1 usd = 71.65 inr 1 gbp = 92.45 inr 1 eur = 79.18 inr 1 aed = 19.51 inr 1 sar = 19.11 inr 1 kwd = 235.88 inr

Nov / 2019
17
Sunday

അവസാന ലാപ്പിലെ പ്രചരണത്തിൽ നിർണായക നീക്കവുമായി ബിജെപി; കോന്നിയിൽ ഓർത്തഡോക്‌സ് വോട്ടുകൾ ഉറപ്പിക്കാൻ വൈദികനെ ഒപ്പംകൂട്ടി പ്രചരണം; എൻഡിഎയ്ക്ക് വോട്ടുറപ്പിക്കാൻ രംഗത്തിറങ്ങിയത് അങ്കമാലി അതിരൂപതയിലെ ഫാദർ വർഗീസ്; മുപ്പതിനായിരത്തോളം വോട്ടുള്ള ഓർത്തഡോക്‌സ് വിഭാഗത്തെ കൂടെ നിർത്താൻ അരയും തലയും മുറുക്കി മുന്നണികൾ; സഭയെ ദ്രോഹിച്ചവരെ വിശ്വാസികൾക്ക് അറിയാമെന്ന് ഓർത്ത്‌ഡോക്‌സ് വിഭാഗം; ശബരിമല മുറിവ് ഉണങ്ങിയെന്ന് ആരും കരുതേണ്ടെന്ന് കെ സുരേന്ദ്രൻ

October 18, 2019 | 04:38 PM IST | Permalink

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: അവസാന ലാപ്പിലെ പ്രചരണങ്ങൾക്ക് ചൂടു പിടിച്ചപ്പോൾ നിർണായക കരുക്കൾ നീക്കി ബിജെപി. കോന്നിയിൽ ഓർത്തഡോക്‌സ് വോട്ടുകൾ ഉറപ്പിക്കാൻ വൈദികനെ തന്നെയാണ് ബിജെപി ഒപ്പം കൂട്ടിയിരിക്കുന്നത്. ത്രികോണ മത്സരം നടക്കുന്ന കോന്നിയിൽ വളരെ നിർണായകമാണ് ഓർത്തഡോക്‌സ് വിഭാഗത്തിന്റെ മുപ്പതിനായിരത്തോളം വരുന്ന വോട്ടുകൾ. മുന്നണികൾ ഏതുവിധേനയും പിന്തുണ നിലനിർത്താനുള്ള പരക്കം പാച്ചിലിലാണ്. നായർ, ഈഴവ വോട്ടുകൾക്കൊപ്പം തെരഞ്ഞെടുപ്പ് ഫലത്തിൽ നിർണ്ണായകമായ ക്രൈസ്തവ വോട്ടുകളും അനുകൂലമാക്കാൻ ഉദ്ദേശിച്ചാണ് പ്രചാരണം.

ബിജെപി നേതാവ് എഎൻ രാധാകൃഷ്ണൻ വീണ്ടും ഓർത്ത്‌ഡോക്‌സ് ആസ്ഥാനത്തെത്തി കാതോലിക്കാ ബാവയെ കണ്ടതിന് പിന്നാലെ അങ്കമാലി അതിരൂപതയിൽ നിന്നുള്ള വൈദികനെ തന്നെ എൻഡിഎ രംഗത്തിറക്കി. അങ്കമാലി അതിരൂപതയിലെ ഫാദർ വർഗീസാണ് എൻഡിഎക്കു വേണ്ടി പ്രചാരണത്തിനിറങ്ങിയത്.സഭാ തർക്കത്തിൽ ഇടത് വലത് മുന്നണികളിൽ നിന്ന് ഓർത്ത്‌ഡോക്‌സ് സഭ നേരിട്ടത് വലിയ അനീതിയാണെന്നാണ് ഫാദർ വർഗീസിന്റെ വിശദീകരണം. അങ്കമാലി അതിരൂപതക്ക് കീഴിലുള്ള പഴന്തോട്ടം പള്ളിയിലെ വികാരി കൂടിയായ ഇദ്ദേഹം കോന്നിയിലെ എൻഡിഎ ഓഫീസിലെത്തി നേതാക്കളുമായി ചർച്ച നടത്തിയ ശേഷമാണ് പ്രചാരണത്തിനിറങ്ങിയത്.

കോന്നിയിലെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ തുടങ്ങി സഭാ തർക്കത്തിൽ യുഡിഎഫ് കൺവീനറുടെ നിലപാടിൽ വരെ അതൃപ്തരായ ഓർത്ത്‌ഡോക്‌സ് വിഭാഗത്തെ വിശ്വാസത്തിലെടുക്കാൻ വീട് കയറി പ്രചാരണം നടത്തുകയാണ് യുഡിഎഫ്. ഭൂരിപക്ഷം നായർ വോട്ടുകൾ പി മോഹൻരാജിന് അനുകൂലമായി പോൾ ചെയ്യപ്പെടുമെന്ന പ്രതീക്ഷയും കോൺഗ്രസിനുണ്ട്. യുഡിഎഫ് സ്ഥാനാർത്ഥിയുടെ പ്രചാരണത്തിനായി ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനും കോന്നിയിലെത്തിയിരുന്നു.

വീണാ ജോർജ്ജ് മത്സരിച്ച പാർലമെന്റ് തെരഞ്ഞെടുപ്പിൽ എൺപത് ശതമാനം ഓർത്ത്‌ഡോക്‌സ് വോട്ടുകളും അനുകൂലമായിരുന്നു.എന്നിരുന്നാലും ഉപതെരഞ്ഞെടുപ്പിൽ ആ പിന്തുണ അതേപടി നിലനിർത്തുക വെല്ലുവിളിയാകുമെന്ന വിലയിരുത്തലും ഇടത് മുന്നണിക്കുണ്ട്. മന്ത്രിസഭാ പ്രാതിനിധ്യമടക്കം വാഗ്ദാനങ്ങളും പ്രചാരണ വേദിയിൽ പറഞ്ഞു കേൾക്കുന്നു. 53 ദേവാലയങ്ങളും മുപ്പതിനായിരത്തോളം വോട്ടും ഉള്ള ഓർത്തഡോക്‌സ് വിഭാഗത്തെ കൂടെ നിർത്താൻ സഭാപ്രതിനിധികളെ തന്നെ രംഗത്തിറക്കുകയാണ് യുഡിഎഫും. രാഷ്ട്രീയ വോട്ടുകൾക്കൊപ്പം സ്ഥാനാർത്ഥിയുടെ വ്യക്തിബന്ധങ്ങളും കൂടിയാകുമ്പോൾ ഗുണം ചെയ്യുമെന്ന വിലയിരുത്തലിലാണ് യുഡിഎഫ് നേതൃത്വം.അതേസമയം, സഭയെ ദ്രോഹിച്ചവരെ സഭാ വിശ്വാസികൾക്ക് അറിയാമെന്നും അതനുസരിച്ച് വിശ്വാസികൾ വോട്ടിടുമെന്നുമാണ് ഓർത്ത്‌ഡോക്‌സ് സഭയുടെ ഔദ്യോഗിക പ്രതികരണം.

എൻഎസ്എസ് നേതൃത്വത്തിന്റെ ശരിദൂരത്തെ പ്രാദേശിക എൻഎസ്എസ് ഭാരവാഹികളുടെ പിന്തുണയോടെ അനുകൂലമാക്കാമെന്നാണ് ബിജെപിയും കണക്ക് കൂട്ടുന്നത്. കരയോഗങ്ങൾ കേന്ദ്രീകരിച്ചാണ് ബിജെപി സ്ഥാനാർത്ഥി കെ സുരേന്ദ്രനായുള്ള പ്രചാരണം.ബിജെപി അനുകൂല നിലപാട് എടുക്കുന്ന ഓർത്ത്‌ഡോക്‌സ് അംഗങ്ങളുടെ പിന്തുണയോടെ പള്ളി കമ്മിറ്റികളും വീടുകളും കേന്ദ്രീകരിച്ചും പ്രചാരണം തകൃതിയാണ്.പിന്തുണ തേടി നേതാക്കൾ നിരന്തരം സഭാ നേതൃത്വത്തെ സമീപിക്കുകയും ചെയ്യുന്നുണ്ട്. ബിഡിജെഎസ് വഴി ഈഴവ വോട്ടിലും ബിജെപിക്ക് പ്രതീക്ഷ വയ്ക്കുന്നു. മുൻപൊരിക്കലും ഉണ്ടായിട്ടില്ലാത്ത രീതിയിൽ മത ന്യൂന പക്ഷ വിഭാഗങ്ങളുടെ വോട്ടുകൾ ബിജെപിക്ക് ലഭിക്കുമെന്നും ബിജെപി ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുണ്ട്.

പുതിയ വിഭാഗം വോട്ടർമാർ ഞങ്ങളെ സഹായിക്കുന്നതിനായി മുന്നോട്ടു വരുന്നതിനെ ഞങ്ങൾ സ്വാഗതം ചെയ്യുകയാണ്. ഞങ്ങൾ സർവസ്പർശിയായിട്ടുള്ള, സർവവ്യാപിയായിട്ടുള്ള പ്രചാരണം നടത്തുന്ന പാർട്ടിയാണ്. അപ്പോൾ ഒരു പുതിയ മേഖലിയിൽ നിന്നുകൂടി ഞങ്ങൾക്ക് പിന്തുണ ലഭിക്കുന്നുവെന്നത് ഞങ്ങളെ സംബന്ധിച്ചിടത്തോളം വളരെ ആഹ്ളാദകരമായ കാര്യമാണെന്ന് ഓർത്തഡോക്‌സ് വിഭാഗത്തിന്റെ പിന്തുണയിൽ കെ സുരന്ദ്രൻ പ്രതികരിച്ചു.

വാട്‌സ് ആപ്പ് ഗ്രൂപ്പുകൾ വഴിയും വിശ്വാസി വീടുകളും പള്ളികളും കേന്ദ്രീകരിച്ചും എൻഡിഎ പ്രചാരണം ശക്തമാക്കുന്നതോടെ വോട്ട് ചോർച്ചക്ക് തടയിടാൻ ഇടത് വലത് മുന്നണികളും ശ്രമങ്ങളാരംഭിച്ചു. കഴിഞ്ഞ ദിവസം കോന്നിയിലെത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ മൈലപ്രയിലെ ഓർത്ത്‌ഡോക്‌സ് മഠത്തിലെത്തി വൈദികരെ കണ്ടിരുന്നു.

ശബരിമലയുടെ വോട്ടു കൂടാതെ വികസനത്തിനുള്ള വോട്ടും ഞങ്ങൾക്ക് ഇത്തവണ ലഭിക്കുന്നുണ്ട്. ശബരിമലയിലെ പ്രശ്നങ്ങളൊന്നും അവസാനിച്ചിട്ടില്ലല്ലോ. എല്ലാ ദിവസവും ഇത് മാധ്യമങ്ങളിൽ ചർച്ചയാകുന്നില്ലെന്നത് ഒഴിച്ചാൽ ശബരിമലയിൽ വിശ്വാസികൾക്ക് ഏറ്റ മുറിവ് ഉണങ്ങിയെന്ന് ആരും കരുതണ്ട. വിശ്വാസികൾക്കേറ്റ മുറിവുണങ്ങിയിട്ടില്ല. തീർത്ഥാടന കാലം തുടങ്ങാൻ പോകുകയാണ്. ശബരിമലയുടെ കാര്യത്തിൽ ഗവൺമെന്റിന്റെ നിലപാടിൽ ഒരു ശതമാനം പോലും മാറ്റം വന്നിട്ടില്ല. അതിൽ മാറ്റം വരാത്തിടത്തോളം കാലം ശബരിമല പ്രശ്നത്തിൽ ജനങ്ങളുടെ വികാരം തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുക തന്നെ ചെയ്യുമെന്നും സുരേന്ദ്രൻ.

മറുനാടന്‍ മലയാളി ബ്യൂറോ    
മറുനാടന്‍ മലയാളി ബ്യൂറോ

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
ഡേറ്റിങ് ഫേസ്‌ബുക്ക് ഗ്രൂപ്പിൽ അംഗമായ യുവാവ് നോട്ടമിട്ടത് അതിസുന്ദരിയായ യുവതിയെ; മുപ്പതിനായിരം രൂപയ്ക്ക് സമ്മതിച്ച് പെൺകുട്ടി എത്തിയപ്പോൾ അതിനുള്ള മൊഞ്ചില്ലെന്ന് യുവാവും; എന്നാൽ വീട്ടമ്മയെ മുട്ടിച്ചുതരാമെന്ന് പെൺകുട്ടി; സംഗമത്തിന് മുമ്പുള്ള സംഭാഷണം ലീക്കായതോടെ പണി പാളി; പെൺകുട്ടിയുടെ ക്ഷണം സ്വീകരിച്ച് കാമാർത്തനായി എത്തിയ യുവാവിനെ ഹോട്ടലിൽ കാത്തു നിന്നത് ഗുണ്ടകൾ; ആലപ്പുഴക്കാരന്റെ പരാതിയിൽ പിടിയിലായത് മൂന്നു പേർ; കൊച്ചിയിലെ ഓൺലൈൻ പെൺവാണിഭ സംഘത്തെ പൂട്ടാൻ പൊലീസ്
വെള്ളയിൽ ചുവപ്പ് മിന്നുന്ന ലഹങ്കയിൽ നവവധുവായി ശ്രീലക്ഷ്മി; കോട്ടിലും സ്യൂട്ടിലും അതീവസുന്ദരനായി വരൻ; ജഗതി ശ്രീകുമാറിന്റെ മകൾ ശ്രീലക്ഷ്മിയുടെ വിവാഹം ബോൾഗാട്ടി ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ അത്യാഡംബര പൂർവം നടന്നു; വരൻ കൊല്ലം സ്വദേശിയും പൈലറ്റുമായി ജിജിൻ ജഹാംഗീർ; വിവാഹം നടന്നത് പരമ്പരാഗത മുസ്ലിം ആചാരരീതിയിൽ; താരപുത്രിക്ക് ആശംസ നേർന്ന് സോഷ്യൽ മീഡിയയും
രാജ്യത്തെ ആദ്യ പള്ളിയുടെ കട്ടിളയും കല്ലുമെല്ലാം അമ്പലത്തിന്റേതാണ്; ഇന്ത്യയിൽ ആദ്യമായി മുസ്ലിംങ്ങൾക്ക് പള്ളിയുണ്ടാക്കാൻ ആറ് ഏക്കർ 56 സെന്റ് സ്ഥലം നൽകിയത് ഹൈന്ദവ രാജാവാണ്; ബാബരി മസ്ജിദ് വിഷയത്തിൽ കോടതി പറഞ്ഞത് കേട്ട് മുസ്ലിംങ്ങൾ വെപ്രാളപ്പെടേണ്ടതില്ല; നെഞ്ചത്തടിച്ച് വിധി പുനഃപരിശാധിക്കാൻ റിട്ട് സമർപ്പിക്കേണ്ട ആവശ്യവുമില്ല, അതങ്ങ് വിട്ടുകൊടുത്താൽ മതി; സോഷ്യൽ മീഡിയയിൽ വൈറലായി മുള്ളൂർക്കര മുഹമ്മദ് അലി സഖാഫിയുടെ നബിദിന സന്ദേശ പ്രസംഗം
ഈ മുറി തങ്ങൾക്കു താമസിക്കാൻ കൊള്ളാമോ എന്നു നോക്കട്ടെ എന്നു പറഞ്ഞു കെണിയൊരുക്കി; സ്റ്റോർ മുറിയിൽ കയറിയ ചെറിയാനെ അവിടെ വെച്ചു കൊലപ്പെടുത്തി; അടുക്കളയിൽ എത്തി ലില്ലിയെയും; പ്രതികൾ കൊല നടത്തി മുങ്ങിയെങ്കിലും പൊലീസിന്റെ ചടുല നീക്കങ്ങളിൽ കുടുങ്ങി; കൊലപാതകത്തിന്റെ രീതി കണ്ടപ്പോൾ ഇതര സംസ്ഥാന തൊഴിലാളികളെന്ന് സംശയം തോന്നി; വട്ടംചുറ്റിച്ച ഫോൺ കോളിലും പൊലീസ് വീണില്ല; വെൺമണി ഇരട്ടക്കൊലക്കേസ് പൊലീസ് തെളിയിച്ചത് ഇങ്ങനെ
നാടകത്തിൽ തുടങ്ങി മിനിസ്‌ക്രീനിൽ അരങ്ങേറ്റം കുറിച്ച ശ്രീകുമാറിനെ ജനപ്രിയനാക്കിയത് മറിമായത്തിലെ ലോലിതൻ; നർത്തകിയായ സ്‌നേഹക്ക് മറിമായത്തിലൂടെ ലഭിച്ചത് കൈനിറയെ അവസരങ്ങളും; മഴവിൽ മനോരമയിലെ മറിമായം പരമ്പരയിലെ പ്രിയജോഡികളായ ലോലിതനും മണ്ഡോദരിയും ഇനി ജീവിതത്തിലും ദമ്പതിമാരാകുന്നു; ശ്രീകുമാറിന്റേയും സ്‌നേഹയുടേയും വിവാഹം ഡിസംബർ 11ന് തൃപ്പുണ്ണിത്തുറയിൽ; താരജോഡികൾക്ക് ആശംസകൾ നേർന്ന് സോഷ്യൽ മീഡിയയും
കോളേജിൽ പഠിക്കുമ്പോൾ പ്രണയിച്ചത് അടുത്തുള്ള കടയുടമയെ; അടുപ്പം പ്രണയമായപ്പോൾ വീട്ടുകാർ വിവാഹം ഉറപ്പിച്ചത് മാള സ്വദേശിയുമായി; വിവാഹത്തിനു ശേഷം അഞ്ചാം നാൾ വിരുന്നിനെത്തിയപ്പോൾ നിറം മാറിയ നവവധു തീരുമാനിച്ചത് ഇനിയുള്ള ജീവിതം കാമുകനൊപ്പമെന്ന്; കാമുകനൊപ്പം പോയ ഭാര്യയെ തനിക്ക് വേണ്ടെന്നും നഷ്ടപരിഹാരം മതിയെന്ന് നവവരനും; വിവാഹ ആഭരണങ്ങളും വസ്ത്രങ്ങളുമായി കാമുകനൊപ്പം പോകാൻ ഉറപ്പിച്ച യുവതിയെ തടയാതെ കേസ് കൊടുക്കാൻ ഒരുങ്ങി യുവാവ്
മോഷണം തുടങ്ങിയത് ഇരുപതാം വയസിൽ; പിടിവീഴുന്നത് 76ാം വയസിലും; മോഷ്ടിച്ച് തമിഴ്‌നാട്ടിലേക്ക് കടത്തിയത് ലക്ഷക്കണക്കിന് രൂപയുടെ സ്വർണവും പണവും; തുടരൻ കവർച്ചകൾക്കിടെ സിസിടിവിയിൽ പതിഞ്ഞത് കുപ്രസിദ്ധ മോഷ്ടാവിന്റെ മുഖം; പഴനിയിൽ എത്തിയ പൊലീസ് കണ്ടത് പഴനിയാണ്ടവന്റെ ഭക്തനായി മുഖത്തും ദേഹത്തും ഭസ്മംപൂശി ശുദ്ധ സാത്വികനായ കള്ളനെ; രാത്രിയിൽ വീടിന്റെ കതകിൽ തട്ടിയ പൊലീസ് നൈസായി പൊക്കി; കുപ്രസിദ്ധ മോഷ്ടാവ് അരിമ്പൂർ നന്ദനൻ ചാലക്കുടി പൊലീസിന്റെ പിടിയിലായത് ഇങ്ങനെ
ഇന്ത്യയിലെ യുവാക്കൾക്ക് ഭാര്യമാരെക്കാൾ താൽപര്യം അവിഹിതബന്ധങ്ങളോട്; ഡേറ്റിങ് ആപ്പുകളിൽ ഏറ്റവും കൂടുതൽ തിരയുന്നത് ഇന്ത്യൻ യുവാക്കളെന്ന് സർവേ; അവിഹിതങ്ങൾ തേടി യുവാക്കൾ അലയുന്നത് ഓൺലൈൻ ആപ്ലിക്കേഷനുകളിലേക്ക്; പണക്കാരനും പാവപ്പെട്ടവനും വേർതിരിവില്ലാതെ ഡേറ്റിങ്ങ് ആപ്പുവഴി സെക്‌സ് ആസ്വദിക്കുന്നെന്നും പഠനം
എല്ലാവർക്കും സൗജന്യ ചികിത്സ; സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയാലും മൂഴുവൻ പണവും സർക്കാർ കൊടുക്കും; ഒരു കുടുംബത്തിനു വേണ്ട വെള്ളവും വൈദ്യുതിയും ഫ്രീ; വനിതകൾക്ക് സൗജന്യ യാത്ര; ഹൈടെക്ക് ആയതോടെ സ്വകാര്യ സ്‌കൂളുകളിൽ നിന്ന് സർക്കാർ സ്‌കൂളുകളിലേക്ക് കുട്ടികളുടെ കുത്തൊഴുക്ക്; ഇത്രയേറെ സൗജന്യങ്ങൾ കൊടുത്തിട്ടും ഖജനാവിൽ പണം ബാക്കി; സാമ്പത്തിക അത്ഭുതമായി ഡൽഹിയിലെ കെജ്രിവാൾ സർക്കാർ; പിണറായിയും മോദിയും അറിയണം, ഇങ്ങനെയും ഒരു സർക്കാർ ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ടെന്ന്!
നിയമോപദേശം തേടലിന് കാരണം 'കുമ്മനം രാജശേഖരൻ'; മിസോറാമിന്റെ മുൻ ഗവർണ്ണർ വികാരം ആളിക്കത്തിക്കുമെന്ന സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നിർണ്ണായകമായി; നിലയ്ക്കൽ സമര നായകനോടുള്ള കളി സുരേന്ദ്രനെ തൊട്ടതു പോലെയാകില്ലെന്ന വിലയിരുത്തലും സ്വാധീനിച്ചു; നവോത്ഥാനത്തെ പിണറായി സർക്കാർ തള്ളിപ്പറയാൻ കാരണം നേതൃത്വം ഏറ്റെടുക്കാൻ ആളുണ്ടെന്ന ഭയം; തീർത്ഥാടനം സുഗമമാക്കാൻ സർക്കാർ മുന്നിട്ടിറങ്ങുന്നതിന്റെ പിന്നാമ്പുറ സംസാരത്തിൽ നിറയുന്നത് കുമ്മനം ഇഫക്ട്
അടുത്താൽ പിരിയാൻ കഴിയാത്ത ഒരുതരം മാസ്മരികത ജോളിയിലുണ്ട്; ഭാര്യാ-ഭർത്താക്കന്മാരെ പോലെയാണ് കഴിഞ്ഞതെങ്കിലും എല്ലാം രഹസ്യമായായിരുന്നു; ദാമ്പത്യ വിഷയത്തിൽ ഭർത്താവ് പരാജയമെന്ന് പറഞ്ഞ് അവർ കൂടുതൽ കൂടുതൽ അടുത്തു; മഞ്ചാടിയിൽ മാത്യു തങ്ങളുടെ സ്വൈര്യവിഹാരത്തിന് എതിരു നിന്ന ആൾ; ഷാജുവിനെ കെട്ടിയിട്ടും ബന്ധം തുടർന്നു; ജോളിയിലെ വശ്യത മൂലം ഒന്നിനേയും എതിർക്കാൻ കഴിഞ്ഞതുമില്ല; ജോളിയെ വെട്ടിലാക്കി അടുപ്പക്കാരൻ ഷാജിയുടെ മൊഴിയും
സുദർശൻ പത്മനാഭനെ അറസ്റ്റ് ചെയ്യണമെന്ന് തമിഴ്‌നാടിനോട് ആവശ്യപ്പെട്ട് കേരളം; വർഗ്ഗീയ വിദ്വേഷം വിതറി മിടുമിടുക്കിയെ കൊന്നയാൾ മിസോറാമിലേക്ക് മുങ്ങി; എല്ലാം വഴികളിലും സഞ്ചരിച്ച് ആത്മഹത്യാ കുറിപ്പിൽ പറയുന്ന അദ്ധ്യാപകനെ തുറുങ്കിൽ അടപ്പിക്കുമെന്ന് അച്ഛനും; ആത്മഹത്യ ചെയ്യും മുൻപ് ആത്മഹത്യാ കുറിപ്പ് എന്റെ കയ്യിൽ സുരക്ഷിതമായി എത്തിക്കാനുള്ള ഒരുക്കങ്ങൾ മകൾ ചെയ്തിരുന്നുവെന്നും ലത്തീഫ് മറുനാടനോട്; ഫാത്തിമ ലത്തീഫിന്റെ കഥ കേട്ട് ഞെട്ടി മലയാളികൾ
തിളച്ച എണ്ണയിൽ മുക്കി കൈ പൊള്ളിച്ചു; കെട്ടിയിട്ട ശേഷം യാതൊരു ദയയുമില്ലാത്ത ക്രൂര ലൈംഗികപീഡനം; 15 ദിവസമായി ഭക്ഷണം പോലും ഇല്ല: സൗദി അറേബ്യയിൽ ജോലിക്കെത്തിയ ബംഗ്ലാദേശി യുവതി അനുഭവിക്കുന്നത് സമാനതകളില്ലാത്ത കൊടിയ പീഡനം: തൊഴിലുടമയറിയാതെ കണ്ണീരോടെ ഫേസ്‌ബുക്ക് ലൈവിലെത്തി രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് 25കാരി
നാടകത്തിൽ തുടങ്ങി മിനിസ്‌ക്രീനിൽ അരങ്ങേറ്റം കുറിച്ച ശ്രീകുമാറിനെ ജനപ്രിയനാക്കിയത് മറിമായത്തിലെ ലോലിതൻ; നർത്തകിയായ സ്‌നേഹക്ക് മറിമായത്തിലൂടെ ലഭിച്ചത് കൈനിറയെ അവസരങ്ങളും; മഴവിൽ മനോരമയിലെ മറിമായം പരമ്പരയിലെ പ്രിയജോഡികളായ ലോലിതനും മണ്ഡോദരിയും ഇനി ജീവിതത്തിലും ദമ്പതിമാരാകുന്നു; ശ്രീകുമാറിന്റേയും സ്‌നേഹയുടേയും വിവാഹം ഡിസംബർ 11ന് തൃപ്പുണ്ണിത്തുറയിൽ; താരജോഡികൾക്ക് ആശംസകൾ നേർന്ന് സോഷ്യൽ മീഡിയയും
ഫെയ്‌സ് ബുക്കിലെ പരിചയം വാട്‌സാപ്പിലൂടെ ആളിക്കത്തി; ഫോൺ വിളിയിൽ അസ്ഥിക്ക് പിടിച്ചപ്പോൾ മക്കളേയും ഭർത്താവിനേയും ഉപേക്ഷിച്ച് കാമുകനെ തേടി യാത്ര; മൊബൈൽ നമ്പറിലെ വിലാസം കണ്ടെത്തി ബാഗുമായി ഒളിച്ചോടിയത് സ്വപ്‌നങ്ങളുമായി; ലക്ഷ്യത്തിൽ എത്തിയപ്പോൾ കണ്ടത് മീശ മുളയ്ക്കാത്ത പ്ലസ് വൺകാരനായ കാമുകനും! കാമുകിയെ കണ്ട് പേടിച്ചു വിറച്ച് പൊട്ടിക്കരഞ്ഞ് പതിനാറുകാരൻ; ഗതികെട്ട് കുത്തിയിരുന്ന് കാമുകിയും; ക്ലൈമാക്‌സിൽ ഭർത്താവിന്റെ മാസ് എൻട്രിയും; കണ്ണൂരിനെ ചിരിപ്പിച്ച പ്രണയം പൊളിഞ്ഞത് ഇങ്ങനെ
എല്ലാവർക്കും സൗജന്യ ചികിത്സ; സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയാലും മൂഴുവൻ പണവും സർക്കാർ കൊടുക്കും; ഒരു കുടുംബത്തിനു വേണ്ട വെള്ളവും വൈദ്യുതിയും ഫ്രീ; വനിതകൾക്ക് സൗജന്യ യാത്ര; ഹൈടെക്ക് ആയതോടെ സ്വകാര്യ സ്‌കൂളുകളിൽ നിന്ന് സർക്കാർ സ്‌കൂളുകളിലേക്ക് കുട്ടികളുടെ കുത്തൊഴുക്ക്; ഇത്രയേറെ സൗജന്യങ്ങൾ കൊടുത്തിട്ടും ഖജനാവിൽ പണം ബാക്കി; സാമ്പത്തിക അത്ഭുതമായി ഡൽഹിയിലെ കെജ്രിവാൾ സർക്കാർ; പിണറായിയും മോദിയും അറിയണം, ഇങ്ങനെയും ഒരു സർക്കാർ ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ടെന്ന്!
യോനിയിൽ കമ്പ് കുത്തി കയറ്റിയ നിലയിലുള്ള ആ ചെറിയ കുട്ടിയുടെ മൃതദേഹത്തിന്റെ പോസ്റ്റ്മോർട്ടം കണ്ടുനിൽക്കാൻ പോലും കഴിയില്ലായിരുന്നു; പക്ഷേ ഡോക്ടർക്ക് കർത്തവ്യം നിറവേറ്റിയേ പറ്റൂ; ആ പഴയ ഓർമ്മകളെല്ലാം വീണ്ടും വന്ന ദിവസമാണിന്ന്; കുറ്റം തെളിയിക്കാൻ സാധിക്കാത്തത് സ്റ്റേറ്റിന്റെ പരാജയമാണ്; വാളയാർ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഡോ.ജിനേഷ് പിഎസ് എഴുതുന്നു
ഗർഭിണിയായ ജോമോൾ ജോസഫിന്റെ വയറിന് ചവിട്ടിയും തലയ്ക്ക് കമ്പിവടി കൊണ്ട് അടിച്ചും ആക്രമണം; ഗേറ്റ് പൂട്ടി ആശുപത്രിയിൽ കൊണ്ടുപോകുന്നത് തടയാനും ഗൂണ്ടകൾ; ആക്രമണം ഫറോഖ് കോളേജിനടുത്തുള്ള ട്രാൻസ്‌മെൻ കിരൺ വൈലശ്ശേരിയുടെ വീട് സന്ദർശിച്ചപ്പോൾ; ആക്രമണം അഴിച്ചുവിട്ടത് കിരണിന്റെ സഹോദരൻ വി. ജയരാജനടക്കം മുപ്പതോളം പേർ ചേർന്ന്; ജോമോൾ മെഡിക്കൽ കോളേജ് ഐസിയുവിൽ
ജയറാമിന്റെ മകൾ അമ്മ പാർവ്വതിക്കൊപ്പം കല്ല്യാണത്തിന് പോയപ്പോൾ പാവടയും ഉടുപ്പും ഒക്കെ ധരിക്കാൻ മറന്നു പോയതാണോ? പാർവ്വതിക്കൊപ്പം ഇരിക്കുന്ന ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കു വച്ച മാളിവകയ്‌ക്കെതിരെ കടുത്ത സൈബർ ആക്രമണം; സദാചാരവാദികളെ ചൊടിപ്പിച്ചത് കാലിന്മേൽ കാലെടുത്ത് വച്ചിരിക്കുന്ന ഫോട്ടോയിൽ വസ്ത്രം ഒട്ടും കാണാനാവാത്തത്; സാരിയിൽ സുന്ദരിയായി ഇരിക്കുന്ന പാർവ്വതിയെ ചൂണ്ടികാട്ടി അമ്മയെ കണ്ടു പഠിക്കൂവെന്ന് ഉപദേശിച്ച് സോഷ്യൽ മീഡിയ
അമ്മയുടെ മരണവിവരം അറിയിക്കാൻ വിളിച്ചപ്പോൾ ദിലീപ് തെറി വിളിച്ചതോടെ തുടങ്ങിയ വൈരാഗ്യം! നടിയെ ആക്രമിച്ച കേസിൽ കാവ്യാ മാധവൻ ചർച്ചയാക്കിയത് ഈ സൗഹൃദം; കിട്ടാനുള്ള 60 ലക്ഷത്തിന് പുഷിന് ലേഡി സൂപ്പർ സ്റ്റാർ വക്കീൽ നോട്ടീസ് അയച്ചതോടെ കൂട്ടുകാരും രണ്ട് വഴിക്ക്; ഒടി വിദ്യയിലെ ഗൾഫിലെ പ്രമോഷനിടെയും സംവിധായകനും നടിയും തമ്മിലുടക്കി; 'കല്യാണിലെ' സൗഹൃദം അവസാനിക്കുന്നത് ബെഹ്‌റയ്ക്ക് മുമ്പിൽ; ദിലീപിന്റെ കുടുംബ കഥയിലെ വില്ലൻ പുഷ് ശ്രീകുമാറിന് മഞ്ജു വാര്യർ 'ചെക്ക്' പറയുമ്പോൾ