Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നവകേരള നിർമ്മിതിക്കായി ലോകം എമ്പാടുമുള്ള പ്രവാസികൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത് 4106 കോടി രൂപ; ഇതുവരെ 2041 കോടി ചെലവാക്കിയത് എന്തിനെന്ന് കൃത്യമായ കണക്കുകൾ ലഭ്യമല്ല; ബാക്കി തുകയും സർക്കാരിന് കൈയടി കിട്ടാൻ വേണ്ടി ചെലവിടും; നിരാശരാകുന്നത് പുതിയ കേരളമെന്ന പിണറായിയുടെ വാക്ക് കേട്ട് മോഹിച്ച് വാരിക്കോരി നൽകിയ പ്രവാസികൾ അടങ്ങിയവർ

നവകേരള നിർമ്മിതിക്കായി ലോകം എമ്പാടുമുള്ള പ്രവാസികൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത് 4106 കോടി രൂപ; ഇതുവരെ 2041 കോടി ചെലവാക്കിയത് എന്തിനെന്ന് കൃത്യമായ കണക്കുകൾ ലഭ്യമല്ല; ബാക്കി തുകയും സർക്കാരിന് കൈയടി കിട്ടാൻ വേണ്ടി ചെലവിടും; നിരാശരാകുന്നത് പുതിയ കേരളമെന്ന പിണറായിയുടെ വാക്ക് കേട്ട് മോഹിച്ച് വാരിക്കോരി നൽകിയ പ്രവാസികൾ അടങ്ങിയവർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പ്രളയം കേരളത്തിൽ ഭീതി വിതച്ചു കടന്നു പോയിട്ട് വർഷം ഒന്നായി. വീണ്ടു മഴ എത്തുകയും ചെയ്തു. എന്നിട്ടും കേരളത്തെ കരയിച്ച പഴയ പ്രളയർത്തിൽ ഇനിയും ദുരിത ബാധിതർക്ക് ആശ്വാസമെത്തിയിട്ടില്ല. പ്രളയത്തിനു ശേഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു 4,106.38 കോടി രൂപ ലഭിച്ചുവെന്നും അതിൽ 2,041.34 കോടി രൂപ ചെലവഴിച്ചുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നു. ഇതിന് പുറമേ കേന്ദ്ര സഹായവും കിട്ടി. ഇതെല്ലാം അർഹരായവർക്ക് ഇനിയും കിട്ടിയിട്ടില്ലെന്ന് മുഖ്യമന്ത്രി തന്നെ സമ്മതിക്കുന്നു.

മത്സ്യത്തൊഴിലാളി ഭവന നിർമ്മാണത്തിനുൾപ്പെടെ ബാക്കിയുള്ള തുക ചെലവഴിക്കുമെന്നും മുഖ്യമന്ത്രി പറയുന്നു. അതിജീവനത്തിന്റെയും നവകേരള സൃഷ്ടിയുടെയും ഭാഗമായുള്ള പൊതുസംഗമങ്ങൾ 14 ജില്ലാ കേന്ദ്രങ്ങളിലും നടക്കുകയാണ്. പൂർത്തിയായ വീടുകളുടെ താക്കോൽദാനവും നടത്തും. അതായത് ജില്ലാ പൊതു സംഗമത്തിന് പോലും ഇതിൽ നിന്ന് കാശ് പോകും. സർക്കാരിന്റെ പ്രതിച്ഛായ ഉയർത്തുകയാണ് ഇത്തരം സംഗമങ്ങളുടെ ലക്ഷ്യം. അതായത് സർക്കാരിന് കൈയടി കിട്ടാനുള്ള ചെലവിലേക്ക് ഈ തുകയും പോകും. ഇതെല്ലാം കേട്ട് വേദനിക്കുന്നത് പണം നൽകിയ പ്രവാസികളാണ്. ഏതായാലും ഇനിയും 2000 കോടി ചെലവാക്കാതെ കൈയിലുണ്ടെന്നതാണ് വസ്തുത.

ലോകത്തിന്റെ സഹായം ഒരു കുടക്കീഴിൽ കൊണ്ടുവരാനുള്ള വികസന പങ്കാളിത്ത സംഗമം വിജയകരമായി നടന്നു. ഇതിലെ തീരുമാനങ്ങൾ നടപ്പാക്കും. വിവിധ ഏജൻസികളുടെയും സ്ഥാപനങ്ങളുടെയും പങ്കാളിത്തം സംബന്ധിച്ച ചർച്ചകളും തീരുമാനങ്ങളും ഉടനുണ്ടാകും. പ്രളയഘട്ടത്തിൽ 5 ലക്ഷത്തിലേറെ പേരെയാണു രക്ഷപ്പെടുത്തിയത്. 6,92,966 കുടുംബങ്ങൾക്കു 10,000 രൂപ വീതം അടിയന്തര സഹായം നൽകി. 16,954 കിലോമീറ്റർ റോഡിന്റെ കേടുപാടു തീർത്തു. 25.6 ലക്ഷം വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിച്ചു. പൂർണമായി തകർന്ന 15,521 വീടുകളുടെ പുനർനിർമ്മാണം നടക്കുന്നു. ഇതാണ് ഇക്കാര്യത്തിൽ സർക്കാർ നൽകുന്ന ഫണ്ടുമായി ബന്ധപ്പെട്ട വിശദീകരണം.

അതിജീവനത്തിന്റെയും മുന്നേറ്റത്തിന്റെയും നിശ്ചയദാർഢ്യമായാണു റീബിൽഡ് കേരള ഇനിഷ്യേറ്റീവ്് ഏറ്റെടുത്തത്. കേരളത്തിനുണ്ടായ നഷ്ടം (31,000 കോടി രൂപ), ആഭ്യന്തര വരുമാനത്തിന്റെ 4 ശതമാനത്തോളം വരും. കോവളത്തു നടന്ന വികസന പങ്കാളികളുടെ സംഗമത്തിൽ ലോക ബാങ്ക്് ഉൾപ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങളും ഏജൻസികളും വിവിധ മേഖലകളിലെ സാമ്പത്തിക,സാങ്കേതിക വിദഗ്ധരും പങ്കാളികളായി. ലോകബാങ്ക് ഇതിനകം 50 കോടി ഡോളറിന്റെ (ഏതാണ്ട് 3500 കോടി രൂപ) ഡവലപ്്‌മെന്റ് പോളിസി ലോൺ അനുവദിച്ചിട്ടുണ്ട്. ആദ്യ ഗഡുവായി 25 കോടി ഡോളറാണു ലഭിക്കുക.

സംസ്ഥാനത്തിന്റെ വികസന ആവശ്യങ്ങൾക്കായി ഇത് ഉപയോഗിക്കാൻ പൂർണ സ്വാതന്ത്യ്‌രമുണ്ട്. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനത്തെ ലോക ബാങ്ക്് വികസന പങ്കാളിയാക്കുന്നത്. നമ്മുടെ മികവിനു ലഭിക്കുന്ന അംഗീകാരമാണിത്. പ്രളയദുരന്തത്തിൽ നിന്നു കരകയറുക മാത്രമല്ല; പ്രകൃതി ദുരന്തങ്ങൾ, കാലാവസ്ഥാ വ്യതിയാനം എന്നിവയെ അതിജീവിക്കുന്ന രീതിയിലുള്ള പുനർനിർമ്മാണമാണു ലക്ഷ്യം. ഏതു ദുരന്തം വന്നാലും ഇതുപോലുള്ള നാശനഷ്ടങ്ങൾ സംഭവിക്കരുത്. അതിജീവന ക്ഷമതയുള്ള കേരളം കെട്ടിപ്പടുക്കുകയും അതിലൂടെ സുസ്ഥിര വികസനം ഉറപ്പാക്കുകയുമാണു ചെയ്യുന്നത് മുഖ്യമന്ത്രി വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP