Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്ഥലം എംഎൽഎമാർക്ക് ഇരിപ്പിടമില്ലാത്ത സ്ഥലത്ത് ഒ രാജഗോപാലിനെ കയറ്റി ഇരുത്തുന്നു; മഹാരാഷ്ട്രയിൽ നിന്നുള്ള രാജ്യസഭ അംഗം മുരളീധരന് കൊല്ലത്ത് എന്ത് കാര്യം; ബിജെപി കളിക്കുന്നത് നാണംകെട്ട രാഷ്ട്രീയക്കളിയെന്ന് ആരോപിച്ച് സിപിഎം; പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടിയുടെ ശോഭ കെടുത്താൻ ശ്രമമെന്ന് ബിജെപി; ഒ രാജഗോപാലിനെ ഇടത് എംഎൽഎമാരുമായി താരതമ്യം ചെയ്യരുതെന്ന് കെ സുരേന്ദ്രൻ; കൊല്ലം ബൈപാസിൽ രാഷ്ട്രീയപ്പോര് മുറുകുന്നു

സ്ഥലം എംഎൽഎമാർക്ക് ഇരിപ്പിടമില്ലാത്ത സ്ഥലത്ത് ഒ രാജഗോപാലിനെ കയറ്റി ഇരുത്തുന്നു; മഹാരാഷ്ട്രയിൽ നിന്നുള്ള രാജ്യസഭ അംഗം മുരളീധരന് കൊല്ലത്ത് എന്ത് കാര്യം; ബിജെപി കളിക്കുന്നത് നാണംകെട്ട രാഷ്ട്രീയക്കളിയെന്ന് ആരോപിച്ച് സിപിഎം; പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടിയുടെ ശോഭ കെടുത്താൻ ശ്രമമെന്ന് ബിജെപി; ഒ രാജഗോപാലിനെ ഇടത് എംഎൽഎമാരുമായി താരതമ്യം ചെയ്യരുതെന്ന് കെ സുരേന്ദ്രൻ; കൊല്ലം ബൈപാസിൽ രാഷ്ട്രീയപ്പോര് മുറുകുന്നു

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: ബൈപാസുമായി ബന്ധപ്പെട്ട രാഷ്ട്രീയപോര് തുടരുന്നു . ബൈപാസ് നിലനിൽക്കുന്ന പ്രദേശത്തെ ഇടത് എംഎ‍ൽഎമാർക്കും നഗരസഭാ മേയർക്കും വേദിയിൽ ഇരിപ്പിടമില്ല. കൊല്ലം എംഎ‍ൽഎ എം.മുകേഷിനു മാത്രമാണു വേദിയിൽ ഇടം അനുവദിച്ചത്. ഇരവിപുരം എംഎ‍ൽഎ എം.നൗഷാദിനെയും ചവറ വിജയൻ പിള്ളയേയും പരിപാടിയിലേക്ക് ക്ഷണിച്ചിട്ടില്ല. പ്രധാനമന്ത്രിക്ക് പുറമേ ഗവർണറും മുഖ്യമന്ത്രിയും അടക്കം 12 പേർക്ക് കൂടിയാണ് വേദിയിൽ ഇരിപ്പിടം ഒരുക്കിയിട്ടുള്ളത് എംഎ‍ൽഎ.യായ എം.മുകേഷിനെ കൂടാതെ ഒ.രാജഗോപാൽ എംഎ‍ൽഎ.യാണ് വേദിയിൽ ഉള്ളത്.

എൻ.കെ.പ്രേമചന്ദ്രൻ എംപി.യെ കൂടാതെ എംപി.മാരായ കെ.സോമപ്രസാദ്, സുരേഷ് ഗോപി, വി.മുരളീധരൻ എന്നിവരാണ് ക്ഷണിതാക്കൾ. കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനത്തിന് പുറമേ മന്ത്രിമാരായ ജെ.മേഴ്സിക്കുട്ടിയമ്മ, ജി.സുധാകരൻ, കെ.രാജു എന്നിവർക്കും സീറ്റുണ്ട്. ബൈപാസ് ഉദ്ഘാടനം വിവാദമായ സാഹചര്യത്തിലാണ് അപ്രതീക്ഷിതമായി പ്രധാനമന്ത്രി ഉദ്ഘാടകനായത്. ബൈപാസ് ഉദ്ഘാടന വേദിയിൽ ഗവർണർ ജസ്റ്റിസ് പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയൻ, ജില്ലയിലെ മന്ത്രിമാർ തുടങ്ങിയവരുമുണ്ടാകും.

ബൈപ്പാസ് ഉദ്ഘാടനച്ചടങ്ങിൽനിന്ന് എം.നൗഷാദ് എംഎ‍ൽഎ.യെയും എൻ.വിജയൻ പിള്ള എംഎ‍ൽഎ.യെയും ഒഴിവാക്കിയതിൽ വിവാദം മുറുകുന്നു. കൊല്ലം മേയർ വി.രാജേന്ദ്രബാബുവിനും വേദിയിൽ ഇരിപ്പിടം ഇല്ല. ചടങ്ങ് പാർട്ടി പരിപാടിയാക്കാൻ ബിജെപി. ശ്രമിക്കുന്നതായി സിപിഎം. ആരോപിച്ചു. ഇതേസമയം സംസ്ഥാന സർക്കാർ പ്രധാനമന്ത്രിയുടെ പരിപാടിയുടെ ശോഭകെടുത്താൻ ശ്രമിക്കുന്നുവെന്ന ആരോപണവുമായി ബിജെപി.യും രംഗത്തുവന്നു.

അതേസമയം കൊല്ലം ബൈപ്പാസ് വിഷയത്തിൽ എൽഡിഎഫ് തരംതാഴ്ന്ന രാഷ്ട്രീയം കളിക്കുന്നതായി ബിജെപി. ഉദ്ഘാടന ചടങ്ങിൽ എല്ലാ എംഎൽഎമാരെയും ഉൾപെടുത്താൻ ആകില്ലെന്നും ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ പറഞ്ഞു. ഒ രാജഗോപാലിനെയും നൗഷാദിനെയും താരതമ്യം ചെയ്യേണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു.

വൈകീട്ട് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തുന്ന പ്രധാനമന്ത്രി ഹെലികോപ്ടറിൽ 4.50ന് കൊല്ലം ആശ്രാമം മൈതാനത്തെ െഹലിപാഡിലിറങ്ങും. 4.55ന് കൊല്ലം ബൈപാസ് ഉദ്ഘാടനം. ആറിന് ആശ്രാമത്തുനിന്ന് എൻ.ഡി.എ റാലി നടക്കുന്ന കൊല്ലം പീരങ്കി മൈതാനത്ത് എത്തും. 6.10ന് റാലിയെ അഭിവാദ്യം ചെയ്യും.

രാത്രി ഏഴിന് തിരുവനന്തപുരത്തേക്ക് തിരിക്കും. രാത്രി 7.20 മുതൽ 7.40 വരെ പ്രധാനമന്ത്രി നരേന്ദ്ര മോദി പത്മനാഭസ്വാമി ക്ഷേത്ര ദർശനത്തിനും സ്വദേശി ദർശൻ പരിപാടിയുടെ ഉദ്ഘാടനത്തിനും ചെലവഴിക്കും. ദർശൻ പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന തീർത്ഥാടക സൗഹൃദ നിർമ്മാണ പദ്ധതികളുടെ ഉദ്ഘാടനമാണ് മോദി നിർവഹിക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP