Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആൽബത്തിൽ കയറിക്കൂടിയ ഇബ്രാഹിംകുട്ടി പൊലീസ് റിക്കവറി വാഹനത്തിന്റെ ഡ്രൈവർ; ഏറു കൊണ്ട് വാഹനത്തിന്റെ ചില്ലു തകർന്നപ്പോൾ പുറത്തിറങ്ങി നിന്നപ്പോഴുള്ള ചിത്രമെന്നും വിശദീകരണം; റിക്കവറി വാനിൽ കൈലിയും മുണ്ടും ധരിക്കുന്നതും പതിവ്; ശബരിമല അക്രമത്തിൽ പത്തനംതിട്ടയിൽ നിന്നും അറസ്റ്റ് രേഖപ്പെടുത്തിയത് 153 പേരെ; പട്ടികയിൽ റിമാൻഡിൽ പോയത് 79 പേരും; പൊലീസ് പുറത്ത് വിട്ട ഐഡന്റിഫിക്കേഷൻ ആൽബത്തിൽ നിന്ന് അറസ്റ്റിലായത് 13 പേർ മാത്രം

ആൽബത്തിൽ കയറിക്കൂടിയ ഇബ്രാഹിംകുട്ടി പൊലീസ് റിക്കവറി വാഹനത്തിന്റെ ഡ്രൈവർ; ഏറു കൊണ്ട് വാഹനത്തിന്റെ ചില്ലു തകർന്നപ്പോൾ പുറത്തിറങ്ങി നിന്നപ്പോഴുള്ള ചിത്രമെന്നും വിശദീകരണം; റിക്കവറി വാനിൽ കൈലിയും മുണ്ടും ധരിക്കുന്നതും പതിവ്; ശബരിമല അക്രമത്തിൽ പത്തനംതിട്ടയിൽ നിന്നും അറസ്റ്റ് രേഖപ്പെടുത്തിയത് 153 പേരെ; പട്ടികയിൽ റിമാൻഡിൽ പോയത് 79 പേരും; പൊലീസ് പുറത്ത് വിട്ട ഐഡന്റിഫിക്കേഷൻ ആൽബത്തിൽ നിന്ന് അറസ്റ്റിലായത് 13 പേർ മാത്രം

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: ശബരിമല അക്രമത്തിന്റെയും നിരോധനാജ്ഞലംഘനത്തിന്റെയും പേരിൽ ഇതുവരെ അറസ്റ്റിലായത് 153 പേർ മാത്രം. ഇതിൽ 79 പേരെയാണ് റിമാൻഡ് ചെയ്തിട്ടുള്ളത്. പൊലീസ് ഇന്നലെ പുറത്തു വിട്ട ഐഡന്റിഫിക്കേഷൻ ആൽബം അനുസരിച്ച് 13 പേരാണ് അറസ്റ്റിലായത്. ഇവരെയെല്ലാം റിമാൻഡ് ചെയ്തു. ശബരിമല വിഷയത്തിന്റെ പേരിൽ സമരം ചൂടുപിടിച്ച 16 മുതൽ ഇന്നു വരെയുള്ള കണക്കാണിത്. പമ്പയിലും നിലയ്ക്കലിലും നിരോധനാജ്ഞ ലംഘിച്ച ബിജെപി പ്രവർത്തകർ അടക്കമാണ് അറസ്റ്റിലായവരുടെ കണക്ക്.

നിരോധനാജ്ഞ ലംഘിച്ചവരുടെ പേരിൽ പെറ്റിക്കേസ് മാത്രമാണുള്ളത്. ഇവരെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. അക്രമം നടത്തിയതിനാണ് 79 പേർ റിമാൻഡിലായത്. ഇന്നു മാത്രം പൊലീസ് ആൽബം പ്രകാരം 13 പേർ അറസ്റ്റിലായി. അതേസമയം, പൊലീസിന്റെ ചിത്രശേഖരത്തിൽ കടന്നു ഡ്രൈവർ ഹെഡ്കോൺസ്റ്റബിൾ കെപി ഇബ്രാഹിംകുട്ടി ഡ്യൂട്ടിയിലായിരുന്നുവെന്നാണ്. നിലയ്ക്കലിലേക്കുള്ള പൊലീസ് റിക്കവറി വാനിന്റെ ഡ്രൈവർ ആയിരുന്നു ഇബ്രാഹിം കുട്ടി. വാഹനങ്ങൾ കൊളുത്തി വലിച്ചു നീക്കുന്നതിന്റെ ഭാഗമായി റിക്കവറി വാനിന് അടിയിൽ പലപ്പോഴും കയറേണ്ടതായി വരും. അതിന് യൂണിഫോം അസൗകര്യമാണ്. അതിനായി കൈലിയും ഷർട്ടുമാകും റിക്കവറി വാൻഡ്രൈവർ ധരിക്കുക.

നിലയ്ക്കലിൽ എആർ ക്യാമ്പിലെ പൊലീസുകാർക്കൊപ്പം ഡ്യൂട്ടിയിലായിരുന്നു ഇബ്രാഹിംകുട്ടി. ഇദ്ദേഹം റിക്കവറി വാനിനുള്ളിൽ തന്നെ ഇരിക്കുകയായിരുന്നു. അതിനിടെയാണ് കല്ലേറുണ്ടായി വാഹനത്തിന്റെ ചില്ലു തകർന്നത്. ഏറു വന്നപ്പോൾ ഇയാൾ പുറത്തേക്ക് ചാടി വാഹനത്തിന് മുന്നിൽ നിലയുറപ്പിച്ചു. ആ ചിത്രമാണ് ക്യാമറയിൽ പതിഞ്ഞത്. അയാൾ അക്രമികൾക്കൊപ്പമായിരുന്നില്ലെന്നും പൊലീസ് അധികൃതർ വിശദീകരിക്കുന്നു.

പതിനായിരക്കണക്കിന് ചിത്രങ്ങളാണ് പൊലീസ് അവിടെ നിന്ന് ശേഖരിച്ചത്. അതിൽ ചിലപ്പോൾ നിരപരാധികളും ഉൾപ്പെട്ടിരിക്കാം. പൊലീസ് പുറത്തു വിട്ട ആൽബത്തിലുള്ളവരെല്ലാം കുറ്റവാളികൾ അല്ല. ഇവരിൽ നിന്ന് വേണം കുറ്റവാളികളെ കണ്ടെത്താനെന്നും പൊലീസ് വിശദീകരിക്കുന്നു.

കൂടുതൽ പേരെ അറസ്റ്റ് ചെയ്യാനായി എല്ലാ ജില്ലയിലും പ്രത്യേകസംഘത്തെ നിയോഗിക്കാനും റെയിൽവെ സ്റ്റേഷനിലടക്കം ലുക്കൗട്ട് നോട്ടിസ് പതിപ്പിക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. നിലയ്ക്കലിലെയും പമ്പയിലെയും സംഘർഷങ്ങൾ, വിവിധയിടങ്ങളിൽ യുവതികളെ തടഞ്ഞുള്ള പ്രതിഷേധം, ഹർത്താലിന്റെ ഭാഗമായി നടന്ന അക്രമങ്ങൾ ഇങ്ങനെ വിവിധ കേസുകളിലെ പ്രതികളെയാണു സംസ്ഥാന വ്യാപകമായി അറസ്റ്റ് ചെയ്തു തുടങ്ങിയത്. നാലു ദിവസത്തിനിടെ 170 പേർ അറസ്റ്റിലായ പത്തനംതിട്ടയിലാണ് ഏറ്റവും കൂടുതൽ പേർ പിടിയിലായത്. കോഴിക്കോട് 31, എറണാകുളത്ത് 18, തിരുവനന്തപുരത്ത് 12 എന്നിങ്ങനെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

പാലക്കാട്, തൃശൂർ, കോട്ടയം, ആലപ്പുഴ ജില്ലകളിലും അറസ്റ്റുണ്ട്. ശബരിമല സംഘർഷങ്ങളുമായി ബന്ധപ്പെട്ട് ആകെ 146 കേസുകളിലായി കണ്ടാലറിയാവുന്ന രണ്ടായിരത്തോളം പേർക്കെതിരെയാണു കേസെടുത്തിരിക്കുന്നത്. ഇവരുടെ ചിത്രങ്ങളടങ്ങിയ ആൽബം തയാറാക്കി പ്രസിദ്ധീകരിച്ചതോടെയാണു വിവിധ ജില്ലകളിൽ അറസ്റ്റിനു കളമൊരുങ്ങിയത്. തുലാമാസപൂജ സമയത്തുണ്ടായ അതിക്രമങ്ങൾ മണ്ഡലകാലത്ത് ആവർത്തിക്കാതിരിക്കാനുള്ള മുന്നറിയിപ്പെന്ന നിലയിൽ പരമാവധി പേരെ അറസ്റ്റ് ചെയ്യുകയെന്ന നിർദ്ദേശമാണ് ഡിജിപി നൽകിയിരിക്കുന്നത്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP