Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മോദി സർക്കാരിന്റെ വേട്ടയാടൽ എന്നുപറഞ്ഞ് രക്ഷപ്പെടാനാവില്ല; സെബി പിടികൂടിയതോടെ എൻഡിടിവിയുടെ തലപ്പത്ത് നിന്ന് പ്രണോയ് റോയിയും രാധിക റോയിയും പടിയിറങ്ങണം; അടുത്ത രണ്ടുവർഷത്തേക്ക് കമ്പനിയുടെ തലപ്പത്ത് തുടരുന്നതിന് വിലക്ക്; സെക്യൂരിറ്റി മാർക്കറ്റിൽ ഇടപാടുകൾ നടത്തുന്നതും സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ തടഞ്ഞു; പ്രണോയിയെ ഒതുക്കാനുള്ള ഗൂഢാലോചനയെന്ന് ആരോപിച്ച് മാധ്യമപ്രവർത്തകർ

മോദി സർക്കാരിന്റെ വേട്ടയാടൽ എന്നുപറഞ്ഞ് രക്ഷപ്പെടാനാവില്ല; സെബി പിടികൂടിയതോടെ എൻഡിടിവിയുടെ തലപ്പത്ത് നിന്ന് പ്രണോയ് റോയിയും രാധിക റോയിയും പടിയിറങ്ങണം; അടുത്ത രണ്ടുവർഷത്തേക്ക് കമ്പനിയുടെ തലപ്പത്ത് തുടരുന്നതിന് വിലക്ക്;  സെക്യൂരിറ്റി മാർക്കറ്റിൽ ഇടപാടുകൾ നടത്തുന്നതും സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ തടഞ്ഞു; പ്രണോയിയെ ഒതുക്കാനുള്ള ഗൂഢാലോചനയെന്ന് ആരോപിച്ച് മാധ്യമപ്രവർത്തകർ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: എൻഡിടിവി ടെലിവിഷൻ ചെയർമാൻ പ്രണോയ് റോയ്ക്കും മാനേജിങ് ഡയറക്ടർ രാധിക റോയിക്കും സെബിയുടെ വിലക്ക്. അടുത്ത രണ്ടുവർഷത്തേക്ക് എൻഡിടിവിയുടെ തലപ്പത്ത് തുടരുന്നതിനാണ് സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ വിലക്ക്. അടുത്ത രണ്ട് വർഷവും സെക്യൂരിറ്റി മാർക്കറ്റിൽ നിക്ഷേപം നടത്തുകയോ മറ്റ് ഇടപാടുകൾ നടത്തുകയോ ചെയ്യരുതെന്നും സെബി ഉത്തരവിട്ടു. കടപ്പത്ര വിപണിയിൽ വ്യാപാരത്തിന്റെ സുതാര്യത ഉറപ്പുവരുത്താൻ കഴിഞ്ഞില്ലെന്ന കാരണത്താലാണ് ഇരുവരെയും തടഞ്ഞത്.

എൻഡിടിവിയുടെ പ്രമോട്ടർമാരും ഭൂരിപക്ഷ ഓഹരികൾ കൈയാളുന്നവരുമാണ് പ്രണോയ് റോയിയും രാധികയും. സെബിയുടെ ഉത്തരവ് ഉടൻ പ്രാബല്യത്തിൽ വരുന്നതിനാൽ ഇരുവർക്കും ഉടൻ പടിയിറങ്ങേണ്ടി വരും. എൻഡിടിവി ബോർഡിന്റെയോ ഓഹരിഉടമകളുടെയോ അറിവില്ലാതെ, വിശ്വപ്രധാൻ കൊമേഷ്യൽ പ്രൈവറ്റ് ലിമിറ്റഡിന് 30 ശതമാനം ഓഹരികൾ വരെ രഹസ്യമായി കൈമാറുന്നതിന് വായ്പാകരാറുകൾ ഉപയോഗിച്ചതാണ് ക്രമക്കേടായി സെബി പ്രധാനമായി വിലയിരുത്തിയത്.എന്നാൽ, സെബിയുടേത് തെറ്റായ വിലയിരുത്തലാണെന്ന് രാധികയും പ്രണോയ് റോയിയും പ്രതികരിച്ചു. ഷോകോസ് നോട്ടീസിൽ ഉന്നയിക്കാത്ത വിഷയങ്ങളിലാണ് സെബി നിഗമനങ്ങളിൽ എത്തിയിരിക്കുന്നത്. ഇതിനെതിരെ ഉടൻ നിയമനടപടി സ്വീകരിക്കുമെന്നും ഇരുവരും വ്യക്തമാക്കി.

സെബിയുടെ അന്വേഷണം 2008 ഒക്ടോബറിൽ തുടങ്ങി അന്വേഷണം 2017 നവംബർ 22 വരെ നീണ്ടു.എൻഡിടിവിയിൽ പ്രണോയ് റോയ്ക്ക് 15.94% ഓഹരികളാണുള്ളത്. ഭാര്യ രാധിക റോയ്ക്ക് 16.33% ഓഹരികളും ഉണ്ട്. അതേസമയം പ്രണോയ് റോയിക്കെതിരെ ഗൂഢാലോചന നടക്കുന്നുവെന്നും അദ്ദേഹത്തെ താറടിച്ചുകാട്ടാൻ നീക്കങ്ങൾ നടക്കുന്നുവെന്നും ആരോപിച്ച് നിരവധി മാധ്യമപ്രവർത്തകർ രംഗത്തെത്തിയിട്ടുണ്ട്.

2017 ൽ ഐസിഐസിഐ ബാങ്കിൽ നിന്നുമെടുത്ത ലോൺ തിരിച്ചടവുമായി ബന്ധപ്പെട്ടാണ് റോയിയുടെ വസതികളിൽ സിബിഐ റെയ്ഡ് നടത്തിയിരുന്നു. 48 കോടി രൂപ ഐസിഐസിഐക്ക് നഷ്ടം വരുത്തി എന്ന കേസിലാണ് സിബിഐ ഇരുവർക്കുമെതിരെ കേസെടുത്തിരിക്കുന്നത്. ഇരുവരുടെയും ഡൽഹിയിലെയും, ഡെറാഡൂണിലെയും വസതികളിലടക്കം, നാല് സ്ഥലങ്ങളിൽ റെയ്ഡ് നടന്നു. ഐസിഐസിഐ ബാങ്കിൽ നിന്നും എടുത്ത തുക ഭാര്യ രാധികറോയിയുടെ പേരിൽ മാറ്റി എന്ന കേസിൽ പ്രണോയ് റോയ്ക്കും, എൻഡിടിവിക്കുമെതിരെ ഡൽഹി ഹൈക്കോടതിയിൽ കേസ് നിലനിന്നിരുന്നു. ബാങ്കിൽ നിന്നുമെടുത്ത ലോൺ തിരിച്ചടക്കാതെ ബാങ്കിന് ലക്ഷകണക്കിന് രൂപയുടെ നഷ്ടം വരുത്തിയെന്നും, ഈ പണം എടുത്ത ആവശ്യത്തിനല്ല വിനിയോഗിച്ചതെന്നും ചൂണ്ടിക്കാട്ടിയാണ് ഡൽഹി പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഇതിന് സമാനമായ പരാതി സിബിഐ ക്ക് ലഭിക്കുകയും അതിന്റെ അടിസ്ഥാനത്തിലാണ് ഇരുവരുടെയും വസതികളിൽ സിബിഐ റെയ്ഡ് നടത്തിയത്.

2015 ൽ എൻഫോഴ്‌സ്‌മെന്റ് ഫെമ ഉപയോഗിച്ച് കോടിക്കണക്കിനു രൂപയുടെ ഫണ്ട് കൈമാറ്റം നടത്തിയതിന് എൻടിടിവിക്ക് നോട്ടീസ് അയച്ചിരുന്നു. എന്നാൽ അന്ന് ആരോപണങ്ങളെ എൻഡിടിവി നിഷേധിച്ചിരുന്നു. നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലം മുതൽ മോദി വിമർശനത്തിൽ ദാക്ഷിണ്യം കാട്ടാത്ത ചാനലാണ് എൻഡിടിവി. ഗോവധ നിരോധനം ഏർപ്പെടുത്തിയ കേന്ദ്ര സർക്കാർ വിജ്ഞാപനം ചർച്ച ചെയ്യവെ അതിൽ നിന്നും ബിജെപി. നേതാവിനെ എൻ.ഡി.ടി.വി. അവതാരക ഇറക്കിവിട്ടിരുന്നു. അപകീർത്തികരമായ പരാമർശം നടത്തിയതിനാണ് ബിജെപി. ദേശീയ വ്യക്താവ് സാമ്പിത് പത്രയെ ചർച്ചയിൽ നിന്നും പുറത്താക്കിയത്. ഇതും അക്കാലത്ത് പ്രകോപനം സൃഷ്ടിച്ചിരുന്നു. ഇതിന്റെ പേരിലാണ് മോദി സർക്കാർ പ്രണോയ് റോയിയെയും എൻഡി ടിവിയെയും വേട്ടയാടുന്നതെന്നും ആരോപണങ്ങൾ നിലവിലുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP