Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വിഐപികളെക്കൊണ്ടു പൊറുതിമുട്ടുന്നതു നിരപരാധികൾ; കോഴിക്കോട്ട് രാഷ്ട്രപതിയുടെ സന്ദർശനത്തിന്റെ ഗതാഗത കുരുക്കിൽപ്പെട്ട 20 പേർക്കു പിഎസ്‌സി പരീക്ഷ എഴുതാനായില്ല

വിഐപികളെക്കൊണ്ടു പൊറുതിമുട്ടുന്നതു നിരപരാധികൾ; കോഴിക്കോട്ട് രാഷ്ട്രപതിയുടെ സന്ദർശനത്തിന്റെ ഗതാഗത കുരുക്കിൽപ്പെട്ട 20 പേർക്കു പിഎസ്‌സി പരീക്ഷ എഴുതാനായില്ല

കെ വി നിരഞ്ജൻ

കോഴിക്കോട്: നഗരത്തിൽ യാതൊരു പരിപാടിയില്ലാതിരുന്നിട്ടും വെസ്റ്റ്ഹിൽ ഗസ്റ്റ് ഹൗസിൽ ഉപരാഷ്ട്രപതി അന്തിയുറങ്ങാനെത്തിയതിന്റെ പേരിലായിരുന്നു കോഴിക്കോട്ട് കഴിഞ്ഞമാസം അര ദിവസം നീണ്ടുനിന്ന ഗതാഗതക്കുരുക്കുണ്ടായത്. ഇന്നലെ അത് രാഷ്ട്രപതിയുടെ സന്ദർശനം മൂലമായി.

പ്രണബ് മുഖർജി കോഴിക്കോട്ട് എത്തിയതിനെ തുടർന്നുണ്ടായ ഗതാഗതക്കുരുക്ക് 20 യുവാക്കൾക്ക് നഷ്ടപ്പെടുത്തിയത് സർക്കാർ ജോലിയെന്ന ജീവിതാഭിലാഷമാണ്. പി.എസ്.സി നടത്തിയ കെ.എസ്.ആർ.ടി.സി സ്റ്റോർ ഇഷ്യൂവർ ഗ്രേഡ് രണ്ട് പരീക്ഷയെഴുതാതെ ഈ ഉദ്യോഗാർഥികൾക്ക് വീട്ടിലേക്ക് മടങ്ങേണ്ടിവന്നു.

കഴിഞ്ഞവർഷത്തെ വിജ്ഞാപനപ്രകാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിനാണ് പരീക്ഷ നിശ്ചയിച്ചത്. അരമണിക്കൂർ മുമ്പേ പരീക്ഷാഹാളിലേക്ക് പ്രവേശിക്കണമെന്നാണ് നിയമം. ചാലപ്പുറം ഗവ. ഗണപത് ബോയ്‌സ് സ്‌കൂളിൽ വൈകിയെത്തിയവർക്കാണ് പരീക്ഷയെഴുതാൻ കഴിയാഞ്ഞത്. ഉദ്യോഗാർഥികൾ അഞ്ചുമിനിറ്റ് വൈകിയാണ് പരീക്ഷാകേന്ദ്രത്തിലത്തെിയത്. ഇൻവിജിലേറ്ററുമായി സംസാരിച്ചെങ്കിലും നിയമം അനുവദിക്കാത്തതിനാൽ അവരും നിസ്സഹായത പ്രകടിപ്പിച്ചു.

ഏറെനേരം കാത്തിരുന്നശേഷം ഉദ്യോഗാർഥികൾ മടങ്ങി. കൊടുവള്ളി, നരിക്കുനി, എളേറ്റിൽ വട്ടോളി, താമരശ്ശേരി ഭാഗങ്ങളിൽനിന്നുള്ളവരാണ് ഇവർ. 1.30ന് പരീക്ഷാകേന്ദ്രത്തിലത്തെുകയെന്ന ലക്ഷ്യത്തോടെ വീട്ടിൽനിന്ന് ബസിൽ പുറപ്പെട്ടെങ്കിലും മെഡിക്കൽ കോളജ് സ്റ്റോപ്പിലത്തെിയപ്പോഴേക്കും ഗതാഗത കുരുക്കിൽപെട്ടു. വെസ്റ്റ്ഹിൽ വിക്രം മൈതാനിയിൽ ഇറങ്ങിയ രാഷ്ട്രപതിക്ക് തൊണ്ടയാട് യു.എൽ സൈബർപാർക്കിലേക്ക് പോകുന്നതിന് റോഡ് അടച്ചവേളയായിരുന്നു ഇത്. തൊണ്ടയാട് ബൈപാസിലേക്ക് പ്രവേശിക്കുന്ന മുഴുവൻ റോഡുകളും കൊട്ടിയടച്ചാണ് രാഷ്ട്രപതിക്ക് വഴിയൊരുക്കിയത്. ഒരുമണിയോടെ ഉദ്യോഗാർഥികൾ നഗരത്തിലെത്തിയെങ്കിലും ഓട്ടോറിക്ഷകളൊന്നും ഓടാൻ തയാറായില്ല. ഒടുവിൽ ട്രാഫിക് പൊലീസിന്റെ സഹായത്താൽ ഓട്ടോ ലഭിച്ചെങ്കിലും കൃത്യസമയത്ത് പരീക്ഷാഹാളിൽ എത്താനുമായില്ല.

വർഷങ്ങൾക്കുശേഷമാണ് കെ.എസ്.ആർ.ടി.സി സ്റ്റോർ ഇഷ്യൂവർ പരീക്ഷ നടത്തുന്നത്. വൈകിയത്തെിയ വിദ്യാർത്ഥികളെ മറ്റ് പരീക്ഷാകേന്ദ്രങ്ങളിൽ പ്രവേശിപ്പിച്ചതായും പി.എസ്.സിക്ക് പരാതി നൽകുമെന്നും ഉദ്യോഗാർഥികൾ പറഞ്ഞു. രാഷ്ട്രപതിയുടെ സന്ദർശനം മൂലം ഒരു പകൽ നീണ്ടുനിന്ന ഗതാഗതകുരുക്കാണ് കോഴിക്കോട്ട് ഉണ്ടായത്. സുരക്ഷ ഒരുക്കുകയയെന്നാൽ റോഡ് തടയുക മാത്രാമാണെന്ന നിലയിലാണ് കാര്യങ്ങൾ പോകുന്നതെന്ന് പലരും സമൂഹ മാദ്ധ്യമങ്ങളിൽ വിമർശിച്ചിട്ടുണ്ട്. ഉദ്ഘാടന ചടങ്ങുകളൊക്കെ ടെലി കോൺഫറൻസിങ്ങിലേക്ക് മാറ്റിയാൽ ജനങ്ങളുടെ ബുദ്ധിമുട്ട് കുറക്കാമെന്നും പലരും പ്രതികരിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP