Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ദലിതൻ കുളിച്ച ക്ഷേത്രക്കുളം പുണ്യാഹം തളിച്ച് ശുദ്ധിവരുത്തിയെന്നത് കെട്ടുകഥ; ക്ഷേത്രക്കുളത്തിൽ ഇപ്പോഴും ദലിതർ കുളിക്കുന്നു; ആരോപണങ്ങൾക്ക് പിന്നിൽ ചില സംഘടനകളുടെ വ്യക്തി വൈര്യാഗമെന്ന് നാട്ടുകാരും ക്ഷേത്രകമ്മറ്റിയും

ദലിതൻ കുളിച്ച ക്ഷേത്രക്കുളം പുണ്യാഹം തളിച്ച് ശുദ്ധിവരുത്തിയെന്നത് കെട്ടുകഥ; ക്ഷേത്രക്കുളത്തിൽ ഇപ്പോഴും ദലിതർ കുളിക്കുന്നു; ആരോപണങ്ങൾക്ക് പിന്നിൽ ചില സംഘടനകളുടെ വ്യക്തി വൈര്യാഗമെന്ന് നാട്ടുകാരും ക്ഷേത്രകമ്മറ്റിയും

കെ വി നിരഞ്ജൻ

കോഴിക്കോട്: ഉത്തരേന്ത്യയിൽ നിന്നൊക്കെ കേൾക്കുന്നതുപോലൊരു വാർത്തയായിരുന്ന അത്. കേട്ട സകലരും ഞെട്ടുകയും ചെയ്തു.കോഴിക്കോട് കൊയിലാണ്ടിക്കടുത്ത് ദലിതൻ കുളിച്ച ക്ഷേത്രക്കുളം ശുദ്ധികർമങ്ങൾ ചെയ്ത് പുണ്യാഹം തളിച്ചതായായായിരുന്നു ആരോപണം. കൊയിലാണ്ടി കൊണ്ടംവള്ളി അയ്യക്ഷേത്ര കമ്മറ്റിയാണ് ആരോപണത്തിൽ പെട്ടത്്. ചില ദലിത് സംഘടനകൾ നടത്തിയ വാർത്താസമ്മേളനത്തിൽ കൊയിലാണ്ടിയിലെ മുൻ എംഎ‍ൽഎയും സിപിഐ(എം) നേതാവുമായ പി. വിശ്വനും ശുദ്ധികലശ ചടങ്ങിൽ പങ്കടെുത്തതായി ആരോപിച്ചതോടെ വിവാദത്തിന് രാഷ്ട്രീയ സ്വഭാവം കൈവരുകയും ചെയ്തു.

എന്നാൽ കൊയിലാണ്ടിയിലും കൊണ്ടംവള്ളി അയ്യപ്പക്ഷേത്ര പരിസരത്തെയും നാട്ടുകാരും ക്ഷേത്രകമ്മറ്റിക്കാരും ഇക്കാര്യം പാടെ നിഷേധിക്കയാണ്. അങ്ങനെ ഒരു ചടങ്ങുനടന്നതായി തങ്ങൾക്ക് അറിയില്‌ളെന്നാണ് കക്ഷിരാഷ്ട്രീയ ഭേദമന്യേ നാട്ടുകാർ പറയുന്നത്. മാത്രമല്ല നവീകരിച്ച ഈ ക്ഷേത്രക്കുളത്തിൽ ഇപ്പോഴും ദലിതർ അടക്കം നിരവധിപേർ കുളിക്കുന്നുണ്ട്. അങ്ങനെയാണെങ്കിൽ ഓരോ ദിവസവും ശുദ്ധികലശവും, പുണ്യാഹവും വേണ്ടിവരില്ലേയെന്നാണ് നാട്ടുകാർ ചോദിക്കുന്നത്. നാളിതുവരെ ഈ ക്ഷേത്രത്തെക്കുറിച്ച് ഒരു പരാതിയും ഉണ്ടായിട്ടില്‌ളെന്നും നാട്ടുകാർ പറയുന്നു.

അതേസമയം ക്ഷേത്രക്കുളം നവീകരണ ഭാരവാഹികൾക്ക് മറ്റൊരു കഥയാണ്പറയാനുള്ളത്. ക്ഷ്രേത്രക്കുളം നവീകരണവുമായി ബന്ധപ്പെട്ട് ചില പോരായ്മകൾ ഉണ്ടായതിൻെ പേരിൽ നവീകരണ കമ്മിറ്റിയുടെ മുൻ പ്രസിഡന്റിനെ നടപടി എടുത്തിരുന്നു. ഇദ്ദേഹം ഇത് ദലിത് വിവേചനമായി തന്ത്രപൂർവം തിരച്ചുവിടുകയായിരുന്നെന്ന് ക്ഷ്രേത്രകുളം നവീകരണകമ്മറ്റി ഭാരവാഹികൾ കഴിഞ്ഞ ദിവസം കൊയിലാണ്ടിയിൽ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

ആരോപണങ്ങൾക്ക് സത്യവുമകയി യാതൊരു ബന്ധമില്‌ളെന്ന് ക്ഷ്രേത്രക്കുളം നവീകരണ കമ്മിറ്റി ചെയർമാൻ സദാനന്ദൻ വാർത്താസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി. നവീകരണ കമ്മിറ്റിയുടെ മുൻ പ്രസിഡന്റിനെ മാറ്റിയത് പ്രവർത്തനങ്ങളിൽ വീഴ്ചവരുത്തിയതിനാലാണ്. നിരവധി ദലിതർ ക്ഷേത്രക്കുളം കുളിക്കാൻ ഉപയോഗിക്കുന്നുണ്ട്. ക്ഷേത്രക്കുളം നവീകരണപ്രവൃത്തി സമയബന്ധിതമായി പൂർത്തിയാക്കിയത് ദലിതരുടെ പൂർണ സഹകരണത്തോടെയാണ്.

അയ്യപ്പക്ഷേത്രങ്ങളിൽ മണ്ഡലകാലത്ത് പ്രധാന ചടങ്ങുകൾ നടക്കേണ്ടതിനാൽ അയ്യപ്പസേവാസമിതിയുടെ നേതൃത്വത്തിൽ ക്ഷേത്രക്കുളത്തിൽ ശുദ്ധിവരുത്തുന്നതിന്റെ ഭാഗമായി പണി പൂർത്തിയാകുന്നതിനുമുമ്പ് ശുദ്ധിക്രിയകൾ ചെയ്യുകയായിരുന്നു. ആ ചടങ്ങിലാണ് കുളം നവീകരണ കമ്മിറ്റിയുടെ മുൻ പ്രസിഡന്റായിരുന്ന വ്യക്തി കുളിച്ചത്. ആ ചടങ്ങുമായി നവീകരണ കമ്മിറ്റിക്ക് ബന്ധമില്ല. അതിനുശേഷം മാസങ്ങൾ കഴിഞ്ഞ് പണി പൂർത്തിയായശേഷമാണ് കുളം നാടിന് സമർപ്പിച്ചത്. ഇതോടനുബന്ധിച്ച് ക്ഷേത്ര ഊരാളന്മാരാണ് ശുദ്ധിക്രിയകൾ നടത്തിയത്. ദലിത് സംഘടനകൾ ആരോപിച്ചതുപോലുള്ള സംഭവങ്ങൾ നടന്നിട്ടില്ല. ദലിതരടക്കം നൂറുകണക്കിനുപേർ ചടങ്ങിന് സാക്ഷ്യംവഹിച്ചിരുന്നു.

അന്നൊന്നും ഒരു പരാതിയും ഉണ്ടായിട്ടില്ല. പൂജാദികർമങ്ങൾ ക്ഷേത്രവിശ്വാസവുമായി ബന്ധപ്പെട്ട കാര്യമാണ്. ക്ഷേത്രക്കുളം നവീകരണം മാത്രമാണ് കമ്മിറ്റി നിർവഹിച്ചതെന്നും സദാനന്ദൻ പറഞ്ഞു. നാട്ടുകാർ ക്ഷണിച്ചതനുസരിച്ച് കുളം നവീകരണചടങ്ങിൽ പങ്കെടുത്തു എന്നല്ലാതെ സംഭവത്തെക്കുറിച്ച് ഒന്നുമറിയില്ലെന്നായിരുന്നു മുൻ എംഎ‍ൽഎ പി.വിശ്വനുമായി ബദ്ധപ്പെട്ടവർ പ്രതികരിച്ചത്.

നേരത്തെ, ഭാരതീയ പട്ടിക ജനസമാജം രക്ഷാധികാരി എം.എം. ശ്രീധരൻ, മേഖലാ സെക്രട്ടറി പി.എം.ബി. നടേരി, സംസ്ഥാനസമിതി കൺവീനർ ശശീന്ദ്രൻ ബപ്പൻകാട് എന്നിവർ വാർത്താസമ്മേളനം നടത്തിയാണ് ദലിത് വിവേചനം ചൂണ്ടിക്കാട്ടിയത്. പുതിയ വിശദീകരണത്തിന്റെ പശ്ചാത്തലത്തിൽ ഇവർ പ്രതികരിച്ചിട്ടുമില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP