Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രീതാ ഷാജിയും ഭർത്താവും കിടപ്പു രോഗികളെ 100മണിക്കൂർ പരിചരിക്കണമെന്ന് കോടതി; ശിക്ഷ കോടതിയലക്ഷ്യക്കേസിൽ കുറ്റക്കാരെന്നു കണ്ടെത്തിയതിനെ തുടർന്ന്; ആശുപത്രിയിലെ മെഡിക്കൽ സൂപ്രണ്ട് മേൽനോട്ടം വഹിക്കണം; സേവനം ചെയ്യുന്നതിനെ ശിക്ഷയായി കാണുന്നില്ലെന്ന് പ്രീത ഷാജി; സമരമില്ലായിരുന്നെങ്കിൽ അന്നേ തെരുവിലായേനെയെന്നും പ്രീത

പ്രീതാ ഷാജിയും ഭർത്താവും കിടപ്പു രോഗികളെ 100മണിക്കൂർ പരിചരിക്കണമെന്ന് കോടതി; ശിക്ഷ കോടതിയലക്ഷ്യക്കേസിൽ കുറ്റക്കാരെന്നു കണ്ടെത്തിയതിനെ തുടർന്ന്; ആശുപത്രിയിലെ മെഡിക്കൽ സൂപ്രണ്ട് മേൽനോട്ടം വഹിക്കണം; സേവനം ചെയ്യുന്നതിനെ ശിക്ഷയായി കാണുന്നില്ലെന്ന് പ്രീത ഷാജി; സമരമില്ലായിരുന്നെങ്കിൽ അന്നേ തെരുവിലായേനെയെന്നും പ്രീത

മറുനാടൻ ഡെസ്‌ക്‌

കൊച്ചി; പ്രീത ഷാജിയും ഭർത്താവ് എം വി ഷാജിയും കിടപ്പു രോഗികളെ 100 മണിക്കൂർ പരിചരിക്കണമെന്ന് ഹൈക്കോടതി. കോടതിയലക്ഷ്യക്കേസിൽ കുറ്റക്കാരെന്നു കണ്ടെത്തിയതിനെ തുടർന്നാണ് ഇരുവരെയും സാമൂഹിക സേവനത്തിനു ശിക്ഷിച്ചത്.സേവനം ശിക്ഷയായി കാണുന്നില്ലെന്ന് പ്രീത ഷാജി. കോടതിയലക്ഷ്യ കേസിൽ പ്രീത ഷാജിയും ഭർത്താവും സാമൂഹ്യസേവനം ചെയ്യണം എന്ന ഹൈക്കോടതി വിധിയിലാണ് പ്രീതാ ഷാജിയുടെ പ്രതികരണം.

സേവനം ചെയ്യുക എന്നത് ശിക്ഷയായി കാണുന്നില്ല. അന്ന് സമരം ചെയ്തില്ലായിരുന്നു എങ്കിൽ അന്നേ തെരുവിലേക്ക് ഇറങ്ങേണ്ടി വരുമായിരുന്നുവെന്നും പ്രീത ഷാജി പറഞ്ഞു. കോടതിയലക്ഷ്യ കേസിൽ, എറണാകുളം ജില്ലാ ജനറൽ ആശുപത്രിയിലെ പാലിയേറ്റീവ് കെയറിൽ 100 മണിക്കൂർ സേവനം ചെയ്യണം എന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്.

എറണാകുളം ജനറൽ ആശുപത്രിയിലെ സാന്ത്വന പരിചരണ യൂണിറ്റിലും വീടുകളിലും കിടപ്പിലായ രോഗികളെ പരിചരിക്കാനാണ് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ നിർദ്ദേശം. ദിവസവും 6 മണിക്കൂർ വീതം 100 മണിക്കൂർ സേവനം ചെയ്യണം. ആശുപത്രിയിലെ മെഡിക്കൽ സൂപ്രണ്ട് മേൽനോട്ടം വഹിക്കണം. സേവനം പൂർത്തിയാക്കിയാൽ കലക്ടറും മെഡിക്കൽ സൂപ്രണ്ടും റിപ്പോർട്ട് നൽകണം. സേവനം ചെയ്യാത്തപക്ഷം കടുത്ത ശിക്ഷാനടപടി പ്രതികൾ നേരിടേണ്ടി വരുമെന്നും ഉത്തരവിൽ പറയുന്നു.

ജപ്തി ചെയ്ത വീട് ഒഴിഞ്ഞുകൊടുക്കണം എന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ പ്രതിഷേധിച്ചതിനാണ് പ്രീതാ ഷാജിക്കെതിരെ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നടപടി എടുത്തത്. കോടതി നടപടികളെ ധിക്കരിച്ച പ്രീതിയുടെ നടപടി നല്ല സന്ദേശമല്ല സമൂഹത്തിന് നൽകുന്നത് എന്ന് വിമർശിച്ചായിരുന്നു കോടതി ശിക്ഷ വിധിച്ചത്. കോടതി ഉത്തരവ് അനുസരിക്കാത്തതിന് ക്ഷമ ചോദിക്കുന്നതായി പ്രീത ഷാജി കോടതിയെ അറിയിച്ചുവെങ്കിലും അത് അംഗീകരിക്കുവാൻ കോടതി തയ്യാറായില്ല. തെറ്റ് ചെയ്തിട്ട് പിന്നീട് മാപ്പ് പറയുന്നതിൽ അർഥമില്ലെന്ന് കോടതി വ്യക്തമാക്കി.

പ്രതിഷേധിക്കാൻ അവകാശമുണ്ട് പക്ഷെ നിയമലംഘനം അംഗീകരിക്കാൻ ആകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. നിയമവിരുദ്ധത ഭാവിയിൽ തെളിയിക്കാം എന്നു കരുതി ഇപ്പോൾ നിയമവിരുദ്ധമായി പ്രവർത്തിക്കാനാവില്ലെന്നും ഇത്തരം പ്രവർത്തികൾ നല്ല സന്ദേശമല്ല സമൂഹത്തിന് നൽകുന്നതെന്നും കോടതി വ്യക്തമാക്കി. കോടതി വിധിയുടെ നഗ്‌നമായ ലംഘനം നടത്തിയതിന് ശിക്ഷ വേണമെന്നും ഹൈക്കോടതി നിരീക്ഷിച്ചു. തുടർന്ന് പ്രീത ഷാജിയെക്കൊണ്ട് സാമൂഹ്യ സേവനം ചെയ്യിപ്പിക്കുന്നതിനെക്കുറിച്ച് കോടതി അന്വേഷിച്ചു. എന്തൊക്കെ ചെയ്യിക്കാൻ കഴിയുമെന്ന് ജില്ലാ കലക്ടർ അറിയിക്കണമെന്ന് കോടതി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ ശിക്ഷ വിധിച്ചത്.

വായ്പാ കുടിശികയെ തുടർന്നു ബാങ്ക് ലേലം ചെയ്ത വീടും പറമ്പും ഒഴിഞ്ഞുകൊടുക്കാൻ പ്രീത ഷാജിയോടും കുടുംബത്തോടും ഹൈക്കോടതി നേരത്തെ നിർദ്ദേശിച്ചിരുന്നു. ഇതു പാലിക്കാൻ ഇവർ തയാറായില്ല. ഭൂമി ലേലത്തിൽ പിടിച്ച എം.എൻ. രതീഷ് നൽകിയ കോടതിയലക്ഷ്യ ഹർജിയിലാണു കോടതി ഇരുവരെയും ശിക്ഷിച്ചത്.പ്രീതാ ഷാജിയുടെ വീടും പുരയിടവും ലേലത്തിൽ വിറ്റ നടപടി ഹൈക്കോടതി നേരത്തെ റദ്ദാക്കിയിരുന്നു.43 ലക്ഷം രൂപ ബാങ്കിൽ അടച്ചാൽ വീടും സ്ഥലവും പ്രീതാ ഷാജിക്ക് തിരികെ എടുക്കാമെന്ന് കോടതി ഉത്തരവിട്ടിരുന്നു. ഒപ്പം 1,89,000 രൂപ മുമ്പ് ലേലത്തിൽ വാങ്ങിയ രതീഷിന് നൽകാനും കോടതി നിർദ്ദേശിച്ചിരുന്നു. ഇതു പ്രകാരം തിരികെ നൽകാമെന്ന വ്യവസ്ഥയിൽ പൊതുജനങ്ങളിൽ നിന്നും പിരിച്ച് പ്രീതാ ഷാജി പണം അടച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP