Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സീറോ മലബാർ സഭാ പ്രശ്‌നം തെരുവിലേക്ക്; വൈദിക സമിതി യോഗം ചേർന്ന് മാർ ആലഞ്ചേരിക്കെതിരെ പ്രമേയം പാസാക്കി; സഭയുടെ കടക്കെണിക്ക് കാരണക്കാരൻ മാർ ആലഞ്ചേരിയെന്ന് ആരോപിച്ച് വൈദികർ തെരുവിലിറങ്ങി പ്രതിഷേധിച്ചു; മലയാറ്റൂരിലെ വൈദികനെ കുത്തിക്കൊന്നതിന്റെ ഉത്തരവാദിത്തവും മാർ ആലഞ്ചേരിയുടെ പുറത്ത് കെട്ടിവെച്ച് വൈദിക സമിതി; വൈദികന്റെ കൊലപാതകത്തിലും പൊലീസ് അന്വേഷണം ആവശ്യപ്പെട്ട് വൈദികർ

സീറോ മലബാർ സഭാ പ്രശ്‌നം തെരുവിലേക്ക്; വൈദിക സമിതി യോഗം ചേർന്ന് മാർ ആലഞ്ചേരിക്കെതിരെ പ്രമേയം പാസാക്കി; സഭയുടെ കടക്കെണിക്ക് കാരണക്കാരൻ മാർ ആലഞ്ചേരിയെന്ന് ആരോപിച്ച് വൈദികർ തെരുവിലിറങ്ങി പ്രതിഷേധിച്ചു; മലയാറ്റൂരിലെ വൈദികനെ കുത്തിക്കൊന്നതിന്റെ ഉത്തരവാദിത്തവും മാർ ആലഞ്ചേരിയുടെ പുറത്ത് കെട്ടിവെച്ച് വൈദിക സമിതി; വൈദികന്റെ കൊലപാതകത്തിലും പൊലീസ് അന്വേഷണം ആവശ്യപ്പെട്ട് വൈദികർ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സീറോ മലബാർ സഭാ പ്രശ്‌നം തെരുവിലേക്ക് നീങ്ങുന്നു. കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിക്കെതിരെ സംഘടിച്ചു കൊണ്ട് വിമത വിഭാഗം വൈദികർ പ്രമേയം പാസാക്കി. കർദിനാൾ നടത്തിയ ഭൂമി ഇടപാട് മൂലം സഭയ്ക്ക 86 കോടി രൂപയുടെ ബാധ്യതയാണ് വന്നതെന്ന് വൈദികർ മാധ്യമങ്ങളോട് പറഞ്ഞു. സീറോ മലബാർ സഭ ഭൂമിയിടപാടിൽ കർദിനാൽ മാർ ജോർജ് ആലഞ്ചേരിയുടെ രാജി വെക്കണമെന്നും ഇക്കൂട്ടർ ആവശ്യപ്പെട്ടു. സഹായ മെത്രാന്മാരായ സെബാസ്റ്റ്യൻ എടയന്ത്രത്തിനെ കണ്ട് തങ്ങലുടെ പ്രമേയത്തിലെ ആവശ്യം ഉന്നയിച്ച ശേഷമാണ് ഇവർ മാധ്യമങ്ങളെ കണ്ടത്.

ആലഞ്ചേരിയെ എതിർക്കുന്ന വൈദിക സമിതിയിൽ അംഗങ്ങൾ ഇന്ന് രാവിലെ ബിഷപ്പ് ഹൗസിൽ യോഗം ചേർന്നു. യോഗത്തിൽ അങ്കമാലി-എറണാകുളം അതിരൂപതയിലെ നിരവധി വൈദികർ പങ്കെടുത്തിട്ടുണ്ട്. ഇതിന് ശേഷമാണ് ഇവർ മാധ്യമങ്ങലെ കണ്ടത്. തങ്ങൾ പാസാക്കിയ പ്രമേയത്തിലെ കാര്യങ്ങളും ഇവർ മാധ്യമങ്ങൾക്ക് മുമ്പിൽ അറിയിച്ചു. ഭൂമിയിടപാടിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മാർ ആലഞ്ചേരി മാറിനിൽകണമെന്നാണ് വൈദികരുടെ ആവശ്യം. കടം തീർക്കാനായി നടത്തിയ ഭൂമി വിൽപ്പന സഭയ്ക്ക് തന്നെ ബാധ്യത ആയതായി ഇവർ ചൂണ്ടിക്കാട്ടി. കാനോനിക നിയമങ്ങളുടെ ലംഘനമാണ് ജോർജ്ജ് ആലഞ്ചേരി പിതാവിൽ നിന്നും ഉണ്ടായതെന്നും ഇക്കൂട്ടർ വാദിച്ചു.

കർദിനാളിനെതിരെ കേസെടുക്കാൻ ആവശ്യപ്പെട്ടുള്ള കോടതി ഉത്തരവിന്റെ പകർപ്പ് ഇന്നലെയാണ് ബന്ധപ്പെട്ടവർക്ക് ലഭിച്ചത്. ഇതേത്തുടർന്നാണ് വൈദികർ അടിയന്തിരമായി അനൗപചാരിക യോഗം ചേരാൻ തീരുമാനിച്ചതും പ്രമേയം പാസാക്കിയതും. അതിരൂപതയിലെ നല്ലൊരു ശതമാനം വൈദികരും യോഗത്തിന് എത്തിയിരുന്നു. അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിൽ കർദ്ദിനാൾ തൽക്കാലത്തേക്കെങ്കിലും തല്സ്ഥാനത്തു നിന്ന് മാറിനിൽക്കണമെന്നാണ് വൈദികരുടെ ആവശ്യം. അല്ലാത്തപക്ഷം തെറ്റായ സന്ദേശമാണ് കർദിനാൾ നല്കുകയെന്ന് വൈദികർ പറയുന്നു.

സഭ നിയോഗിച്ച ആറംഗ സമിതിയുടെ കണ്ടെത്തലും ആലഞ്ചേരി പിതാവിന് എതിരാണെന്ന് വൈദികർ വാദിച്ചു. പ്രശ്‌നം അനന്തമായി നീട്ടിക്കൊണ്ടുപോയതാണ് ഇത്രയും ഗുരുതരമായ സ്ഥിതിയിലെത്തിച്ചതെന്ന വികാരമാണ് ഇന്ന് ചേർന്നയോഗത്തിലും വികാരമുണ്ടായത്. ചൊവ്വാഴ്ച രാത്രിയിൽ ആർച്ച് ബിഷപ്പിന്റെ കാര്യാലയത്തിൽ നിന്ന് പുറത്തിറക്കിയ പത്രക്കുറിപ്പും നിശിതമായ വിമർശനത്തിന് ഇടയാക്കിയിരുന്നു. ഇത് അതിരൂപതയുടെ പത്രക്കുറിപ്പല്ലെന്ന് പി.ആർ.ഒ. ഫാ.പോൾ കരേടൻ വ്യക്തമാക്കുകയും ചെയ്തു.

ഈ പത്രക്കുറിപ്പിനെ അതിരൂപത തള്ളിക്കളഞ്ഞതോടെ, ഫലത്തിൽ കേസ് സംബന്ധിച്ച് സഭാ പിതാവിനു പറയാനുള്ളതും അവർ തള്ളിയിരിക്കുകയാണ്. സഭയുടെ സ്ഥിരം സിനഡ് ഉത്തരവാദിത്വപൂർണമായ ഉപദേശം നൽകി ആലഞ്ചേരി പിതാവിന്റെ വിശ്വാസ്യതയും സിറോ മലബാർ സഭയുടെ അന്തസ്സും ഉയർത്തണമെന്നും വൈദിക സമിതിയംഗങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. സീറോ മലബാർ സഭ എറണാകുളം-അങ്കമാലി അതിരൂപതയുടെ വിവാദ ഭൂമിയിടപാടിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രഹസ്യമായി പ്രതികരിച്ചിരുന്ന വൈദികർ പരസ്യമായി മാർ ആലഞ്ചേരിക്കെതിരെ രംഗത്തുവരുന്നത്.

അതിനിടെ ഭൂമി ഇടപാടിലെ ആരോപണത്തിന് പുറമേ മലയാറ്റൂരിൽ കപ്യാരുടെ കുത്തേറ്റു മരിച്ച വൈദികന്റെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം കർദിനാളിന് മേൽ കെട്ടിവെക്കാനും വൈദികർ വാർത്താസമ്മേളനത്തിൽ ശ്രമിച്ചു. വൈദികൻ കുത്തേറ്റു മരിച്ചതിൽ ദുരൂഹതയുണ്ടെന്നും പ്രതിയെ പിടിക്കാൻ തുടക്കത്തിൽ കഴിയാതിരുന്നത് വീഴ്‌ച്ചയാണെന്നും വൈദികർ ആരോപിച്ചു. ഇക്കാര്യത്തിൽ ദുരൂഹത നീക്കാൻ വിശദമായ അന്വേഷണം ആവശ്യമാണെന്നും വിമതർ വാദിച്ചു.

ഭൂമി ഇടപാടിൽ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി, അതിരുപത പ്രൊക്യുറേറ്റർ ആയിരുന്ന ഫാ. ജോഷി പുതുവ, മോൺ.സെബാസ്റ്റ്യൻ വടക്കുംപാടൻ, ഇടനിലക്കാരൻ സജു വർഗീസ് കുന്നേൽ എന്നിവർക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷിക്കാനാണ് ഹൈക്കോടതി ഉത്തരവിട്ടത്. ഇവർക്കെതിരെ ഗൂഢാലോചന, സാമ്പത്തിക തിരിമറി, വിശ്വാസവഞ്ചന എന്നീ കുറ്റങ്ങൾ പ്രഥമദൃഷ്ട്യ പ്രകടമാണെന്ന് ജസ്റ്റീസ് ബി.കെമാൽ പാഷയുടെ വിധിന്യായത്തിൽ പറയുന്നു.

അതേസമയം, അതിരൂപതയിൽ കർദ്ദിനാൾ പക്ഷവും ഭൂരിപക്ഷം വരുന്ന വൈദിക പക്ഷവും തമ്മിലുള്ള ഭിന്നത രൂക്ഷമാണ് താനും. കർദ്ദിനാളിനെതിരെ നിലപാട് എടുത്ത വൈദികരെ സഭയിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. എട്ടു വൈദികരെ സഭയിൽ നിന്ന് പുറത്താക്കണമെന്ന് സെന്റ മേരീസ് ത്തീഡ്രൽ ബസിലിക്കാ പരിസരത്ത് പതിച്ചിരിക്കുന്ന പോസ്റ്ററിൽ പറയുന്നു. ഇതിനു പിന്നിൽ ആരാണെന്ന് വ്യക്തമല്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP