Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കിടന്നുറങ്ങാൻ കൂരയില്ലാതെ നരകിച്ച് എൺപതുകാരിയായ ഒരു അമ്മയും നിത്യരോഗികളായ പെൺമക്കളും; അടുക്കളയും കിടപ്പുമുറിയുമെല്ലാം ബന്ധുവിന്റെ ഒറ്റമുറി കൂരയിൽ; അടുപ്പിൽ തീ പുകയുന്നത് സുമനസുകളുടെ കാരുണ്യം കൊണ്ട് മാത്രം

കിടന്നുറങ്ങാൻ കൂരയില്ലാതെ നരകിച്ച് എൺപതുകാരിയായ ഒരു അമ്മയും നിത്യരോഗികളായ പെൺമക്കളും; അടുക്കളയും കിടപ്പുമുറിയുമെല്ലാം ബന്ധുവിന്റെ ഒറ്റമുറി കൂരയിൽ; അടുപ്പിൽ തീ പുകയുന്നത് സുമനസുകളുടെ കാരുണ്യം കൊണ്ട് മാത്രം

അരുൺ ജയകുമാർ

തിരുവനന്തപുരം: കേറികിടക്കാൻ സ്വന്തമായി ഒരു കൂര പോലുമില്ലാതെ നരകിക്കുകയാണ് എൺപതുകാരിയായ ഒരു അമ്മയും നിത്യ രോഗികളായ രണ്ട് പെൺമക്കളും. തിരുവനന്തപുരം കാരക്കമണ്ഡപം സെന്റ് ആന്റണീസ് ചർച്ചിന് സമീപമുള്ള ഒറ്റമുറി വീട്ടിലാണ് കരളലിയിപ്പിക്കുന്ന കാഴ്ചകൾ അരങ്ങേറുന്നത്. എൺപത് വയസ്സ് പിന്നിട്ട ത്രേസിയാമ്മയും മക്കളായ അന്തോണിയമ്മയവും മേരിമോളുമാണ് ഇവിടെ താമസിക്കുന്നത്. കേറികിടക്കാൻ സ്വന്തമായി ഒരു വീടില്ലാത്ത ഇവർ താമസിക്കുന്നത് അന്തോണിയമ്മയുടെ മകളുടെ ഭർത്താവിന്റെ പേരിലുള്ള ഈ ചെറിയ വീട്ടിലാണ്. വീടെന്നു പറഞ്ഞാൽ ഒരു മുറി മാത്രമാണുള്ളത്. മുറിയുടെ തന്നെ ഒരു കേണിലായിട്ടാണ് അടുപ്പ് കൂട്ടിയിരിക്കുന്നത്. പേരിന് ഒരു അടുപ്പുണ്ടെങ്കിലും അത് പുകയുന്നതിന് ആരെങ്കിലും കനിയേണ്ടവരുമെന്ന അവസ്ഥയാണ്.ഇനി ാരെങ്കിലും സഹായിച്ചാൽപോലും അത് പാചകം ചെയ്യേണ്ടത് ഒട്ടുമിക്കവാറും കാഴ്ച നഷ്ടപ്പെട്ട ത്രേസിയാമ്മ തന്നെയാണ്.

മൂത്ത മകളായ അന്തോണിയമ്മയ്ക്ക് പ്രായം 58 കഴിഞ്ഞു, 3 വർഷം മുൻപാണ് ഇവർക്ക് ബ്രെസ്റ്റ് കാൻസർ പിടിപെട്ടത്. രണ്ടരവർഷം മുൻപ് ഒരു ബ്രെസ്റ്റ് നീക്കംചെയ്തു. ഇളയമകളായ മേരിമോൾക്ക് അരയ്ക്ക് കീഴ്‌പോട്ട് തളർച്ച ബാധിച്ചിരിക്കുകയാണ്. ഒന്നാം വയസ്സിൽ വന്ന ഒരു പനിയാണ് ജീവിതം മുഴുവൻ ഇഴഞ്ഞ് നീങ്ങേണ്ട അവസ്ഥ ഈ സ്ത്രീക്ക് ഉണ്ടാക്കിയത്. പ്രാധമിക കർമ്മങ്ങൾ നിർവ്വഹിക്കുന്നതിന് പുറത്തേക്ക് പോകാനോ ടോയിലറ്റിൽ ഇരിക്കുവാനോ ഇവർക്ക് കഴിയല്ല. അത്‌കൊണ്ട തന്നെ കുളിയും ടോയിലറ്റിൽ പോക്കും എല്ലാം തന്നെ ഒരു കോഴികൂടിനോളം മാത്രം വലിപ്പമുള്ള ഈ മുറിയിൽ തന്നെയാണ്. കുളി കഴിഞ്ഞാൽ തന്നെ മുറി ഉണങ്ങാൻ മണിക്കൂറുകളെടുക്കും. ടോയിലറ്റിൽ പോകുന്നതാകട്ടെ ഒരു പാത്രമുപയോഗിച്ചാണ്. അതിന് ശേഷം മൂത്ത സഹോദരിയായ അന്തോണിയമ്മയാണ് ഇത് പുറത്തുള്ള ടോയിലറ്റിൽ കൊണ്ട് പോയി കളയുന്നത്.

ശരീരത്തിലെ തളർച്ചയ്ക്ക് പുറമേ കുടലിനും ശ്വാസകോശത്തിനും മാരകമായ രോഗവുമുണ്ട് മേരിക്ക്, പിന്നെ വയറ്റിൽ ഒരു മുഴയും വളരുന്നുണ്ട്. ചികിത്സയ്ക്ക് വേണ്ടി പോലും ബുദ്ധിമുട്ടുകയാണ് ഇവർ.തൊട്ടടുത്ത വീട്ടിലെ അയൽവാസികളായ നാസർ നിസ എന്നീ ദമ്പതികൾ എല്ലാ ദിവസവും ഇവർക്ക് പ്രഭാത ഭക്ഷണം നൽകാറുണ്ട്.അത് മാത്രമാണ് ഭക്ഷണത്തിന്റെ കാര്യത്തിൽ ഇവർക്ക് മുടങ്ങാതെ ലഭിക്കുന്നത്. പിന്നെ അടുത്തുള്ളവരും അവസ്ഥയറിഞ്ഞ് വരുന്നവരും എന്തെങ്കിലും നൽകിയാലായി എന്നതാണ് അവസ്ഥ.ഒൻപത് വർഷം മുൻപാണ് ത്രേസിയാമ്മയുടെ ഭർത്താവ് ചെല്ലധുരൈ മരിക്കുന്നത്. മത്സ്യം കച്ചവടം നടത്തി എന്തെങ്കിലും അയാൾ കൊണ്ട് വരുന്നതായിരുന്നു കുടുംബത്തിന്റെ ഏക വരുമാനം. പിന്നീട് അന്തോണിയമ്മയുടെ മരുമകൻ സഹായിച്ചിരുന്നുവെങ്കിലും തമിഴ്‌നാട്ടിൽ കെട്ടിട നിർമ്മാണ തൊഴിലാളിയായ അയാൾക്ക് ഒരു അപകടം സംഭവിച്ചതോടെ ആ സഹായവും നിലയ്ക്കുകയായിരുന്നു.

സ്വന്തമായി അടച്ചുറപ്പുള്ള ഒരു കെട്ടിടം പണിയണം, കുളിക്കാനും കിടക്കാനും ഒരിടം ഇത് മാത്രമാണ് ഈ കുടുംബത്തിന്റെ ആവശ്യം. കാൻസർരോഗിയായ ചേച്ചിക്കോ എൺപത് പിന്നിട്ട അമ്മ ത്രേസിയാമ്മയ്‌ക്കോ എന്തെങ്കിലും സംഭവിച്ചാൽ മേരിമോളുടെ അവസ്ഥ നരഗതുല്യമാകുമെന്നതിൽ സംശയമില്ല. എന്തെങ്കിലും ഒരു സഹായം ലഭിക്കുന്നതിനായി നഗരസഭയിലും, മുൻ എംഎൽഎ ശിവൻകുട്ടിക്കും, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ജനസംമ്പർക്ക പരിപാടിയിലുമെല്ലാം നേരിട്ടെത്തി പരാതി നൽകിയിട്ടും ഒരു പരിഹാരവും ഉണ്ടായില്ലെന്നും മേരിമോൾ മറുനാടൻ മലയാളിയോട് പറഞ്ഞു.\

ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലുൾപ്പടെ വോട്ട് രേഖപെടുത്തിയ മേരിമോൾ പക്ഷേ തന്റെ അവസ്ഥയ്ക്ക് പരിഹാരം കാണുന്നതിനായി ഒരു രാഷ്ട്രീപാർട്ടിയും മുൻപോട്ട് വരാത്തതിലെ സങ്കടവും അവർ മറച്ച് വച്ചില്ല. ഓരോ നിമിഷവും ഇവിടെ നരകിച്ച് കഴിയുമ്പോഴും തങ്ങളുടെ കഷ്ടപ്പാടിന് ഒരു അവസാനമുണ്ടാകുമെന്ന പ്രതീക്ഷയും ഈ കുടുംബം കൈവിടുന്നില്ല. ഇവരെ സഹായിക്കാൻ താൽപ്പര്യമുള്ളവർക്ക് മേരിമോളുടെ 9947564342 എന്ന മൊബൈൽ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. എസ്‌ബിറ്റി പാപ്പനംകോട് ശഖയിൽ മേരിയുടെ പേരിൽ 67238449357 (ഐ.എഫ്.എസ്.സി. കോഡ് എസ്.ബി.ടി.ആർ. 0000030) അക്കൗണ്ടും തുറന്നിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP