Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കരഞ്ഞു കലങ്ങിയ കണ്ണുമായി മകനുമൊത്ത് രാത്രി തന്നെ നളന്ദയിൽ എത്തിയ എംഎൽഎ; ഭർതൃമാതാവിനെ ആശ്വസിപ്പിച്ച് ഉറക്കമിളച്ചിരിക്കൽ; സാന്ത്വനിപ്പിക്കാൻ ഓടി എത്തിയവരിൽ മന്ത്രി സുധാകരനും; ചടങ്ങുകൾക്കായി മൃതദേഹമെടുത്തപ്പോൾ നിറ കണ്ണുകളോടെ പ്രതിഭാ ഹരിയുടെ വിതുമ്പൽ; പൊട്ടിക്കരഞ്ഞുകൊണ്ട് അച്ഛന്റെ ചിതയ്ക്ക് തീ കൊളുത്തി മകൻ കനിവും; ഒളിച്ചോട്ടത്തിന് ആത്മഹത്യാ വഴി തേടിയ ഹരിക്ക് തകഴി നൽകിയത് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി

കരഞ്ഞു കലങ്ങിയ കണ്ണുമായി മകനുമൊത്ത് രാത്രി തന്നെ നളന്ദയിൽ എത്തിയ എംഎൽഎ; ഭർതൃമാതാവിനെ ആശ്വസിപ്പിച്ച് ഉറക്കമിളച്ചിരിക്കൽ; സാന്ത്വനിപ്പിക്കാൻ ഓടി എത്തിയവരിൽ മന്ത്രി സുധാകരനും; ചടങ്ങുകൾക്കായി മൃതദേഹമെടുത്തപ്പോൾ നിറ കണ്ണുകളോടെ പ്രതിഭാ ഹരിയുടെ വിതുമ്പൽ; പൊട്ടിക്കരഞ്ഞുകൊണ്ട് അച്ഛന്റെ ചിതയ്ക്ക് തീ കൊളുത്തി മകൻ കനിവും; ഒളിച്ചോട്ടത്തിന് ആത്മഹത്യാ വഴി തേടിയ ഹരിക്ക് തകഴി നൽകിയത് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മരണത്തിന് അവകാശവാദം സ്വയം ഏറ്റെടുക്കുന്നു! ആരേയും പഴിക്കാതെ, ലഹരിയാണ് ജീവിതം തകർത്തതെന്ന് കുറ്റസമ്മതത്തോടെ ശൂന്യമായ യാത്രയും. യു പ്രതിഭ എംഎ‍ൽഎയുടെ ഭർത്താവും ചുങ്കത്തറ കെ.എസ്.ഇ.ബി ഓവർസിയറുമായ ആർ.കെ ഹരിയുടെ വിയോഗത്തിൽ കണ്ണീർവാർക്കുകയാണ് തകഴിയിലെ പാർട്ടി നേതൃത്വം.

തകഴിയിലെ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ നിറസാന്നിധ്യം. സിപി.ഐ.എം ലോക്കൽ കമ്മിറ്റി അംഗം. പുരോഗമന കലാസാഹിത്യസംഘം അമ്പലപ്പുഴയിലെ സജീവ സാന്നിധ്യം, പോഷക സംഘടനകളിലെ നിറസാന്നിധ്യം കെ.ആർ ഹരിയുടെ വിയോഗം തകഴയിലെ പാർട്ടി അണികൾക്ക് മാത്രമല്ല അദ്ദേഹത്ത അടുത്തറിയുന്ന ഏവർക്കും ഞെട്ടലാണുണ്ടാക്കിയത്. മലപ്പുറം ചുങ്കത്തറ കെ.എസ്.ഇ ബി സെക്ഷൻ ഓവർസിയറായിരുന്ന ഹരിയെ ഇന്നലെ ഉച്ചയോടെയാണ് പ്രിയ റോഡിലുള്ള വാടക ക്വാർട്ടേഴ്‌സിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്ന് ദിവസമായി ഹരിയെക്കുറിച്ച് യാതാരു വിവരവും ഇല്ലാത്തതോടെ അയൽവാസികളാണ് വാതിൽ തട്ടി നോക്കിയത്. പിന്നീട് തൂങ്ങി നിൽക്കുന്ന ഹരിയെ കണ്ട് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.

തുടർന്ന് പൊലീസെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം നിലമ്പൂർ താലൂക്ക് ആശുപത്രിയിൽ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്ത് ശേഷം രാത്രിയോടെ ജന്മനാടായ തകഴിയിലേക്കും മൃതദേഹം എത്തിച്ചു. ഹരിയുടെ സ്വവസതിയായ തകഴി നളന്തയിലേക്ക് വിവരമറിഞ്ഞ് രാത്രിയോടെ തന്നെ യു. പ്രതിഭാ എംഎ‍ൽഎയും മകനും എത്തിചേർന്നിരുന്നു. തകഴിയിലെ വീട്ടിൽ ഹരിയുടെ മാതാവും സഹോദരനും കുടുംബവുമാണ് താമസിച്ച് വന്നത്. പരേതനായ രാജപ്പ പണിക്കരുടെ രണ്ട് മക്കളിൽ രണ്ടാമനാണ് ഹരി, മൂത്ത സഹോദരൻ ഡോ.പ്രസാദ് ആലപ്പുഴയിലെ ഹാമിയോ ആശുപത്രിയിലാണ് ജോലി ചെയ്യുന്നത്. ഒരുനാട് മുഴുവൻ യാത്രമൊഴിനൽകാൻ തകഴിയിലെ നളന്തയിലേക്ക് എത്തിചേർന്നിരുന്നു.

പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ, ഐഷാ പോറ്റി എംഎ‍ൽഎ, ആലപ്പുഴ സിപിഎം ജില്ലാകമ്മിറ്റി ഭാരവാഹികൾ, ആലപ്പുഴ നഗരസഭാ അംഗങ്ങൾ അടക്കം പാർട്ടിയുടെ വിവിധ രംഗങ്ങളിൽ പ്രവർത്തിക്കുന്ന നിരവധി പേരാണ് എത്തിച്ചേർന്നത്. രാത്രി മുഴുവൻ ഹരിയുടെ മാതാവിനെ ആശ്വസിപ്പിച്ചും പ്രതിഭയും ഒപ്പമുണ്ടായിരുന്നു. ഹരിയുടെ മൃതദേഹം ചിതയിലേക്ക് എടുക്ക നിമിഷം വികാരഭരിതമായ രംഗം തന്നെയായിരുന്നു തകഴിയിലെ വീട് സാക്ഷ്യം വഹിച്ചത്. നിറകണ്ണുകളോടെയാണ് പ്രതിഭ ഹരിയുടെ മൃതദേഹം നോക്കി നിന്നത്. മകൻ കനിവാണ് ഹൈന്ദവ ആചാരപ്രകരമുള്ള അന്ത്യകർമങ്ങൾ ചെയ്തതിന് ശേഷം ചിതയ്ക്ക് തീ കൊളുത്തിയത്. രാവിലെ 11ന് ആരംഭിച്ച സംസ്‌കാരചടങ്ങുകൾ 12ഓടാണ് അവസാനിച്ചത്.

പത്ത് വർഷമായി വേർപിരിഞ്ഞ് കഴിയുകയാണെങ്കിലും മകന്റെ കാര്യങ്ങളിൽ ഹരി ജാഗ്രത പുർത്തിയിരുന്നതായി അടുത്ത സുഹൃത്തുക്കൾ പറയുന്നു. കഴിഞ്ഞ വർഷം വിവാഹമോചനത്തിന് ഇരുവരും കോടതിയിൽ ഹർജി നൽകുകയും ഇവർ വേർപിരിയുന്ന നടപടികളിലും നിൽക്കുകയായിരുന്നു. കലാ രംഗത്തിൽ സജീവമായി നിന്നിരുന്ന ഹരി അടുത്ത കുറച്ച് കാലങ്ങളായി സിനിമാ രംഗത്തേക്ക് ചുവടുവയ്ക്കാനുള്ള തയ്യാറെടുപ്പുകളിലായിരുന്നു. ഇത് പല സുഹൃത്തുക്കളോടും ഹരി വ്യക്തമാക്കുകയും ചെയ്തിരുന്നു. ദാമ്പത്യത്തിൽ അസ്വാരസ്വങ്ങൾ രൂക്ഷമായതോടെയാണ് ഉഭയകക്ഷി സമ്മതത്തോടെ പ്രതിഭയും ഹരിയും മാറി താമസിച്ചിരുന്നത്. മനുമൊപ്പം പ്രതിഭ കായംകുളത്താണ് കഴിഞ്ഞത്.

ജന്മദേശം തകഴിയാണെങ്കിലും കായംകുളം നഗരസഭായിലെ അംഗത്തമാകുന്നതോടെയാണ് യു. പ്രതിഭ തന്റെ രാഷ്ട്രീയ തട്ടകമായി കായംകുളത്തെ തിരഞ്ഞെടു്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ആലപ്പുഴ ഡിസി.സി പ്രസിഡന്റ് കൂടിയായ എം.ലിജുവിനെ മൃഗീയമനായി തോൽപിച്ചാണ് പ്രതിഭ വിജയിച്ചു കയറിയത്. ചടങ്ങുകളിൽ കായംകുളം എംഎ‍ൽഎ യു പ്രതിഭയും പങ്കെടുത്തിരുന്നു. കണ്ണീർ പൊഴിച്ച് മാറി നിന്നാണ് പ്രതിഭ ഭർത്താവ് ഹരിയുടെ മൃതദേഹം വീക്ഷിച്ചത്. എങ്ങും മൗനം മാത്രമായിരുന്നു ഈ സമയം. മകൻ 12 വയസുകാരൻ കിനാവാണ് അച്ഛന്റെ അന്ത്യോപചാര കർമങ്ങൾ നടത്തിയത്. രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുക്കാനെത്തിയിരുന്നു.

തന്റെ മരണത്തിൽ ആർക്കും പങ്കില്ലെന്നും ലഹരിയാണ് തന്റെ ജീവിതം തകർത്തതെന്നും ആത്മഹത്യ കുറിപ്പിൽ ഹരി വ്യക്തമാക്കിയിരുന്നു. അതിനാൽ തന്നെ ആത്മഹത്യയെന്ന നിഗമനത്തിൽ പൊലീസും എത്തുകയായിരുന്നു. ്മദ്യപാനം കൂടുതലായിരുന്നെങ്കിലും എല്ലാവരുോടും സൗമ്യനായി പെരുമാറുന്ന ശീലമായിരുന്നു ഹരിക്ക്. പുരോഗമന കാലാ സാഹിത്യ രംഗത്തിന്റെ ചുമതലയിലും സിപിഎം തകഴി ലോക്കൽ കമ്മിറ്റി ഭാരവാഹി എന്ന രീതിയിലും പാർട്ടിയിലും സജീവ ഇടപെടലുകൾ നടത്തിയിരുന്നു. പത്ത് വർഷമായി അകന്നാണ് കഴിഞ്ഞിരുന്നതെങഅകിലും ഇത് ഇവരുടെ രാഷ്ട്രീയ ജീവിതത്തിൽ യാതൊരു തരത്തിലും ബാധിച്ചിരുന്നില്ലെന്നും അടുത്ത സുഹൃത്തുക്കൾ പറയുന്നുണ്ട്.എസ് എഫ് ഐയുടെ മുന്നണി പോരാളിയായിരുന്നു ഹരി. ഇതിനിടെയാണ് ഹരിയും പ്രതിഭയും പ്രണയത്തിലാകുന്നത്.

ഇത് വിവാഹത്തിലും എത്തി. തീർത്തും പാർട്ടിക്കല്യാണം. ഇതിനിടെ ഹരിക്ക് ജോലി കിട്ടി. ഇതോടെ പ്രതിഭാ ഹരി മാത്രമായി രാഷ്ട്രീയത്തിൽ. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി തിളങ്ങുന്നതിനിടെ ദാമ്പത്യത്തിൽ പ്രശ്നങ്ങള്ൾക്ക് തുടക്കമാകുന്നത്. അപ്പോഴും ഇരുവരും മകന് വേണ്ടി ഒരുമിക്കാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ മന്ത്രി തല ഇടപെടൽ എല്ലാം കീഴ്‌മേൽ മറിച്ചു. ആലപ്പുഴയിലെ നേതാവും ഹരിയുമായി അടുത്ത ബന്ധമുണ്ടായിരുന്നു. ഒരുകാലത്ത് അമ്പലപ്പുഴ ഡിവൈഎഫ്‌ഐ ജോയിന്റ് ഏരിയാ സെക്രട്ടറിയായിരുന്നു ഹരി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP