Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

റിങ് റോഡ് അരികിലെ മാലിന്യ നിക്ഷേപ കേന്ദ്രം നിർത്തലാക്കി വമ്പന്മാരുടെ കളി; പത്തനംതിട്ടയിൽ മാലിന്യ നീക്കം നിലച്ചിട്ട് രണ്ടാഴ്ച; എവിടെയും ദുർഗന്ധവും മാലിന്യ കൂമ്പാരവും; മാലിന്യ നിക്ഷേപ കേന്ദ്രം മാറ്റി സ്ഥാപിക്കാൻ സഹായിച്ചാൽ ഫ്ളാറ്റ് വരെ കൈക്കൂലി; നഗരം ചീഞ്ഞു നാറുമ്പോൾ വീണ വായിച്ച് ഭരണാധിപന്മാരും മറ്റു മുന്നണികളും

റിങ് റോഡ് അരികിലെ മാലിന്യ നിക്ഷേപ കേന്ദ്രം നിർത്തലാക്കി വമ്പന്മാരുടെ കളി; പത്തനംതിട്ടയിൽ മാലിന്യ നീക്കം നിലച്ചിട്ട് രണ്ടാഴ്ച; എവിടെയും ദുർഗന്ധവും മാലിന്യ കൂമ്പാരവും; മാലിന്യ നിക്ഷേപ കേന്ദ്രം മാറ്റി സ്ഥാപിക്കാൻ സഹായിച്ചാൽ ഫ്ളാറ്റ് വരെ കൈക്കൂലി; നഗരം ചീഞ്ഞു നാറുമ്പോൾ വീണ വായിച്ച് ഭരണാധിപന്മാരും മറ്റു മുന്നണികളും

ശ്രീലാൽ വാസുദേവൻ

തിരുവനന്തപുരം: മാലിന്യ നിക്ഷേപ കേന്ദ്രം അടച്ചു പൂട്ടി, കടകളിലും വീടുകളിലും നിന്നുള്ള മാലിന്യ ശേഖരണം നഗരസഭ അവസാനിപ്പിച്ചതോടെ പത്തനംതിട്ട ജില്ല ആസ്ഥാനം ചീഞ്ഞു നാറുന്നു. എവിടെ നോക്കിയാലും മാലിന്യ കൂമ്പാരം. റോഡിൽ, ബസ് സ്റ്റാൻഡിൽ, മാർക്കറ്റിൽ, ഹോട്ടൽ പരിസരത്ത്, വയലുകളിൽ എല്ലായിടത്തും മാലിന്യമാണ്. കലക്ടർ വാക്കാൽ ഉത്തരവിട്ടെന്ന് പറഞ്ഞ് പെട്ടെന്നൊരു ദിനം നഗരസഭ മാലിന്യ ശേഖരണം നിർത്തുകയായിരുന്നു. വീടുകളിലും കടകളിലും നിന്ന് മാലിന്യം ശേഖരിച്ച് റിങ് റോഡിൽ അഴൂരിന് സമീപം നിക്ഷേപിച്ചു കൊണ്ടിരുന്നത് ആദിത്യ എന്ന സ്വകാര്യ കമ്പനിയായിരുന്നു. അവരെ മാലിന്യ ശേഖരണത്തിൽ നിന്നും ഒഴിവാക്കുകയും ചെയ്തു.

ഇതോടെ വ്യാപാരികളും വ്യവസായികളും നാട്ടുകാരും പ്രക്ഷോഭവുമായി രംഗത്തു വന്നു. തുമ്പൂർമൂഴി മോഡൽ മാലിന്യ പ്ലാന്റ് ബസ്് സ്റ്റാൻഡിൽ സ്ഥാപിച്ചിട്ടുണ്ടെന്നും അവിടെ കൊണ്ടു പോയി മാലിന്യമിടണമെന്നുമായിരുന്നു ചെയർപേഴ്സൺ ഗീതാ സുരേഷിന്റെ മറുപടി. ഇതു കൊണ്ടു തൃപ്തരാകാതെ വ്യാപാരികൾ സമരം പ്രഖ്യാപിച്ച് മുന്നോട്ടു പോയതോടെ നഗരസഭയുടെ കടുംപിടുത്തം അയഞ്ഞു. നഗരത്തിൽ മാലിന്യം നിക്ഷേപിക്കാൻ സ്ഥലമില്ലാത്ത സ്ഥിതിക്ക് അതു ശേഖരിച്ചു കൊണ്ടു പോയി സംസ്‌കരിക്കുന്ന കമ്പനിയെ ചുമതലപ്പെടുത്താമെന്നായിരുന്നു തീരുമാനം. അത് ഇതു വരെ നടന്നിട്ടുമില്ല. ഇതിനിടെയാണ് നഗരത്തെ പകർച്ച വ്യാധിയിലേക്ക് തള്ളി വിടുന്ന തരത്തിൽ മാലിന്യ നിക്ഷേപം തടഞ്ഞതിനു പിന്നിലുള്ള കള്ളക്കളി പുറത്തു വന്നിരിക്കുന്നത്.

പത്തനംതിട്ട മുത്തൂറ്റ് മെഡിക്കൽ സെന്റർ, മലയാള മനോരമ യൂണിറ്റ് എന്നിവയ്ക്ക് എതിർവശത്ത് നഗരസഭ വക സ്ഥലത്താണ് മാലിന്യം ഇപ്പോൾ നിക്ഷേപിച്ചു കൊണ്ടിരിക്കുന്നത്. ഓരോ ദിവസവും ടൺ കണക്കിന് മാലിന്യം ഇവിടെ കൊണ്ടു വന്ന് ഇട്ട ശേഷം മണ്ണിട്ടു മൂടുകയാണ് ചെയ്യുന്നത്. ഇതിനോട് ചേർന്ന് തന്നെ അസറ്റ് ഹോംസിന്റെ പുതിയ ഫ്ളാറ്റ് സമുച്ചയവും വരുന്നുണ്ട്. മാലിന്യത്തിൽ നിന്നുള്ള ദുർഗന്ധം ഈ വമ്പന്മാരെ ബാധിക്കുമെന്നു വന്നപ്പോഴാണ് ഇപ്പോൾ നിക്ഷേപം തടഞ്ഞിരിക്കുന്നത്. ജില്ലാ കലക്ടറിൽ സ്വാധീനം ചെലുത്തി വാക്കാലുള്ള ഉത്തരവാണ് ഇപ്പോൾ പുറപ്പെടുവിച്ചിരിക്കുന്നത്. അതിന്റെ മറവിൽ പെട്ടെന്ന് ഒരു ദിനം മാലിന്യ നിക്ഷേപം നിർത്തുകയും ചെയ്തു. ഇവിടെ മാലിന്യമിടുന്നത് നിർത്തി വയ്പിച്ചാൽ ഫ്ളാറ്റ് വരെ ഭരണകക്ഷിയിൽപ്പെട്ട നേതാക്കൾക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇതു കാരണമാണ് തിരക്കിട്ട് മാലിന്യ ശേഖരണം നിർത്തി വയ്്പിച്ചിരിക്കുന്നത്.

സർക്കാരിന്റെയോ കലക്ടറുടെയോ നഗര കാര്യ വകുപ്പിന്റെയോ രേഖാമൂലമുള്ള ഉത്തരവ് ഇല്ലാതെയുള്ള മാലിന്യ നിക്ഷേപ നിരോധനത്തിന് പിന്നിൽ നേതാക്കളുടെ സ്ഥാപിത താൽപര്യം തന്നെയാണെന്ന് വ്യക്തമാകുന്നു. ഏതാനും ചിലർക്ക് പോക്കറ്റ് കനപ്പിക്കാൻ വേണ്ടി നഗരത്തിലെ വ്യാപാരികളെയും ജില്ലാ ആസ്ഥാനത്ത് എത്തുന്ന പൊതു ജനങ്ങളെയും ബുദ്ധിമുട്ടിലാക്കുകയാണ് നഗരസഭാ ഭരണകൂടം ചെയ്യുന്നത്. മാലിന്യ സംസ്‌കരണ സ്ഥലത്ത് ദുർഗന്ധം ഉണ്ട് എന്നതൊഴിച്ചാൽ സംസ്‌കരണത്തിൽ പാളിച്ചയില്ല. എന്നിട്ടാണ് ഒരു കാരണവുമില്ലാതെ മാലിന്യം ശേഖരിക്കുന്ന ഏജൻസിയെ ഒഴിവാക്കിയത്. തന്റെ പേര് പറഞ്ഞ് മാലിന്യ ശേഖരണം അവസാനിപ്പിച്ചതിനെ പറ്റി ചോദിക്കുമ്പോൾ ജില്ലാ കലക്ടർ കൈമലർത്തുക കൂടി ചെയ്യുന്നതോടെ ഒരു വൻ വിപത്തിന് പിന്നിലെ കള്ളക്കളികളാണ് വ്യക്തമാകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP