Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വസ്ത്രവ്യാപാര സ്ഥാപനങ്ങളിൽ തൊഴിലാളികൾക്ക് ഇരിപ്പിടം വേണം; നിയമം പാലിക്കുന്നുണ്ടോ എന്നറിയാൻ തൊഴിൽ വകുപ്പിന്റെ മിന്നൽ റെയ്ഡ്; പതിവ് പോലെ നാട്ടിലെ നിയമം കാറ്റിൽ പറത്തി പോത്തീസ്; നിയമലംഘനം പിടികൂടിയത് സാധാരണ ഉപഭോക്താവിന്റെ വേഷത്തിലെത്തിയ അഡീഷണൽ ലേബർ കമ്മീഷണർ; ഇരിപ്പിടം എവിടെ എന്ന് ചോദിച്ചപ്പോൾ സ്റ്റൂൾ എടുത്തത് അലമാരയ്ക്ക് അകത്ത് നിന്ന്; മൂന്ന് ദിവസത്തിനകം സൗകര്യം വേണമെന്ന് താക്കീത് നൽകി തൊഴിൽ വകുപ്പ്

വസ്ത്രവ്യാപാര സ്ഥാപനങ്ങളിൽ തൊഴിലാളികൾക്ക് ഇരിപ്പിടം വേണം; നിയമം പാലിക്കുന്നുണ്ടോ എന്നറിയാൻ തൊഴിൽ വകുപ്പിന്റെ മിന്നൽ റെയ്ഡ്; പതിവ് പോലെ നാട്ടിലെ നിയമം കാറ്റിൽ പറത്തി പോത്തീസ്; നിയമലംഘനം പിടികൂടിയത് സാധാരണ ഉപഭോക്താവിന്റെ വേഷത്തിലെത്തിയ അഡീഷണൽ ലേബർ കമ്മീഷണർ; ഇരിപ്പിടം എവിടെ എന്ന് ചോദിച്ചപ്പോൾ സ്റ്റൂൾ എടുത്തത് അലമാരയ്ക്ക് അകത്ത് നിന്ന്; മൂന്ന് ദിവസത്തിനകം സൗകര്യം വേണമെന്ന് താക്കീത് നൽകി തൊഴിൽ വകുപ്പ്

ആർ പീയൂഷ്

തിരുവനന്തപുരം: തലസ്ഥാനത്തെ പ്രമുഖ വ്യാപാരസ്ഥാപനങ്ങളിൽ തൊഴിൽ വകുപ്പ് നടത്തിയ മിന്നൽ പരിശോധനയിൽ പോത്തീസിൽ ക്രമക്കേട് കണ്ടെത്തി. തൊഴിലാളികൾക്ക് ഇരിക്കാൻ ഇരിപ്പിടം നൽകാതിരുന്നതാണ് പരിശോദനയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് അഡീ: ലേബർ കമ്മീഷണർ ബിച്ചു ബാലന്റെ നേതൃത്വത്തിൽ മിന്നൽ പരിശോദന നടത്തിയത്. സാധാരണ ഒരു ഉപഭോക്താവ് കയറി ചെല്ലുന്ന രീതിയിലാണ് അഡീ. കമ്മീഷ്ണർ പോത്തീസിൽ കയറി ചെന്നത്. അരമണിക്കൂറോളം സ്ഥാപനത്തിലെ വിവിധ ഫ്ളോറുകളിൽ കയറി ഇറങ്ങി. അവിടെയൊന്നും തൊഴിലാളികൾക്ക് ഇരിക്കാൻ ഇരിപ്പിടം ഉണ്ടായിരുന്നില്ല.

തുടർന്ന് സ്ഥാപനത്തിന്റെ മാനേജരെ വിളിച്ചു വരുത്തുകയും തൊഴിൽ വകുപ്പിന്റെ പരിശോധനയ്ക്കെത്തിയതാണെന്നും അറിയിച്ചു. തൊഴിലാളികൾക്ക് ഇരിക്കാൻ ഇരിപ്പിടമൊന്നുമില്ലാത്തതെന്ത് എന്ന് ചോദിച്ചപ്പോൾ സൈഡിലുള്ള ചെറിയ അലമാര തുറന്ന് സ്റ്റൂൾ എടുത്ത് കാണിച്ചു. അവർക്കുള്ള ഇരിപ്പിടം ഇതാണെന്ന് പറഞ്ഞു. ഇത് അലമാരയിൽ സൂക്ഷിച്ചു വയ്ക്കാനുള്ളതല്ല ഇരിക്കാൻ വേണ്ടിയാണ് നൽകേണ്ടത്. അതിനാൽ എത്രയും വേഗം എല്ലാ തൊഴിലാളികൾക്കും ഇരിപ്പിടം ഒരുക്കാനും നിർദ്ധേശിച്ചു. ഉച്ചയോട് കൂടി എല്ലാ സൗകര്യവും ഒരുക്കി നൽകും എന്ന് ഉറപ്പ് ലഭിച്ചതോടെയാണ് അഡീ.കമ്മീഷ്ണർ നടപടി എടുക്കാതിരുന്നത്.

പരിശോദന നടത്തിയ ശേഷം മുഴുവൻ തൊഴിലാളികൾക്കും ബോധവൽക്കരണ ക്ലാസ്സും നൽകിയാണ് അഡീ.കമ്മീഷ്ണർ ബിച്ചു ബാലൻ മടങ്ങിയത്. മടങ്ങുമ്പോൾ ഇനിയും ഇടയ്ക്കിടക്ക് വന്ന് പരിസോദന നടത്തുമെന്നും മുന്നറിയിപ്പ് നൽകുകയും ചെയ്തു. സംസ്ഥാനത്തെ ടെകസ്റ്റൈൽ ജ്യുവലറി ഷോപ്പുകളിൽ കേരള ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ ആക്ടിലെ പുതിയ ഭേദഗതി പ്രകാരമുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടോ എന്നത് സംബന്ധിച്ച് ഉന്നത ഉദ്യോഗസ്ഥരുടെ മേൽ നോട്ടത്തിൽ തൊഴിലും നൈപുണ്യവും വകുപ്പ് മിന്നൽ പരിശോധന നടത്തുന്നതിന്റെ ഭാഗമായായിരുന്നു പരിശോദന. പുതിയ ഭേദഗതി പ്രകാരം ജീവനക്കാർക്ക് ഇരിക്കാനുള്ള സൗകര്യവും അവകാശവും നൽകിയിട്ടുണ്ടോ എന്നത് ഉറപ്പുവരുത്തുകയായിരുന്നു തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്റെ പ്രത്യേക നിർദ്ദേശപ്രകാരം നടത്തിയ പരിശോധനയുടെ ലക്ഷ്യം.

സംസ്ഥാനത്തൊട്ടാകെ 239 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 124 സ്ഥാപനങ്ങൾ മതിയായ സൗകര്യം ഇതിനോടകം ഉറപ്പുവരുത്തിയിട്ടുള്ളതായും..115സ്ഥാപനങ്ങളിൽ ചട്ടലംഘനം ശ്രദ്ധയിൽ പെട്ടതായും ലേബർ കമ്മീഷണർ എ അലക്സാണ്ടർ അറിയിച്ചു. ചട്ടലംഘനം കണ്ടെത്തിയ സ്ഥാപനങ്ങൾക്കും തൊഴിലാളികളുടെ എണ്ണത്തിന് ആനുപാതികമായ സൗകര്യങ്ങൾ ഒരുക്കാത്ത സ്ഥാപനങ്ങൾക്കും മൂന്നു ദിവസത്തിനകം മതിയായ സൗകര്യങ്ങൾ ഉറപ്പുവരുത്തി വിവരം ബന്ധപ്പെട്ട ഓഫീസിൽ അറിയിക്കുന്നതിന് നോട്ടീസ് നൽകി. സ്ഥാപന ഉടമകൾക്ക് ഇത് സംബന്ധിച്ച് കർശന നിർദ്ദേശം നൽകിയതായും കമ്മിഷണർ പറഞ്ഞു.

തലസ്ഥാന നഗരമായ തിരുവനന്തപുരത്ത് 13 കടകളിലാണ് പരിശോധന നടത്തിയത് ഇതിൽ 12 ഇടത്തും തൊഴിലാളികൾക്ക് ഇരിക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട. കൂടുതൽ സ്ത്രീ തൊഴിലാളികൾ ജോലിചെയ്യുന്ന ഒരു ടെക്സ്‌റ്റൈൽ ഷോപ്പിൽ സംവിധാനങ്ങൾ ഒരുക്കിയിട്ടില്ലെന്നും ചിലയിടങ്ങളിൽ തൊഴിലാളികളുടെ എണ്ണത്തിന് ആനുപാതികമായി സൗകര്യങ്ങൾ ഇല്ലാത്ത കാര്യം ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും ജില്ലയിൽ പരിശോധനയ്ക്ക് നേരിട്ട് നേതൃത്വം വഹിച്ച അഡീഷണൽ ലേബർ കമ്മിഷണർ ബിച്ചു ബാലൻ അറിയിച്ചു. ഏറ്റവും കൂടുതൽ തൊഴിലാളികൾ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിലായിരുന്നു മിന്നൽ പരിശോധ അതാത് ജില്ലാ ലേബർ ഓഫീസർമാർക്കായിരുന്നു ജില്ലകളിലെ പരിശോധന ചുമതല. റീജിയണൽ ജോയന്റ് ലേബർ കമ്മിഷണർമാരുടെ കീഴിൽ മൂന്നു മേഖലകളിലായി നടത്തിയ പരിശോധന വരുംദിവസങ്ങളിലും തുടരും.

'ഇരിപ്പിടളുള്ള സ്ഥാപനങ്ങളിൽ ഇപ്പോഴും തൊഴിലാളികൾക്ക് ഇരിക്കാൻ മടിയാണ്. കാരണം സ്ഥാപന ഉടമ വഴക്ക് പറയുമോ എന്ന പേടിതന്നെയാണ്. അതിനാൽ എല്ലാ തൊഴിലാളികളോടും ഇരിപ്പിടം നൽകിയിരിക്കുന്നത് നിങ്ങൾക്ക് ഇരിക്കാനുള്ളതാണെന്നും അത് നിങ്ങളുടെ അവകാശമാണെന്നും പറഞ്ഞു മനസ്സിലാക്കി. ഇരിക്കുക എന്ന് പറഞ്ഞാൽ എപ്പോഴും ഇരിക്കുവാനല്ല, നിന്നു ജോലി ചെയ്യുന്നതിനിടയിൽ അൽപ്പനേരം ഇരിക്കുക എന്നതാണ്. അതിനെപറ്റി സ്ഥാപന ഉടമകൾക്കും തൊഴിലാളികൾക്കും മനസ്സിലാക്കി കൊടുക്കുന്നതിന്റെ ആദ്യത്തെ പടിയാണ് ഇന്നത്തെ റെയ്ഡ് 'എന്ന് അഡീ.ലേബർ കമ്മീഷ്ണർ ബിച്ചു ബാലൻ മറുനാടൻ മലയാളിയോട് പറഞ്ഞു. നിയമം നടപ്പിലായതിന് ശേഷം മിക്ക സ്ഥാപനങ്ങളിലും ഇരിക്കാനായി പേരിനെങ്കിലും ഇരിപ്പിടങ്ങൾ ഒരുക്കിയിട്ടുണ്ട് എന്നു ബിച്ചു ബാലൻ പറഞ്ഞു.

തൊഴിലിടങ്ങളിൽ ഇരിപ്പിടം നൽകണം എന്ന് ഇതുവരെ നിയമം നിഷ്‌ക്കർഷിച്ചിട്ടില്ലായിരുന്നു. പതിനാലാമത്തെ നിയമ സഭാ സമ്മേളനത്തിലാണ് ഷോപ്പ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ട് അമെന്റ് ചെയ്ത് ഇരിപിപടം ഒരു അവകാശമാക്കിയത്. അത് പോലെ തന്നെ രാത്രിയിൽ ജോലി ചെയ്യുന്ന സ്ത്രീ തൊഴിലാളികളെ രാത്രി ഒൻപത് മണിക്ക് ശേഷം പിറ്റേദിവസം രാവിലെ ആറുമണി വരെ അവരുടെ അനുവാദത്തോടു കൂടി ജോലി ചെയ്യിപ്പിക്കാം. സ്ത്രീകൾ ജോലി ചെയ്യുന്ന സമയത്ത് അഞ്ചു പേരടങ്ങുന്ന ഒരു ഗ്രൂപ്പ് ഉണ്ടാകണം. അവർക്കെതിരെ ഒരു അക്രമണങ്ങളും ഉണ്ടാകാതെ സുരക്ഷ ഒരുക്കാനാണ് അങ്ങനെയൊരു കാര്യം പറഞ്ഞിരിക്കുന്നത്. പിന്നെ ആഴ്ചയിൽ ഒരു അവധി. നേരത്തെ ഒരു സ്ഥാപനം അടച്ചിടണമെന്നായിരുന്നു നിയമം. ഇപ്പോൾ അത് വേണ്ട. വേതനത്തോടു കൂടി ഒരു അവധി റൊട്ടേഷൻ വ്യവസ്ഥയിൽ കൊടുത്താൽ മതി. എന്നാണ് നിയമം. അത്പോലെ തൊഴിലിടങ്ങളിൽ എന്ത് തരത്തിലുള്ള ബുദ്ധിമുട്ടുണ്ടെങ്കിലും തൊഴിൽ വകുപ്പിന്റെ ടോൾ ഫ്രീ നമ്പറായ 180042555214 ൽ വിളിച്ച് പരാതി പറയാം. ഉടനടി അതിന് പരിഹാരം കാണുകയും ചെയ്യുമെന്നും ബിച്ചു ബാലൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP