Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഏജന്റുമാർവഴി ഉദ്യോഗസ്ഥർക്കുള്ള കിമ്പളം ഉറപ്പിച്ചില്ലെങ്കിൽ ആരു ഭരിച്ചാലും വണ്ടി രജിസ്ട്രർ ചെയ്ത് കിട്ടില്ല; പലതവണ കോട്ടയത്തെ ആർടിഒ ഓഫീസ് കയറി ഇറങ്ങി സഹികെട്ട സർക്കാർ ഉദ്യോഗസ്ഥൻ ഫേസ്‌ബുക്കിൽ പോസ്റ്റിട്ടപ്പോൾ പെട്ടെന്ന് സാധനം റെഡി; കൈക്കൂലി കൊടുക്കാതെ കാര്യം നടക്കാൻ നമ്മുക്കും പ്രസൂൻ മാതൃക പിന്തുടരാം

ഏജന്റുമാർവഴി ഉദ്യോഗസ്ഥർക്കുള്ള കിമ്പളം ഉറപ്പിച്ചില്ലെങ്കിൽ ആരു ഭരിച്ചാലും വണ്ടി രജിസ്ട്രർ ചെയ്ത് കിട്ടില്ല; പലതവണ കോട്ടയത്തെ ആർടിഒ ഓഫീസ് കയറി ഇറങ്ങി സഹികെട്ട സർക്കാർ ഉദ്യോഗസ്ഥൻ ഫേസ്‌ബുക്കിൽ പോസ്റ്റിട്ടപ്പോൾ പെട്ടെന്ന് സാധനം റെഡി; കൈക്കൂലി കൊടുക്കാതെ കാര്യം നടക്കാൻ നമ്മുക്കും പ്രസൂൻ മാതൃക പിന്തുടരാം

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: കോട്ടയം സിവിൽ സ്റ്റേഷനിലെ മോട്ടോർ വെഹിക്കിൾ ഓഫീസിലെ അഴിമതിക്കെതിരെ ഫേസ് ബുക്കിൽ പോസ്റ്റിട്ടാണ് പ്രസൂൻ സുഗതൻ കാര്യം നേടിയത്. നവമാദ്ധ്യമങ്ങളുടെ കരുത്തിന് തെളിവാണ് ഇത്. കൈക്കൂലിക്കെതിരെ പടവെട്ടുന്നവർക്ക് പുതു മാതൃകയാണ് പ്രസൂൻ സുഗതൻ കാട്ടി തന്നെ.

ഒന്നരമാസത്തോളം ആർടി ഓഫീസ് കയറിയിറങ്ങിയിട്ടും ലഭിക്കാത്ത ആർസിബുക്കാണ് പോസ്റ്റിട്ടതിന്റെ പിറ്റേന്ന് ലഭിച്ചത്. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടറും ആർടിഒയും കൈക്കൂലി ലഭിക്കാത്തതിനാൽ മുടക്കുകൾ വരുത്തി ആർസി ബുക്ക് വൈകിപ്പിക്കുയാണെന്ന് സൂചിപ്പിച്ചാണ് ഒക്ടോബർ 25ന് പ്രസൂൺ പോസ്റ്റിട്ടത്. തുടർന്ന് 26ന് ആർടിഒ നേരിട്ട് വിളിച്ചുവരുത്തി ആർസി ബുക്ക് കൈമാറുകയായിരുന്നു. സർക്കാർ ജീവനക്കാരനായ പ്രസൂൺ അങ്ങനെ കൈക്കൂലിക്കെതിരായ പോരാട്ടത്തിൽ പുതു വഴിയും കാട്ടിതന്നു. തന്റെ ബുള്ളറ്റിന്റെ രജിസ്‌ട്രേഷൻ പുതുക്കുന്നതിനായാണ് പ്രസൂൺ ആർടിഒ ഓഫീസ് പലതവണ കയറിയിറങ്ങിയത്.

രജിസ്‌ട്രേഷൻ പുതുക്കുന്നതിനായി സെപ്റ്റംബർ 22നാണ് ആടിഒ ഓഫീസിലെത്തുന്നത്. 110 രൂപ ചെലവുവരുന്ന രജിസ്‌ട്രേഷന് 2350 രൂപ ആവശ്യപ്പെട്ട് ആടിഒ ഏജന്റ് എത്തിയതോടെയാണ് നിയമത്തിന്റെ വഴിക്ക് പോകാൻ പ്രസൂൻ തീർച്ചയാക്കിയത്. ഓൺലൈനിൽ പണമടച്ച് അപേക്ഷിച്ചശേഷം വണ്ടിയുമായി മൊട്ടോർ വെഹിക്കിൾ ഓഫീസറെ പല തവണ കാണുകയും ചെയ്തു. ആവശ്യപ്പെട്ട മാറ്റങ്ങളും വരുത്തി. വീണ്ടും ആർസി ബുക്കിനായി സമീപിച്ചപ്പോൾ വണ്ടി താൻ കണ്ടിട്ടില്ലെന്ന മോട്ടോർ വെഹിക്കിൽ ഇൻസ്‌പെക്ടറുടെ നിലപാടാണ് ഫേസ്‌ബുക്കിലൂടെ പ്രതികരിക്കാൻ പ്രസൂണിനെ നിർബന്ധിച്ചത്. ഇതോടെ കാര്യം നടന്നു.

ആർസി ബുക്ക് ലഭിച്ചെങ്കിലും ആർടിഒയെ പിണക്കിയതിനുള്ള പണി പിന്നാലെ വരുമെന്നുള്ള ഭീഷണി നിലവിലുണ്ടെന്നും പുതിയ പോസ്റ്റിൽ പ്രസൂൻ പറയുന്നു. ഭീഷണിയും എത്തിക്കഴിഞ്ഞു. ഇതും പോസ്റ്റായി ഇട്ടിട്ടുണ്ട്.

 അഴിമതി തുറന്നുകാട്ടുന്ന പോസ്റ്റ് ചുവടെ

'പുതിയ ഗവൺമെന്റ് നിലവിൽ വന്നിട്ടും അശേഷം പേടിയില്ലാതെ കൈക്കൂലിയും, സ്വജന (ആടിഒ ഏജന്റ്) പക്ഷപാതവും തുടരുന്ന ഏക ഓഫീസാണ് കേരളാ മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്‌മെന്റിലെ കോട്ടയം ഓഫീസ്.

ഒരു മാസം മുൻപ് എന്റെ പേരിലുള്ള 1978 മോഡൽ ബുള്ളറ്റ് regitsration പുതുക്കുന്നതിനായി കോട്ടയം സിവിൽ സ്റ്റേഷനിലെ മോട്ടോർ വെഹിക്കിൾ ഓഫീസിൻ എത്തിയപ്പോൾ അവിടെ Rto agent മാരുടെ തിരക്ക്.ഒരു agent അടുത്തുകൂടി വിവരം തിരക്കി രജിസ്‌ട്രേഷൻ പുതുക്കുന്നതിന്റെ ഫീസ് 2350/ ആണ് വണ്ടിയുടെ രേഖകൾ അയാളുടെ കൈവശം കൊടുത്താൽ മതി എന്ന് പറഞ്ഞു. വണ്ടി പരിശോധനയ്ക്ക് കണിക്കുക പോലും വേണ്ട എന്ന് പറഞ്ഞു. ഞാൻ അപ്പോൾ തന്നെ google ൽ രജിസ്‌ട്രേഷൻ പുതുക്കലിന്റെ സർക്കാർ ഫീസ് നോക്കിയപ്പോൾ വെറും 110/ രുപ മാത്രം.110/രു പ മുടക്കേണ്ടിടത്താണ് agent 2350/ പറഞ്ഞത്.ജന്മനാൽ പിശുക്കനായ ഞാൻ കൈക്കൂലി കൊടുക്കുകയും, വാങ്ങുകയും ചെയ്യില്ല.

agentവാങ്ങുന്ന തുകയുടെ 50 % ൽ ഏറെ കൈപ്പറ്റുന്നത് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ട്ടർമാരാണ് എന്ന് ഞാൻ തിരക്കിയപ്പോൾ മനസിലായി. 110/ രുപ online payment നടത്തി 22/ 9/16 ന് Bullet വാഹന പരിശോധനയ്ക്കായി കോടിമത പരിശോധന സ്ഥലത്ത് എത്തിച്ചപ്പോൾ അവിടെ ആദ്യം കണ്ട മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ വാഹനം പരിശോധിക്കാതെ തന്നെ പുതിയ കറുത്ത കളർ അടിച്ച് വാഹനം കൊണ്ടുവരാൻ പറഞ്ഞു.2350/ ലാഭിക്കാൻ പോയ എനിക്ക് പെയിന്റിങ് ഇനത്തിൽ അങ്ങിനെ 7000/ രുപ നഷ്ടമായി. വാഹനം പെയിന്റ് അടിച്ച് 27/9/2016 ന് വീണ്ടും കൊണ്ടു പോയി. അപ്പോൾ പറയുന്നു വാഹനത്തിന്റെ Silencer Soundകൂടുതലാണ് എന്ന് ,പുതിയത് വാങ്ങണമെന്ന് .പുതിയ Silencerവാങ്ങി 2 മണിക്കൂറിന് ശേഷം കൊണ്ടുവരാൻ വാഹനം കാണിച്ചു. എല്ലാം ശരിയാണ്. ഉച്ചകഴിഞ്ഞ് അപേക്ഷയുമായി ഓഫിസിൽ വരാൻ പറഞ്ഞു MVI . ഉച്ചയ്ക്ക് ഓഫീസിൽ എത്തി അപേക്ഷ ഓഫീസറുടെ കൈയിൽ കൊടുത്തു.. കൈക്കൂലി വാങ്ങൽ കലാപരിപാടിയക്കായി ആണ് ഈ ഉച്ചകഴിഞ്ഞ് അപേക്ഷ വാങ്ങൽ. കൈക്കൂലി കൊടുക്കാൻ താത്പര്യമില്ലാത്ത ഞാൻ അപേക്ഷ ടി ഓഫീസറുടെ കൈയിൽ കൊടുത്ത് മടങ്ങി. ഇന്ന് 25/10/2016 ഒരു മാസം കഴിഞ്ഞിട്ടും രജിസ്‌ട്രേഷൻ പുതുക്കി വാഹനത്തിന്റെ ബുക്ക് ലഭിക്കാത്ത സാഹചര്യത്തിൽ ഞാൻ കോട്ടയം RTO ഓഫിസിൽ എത്തി കാര്യം തിരക്കിയപ്പോൾ നമ്മുടെ വിരുതൻ MVI പറയുകയാണ് അയാൾ എന്റെ വാഹനം കണ്ടിട്ടില്ല എന്ന്. പച്ചയ്ക്ക് വെള്ളം ചേർക്കാതെ കള്ളം പറയുന്ന വിരുതനോട് ഞാൻ പറഞ്ഞു ഞാനും ഒരു സർക്കാർ ജീവനക്കാരനാണ് കിമ്പളം തരില്ല ഞാൻ എന്ന്.

സെക്ഷൻ ക്‌ളർക്കിനെ കണ്ട് അപേക്ഷ തിരികെ വാങ്ങാമെന്ന് വച്ചപ്പോൾ ഓഫീസിലേയ്ക്ക് അടുക്കാൻ പറ്റാത്ത വിധത്തിൽ അര വാതിൽ അടച്ചു വച്ചിരിക്കുന്നു. ജനങ്ങൾക്കായുള്ള സർക്കാർ ഓഫീസിലെ ജീവനക്കാരുടെ അടുത്ത് ചെല്ലാൻ തടസം സൃഷ്ടിക്കുന്ന അടച്ച ' സർക്കാർ വാഹന രജിസ്‌ട്രേഷൻ ഓഫിസിൽ സേവനം Rtoബ്രോക്കർമാർക്ക് മാത്രം. അപ്പോൾ അതാ എന്റെ കൂടെ ഇലക്ഷൻ ഡ്യൂട്ടി ചെയ്ത ഒരു ജീവനക്കാൻ ഓഫീസിന്റെ അകത്ത് നിൽക്കുന്നു. അയാളെ ആംഗ്യം കാട്ടി വിളിച്ച് പറഞ്ഞ് ഞാൻ രജിസ്ട്രഷൻ പുതുക്കാൻ നൽകിയ അപേക്ഷ എടിപ്പിച്ചു. അപ്പോൾ തന്നെ അപക്ഷയുടെ മുഴുവൻ പേജിന്റെയും ഫോട്ടോ എടുത്തു. ആയത് ഇതോടെപ്പം ഇവിടെ ചേർക്കുന്നു എല്ലാവർക്കും നോക്കാം. ആയതിന്റെ രണ്ടാമത്തെ പേജിൻ തഴെയായി Silencer മാറ്റാൻ എഴുതിയതും, Silencer മാറ്റി വാഹനം വീണ്ടും കാണിച്ചപ്പോൾ defect clecred എന്ന് എഴുതി MVI 27/9/16 ൽ ഒപ്പ് വച്ചിരിക്കുന്നതും കാണാം .വാഹനം പരിശോധിച്ചു എന്നത് അവിടെ മനസിലാക്കാം. കൈക്കൂലി വാങ്ങാൻ വെമ്പുന്ന അവന്റെ ഹൃദയമിടിപ്പ് കേൾക്കാൻ ഞാൻ അപേക്ഷയുമായി ടിയാന്റെ അടുത്തു വീണ്ടും ചെന്നപ്പോൾ ലവൻ പറയുകയാണ് നാളെ വാഹനം വീണ്ടും കാണിക്കുവാൻ.

3 വട്ടം ടിയാൻ എന്റെ വാഹനം കണ്ടതാണ്. ഞാൻ അപേക്ഷയുമായി RTO യുടെ അടുത്ത് ചെന്ന് വിവരം ബോധിപ്പിച്ചു. RTO, Ansst MVI ശ്രീ രജി K. R (നമ്മുടെ ആർത്തി പണ്ടാരത്തിനെ) വിളിപ്പിച്ചു.സർ ഇയാൾ വാഹനം കാണിചിട്ടില്ല എന്ന് രജി RTO യോട് പറഞ്ഞു. അപേക്ഷയിൽ വാഹനം പരിശോധിച്ചതായുള്ള വിവരങ്ങളും പരിശോധകന്റെ ഒപ്പും ഞാൻ കാണിച്ച് കൊടുത്തപ്പോൾ നമ്മുടെ രജി K. R ഒന്ന് ചമ്മി, ടിയാൻ എന്നെ കൂട്ടി പുറത്തിറങ്ങി ,എന്നോട് നടന്ന് കൊണ്ട് ചോദിച്ചു നിന്നോടാരാടാ പറഞ്ഞത് RTO യോട് പരാതി പറയാൻ എന്ന്. നിന്റെ ബൈക്ക് കാണാതെ നിനക്ക് രജിസ്‌ട്രേഷൻ പുതുക്കി തരില്ല എന്ന്. എന്റെ വാഹനം കണ്ടതായുള്ള എല്ലാ തെളിവുകളും ഞാൻ ഇതോടൊപ്പം ഇടുന്ന ഫോട്ടോ നോക്കിയാൽ നിങ്ങൾക്ക് മനസിലാകും. ഞാൻ ഇന്ന് കോട്ടയം വാഹന രജിസ്‌ട്രേഷൻ ഓഫിസിൽ പോയതിനും ഇത്രയും സംഭവങ്ങൾക്കും RTO ഓഫീസിലെ CCTV ദ്യശ്യങ്ങൾ തെളിവു തരും. എനിക്ക് ശ്രീമാൻ രജി K. R അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെട്ടറോട് ദേഷ്യമില്ല. കൈക്കൂലി വാങ്ങാൻ നിയമം അനുവദിക്കുന്ന വ്യവസ്ഥിതിയോട് ആണ് ദേഷ്യം, സങ്കടം, പുച്ഛം

ഒരു സർക്കാർ ജീവനക്കാനായ എന്റെ അനുഭവം ഇതെങ്കിൽ ഒരു സാധാരണക്കാരന്റെ അനുഭവം എന്തായിരിക്കും. ഒരു മണിക്കൂർ സമയം പോലും ചിലവഴിക്കാതെ എളുപ്പത്തിൽ കാര്യം സാധിക്കാനുള്ള സാധാരണക്കാരന്റെ പൊട്ട വാശിയാണ് ഇത്തരം കൈക്കൂലിക്കാരെ സൃഷ്ടിക്കുന്നത് . ഇത് എഴുതിയത് മൂലം എന്റെ വാഹനം പുതുക്കി രജിസ്‌ട്രേഷൻ നടന്നില്ല എങ്കിലും വ്യവസ്ഥിതിക്ക് മാറ്റം വരണമെന്ന ആഗ്രഹത്തോടെ

പ്രസൂൻ സുഗതൻ''

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP