Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

പിആർഡി നിറയെ സിനിമക്കാർ: സർക്കാരിന്റെ കാര്യങ്ങൾ ജനങ്ങളിലേക്കെത്തുന്നില്ലെന്ന് ആക്ഷേപം; മുഖ്യമന്ത്രിയുടെ പരിപാടികളിൽ പോലും വീഴ്ചവരുത്തുന്നു; ഉറക്കം തൂങ്ങുന്ന വകുപ്പിനെ ഇടതു സർക്കാർ രക്ഷിക്കുമോ?

പിആർഡി നിറയെ സിനിമക്കാർ: സർക്കാരിന്റെ കാര്യങ്ങൾ ജനങ്ങളിലേക്കെത്തുന്നില്ലെന്ന് ആക്ഷേപം; മുഖ്യമന്ത്രിയുടെ പരിപാടികളിൽ പോലും വീഴ്ചവരുത്തുന്നു; ഉറക്കം തൂങ്ങുന്ന വകുപ്പിനെ ഇടതു സർക്കാർ രക്ഷിക്കുമോ?

തിരുവനന്തപുരം: സർക്കാരിന്റെ പരിപാടികൾ മാധ്യമങ്ങളിലൂടെയും നേരിട്ടും പൊതുജനങ്ങളിലേക്കെത്തിക്കുന്ന വകുപ്പാണ് പിആർഡി. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് ചെറിയ കാര്യങ്ങൾപോലും വലിയ പ്രാധാന്യത്തോടെ ജനങ്ങളിലേക്കെത്തിക്കുന്നതിൽ ജാഗ്രത കാണിച്ച ഈ വകുപ്പിന് ഇപ്പോൾ എന്തുപറ്റിയെന്ന ചോദ്യമാണ് ഉയരുന്നത്.

പൊതുവേ 'ഉറക്കംതൂങ്ങുന്ന' അവസ്ഥയിലാണ് ഇപ്പോൾ പിആർഡിയുടെ പ്രവർത്തനം. മുഖ്യമന്ത്രി പിണറായി വിജയനാണ് വകുപ്പിന്റെ ചുമതല. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കെ സി ജോസഫിനായിരുന്നു ചുമതല. ദിവസവും വകുപ്പിൽ ഇടപെട്ട് വാർത്തകൾ മാധ്യമങ്ങൾക്ക് നൽകുന്നുവെന്ന് ഉറപ്പുവരുത്താൻ കെ സി ജോസഫ് ശ്രദ്ധിച്ചിരുന്നു. മന്ത്രി നേരിട്ട് ഇടപെടുന്നതുകൊണ്ടുതന്നെ ഉദ്യോഗസ്ഥർക്കും കടുത്ത ജാഗ്രതയുണ്ടായിരുന്നു. മാത്രമല്ല, തങ്ങളുടെ വിശ്വസ്തരായ ഉദ്യോഗസ്ഥരെയാണ് ഉമ്മൻ ചാണ്ടി സർക്കാർ പിആർഡിയുടെ തലപ്പത്ത് നിയമിച്ചിരുന്നത്.

എന്നാൽ ഇന്ന് അതല്ല സ്ഥിതി. തലപ്പത്തുമാത്രം ചില മാറ്റങ്ങൾ വരുത്തി, ബാക്കിയെല്ലാം പഴയപടി കൊണ്ടുപോകുകയാണ് എൽഡിഎഫ് സർക്കാർ. കോൺഗ്രസ്, യുഡിഎഫ് അനുഭാവികളായ ഉദ്യോഗസ്ഥരായതുകൊണ്ടാണ് സർക്കാർ വാർത്തകൾ ജനങ്ങളിലേക്കെത്തിക്കാൻ മടികാണിക്കുന്നതെന്ന് എൽഡിഎഫ് ആരോപിക്കുന്നു.

എന്നാൽ പിആർഡിയുടെ തലപ്പത്ത് എൽഡിഎഫ് സർക്കാർതന്നെ നിയമിച്ചവരുടെ പിടിപ്പുകേടാണ് എല്ലാത്തിനും കാരണമെന്ന് മാധ്യമലോകവും ആരോപിക്കുന്നു. മുഖ്യമന്ത്രിയുടെ പരിപാടികളെക്കുറിച്ചുപോലും അറിയാത്ത ഡയറക്ടർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർമാർ എന്നിവരാണ് എല്ലാത്തിനും കാരണമെന്നാണ് മാധ്യമപ്രവർത്തകർ പറയുന്നത്.

സിനിമാ സംവിധായകരായ ആൾക്കാരാണ് ഇപ്പോൾ പിആർഡിയിൽ കൂടുതലും. ഇവർ സ്വന്തം സിനിമയെടുക്കുന്നതിനും മറ്റ് സിനിമകളോട് സഹകരിക്കുന്നതിനും മാത്രമാണ് പരിശ്രമിക്കുന്നത്. പിആർഡിയുടെ പരസ്യങ്ങളും ഇത്തരക്കാർ സംവിധാനം ചെയ്യാറുണ്ട്. മന്ത്രിമാർക്കും എംഎൽഎമാർക്കും വിവിധ വകുപ്പ് ഡയറക്ടർമാർക്കും പിആർഡിയുടെ ഒരുവർഷത്തെക്കുറിച്ച് പരാതിയുണ്ട്. പല പരാതികളും മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയിട്ടും അദ്ദേഹം നടപടിയെടുക്കുന്നില്ലെന്നാണ് ആക്ഷേപം.

ജീവനക്കാർ കുറവായതിനാൽ വാർത്തകൾ എത്തിക്കാൻ വൈകുന്നതെന്നാണ് പിആർഡിയുടെ വിശദീകരണം. ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിച്ചാണ് ഇപ്പോൾ കാര്യങ്ങൾ ഓടിക്കുന്നത്. പത്തുവർഷത്തിനുശേഷം പിആർഡിയിൽ പുതിയ നിയമനങ്ങൾ നടത്തിയിട്ടില്ല. ജൂനിയർ റിപ്പോർട്ടർമാർ ഇല്ലാത്തത് കാര്യങ്ങളുടെ മെല്ലെപ്പോക്കിന് കാരണമാകുന്നുവെന്നും ജീവനക്കാർതന്നെ പറയുന്നു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP