Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പോസ്റ്റ്മാന്റെ സൈക്കിളിലെ മണിനാദത്തിനായി കാതോർത്തിരുന്ന ഭൂതകാലങ്ങൾ; വഴിയിലേക്ക് കണ്ണും നട്ട് കാത്തിരിക്കാൻ ആളില്ലാതായതോടെ ഏതാണ്ട് നിന്നുപോയ മണിഓർഡറുകൾ; ഇന്റർനെറ്റിന്റെയും സ്വകാര്യ കൊറിയർ കമ്പനികളുടെയും വരവോടെ മറവിയിലേക്ക് മെല്ലേ മറഞ്ഞുപോയ ചുവന്ന തപാൽപ്പെട്ടികൾ; ആധുനികത സാങ്കേതികവിദ്യയുടെ കുതിപ്പിൽ നാം ഉപേക്ഷിച്ച തപാൽ വകുപ്പ് ഈ കൊറോണക്കാലത്ത് ഇന്ത്യയുടെ രക്ഷയ്ക്കെത്തുന്നു

പോസ്റ്റ്മാന്റെ സൈക്കിളിലെ മണിനാദത്തിനായി കാതോർത്തിരുന്ന ഭൂതകാലങ്ങൾ; വഴിയിലേക്ക് കണ്ണും നട്ട് കാത്തിരിക്കാൻ ആളില്ലാതായതോടെ ഏതാണ്ട് നിന്നുപോയ മണിഓർഡറുകൾ; ഇന്റർനെറ്റിന്റെയും സ്വകാര്യ കൊറിയർ കമ്പനികളുടെയും വരവോടെ മറവിയിലേക്ക് മെല്ലേ മറഞ്ഞുപോയ ചുവന്ന തപാൽപ്പെട്ടികൾ; ആധുനികത സാങ്കേതികവിദ്യയുടെ കുതിപ്പിൽ നാം ഉപേക്ഷിച്ച തപാൽ വകുപ്പ് ഈ കൊറോണക്കാലത്ത് ഇന്ത്യയുടെ രക്ഷയ്ക്കെത്തുന്നു

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: സൈക്കിളിന്റെ മണിനാദവും പോസ്റ്റ് എന്ന വിളിയുമെല്ലാം ഒരു കാലത്ത് ഇന്ത്യൻ ജീവിതത്തിന്റെ തന്നെ ഭാഗമായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ തപാൽ സംവിധാനമായ ഇന്ത്യൻ തപാൽ വകുപ്പ് ഇന്ത്യൻ ജീവിതത്തോട് അത്രയും ചേര്ന്നു നിന്ന ഒരു പ്രസ്ഥാനമായിരുന്നു. എഴുത്തുകളും മണിയോർഡറുകളുമൊക്കെയായി തിരക്ക് പിടിച്ചുനിന്നിരുന്ന കാലത്താണ് ആഗോളവത്ക്കരണവും കമ്പ്യുട്ടറുമൊക്കെ എത്തുന്നത്. ന്യുജനറേഷൻ കൊറിയർ കമ്പനികളുടെ വരവും ഇന്റർനെറ്റുമെല്ലാം ചേർന്ന് ചുവന്ന തപാൽപ്പെട്ടിയെ ഇന്ത്യൻ മനസ്സുകളിൽ നിന്നും തൂത്തെറിയുകയായിരുന്നു.

എത്രയൊക്കെ അവഗണിച്ചാലും, ഇന്ത്യയ്ക്കും ഇന്ത്യാക്കാർക്കും ഒരു ആവശ്യം വന്നാൽ പുറംതിരിഞ്ഞു നിൽക്കാനാകില്ല തപാൽ വകുപ്പിനെന്ന് ഒരിക്കൽ കൂടി തെളിഞ്ഞിരിക്കുകയാണ്. ഒരുകാലത്ത് ഇന്ത്യൻ ജീവിതത്തിന്റെ തൂത്തെറിയാൻ പറ്റാത്ത ഭാഗമായിരുന്ന തപാൽ വകുപ്പിനെ പോലെ ഇന്ത്യൻ ജനതയുടെ ആത്മാവിനെ തൊട്ടറിഞ്ഞ മറ്റൊരു സേവന വിഭാഗം ഇന്ത്യയിൽ ഉണ്ടാകില്ല, അതുകൊണ്ട് തന്നെയാണ് ഈ കൊറോണക്കാലത്ത് അവശതകൾ വകവയ്ക്കാതെ ഇന്ത്യൻ ജനതക്കായി തപാൽ വകുപ്പ് രംഗത്തിറങ്ങിയത്.

കൊറോണയെ നേരിടാൻ രാജ്യം ലോക്ക്ഡൗണിലാണ്ടപ്പോൾ ജനങ്ങൾ വീടിനുള്ളിൽ ബന്ധനസ്ഥരാകുകയായിരുന്നു. വ്യവസായശാലകൾ പലതും അടച്ചുപൂട്ടി, ആശുപത്രികൾ ഉൾപ്പടെ പല അത്യാവശ്യ സർവ്വീസുകളും തുറന്നു പ്രവർത്തിക്കുന്നുണ്ടെങ്കിലും , മരുന്നുകളുടെ ലഭ്യത ഉൾപ്പടെ പലപ്രശ്നങ്ങളും അനുഭവിക്കുന്നുണ്ട്. ഇവിടെയാണ് തപാൽ വകുപ്പ് രക്ഷകനായി എത്തിയിരിക്കുന്നത്.

ഇന്ത്യൻ ഡ്രഗ് മാനുഫാക്ചേഴ്സ് അസ്സോസിയേഷൻ എക്സിക്യുട്ടീവ് ഡയറക്ടർ അശോക് കുമാർ മദൻ പറയുന്നത്, അവർ മരുന്നുകൾ ഉപഭോക്താക്കൾക്ക് അയച്ചുകൊടുക്കുവാൻ ഉപയോഗിച്ചിരുന്ന പല സ്വകാര്യ കൊറിയർ കമ്പനികളും പ്രതികരിക്കാതെയായി എന്നാനും കർഫ്യു പാസ്സ് ലഭിക്കുന്നതിനുള്ള ബുദ്ധിമുട്ട് ഉൾപ്പടെ പല പ്രശ്നങ്ങളും അവർ അഭിമുഖീകരിക്കുന്നതുകൊണ്ടാകാം. കാൻസറിനും ഹൃദ്രോഗത്തിനും ഉൾപ്പടെയുള്ള അത്യാവശ്യമരുന്നുകൾ ഉപഭോക്താക്കൾക്ക് അയക്കുവാൻ പിന്നീട് ബന്ധപ്പെട്ടത് ഇന്ത്യൻ തപാൽ വകുപ്പിനെയായിരുന്നു.

സഹചര്യത്തിന്റെ പ്രാധാന്യം മനസ്സിലാക്കി തപാൽ വകുപ്പ് ഐ ഡി എം എയുമായി ചേർന്ന് പ്രവർത്തിക്കുവാനുള്ള സന്നദ്ധത അറിയിക്കുകയായിരുന്നു. അത്യാവശ്യ സേവനമായി പരിഗണിക്കപ്പെട്ടിരുന്നതിനാൽ പോസ്റ്റൽ വാഹനങ്ങൾക്ക് നഗരങ്ങളിലും പട്ടണങ്ങളിലുമൊക്കെ സ്വതന്ത്രമായി ഓടുന്നതിന് പ്രശ്നമില്ല. പതിവിന് വിപരീതമായി ഉപഭോക്താവ് പാഴ്സലുമായി പോസ്റ്റോഫീസിൽ എത്തുന്നത് വരെ കാത്തുനിൽക്കാതെ, വകുപ്പിന്റെ വാഹനങ്ങൾ മരുന്നു കമ്പനികളിലെത്തി മരുന്നുകൾ സ്വീകരിക്കുകയായ്‌രിരുന്നു. പാഴ്സലുകൾ ഒട്ടും വൈകാതെ തന്നെ അഡ്രസിക്ക് എത്തിച്ചു കൊടുക്കുകയും ചെയ്യുന്നു.

മരുന്നുകൾ കൂടാതെ കോവിഡ്-19 ടെസ്റ്റ് കിറ്റുകൾ, എൻ 95 മാസ്‌കുകൾ വെന്റിലേറ്ററുകൾ എന്നീ ഉപകരണങ്ങൾ വിവിധ നഗരങ്ങളീലേക്കും സംസ്ഥാനങ്ങളിലേക്കും വിതരണം ചെയ്യുവാനും തപാൽ വകുപ്പിന്റെ ചുവന്ന വാനുകൾ നെട്ടോടമോടുകയാണ്. സാധാരണ ഡെലിവറി കൂടാതെ, അത്യാവശ്യ വസ്തുക്കൾ അതിവേഗം എത്തിക്കുന്ന എക്സ്പ്രസ്സ് ഡെലിവറിയും അവർ നൽകുന്നു. ഇന്ത്യയെ അറിഞ്ഞവർ ഞങ്ങളെപ്പോലെ വേറെ ആരുമില്ല, അതുപോലെ ഇന്ത്യയിൽ മുഴുവനും സാന്നിദ്ധ്യമുള്ളവരും ഞങ്ങൾ മാത്രം. അപ്പോൾ ഇക്കാര്യങ്ങളൊക്കെ ഇതിലും നന്നായി ചെയ്യുവാൻ ആർക്ക് സാധിക്കും?തപാൽ വകുപ്പിന്റെ ഉത്തർപ്രദേശ് സീനിയർ സുപ്രണ്ടായ അലോക് ഓജ ചോദിക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP