Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാജേശ്വരി മുടി ചീകിക്കെട്ടിക്കുന്ന ജോലി വരെ ചെയ്യിച്ചു; പെരുമാറ്റവും തികഞ്ഞ അവജ്ഞയോടെ; വീട്ടിലും ആശുപത്രിയിലും ഒപ്പം ഉണ്ടാകുമെങ്കിലും ചീത്തവിളിയും പതിവ്; ഇനിയും തെറിവിളി കേൾക്കാൻ വയ്യെന്ന് പരാതി പറഞ്ഞ വനിതാ പൊലീസുകാർ ഒടുവിൽ രക്ഷപെട്ടു; മകളുടെ ചോരപ്പണം കൊണ്ട് ആർഭാടത്തിൽ അഭിരമിച്ച ജിഷയുടെ അമ്മയുടെ സുരക്ഷ പിൻവലിച്ച് പൊലീസ്

രാജേശ്വരി മുടി ചീകിക്കെട്ടിക്കുന്ന ജോലി വരെ ചെയ്യിച്ചു; പെരുമാറ്റവും തികഞ്ഞ അവജ്ഞയോടെ; വീട്ടിലും ആശുപത്രിയിലും ഒപ്പം ഉണ്ടാകുമെങ്കിലും ചീത്തവിളിയും പതിവ്; ഇനിയും തെറിവിളി കേൾക്കാൻ വയ്യെന്ന് പരാതി പറഞ്ഞ വനിതാ പൊലീസുകാർ ഒടുവിൽ രക്ഷപെട്ടു; മകളുടെ ചോരപ്പണം കൊണ്ട് ആർഭാടത്തിൽ അഭിരമിച്ച ജിഷയുടെ അമ്മയുടെ സുരക്ഷ പിൻവലിച്ച് പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പെരുമ്പാവൂരിൽ കൊല്ലപ്പെട്ട നിയമവിദ്യാർത്ഥിനി ജിഷയുടെ അമ്മയുടെ പൊലീസ് സുരക്ഷ പിൻവലിച്ചു. പൊലീസുകാരോട് മോശമായി പെരുമാറുന്നത് പതിവാക്കിയതോടെയാണ് ഇവരുടെ സുരക്ഷ പിൻവലിച്ചു കൊണ്ട് നടുപടിയായത്. സുരക്ഷ ഒരുക്കുന്ന പൊലീസുകാരോട് തികഞ്ഞ അവജ്ഞയോടയാണ് അവർ പെരുമാറിയിരുന്നത്. ഇതിൽ വനിതാ പൊലീസുകാർ നിരവധി തവണ പരാതിപ്പെട്ടിരുന്നു. പരാതി ഔദ്യോഗികമായി തന്നെ മേലുദ്യോഗസ്ഥരെ അറിയിക്കുകയും ചെയ്തു.

24 മണിക്കൂറും രണ്ടു വനിതാ പൊലീസുകാരുടെ സുരക്ഷയാണ് രാജേശ്വരിക്ക് ഏർപ്പെടുത്തിയിരുന്നത്. വീട്ടിലും ആശുപത്രിയിലും മാത്രമല്ല രാജേശ്വരി പോകുന്നിടത്തെല്ലാം പൊലീസുകാരും കൂടെപ്പോകണം എന്നതായിരുന്നു വ്യവസ്ഥ. രാജേശ്വരിയുടെ മുടി ചീകികെട്ടി കൊടുക്കുന്ന പണിപോലും ഇവർ ചെയ്തിരുന്നുവെന്നാണ് പരാതി. കോടനാട് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് രാജേശ്വരിയുടെ വീട്. എങ്കിലും റൂറൽ ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ നിന്നുള്ള വനിതാ പൊലീസുകാരെ മാറിമാറി ഡ്യൂട്ടിക്ക് നിയോഗിക്കുകയായിരുന്നു പതിവ്.

എന്നാൽ, പലപ്പോഴും രാജേശ്വരി അനാവശ്യമായി പൊലീസുകാരെ ബുദ്ധിമുട്ടിക്കുകയായിരുന്നു എന്നാണ് പരാതി. ആശുപത്രിയിൽ ചികിൽസയിൽ കഴിയുമ്പോൾ രാജേശ്വരി കിടന്ന കട്ടിലിന്റെ ചുവട്ടിൽ നിലത്താണ് പൊലീസുകാരെ കിടത്തിയിരുന്നത്. വിസമ്മതിച്ചാൽ മോശമായി പെരുമാറിയെന്നു പരാതി നൽകുമെന്നു ഭീഷണിപ്പെടുത്തിയിരുന്നതായും പൊലീസുകാർ പരാതിയിൽ ചൂണ്ടിക്കാട്ടി.

ജിഷ കേസിലെ പ്രതിയെ കോടതി വധശിഷ വിധിച്ചു ജയിലിൽ അടച്ചതിനാൽ രാജേശ്വരിക്കു നിലവിൽ ഭീഷണിയില്ലെന്നും സുരക്ഷാ ജോലി ഒഴിവാക്കണമെന്നും വനിതാ പൊലീസുകാർ ഒന്നടങ്കം ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്ന് ഇവരുടെ സുരക്ഷ പിൻവലിക്കുകയും ചെയ്തു. രാജേശ്വരിയുടെ വീട്ടിൽ പൊലീസ് ഡ്യൂട്ടിക്കായി നിയോഗിച്ച വേളയിൽ തന്നെ പരാതികൾ നിരന്തരമായിരുന്നു.

പലപ്പോഴും കുടുംബത്തിന് ലഭിച്ച ആനുകൂല്യത്തെച്ചൊല്ലി അമ്മ രാജേശ്വരിയും സഹോദരി ദീപയും തമ്മിൽ വഴക്ക് രൂക്ഷമായിരുന്നു. ജിഷയുടെ അമ്മയും സഹോദരിയും തമ്മിലുള്ള വഴക്കുകൾ സുരക്ഷയൊരുക്കുന്ന പൊലീസിനു ബുദ്ധിമുട്ടാണെന്ന് നേരത്തെയും പരാതി ഉയർന്നിരുന്നു. ജിഷയുടെ കുടുംബത്തിന് ലഭിച്ച ആനുകൂല്യത്തെച്ചൊല്ലി കുടുംബത്തിൽ വഴക്ക് രൂക്ഷമായിരുന്നു. ജിഷയുടെ സഹോദരി ദീപയും അമ്മ രാജേശ്വരിയും തമ്മിലാണ് ബഹളമുണ്ടായിരുന്നത്.

ജിഷയുടെ മരണവുമായി ബന്ധപ്പെട്ട് വിവിധയിടങ്ങളിൽ നിന്നായി ലഭിച്ച പണത്തെച്ചൊല്ലിയായിരുന്നു അമ്മയും മകളും വഴക്കിട്ടത്. രാജേശ്വരിയെ കസേരയെടുത്ത് ദീപ അടിക്കാൻ ചെല്ലുന്നത് കണ്ട് തടയാൻ ശ്രമിച്ച കോതമംഗലം സ്വദേശിയായ പൊലീസ് ഉദ്യോഗസ്ഥയ്ക്കാണ് പരുക്കേറ്ററ്റ സംഭവം പോലുമുണ്ടായിരുന്നു. എന്നാൽ, ഇപ്പോൾ ദീപ വേറെ സ്ഥലത്താണ് താമസം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP