Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഈ ലോകത്ത് ജീവിക്കാൻ മനുഷ്യന് ഒരു മതവും വേണ്ട; കത്തോലിക്ക സഭയിൽ ബ്രഹ്മചര്യ വൃതം എന്നത് ഒരു സ്വപ്നം; ലോകത്തെ എല്ലാ മതങ്ങളും ശ്രമിക്കുന്നത് മനുഷ്യനെ ചൂഷണം ചെയ്യുന്നതിന് മാത്രം;വൈദികന്റെ കുപ്പായം അഴിച്ചത് ഒരിക്കലും യോജിക്കാത്ത കാര്യങ്ങൾ പോലും ചെയ്യേണ്ടി വന്നപ്പോൾ; 35 വർഷം വൈദിക ജോലി ചെയ്ത മണി പാറംപേട്ട് ഇപ്പോൾ യുക്തിവാദ സംഘം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം

ഈ ലോകത്ത് ജീവിക്കാൻ മനുഷ്യന് ഒരു മതവും വേണ്ട; കത്തോലിക്ക സഭയിൽ ബ്രഹ്മചര്യ വൃതം എന്നത് ഒരു സ്വപ്നം; ലോകത്തെ എല്ലാ മതങ്ങളും ശ്രമിക്കുന്നത് മനുഷ്യനെ ചൂഷണം ചെയ്യുന്നതിന് മാത്രം;വൈദികന്റെ കുപ്പായം അഴിച്ചത് ഒരിക്കലും യോജിക്കാത്ത കാര്യങ്ങൾ പോലും ചെയ്യേണ്ടി വന്നപ്പോൾ; 35 വർഷം വൈദിക ജോലി ചെയ്ത മണി പാറംപേട്ട് ഇപ്പോൾ യുക്തിവാദ സംഘം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: 35 വർഷം കത്തോലിക്ക പള്ളി വികാരിയായിരുന്ന മണി പാറാംപേട്ട് ഇപ്പോൾ ചെയ്യുന്നത് മുൻപ് ചെയ്ത ജോലിയുടെ വിപരീതമായ ഒന്നാണ്. 2005 ഏപ്രിൽ ദിനത്തിലാണ് അദ്ദേഹം ദൈവിക ജോലി ഉപേക്ഷിച്ചത്. ഇപ്പോൾ യുക്തിവാദ സംഘത്തിന്റെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമാണ് മണി.1971 ഡിസംബർ ആറിനാണ് മണി വൈദികനായി ചുമതലയേൽക്കുന്നത്.25ാം വയസ്സിൽ വികാരിയായ മണി സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ കത്തോലിക്ക പള്ളിയുടെ വികാരിയായി ജോലി നോക്കിയിരുന്നു.

തന്റെ വിശ്വാസങ്ങളുമായി പൊരുത്തപ്പെടില്ല എന്ന് മനസ്സിലാക്കിയ ഘട്ടത്തിലാണ് മണി വൈദികന്റെ കുപ്പായം അഴിച്ചത്.ചില വിവാഹങ്ങൾക്ക് കാർമികത്വം വഹിച്ച മണി ഇപ്പോൾ വിവാഹത്തിൽ വിശ്വസിക്കുന്നുമില്ല.പരമ്പരാഗത സ്വത്ത് വിറ്റ് കിട്ടിയ പണം ഉപയോഗിച്ച് വാങ്ങിയ ഒരേക്കർ സ്ഥലത്ത് കൃഷിയും നടത്തുകയാണ് ഇപ്പോൾ. ഉള്ളിൽ നിന്നുള്ള വീർപ്പുമുട്ടൽകൊണ്ടാണ് താൻ വൈദിക വൃത്തി ഉപേക്ഷിച്ചതെന്നും ഒൻപത് വർഷം പഠിച്ച കാര്യങ്ങൾ ഒന്നും അല്ല നടത്തിക്കുന്നത് എന്ന് മനസ്സിലാക്കിയതും ഇത്തരത്തിൽ ഒരു തീരുമാനത്തിന് കാരണമായി.

തനിക്ക് ഒരിക്കലും യോജിക്കാൻ കഴിയാത്ത ചില കാര്യങ്ങൾ സഭയിൽ നിൽക്കവെ ചെയ്യേണ്ടി വരികയും അതോടൊപ്പം തന്നെ ചില നിയമ യുദ്ധങ്ങൾ നടത്തേണ്ടി വന്നതും തന്നെ വിഷമിപ്പിച്ചുവെന്നും മണി പറയുന്നു.മണി അട്ടപ്പാടിയിലെ ട്രൈബൽ വിഭാഗത്തിന് ഒപ്പവും പ്രവർത്തിച്ചു. ട്രൈബൽ വിഭാഗത്തിന്റെ പേരിൽ വലിയ അളവിൽ പണം തട്ടിപ്പ് നടക്കുന്നുണ്ടെന്നും മണി പറയുന്നു.

വികാരിയച്ചന്മാരുടെ ബ്രഹ്മചര്യത്തെക്കുറിച്ചുള്ള ചോദ്യത്തെക്കുറിച്ച് അതൊരു സ്വപ്‌നമാണ് എന്നാണ് മറുപടി. അതൊന്നും ഒരിക്കലും നടക്കില്ല എന്നും അത്തരം കള്ളത്തരങ്ങൾ നട്ടുപിടിപ്പിച്ചതാണെന്നും ഒരിക്കലും അത്തരം ചിന്തകൾ മാറില്ലെന്നും അദ്ദേഹം പറയുന്നു.അംഗമാലി മുക്കന്നൂരിലെ സഭ നടത്തിയിരുന്ന എസ്എച്ച് ഹൈസ്‌കൂളിലെ ഹെഡ് ആയും അദ്ദേഹം ജോലി നോക്കിയിരുന്നു. ലോകത്തിൽ എല്ലാ മതങ്ങളും മത പുരോഹിതരും മനുഷ്യനെ ചൂഷണം ചെയ്യുന്നവരാണെന്നും ലോക്തത് ജീവിക്കാൻ മനുഷ്യന് ഒരു വ്യവസ്ഥാപിത മതത്തിന്റേയും ആവശ്യമില്ലെന്നും മണി പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP