Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഞങ്ങളുടെ അപ്പച്ചന്മാർ പണിത പള്ളികളിൽ ഞങ്ങളെ കയറാൻ അനുവദിക്കാത്തത് എന്തുകൊണ്ട്? യാക്കോബാക്കാരൻ മരിച്ചാൽ ശവശരീരം അടക്കം ചെയ്യുവാൻ പോലും അനുവദിക്കാതെ ക്രൂരത കാട്ടുന്നു; ഇതൊന്നും ക്രിസ്തു ശിഷ്യർക്ക് ചേർന്നതല്ല എന്ന് ഓർത്തഡോക്‌സ് സഭാദ്ധ്യക്ഷൻ കൽപ്പിച്ചാൽ തീരും എല്ലാ പ്രശ്‌നങ്ങളും; അപേക്ഷയുമായി അഖില മലങ്കര സ്‌കൂൾ കുട്ടികളുടെ കുട്ടിക്കൂട്ടം; പ്രാർത്ഥനാ കൂട്ടായ്മ 27ന്

ഞങ്ങളുടെ അപ്പച്ചന്മാർ പണിത പള്ളികളിൽ ഞങ്ങളെ കയറാൻ അനുവദിക്കാത്തത് എന്തുകൊണ്ട്?  യാക്കോബാക്കാരൻ മരിച്ചാൽ ശവശരീരം അടക്കം ചെയ്യുവാൻ പോലും അനുവദിക്കാതെ ക്രൂരത  കാട്ടുന്നു; ഇതൊന്നും ക്രിസ്തു ശിഷ്യർക്ക് ചേർന്നതല്ല എന്ന് ഓർത്തഡോക്‌സ് സഭാദ്ധ്യക്ഷൻ കൽപ്പിച്ചാൽ തീരും എല്ലാ പ്രശ്‌നങ്ങളും; അപേക്ഷയുമായി അഖില മലങ്കര സ്‌കൂൾ കുട്ടികളുടെ കുട്ടിക്കൂട്ടം; പ്രാർത്ഥനാ കൂട്ടായ്മ 27ന്

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം. അഖില മലങ്കര സൺഡേ സ്‌കൂൾ കുട്ടികളുടെ 'കൂട്ടികൂട്ടം' പ്രാർത്ഥന കൂട്ടായ്മ ഈ മാസം 27 ന് 12 മണിക്ക് കോതമംഗലം മാർ തോമ ചെറിയ പള്ളിയിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. കാൽലക്ഷത്തോളം സൺഡേ സ്‌കൂൾ വിദ്യാർത്ഥികൾ പങ്കെടുക്കും. ഇന്ന് സഭ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചും ഇതുമൂലം തങ്ങളും മാതാപിതാക്കളും നേരിടുന്ന മനോവിഷമത്തെകുറിച്ചുമെല്ലാം വികാരപരമായിട്ടാണ് ഇവർ മാധ്യമങ്ങളോട് പ്രതികരിച്ചത്.

തങ്ങളുടെ പള്ളികൾ ഓർത്തഡോക്‌സുകാർ പിടിച്ചടക്കുകയാണെന്നും മൃതദേഹം സംസ്‌കരിക്കാൻ പോലും കഴിയാത്ത സാഹചര്യമാണെന്നും ഇത് അവസാനിപ്പിക്കാൻ ഓർത്തഡോക്‌സ് വിഭാഗം ബാവ ഇടപെണമെന്നായിരുന്നു ഇവരിൽ ഒരാളുടെ ആവശ്യം. 40 ശതമാനത്തിൽ കുടുതൽ വിശ്വാസികൾ ഓർത്തഡോസ് വിഭാഗത്തിനുണ്ടെങ്കിൽ തങ്ങൾ പള്ളി വിട്ടു നൽകാൻ തയ്യാറാണെന്നായിരുന്നു മറ്റൊരു വിദ്യാർത്ഥിനിയുടെ പ്രഖ്യാപനം. തങ്ങൾക്ക് ഇഷ്ടമല്ലാത്ത വിഷയം അടിച്ചേൽപ്പിക്കാൻ ഒരു വിഭാഗം ശ്രമിക്കുന്നത് മതപരിവർത്തനമായി മാത്രമേ കാണാനാവു എന്നായിരുന്നു ആൺകുട്ടികളുടെ ഭാഗത്തു നിന്നും പങ്കെടുത്ത വിദ്യാർത്ഥി വ്യക്തമാക്കിയത്. യാക്കോബായ സഭ അഭിമുഖീരിക്കുന്ന വേദനയിൽ എല്ലാ വിഭാഗം ആളുകളുടെയും സഹകരണം കുട്ടികൾ അഭ്യർത്ഥിച്ചു.

ഇത് വിശ്വാസം നിലനിർത്തുവാൻ വേണ്ടിയുള്ള സഹനമാണ്. ഞങ്ങളുടെ സ്വത്ത് സത്യവിശ്വസമാണ്. പത്രോസ് ശ്ലീഹയിലൂടെ തലമുറകൾ കൈമാറി ഞങ്ങൾക്ക് കിട്ടിയിട്ടുള്ള സത്യവിശ്വാസം നിലനിർത്താൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. ഇന്ന് നാട്ടിൽ നടക്കുന്നത് നിർബ്ബന്ധിത മതപരിവർത്തനമാണ്. ഞങ്ങളുടെ അപ്പച്ചന്മാർ പണിത പള്ളികളിൽ കയറണമെങ്കിൽ ഞങ്ങളുടെ വിശ്വാസം അനുവദിക്കാത്ത ഭരണഘടന അംഗീകരിക്കണമെന്നാണ് ഭരണകൂടം പറയുന്നത്. ഇത് ഞങ്ങളുടെ വിശ്വാസിക്കാനുള്ള മൗലിക അവകാശ ഘംഘനമാണ്. സാംസ്കാരിക നായകർ യക്കോബായ സഭയുടെ വേദനയിൽ ഞങ്ങളുടെ നാവാകണം. ഒരു അധ്വാനവും നൽകാത്തവർ മാഫിയ സംഘങ്ങളെ പോലെ പള്ളിയും സെമിത്തേരിയും, സ്ഥാപനങ്ങളും പിടിച്ചെടുക്കുന്നു. യാക്കോബാക്കാരൻ മരിച്ചാലും ശവശരീരം അടക്കം ചെയ്യുവാൻ പോലും അനുവദിക്കാതെ ക്രൂരത കാട്ടുന്നു.

ഇതര കൈസ്തവ സഭയുടെ നേതാക്കൾ കിസ്തുവിന് നിരക്കാത്ത പ്രവർത്തിയിൽ നിന്ന് ഓർത്തഡോക്‌സ് സഭ പിന്മാറി മാനസാന്തരത്തിന്റെ അനുഭവത്തിൽ വരുവാൻ അപേക്ഷിക്കണം. കുട്ടികൾ കോട്ടയം കാതോലിക്ക ബാവ യോട് ഒരു അപേക്ഷയും നടത്തുക ഉണ്ടായി. ഓർത്തഡോക്‌സ് സഭ അദ്ധ്യക്ഷൻ എന്ന നിലയിൽ പള്ളി കൈയേറുന്നതും മൃതദ്ദേഹത്തെ അപമാനിക്കുന്നതും, ക്രിസ്തു ശിഷ്യർക്ക് ചേർന്നതല്ല എന്ന് കൽപ്പിക്കണം. അതോടെ ഓർത്തഡോക്‌സ്- യാക്കോബായ പ്രശ്‌നങ്ങൾ എല്ലാം തീരും
കുട്ടികൾ കുട്ടി കൂട്ടം സംഘാടകർ കൂട്ടി ചേർത്തു.

ശ്രേഷ്ഠ കാതോലിക്ക മോർ തോമസ് പ്രഥമൻ ബാവയുടെ കല്പന പ്രകാരമാണ് ഞായറാഴ്ച കൂട്ടി കൂട്ടം സംഘടിപ്പിക്കുന്നത്. രണ്ടാം കൂനൻ സത്യ വിശ്വാസ പ്രഖ്യാപനത്തിന്റെ അലയടികൾ മാറുന്നതിന് മുമ്പ് തന്നെയാണ് മാർ തോമ ചെറിയ പള്ളി യാക്കോബായ സഭയുടെ മറ്റൊരു ചരിത്ര സംഭവത്തിത് അധിഥേയത്വം വഹിക്കുന്നത്. 'കുട്ടി കൂട്ടം' കൂട്ടായ്മയുടെ വിജയത്തിന് സഹകരണം അഭ്യർത്ഥിച്ച് സൺഡേ സ്‌കൂൾ കുട്ടികളാണ് വാർത്ത സമ്മേളനം നടത്തിയത്.

മലങ്കരയുടെ 700 ൽ പരം സൺഡേ സ്‌കൂളിൽ നിന്നുമായി 25000 ൽ അധികം കുട്ടികൾ പങ്കെടുക്കും. കുട്ടികളുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചു വരുന്നു. പരിപാടിയിൽ പങ്കെടുക്കുവാൻ ഹൈറേഞ്ച്, പോത്തനിക്കാട്, ചേലാട് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ KSRTC ജംഗ്ഷനിൽ കുട്ടികളെ ഇറക്കിയ ശേഷം കോഴിപ്പിള്ളി ബൈ പാസിൽ വാഹനം പാർക്ക് ചെയ്യണം. മുവാറ്റുപുഴ, പെരുമ്പാവൂർ ഭാഗത്ത് നിന്നുള്ള വാഹനങ്ങൾ മാർ ബേസിൽ സ്‌കൂൾ ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം.വാർത്ത സമ്മേളനത്തിൽ വിവിധ സൺഡേ സ്‌കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ ആയ അലീന ബാബു, സാറ എൽദോസ്, ഐറിൻ എലീന എൽദോസ്, ആൻ മറിയ ജോസ്, എൽവിൻ വിൻസെന്റ്, സോബിൻ എൽദോ, ജോഷ ജോർജ് എൽദോ, ജേക്കബ് ബിജു, മെറിൻ പി.എൽദോ, ഇസ എബി, നേഹ ബിജു, ജോർജ് എൽദോ, എൽദോ ബൈജു, ബേസിൽ ജോസ് എന്നിവരാണ് വാർത്താസമ്മേളനത്തിൽ പങ്കെടുത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP