Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

പൊടുന്നനെ നിലത്തേക്ക് കുനിഞ്ഞ പോപ്പ് ആദ്യം പ്രസിഡന്റിന്റെ കാലിൽ മുത്തി; എണീറ്റയുടൻ പ്രതിപക്ഷ നേതാവിന്റെയും; ആഭ്യന്തര കലാപത്തിൽ വെന്ത് വെണ്ണീറായ സുഡാന് വേണ്ടി പോപ്പ് ഫ്രാൻസിസ് സമാധാനത്തിന്റെ വെള്ളരിപ്രാവിനെ പറത്തിയത് ഇങ്ങനെ; ആഹ്ലാദത്തിൽ വിതുമ്പി കരഞ്ഞ ഒരു ജനതയും അവിടുത്തെ നേതാക്കളും

പൊടുന്നനെ നിലത്തേക്ക് കുനിഞ്ഞ പോപ്പ് ആദ്യം പ്രസിഡന്റിന്റെ കാലിൽ മുത്തി; എണീറ്റയുടൻ പ്രതിപക്ഷ നേതാവിന്റെയും; ആഭ്യന്തര കലാപത്തിൽ വെന്ത് വെണ്ണീറായ സുഡാന് വേണ്ടി പോപ്പ് ഫ്രാൻസിസ് സമാധാനത്തിന്റെ വെള്ളരിപ്രാവിനെ പറത്തിയത് ഇങ്ങനെ;  ആഹ്ലാദത്തിൽ വിതുമ്പി കരഞ്ഞ ഒരു ജനതയും അവിടുത്തെ നേതാക്കളും

മറുനാടൻ ഡെസ്‌ക്‌

വത്തിക്കാൻ സിറ്റി: ആഭ്യന്തര കലാപത്താൽ വീർപ്പ് മുട്ടിക്കൊണ്ടിരിക്കുന്ന സൗത്ത് സുഡാനിൽ സമാധാനത്തിനായി അഭ്യർത്ഥിച്ച് പോപ്പ് ഫ്രാൻസിസ് ഇക്കഴിഞ്ഞ വ്യാഴാഴ്ച ചെയ്ത പ്രവർത്തി ശ്രദ്ധേയമാകുന്നു. ഇവിടുത്തെ നേതാക്കൾ വത്തിക്കാനിലെത്തി പോപ്പിനെ കണ്ട വേളയിലാണ് സമാധാനം പുനഃസ്ഥാപിക്കുന്നതിനായി ഒത്തൊരുമിച്ച് പ്രവർത്തിക്കാൻ എല്ലാ വിഭാഗക്കാരോടും പോപ്പ് ആഹ്വാനം ചെയ്തിരിക്കുന്നത്.

വത്തിക്കാനിൽ ഇരു നേതാക്കന്മാർക്കുമായി നടത്തിയ ഒരു സ്പിരിച്വൽ റിട്രീറ്റിനിടെ പോപ്പ് പെട്ടെന്ന് നിലത്തേക്ക് കുനിഞ്ഞ് അവിടുത്തെ പ്രസിഡന്റിന്റെയും പ്രതിപക്ഷ നേതാവിന്റെയും കാലിൽ മുത്തിയത് പരക്കെ ചർച്ചയാകുന്നുണ്ട് . അഭ്യന്തര കലാപത്തിൽ വെന്ത് വെണ്ണീറായ ഒരു രാജ്യത്തിൽ പോപ്പ് സമാധാനത്തിന്റെ വെള്ളരിപ്രാവിനെ ഈ വിധത്തിൽ പറത്തി ഏവർക്കും ഒരിക്കൽ കൂടി മാതൃകയായി മാറിയിരിക്കുകയാണ്. ഈ നിമിഷം ഇവിടുത്തെ ജനതയും നേതാക്കളും ആഹ്ലാദത്തിൽ വിതുമ്പിക്കരയുകയായിരുന്നു.

സൗത്ത് സുഡാൻ പ്രസിഡന്റ് സാൽവ കിർ, പ്രതിപക്ഷ നേതാവ് റെയ്ക മാച്ചർ എന്നിവരുടെ കാലുകളിലാണ് പോപ്പ് മുത്തിയിരിക്കുന്നത്. നിലവിൽ ഇവർക്കിടയിലുള്ള സമാധാനം നിലനിർത്താനായിരുന്നു പോപ്പ് അഭ്യർത്ഥിച്ചത്. വത്തിക്കാനിൽ സ്പിരിച്വൽ റിട്രീറ്റിനായി ഇരു നേതാക്കളും എത്തിയ വേളിലായിരുന്നു പോപ്പിന്റെ ഈ മാതൃകാപരമായ പ്രവൃത്തി അരങ്ങേറിയത്. 2011ലായിരുന്നു സുഡാനിൽ നിന്നും സൗത്ത് സുഡാന് സ്വാതന്ത്ര്യം ലഭിച്ചത്. തുടർന്ന് 2013 ഡിസംബറിൽ പുതിയ രാജ്യത്ത് കടുത്ത അഭ്യന്തര കലാപങ്ങൾ പൊട്ടിപ്പുറപ്പെടുകയായിരുന്നു.

ഇതിനെ തുടർന്ന് ഇവിടെ നാല് ലക്ഷത്തോളം പേർ കൊല്ലപ്പെടുകയും മില്യൺ കണക്കിന് പേർ തങ്ങളുടെ താമസസ്ഥലത്ത് നിന്നും പുറത്താക്കപ്പെടുകയും ചെയ്തിരുന്നു. തുടർന്ന് കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു കിറും അദ്ദേഹത്തിന്റെ മുൻ വൈസ് പ്രസിഡന്റും പിന്നീട് വിമത നേതാവുമായി മാറിയ മാച്ചറുമായി എത്യോപ്യയിൽ വച്ച് ഒരു സമാധാന കരാറിൽ ഒപ്പിട്ടിരുന്നത്. തുടർന്ന് വ്യാഴാഴ്ച ഈ രണ്ട് നേതാക്കളും വത്തിക്കാനിലെത്തുകയും പോപ്പിന്റെ വസതിക്കകത്ത് രണ്ട് ദിവസത്തെ എക്യുമെനിക്കൽ റിട്രീറ്റിൽ പങ്കെടുക്കുകയുമായിരുന്നു.

അടുത്തിടെയുണ്ടാക്കിയ സമാധാന കരാറിന്റെ അടിസ്ഥാനത്തിൽ അടുത്ത മാസം യോജിച്ച് ഒരു സർക്കാരുണ്ടാക്കാൻ പോപ്പ് ഇവരോട് നിർദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്. ഈ പ്രവൃത്തിയിലൂടെ ഇവർക്ക് സൗത്ത് സുഡാന്റെ പിതാക്കന്മാരായി മാറാൻ സാധിക്കുമെന്നും പോപ്പ് പറയുന്നു. ഇതിന് മുമ്പ് സൗത്ത് സുഡാൻ നേതാക്കന്മാർ തമ്മിലുണ്ടാക്കിയിരുന്ന സമാധാന കരാറുകളെല്ലാം പരാജയപ്പെട്ടിരുന്നു.

ഇത്തരം സമാധാന കരാറുകളുടെ മധ്യവർത്തിയായി വർത്തിച്ചിരുന്നയാളും ദീർഘകാലം ഉഗാണ്ടൻ പ്രസിഡന്റുമായിരുന്നു ബാഷിർ സ്ഥാനഭ്രംഷ്ടനാക്കപ്പെട്ടത് ഇത്തരം കരാറുകൾ താറുമാറാകുന്നതിന് ഒരു കാരണമായി വർത്തിച്ചിരുന്നു. കഴിഞ്ഞ കുറേ വർഷങ്ങളായി സൗത്ത് സുഡാനിൽ സമാധാനം പുനഃസ്ഥാപിക്കാൻ വത്തി്ക്കാൻ ശ്രമിച്ച് വരുന്നുണ്ട്. ഇതിനെ തുടർന്നാണ് ഏറ്റവും ഒടുവിലത്തെ സമാധാന കരാറുണ്ടായിരിക്കുന്നത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP