലക്കുടി; മുരിങ്ങൂരിൽ കഴിഞ്ഞ ദിവസം ചോദ്യം ചെയ്യാനായി വിളിപ്പിച്ച ഫാദർ ടോണി കല്ലൂക്കാരൻ അടക്കമുള്ളവരെ വീണ്ടും വിളിപ്പിക്കാൻ സാധ്യത. ഇദ്ദേഹത്തെ തിരഞ്ഞ് കഴിഞ്ഞ രാത്രി പൊലീസ് സംഘം വീണ്ടും മുരിങ്ങൂരിൽ എത്തിയിരുന്നു. കർദിനാളിന്റെ പേരിൽ ചമച്ചെന്ന് പറയുന്ന വ്യാജരേഖ ഫാദർ പോൾ തേലക്കാട്ടിന്റെ പക്കൽ എത്തിച്ചെന്ന് അന്വേഷണത്തിൽ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ആദിത്യനെയും മുരിങ്ങൂർ ഇടവക വികാരി ഫാദർ ടോണി കല്ലൂക്കാരനെയും പൊലീസ് ചോദ്യം ചെയ്യാൻ വിളിച്ചത് . രണ്ടുദിവസം മുമ്പ് ആലുവ ഡിവൈഎസ്‌പി മുമ്പാകെ ഹാജരായ ആദിത്യനെ കസ്റ്റഡിയിൽ നിർത്തിയാണ് ഇന്നലെ ഫാദർ ടോണി കല്ലൂക്കാരനെയും പൊലീസ് വിളിച്ചുവരുത്തിയത് .

എന്നാൽ പകൽ മുഴുവൻ ആലുവ ഡിവൈഎസ്‌പി ഓഫിസിലിരുന്ന വൈദികനെ ചോദ്യം ചെയ്തില്ല. ഒടുവിൽ ഇടവകക്കാരുടെയും വൈദികരുടെയും പ്രതിഷേധത്തെ തുടർന്ന് ഇന്നലെ വൈകിട്ട് തന്നെ വിട്ടയച്ചു. പിന്നീടും വികാരിയെ കസ്റ്റഡിയിലെടുക്കാനുള്ള ശ്രമം നടന്നെങ്കിലും ഇടവകക്കാർ തടഞ്ഞു. രാത്രി പൊലീസെത്തിയപ്പോൾ പള്ളിമണിയടിച്ച് നൂറുകണക്കിന് വിശ്വാസികൾ ഒത്തുചേരുകയായിരുന്നു.

മുരിങ്ങൂർ സാൻജോ നഗർ പള്ളിവികാരി ഫാ. ടോണി കല്ലൂക്കാരനെ കസ്റ്റഡിയിലെടുക്കാനാണ് പൊലീസെത്തിയത്. രാത്രി 11 മണിയോടെ എറണാകുളത്തുനിന്ന് ആലുവ ഡിവൈ.എസ്‌പി.യുടെ നേതൃത്വത്തിൽ മൂന്ന് വണ്ടികളിലായാണ് പൊലീസ് എത്തിയത്.

സംഭവമറിഞ്ഞ് സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് വിശ്വാസികൾ പള്ളിയിലേക്കെത്തി. പ്രതിഷേധത്തെത്തുടർന്ന് വികാരിയെ പിടികൂടാനായില്ല. പൊലീസ് എത്തുംമുന്പ് വിവരം ചോർന്നു. വാട്‌സ് ആപ്പിലൂടെയും സന്ദേശം പ്രചരിച്ചു.

വിവിധ ഇടവകകളിൽനിന്നുള്ള വികാരിമാരും പാതിരാത്രിയോടെ സ്ഥലത്തെത്തി. സംഘർഷാവസ്ഥ കണക്കിലെടുക്ക് കൊരട്ടി പൊലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. എറണാകുളം പൊലീസ് അവിടെനിന്ന് മാറിനിൽക്കുകയാണ്. ഫാ. ടോണിയെ വെള്ളിയാഴ്ച പൊലീസ് ചോദ്യം ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP