Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തിരികെ എത്തുന്ന പ്രവാസികളെ ക്വാറന്റീനിൽ പാർപ്പിക്കാൻ പണമില്ല; ഖജനാവ് കാലിയായിരിക്കുമ്പോഴും പബ്ലിസിറ്റി നേടാനായി തീവെട്ടി കൊള്ളയും; സർക്കാറിന്റെ നാലാം വാർഷികത്തിന് ആഘോഷം ഇല്ലെന്ന് പറയുമ്പോഴും നേട്ടങ്ങളുടെ പെരുമ്പറ കൊട്ടാൻ ലഘുലേഖ അടിക്കാൻ രണ്ടരകോടി രൂപ! സർക്കാർ ചെലവിൽ 75 ലക്ഷം നോട്ടീസടിച്ച് സിപിഎം പ്രവർത്തകർ വീടുകളിലെത്തിക്കും; ഡോക്യൂമെന്ററി നിർമ്മാണത്തിന്റെ പേരിലും പൊടിക്കുന്നത് രണ്ട് കോടിരൂപ; പിണറായിയുടെ ഖജനാവ് കൊള്ളക്കെതിരെ ആഞ്ഞടിച്ച് ഉമ്മൻ ചാണ്ടിയും

തിരികെ എത്തുന്ന പ്രവാസികളെ ക്വാറന്റീനിൽ പാർപ്പിക്കാൻ പണമില്ല; ഖജനാവ് കാലിയായിരിക്കുമ്പോഴും പബ്ലിസിറ്റി നേടാനായി തീവെട്ടി കൊള്ളയും; സർക്കാറിന്റെ നാലാം വാർഷികത്തിന് ആഘോഷം ഇല്ലെന്ന് പറയുമ്പോഴും നേട്ടങ്ങളുടെ പെരുമ്പറ കൊട്ടാൻ ലഘുലേഖ അടിക്കാൻ രണ്ടരകോടി രൂപ! സർക്കാർ ചെലവിൽ 75 ലക്ഷം നോട്ടീസടിച്ച് സിപിഎം പ്രവർത്തകർ വീടുകളിലെത്തിക്കും; ഡോക്യൂമെന്ററി നിർമ്മാണത്തിന്റെ പേരിലും പൊടിക്കുന്നത് രണ്ട് കോടിരൂപ; പിണറായിയുടെ ഖജനാവ് കൊള്ളക്കെതിരെ ആഞ്ഞടിച്ച് ഉമ്മൻ ചാണ്ടിയും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോവിഡ് കാലത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കേരളം കടന്നുപോകുന്നത്. ജോലിയും കൂലിയും ഇല്ലാതെ പ്രവാസികൾ നാട്ടിലേക്ക് തിരിച്ചു വരുമ്പോൾ അവർക്ക് ക്വാറന്റീൻ സൗകര്യം ഒരുക്കാൻ പോലും സർക്കാർ പണം ചോദിക്കുന്ന അവസ്ഥയാണ് ഉള്ളത്. പാവങ്ങളിൽ നിന്നും പണം ഈടാക്കില്ലെന്ന് മുഖ്യമന്ത്രി പറുമ്പോഴും ഇന്ന് കോഴിക്കോട് വിമാനത്താവളത്തിൽ ഇറങ്ങിയവരിൽ നിന്നടക്കം പണം ഈടാക്കായി സംഭവം ഉണ്ടായി. ഇക്കാര്യത്തിൽ എന്താണ് മാനദണ്ഡമെന്ന കാര്യം ഇനിയും വ്യക്തമാകാൻ ഇരിക്കയാണ് താനും. എന്നാൽ ഇത്തരം കാര്യങ്ങളെല്ലാം അവഗണിച്ച് തികച്ചും രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ഖജനാവ് ധൂർത്തുമായി മുന്നോട്ടു പോകുകയാണ് ഇടതു സർക്കാർ. പിണറായി സർക്കാറിന്റെ നാലാം വാർഷികത്തോട് ആഘോഷങ്ങൾ ഇല്ലെന്ന പറയുന്ന സർക്കാർ പബ്ലിസിറ്റിക്ക് വേണ്ടി കോടികളാണ് ഖജനാവിൽ നിന്നും ചെലവാക്കുന്നത്.

സർക്കാറിന്റെ മുഖം മിനിക്കാൻ എന്ന പേരിലാണ് കോടികൾ മുടക്കുന്നത്. ഡോക്യുമെന്ററികൾ നിർമ്മിക്കാനും കൂടാതെ സർക്കാർ നേട്ടങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാന്ഡ വേണ്ടി നോട്ടീസ് അടിക്കാനുമാണ് കോടികൾ മുടക്കുന്നത്. രണ്ട് കോടിരൂപയ്ക്കുള്ള ഡോക്യൂമെന്ററികൾ നിർമ്മിക്കാനുള്ള അനുമതി നൽകികൊണ്ട് പബ്ലിക് റിലേഷൻസ് വകുപ്പ് ഉത്തരവിറക്കിയിട്ടുണ്ട്. ഈ ഡോക്യുമെന്ററികളുടെ കരാറും ബെവ്‌കോ ആപ്പ് സിപിഎം അനുഭാവികൾക്ക് നൽകിയത് പോലെ നൽകാനുള്ള നീക്കമാണ് നടക്കുന്നത്.

ഒരു കോടി രൂപ മുടക്കിയുള്ള നവകേരളം പ്രതിവാര ടെലിവിഷൻ പരിപാടിക്ക് പുറമേയാണ് കൂടുതൽ ഡോക്യുമെന്ററികൾ നിർമ്മാക്കുനും സർക്കാർ ശ്രമിക്കുന്നത്. രണ്ട് ലക്ഷം രൂപ വീതം മുടക്കി 25 ഡോക്യുമെന്ററികൾ സർക്കാരിന്റെ വികസന പ്രവർത്തനങ്ങളെക്കുറിച്ചുള്ള ലഖുവീഡിയോകൾ 25 ലക്ഷം രൂപ മുടക്കി ആർകൈസ് വിപുലപ്പെടുത്തൽ, സംസ്ഥാനത്തെ പ്രധാന സ്ഥലങ്ങൾ ഹെലികോം ഉപയോഗിച്ച് ചിത്രീകരിക്കുന്നതിന് 25 ലക്ഷം രൂപ, വീഡിയോ ആർകൈസ് വിപുലപ്പെടുത്തുന്നതിന് പ്രതിമാസ ശമ്പളത്തിന് ഒരാളെ നിയമിക്കുന്നതിന് ഒരു വർഷത്തേക്ക് മൂന്ന് ലക്ഷം രൂപ. ഇതിനും പുറമേ കേരളത്തിന്റെ ദൃശ്യആഖ്യാന ചരിത്രം നിർമ്മിക്കുന്നതിന് ഫോട്ടോഗ്രാഫറായ ബി ജയചന്ദ്രന് 64 ലക്ഷം രൂപ ആദ്യഘട്ടമായി 32 ലക്ഷം രൂപ അനുവദിച്ചു.

ഇങ്ങനെ സ്വന്തക്കാർക്കും പാർട്ടി അനുയായികൾക്കും വേണ്ടിയാണ് സർക്കാർ ഖജനാവിലെ ലക്ഷ്യമിട്ടു നീങ്ങുന്നത്. കടുത്ത സാമ്പത്തിക ഞെരുക്കം മൂലം സർക്കാരിന്റെ നാലാം വാർഷികത്തിന് ആഘോഷം പോലുമില്ലെന്ന് മുഖ്യമന്ത്രി പറയുന്നതിനിടയിലാണ് ഇമ്മാതിരി ധൂർത്തുകൾ നടത്തുന്നത്. സർക്കാരിന്റെ നേട്ടങ്ങൾ പറയുന്ന ഒരു ലഘുലേഖയടിക്കാൻ രണ്ടരകോടി രൂപയാണ് ഖജനാവിൽ നിന്ന് ചെലവാക്കുന്നത്. സിപിഎം നടത്തുന്ന ഗൃഹസന്ദർശനത്തിന്റെ ഭാഗമായി വിതരണം ചെയ്യുന്നതിന് തയ്യാറാക്കിയതാണ്' സുഭിക്ഷം, ഭദ്രം, സുരക്ഷിതം' എന്ന പേരിൽ തയ്യാറാക്കിയ ലഘുലേഖ. ഇവയുടെ 75 ലക്ഷം കോപ്പികൾ സർക്കാർ ചെലവിൽ അടിച്ചാണ് സിപിഎമ്മിന്റെ ആശയപ്രചരണം നടത്തുന്നത്. പരസ്യമായി സർക്കാർ ഖജനാവ് കൊള്ളയടിക്കുകയാണ്.

ഇത് സംബന്ധിച്ച ഉത്തരവുകൾ വിവാദമായതോടെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി രംഗത്തെത്തി. സിപിഎമ്മിന്റ ഭവന സന്ദർശനത്തിനുള്ള ലഘുലേഖ തയാറാക്കാനായി സർക്കാർ ഫണ്ട് ധൂർത്തടിക്കുന്നതായി ഉമ്മൻ ചാണ്ടി കുറ്റപ്പെടുത്തി. രണ്ടരക്കോടി രൂപ ചെലവിട്ടാണ് പബ്ലിക് റിലേഷൻ വകുപ്പ് സർക്കാരിന്റ നേട്ടങ്ങൾ വിശദീകരിക്കുന്ന 75 ലക്ഷം ലഘുലേഖകൾ അച്ചടിക്കുന്നത്. പ്രവാസികളുടെ ക്വാറന്റീൻ ചെലവ് പോലും വഹിക്കാൻ പണമില്ലെന്ന് പറയുമ്പോഴാണ് ഈ ധൂർത്ത്. സർക്കാരിന്റ നാലാം വാർഷികത്തിൽ ആഘോഷമില്ലെന്ന സർക്കാരിന്റ വാദം തെറ്റാണന്നും ഉമ്മൻ ചാണ്ടി ആരോപിച്ചു.

സർക്കാർ ക്വാറന്റീനിൽ കഴിയുന്ന പ്രവാസികൾ ഇനി മുതൽ അതിന്റെ ചെലവ് വഹിക്കണമെന്നു പറയുന്ന സർക്കാരിന് ഇത്തരം ധൂർത്തുകൾ ഒഴിവാക്കാനാവില്ലേയെന്നും ഉമ്മൻ ചാണ്ടി ചോദിക്കുന്നു. അഞ്ചുവർഷം കൊണ്ട് ചെയ്യേണ്ടവ നാലു വർഷംകൊണ്ട് ചെയ്തെന്നു മുഖ്യമന്ത്രി പറഞ്ഞപ്പോൾ തന്നെ കാര്യം വ്യക്തമായി- ഇനി ഒന്നും ഈ സർക്കാരിൽ നിന്നു പ്രതീക്ഷിക്കേണ്ട. നാലുവർഷം കൈവരിച്ച നേട്ടങ്ങളുടെ പട്ടികയുമായി സിപിഎം സർക്കാർ ചെലവിൽ തെരഞ്ഞെടപ്പ് പ്രചാരണത്തിനു തുടക്കമിടുകയാണ്. പ്രകടനപത്രിയിൽ പറഞ്ഞ കാര്യങ്ങൾ നടപ്പായില്ലെന്നു മാത്രമല്ല അവയ്ക്ക് കടകവിരുദ്ധമായ കാര്യങ്ങൾ നടപ്പാക്കുകയും ചെയ്തുവെന്നും ഉമ്മൻ ചാണ്ടി ചൂണ്ടിക്കാട്ടി.

ബജറ്റിൽ പ്രഖ്യാപിച്ച പല പ്രഖ്യാപനങ്ങളും നടപ്പിലാക്കാത്ത ഘട്ടത്തിലും ധനവകുപ്പ് 5.26 കോടി രൂപ ചെലവുള്ള മുഖ്യമന്ത്രിയുടെ പ്രതിവാര ടെലിവിഷൻ പരിപാടിക്ക് ഭരണാനുമതി നൽകിയിരുന്നു. ഈ മാസം 26നാണ് ഭരണാനുമതി നൽകിയത്. പാർട്ടി ചാനലിൽ ഷൂട്ടിങ് നടത്തുന്ന പരിപാടിക്ക് ഒരു എപ്പിസോഡിന് 2.32 ലക്ഷം രൂപയും നികുതിയും അടക്കം നല്ലൊരു തുക ചെലവാകുന്നുണ്ട്. ചെലുവു ചുരുക്കുമെന്ന് ഡോ. തോമസ് ഐസക്ക് അടക്കമുള്ളവർ പറയുമ്പോഴും അതിന് നേരെ മറിച്ചാണ് കാര്യങ്ങൾ സംഭവിക്കുന്നത് എന്നതാണ് വസ്തുത.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP