Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പശുക്കളുമായി വിളപ്പിൽശാലയിൽ എത്തിയതോടെ നാട്ടുകാർ തടഞ്ഞത് പശുക്കളെ സംരക്ഷിക്കാനുള്ള സംവിധാനം ഇല്ലെന്ന് കാട്ടി; പത്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപം പ്രവർത്തിച്ചിരുന്ന ഗോശാലയിലെ പശുക്കളെ സംരക്ഷിക്കാൻ തയ്യാറായത് അഷ്‌റഫും; താല്ക്കാലിക സംവിധാനത്തിൽ നിന്നും മെച്ചപ്പെട്ട സൗകര്യമുള്ള ഫാമിലേക്ക് മാറ്റുമെന്ന് നഗരസഭയും

പശുക്കളുമായി വിളപ്പിൽശാലയിൽ എത്തിയതോടെ നാട്ടുകാർ തടഞ്ഞത് പശുക്കളെ സംരക്ഷിക്കാനുള്ള സംവിധാനം ഇല്ലെന്ന് കാട്ടി; പത്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപം പ്രവർത്തിച്ചിരുന്ന ഗോശാലയിലെ പശുക്കളെ സംരക്ഷിക്കാൻ തയ്യാറായത് അഷ്‌റഫും; താല്ക്കാലിക സംവിധാനത്തിൽ നിന്നും മെച്ചപ്പെട്ട സൗകര്യമുള്ള ഫാമിലേക്ക് മാറ്റുമെന്ന് നഗരസഭയും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപത്തായി പ്രവർത്തിക്കുന്ന ഗോശാലയിലുള്ള പശുക്കളെ തിരുവനന്തപുരം നഗരസഭ ഏറ്റെടുത്ത് ആര്യനാട്ടേക്ക് മാറ്റി. നടനും ബിജെപി എംപിയുമായ സുരേഷ് ഗോപി, സിനിമാ നിർമ്മാതാവ് സുരേഷ് കുമാർ ഉൾപ്പെടെയുള്ളവർ അംഗമായ സ്വകാര്യ ട്രസ്റ്റ് നടത്തുന്ന ഗോശാലയിൽ ദുരിതാവസ്ഥയിൽ കഴിയുന്ന പശുക്കളെയാണ് നഗരസഭ ഏറ്റെടുത്തത്.

.

ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ ഏറ്റെടുത്ത പശുക്കളെ വിളപ്പിൽശാലയിലെ നഗരസഭാ കേന്ദ്രത്തിലേക്ക് മാറ്റാനുള്ള നീക്കം നാട്ടുകാർ തടഞ്ഞതിനെ തുടർന്നാണ് ആര്യനാടേക്ക് മാറ്റിയത്. ഭക്ഷണമോ വെള്ളമോ ലഭിക്കാതെ എല്ലും തോലുമായ അവസ്ഥയിലായിരുന്നു പശുക്കൾ. നഗരത്തിന് പുറത്ത് വിളപ്പിൽശാലയിൽ നഗരസഭയുടെ പഴയ ചവർ ഫാക്ടറി പ്രവർത്തിച്ച ഭൂമിയിലേക്ക് പശുക്കളെ മാറ്റാനായിരുന്നു നഗരസഭാ പദ്ധതി. എന്നാൽ, വാഹനങ്ങളിൽ 33 പശുക്കളെ വിളപ്പിൽശാലയിൽ എത്തിച്ചതോടെ നാട്ടുകാർ നീക്കം തടഞ്ഞു. പശുക്കളെ സംരക്ഷിക്കാനുള്ള സംവിധാനം ഇവിടെ ഇല്ലെന്ന് കാട്ടിയായിരുന്നു പ്രതിഷേധം. ഇതോടെ നഗരസഭാ ആരോഗ്യവിഭാഗം അദ്ധ്യക്ഷൻ ബിനു ഐപിയും ഉദ്യോഗസ്ഥരും വലഞ്ഞു.പിന്നീട് പല ഫാമുകളെയും സമീപിച്ചെങ്കിലും ആരും ഏറ്റെടുത്തില്ല.

ഒടുവിൽ ആര്യനാട് പള്ളിവേട്ടയിലുള്ള അഷ്‌റഫ് പശുക്കളെ ഏറ്റെടുക്കാൻ തയ്യാറായതോടെ അനിശ്ചിതത്വം ഒഴിഞ്ഞു. സ്വകാര്യ ഫാമിൽ മൃഗ ഡോക്ടറും നഗരസഭാ ജീവനക്കാരും പശുക്കളെ നിരീക്ഷിക്കും. താത്കാലികമായിട്ടാകും പശുക്കളെ ഇവിടെ സംരക്ഷിക്കുക. പിന്നീട് കൂടുതൽ മെച്ചപ്പെട്ടള്ള സൗകര്യങ്ങളുള്ള ഫാമിലേക്ക് മാറ്റാനാണ് നഗരസഭയുടെ തീരുമാനം. ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപം പ്രവർത്തിക്കുന്ന സ്വകാര്യ ട്രസ്റ്റിന്റെ ഗോശാലയിലെ പശുക്കളുടെ ദയനീയസ്ഥിതി മുമ്പ് വാർത്തയായിരുന്നു. പശുക്കളെ നായ്ക്കൾ ആക്രമിക്കുന്ന സ്ഥിതി എത്തിയപ്പോഴാണ് കോടതി വിഷയത്തിൽ ഇടപെട്ടത്. പശുക്കളെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റാൻ നഗരസഭക്ക് ഹൈക്കോടതി നിർദ്ദേശവും നൽകി.

പത്മതീർത്ഥക്കരയിലെ പുത്തന്മാളിക വളപ്പിലാണ് ഗോശാല പ്രവർത്തിക്കച്ചിരുന്നത്. മേൽക്കൂര തകർന്നും ചാണകവും ഗോമൂത്രവും നിറഞ്ഞും ഗോശാല വൃത്തിഹീനമായിരുന്നു. പത്മനാഭ സ്വാമി ക്ഷേത്രത്തിലെ പാലഭിഷേകത്തിനുള്ള പാൽ നൽകാൻ എന്ന പേരിൽ താത്ക്കാലിക അനുമതി നേടിയായിരുന്നു ഗോശാല പ്രവർത്തിച്ചുപോന്നത്. എന്നാൽ ഗോശാലയുടെ പ്രവർത്തനം വളരെ ശോചനീയമായ അവസ്ഥയിലാണെന്ന പരാതികൾ സർക്കാരിനും കോർപ്പറേഷനും ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ജൂലൈ മാസത്തിൽ ഇവിടെ എത്തിയത്.

ഭക്ഷണവും ആവശ്യമായ പരിചരണവും ഇല്ലാതെ പശുക്കൾ എല്ലും തോലുമായി മാറിയ അവസ്ഥയിലായിരുന്നെന്നും പശുക്കൾക്ക് ആവശ്യമായ പുല്ലോ വൈക്കോലോ പോലും ലഭ്യമാക്കാറില്ലെന്നുമാണ് അന്വേഷണത്തിൽ മനസിലായതെന്ന് അന്ന് മന്ത്രി പറഞ്ഞിരുന്നു. ട്രസ്റ്റ് ആവശ്യമായ പണം നൽകുകയോ പശുക്കൾക്ക് ആഹാരത്തിനുള്ള പുല്ലും വൈക്കോലും ഒന്നും എത്തിക്കാറുമില്ലെന്നാണ് ഇവിടുത്തെ ജീവനക്കാർ പറയുന്നത്. കീറിയ ടാർപോളിൻ വലിച്ചുകെട്ടിയ താത്ക്കാലിക ഷെഡ്ഡ് മാത്രമാണ് ഉള്ളത്. പശുക്കളെ പരിപാലിക്കുന്നതിനുള്ള നടപടികളൊന്നും ഇവിടെ നടക്കുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP