Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വ്യാജരേഖ കേസിൽ പൊലീസ് നടപടി ഊർജ്ജിതമാക്കിയപ്പോൾ രക്ഷപെടാനായി കള്ളക്കളികളുമായി വിമത വൈദികർ; കർദ്ദിനാളിനെ സിനഡ് അധ്യക്ഷ സ്ഥാനത്തു നിന്നും നീക്കണം എന്നാവശ്യപ്പെട്ട് വിമതർ ബിഷപ്പ് ഹൗസിൽ കുത്തിയിരുപ്പ് സമരവുമായി രംഗത്ത്; 14 ക്രിമിനൽ കേസുകളിൽ പ്രതിയായ ആലഞ്ചേരിയെ അതിരൂപതാ ചുമതലകളിൽ നിന്നും നീക്കണമെന്ന് ആവശ്യം; സംഘർഷ സാധ്യതയിൽ ബിഷപ്പ് ഹൗസിൽ പൊലീസ് സന്നാഹവും

വ്യാജരേഖ കേസിൽ പൊലീസ് നടപടി ഊർജ്ജിതമാക്കിയപ്പോൾ രക്ഷപെടാനായി കള്ളക്കളികളുമായി വിമത വൈദികർ; കർദ്ദിനാളിനെ സിനഡ് അധ്യക്ഷ സ്ഥാനത്തു നിന്നും നീക്കണം എന്നാവശ്യപ്പെട്ട് വിമതർ ബിഷപ്പ് ഹൗസിൽ കുത്തിയിരുപ്പ് സമരവുമായി രംഗത്ത്; 14 ക്രിമിനൽ കേസുകളിൽ പ്രതിയായ ആലഞ്ചേരിയെ അതിരൂപതാ ചുമതലകളിൽ നിന്നും നീക്കണമെന്ന് ആവശ്യം; സംഘർഷ സാധ്യതയിൽ ബിഷപ്പ് ഹൗസിൽ പൊലീസ് സന്നാഹവും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സിറോ മലബാർ സഭയിലെ വൈദികസമിതിയിലെ വിമത വിഭാഗം പ്രത്യക്ഷ സമരത്തിൽ. കർദിനാളിനെ എതിരായ വ്യാജരേഖാ കേസിൽ പൊലീസ് വിമത വൈദികരെ ചോദ്യം ചെയ്തതിന് പിന്നാലെ ബിഷപ്പ് ഹൗസിലെത്തി ഇവർ സമരം നടത്തുകയാണ്. കർദിനാൾ മാർ ജോര#്ജ്ജ് ആലഞ്ചേരിക്കെതിരായാണ് പ്രത്യക്ഷ സമരം. ബിഷപ്പ് ഹൗസിലെത്തിയ ആലഞ്ചേരിയുമായി കൂടിക്കാഴ്‌ച്ച നടത്തിയ വൈദികർ വ്യാജരേഖകേസിൽ വൈദികർക്കെതിരായ പൊലീസ് നടപടികൾ അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ടു. തുടർന്നാണ് ഇവർ സമരം നടത്തിയത്. കർദിനാളിനെതിരെ 14 ക്രിമിനൽ കേസുകൾ ഉണ്ടെന്നും അദ്ദേഹത്തെ അതിരൂപതയുടെ ചുമതലകളിൽ നിന്നും നീക്കണമെന്നും സമരക്കാർ ആവശ്യപ്പെട്ടു.

സിനഡിന്റെ അധ്യക്ഷ സ്ഥാനത്തു നിന്നും കർദ്ദിനാളിനെ നീക്കം ചെയ്യണം. സ്ഥിരം സിനഡ് അംഗങ്ങൾ നേരിട്ടെത്തി ചർച്ച നടത്തണമെന്നും വിമതർ ആവശ്യപ്പെട്ടു. ബിഷപ് ഹൗസിൽ ഇരുവിഭാഗത്തെയും അനുകൂലിക്കുന്ന വിശ്വാസികളും എത്തിച്ചേർന്നതോടെ പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്. പ്രദേശത്ത് സംഘർഷഭരിതമായ സാഹചര്യമാണ് നിലനിൽക്കുന്നത്.

ആലഞ്ചേരിക്കെതിരെ വ്യാജ രേഖ ചമച്ചുവെന്ന കേസിൽ അന്വേഷണം പൊലീസ് ശക്തമാക്കിയിരുന്നു. എറണാകുളം-അങ്കമാലി അതിരൂപത വൈദിക സമിതി സെക്രട്ടറി ഫാ.കൂര്യാക്കോസ് മുണ്ടാടനെ അന്വേഷണ സംഘം ചോദ്യം ചെയ്തു. ഇതോടെയാണ് വിമതർ അങ്കലാപ്പിലായത്. വ്യാജരേഖയുമായി ബന്ധപ്പെട്ട് വിവരങ്ങൾ എന്തെങ്കിലും അറിയാമോയെന്നായിരുന്നു പ്രധാനമായും ഫാ.കുര്യാക്കോസ് മുണ്ടാടനോട് അന്വേഷണം സംഘം ചോദിച്ചതെന്നാണ് വിവരം.

വ്യാജ രേഖയുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം കൂടുതൽ വൈദികരെ ചോദ്യം ചെയ്യുന്ന സാഹചര്യത്തിൽ കർദിനാൾ വിരുദ്ധ പക്ഷം നാളെ അതിരൂപതയിലെ വൈദികരോട് ബിഷപ് ഹൗസിൽ എത്താൻ നിർദ്ദേശം നൽകിയതായും വിവരമുണ്ട്. എന്നാൽ ഇത് സംബന്ധിച്ച് സ്ഥിരീകരണം നൽകാൻ ഇവർ തയാറായിട്ടില്ല. ഇക്കാര്യത്തിൽ തീരുമാനമായിട്ടില്ലെന്നും ആലോചന നടക്കുന്നതേയുള്ളുവെന്നുമാണ് ഇവർ വ്യക്തമാക്കുന്നത്.

കർദിനാളിനെതിരെ വ്യജ രേഖ ചമച്ചു വെന്ന കേസിൽ ഫാ.പോൾ തേലക്കാട്ടിൽ, ബിഷപ് മാർ ജേക്കബ് മനത്തോടത്ത്,ആദിത്യ,ഫാ.ടോണി കല്ലൂക്കാരൻ എന്നിവരാണ് യഥാക്രമം ഒന്നു മുതൽ നാലുവരെയുള്ള പ്രതികൾ.ഇതിൽ മൂന്നാം പ്രതി ആദിത്യയാണ് വ്യാജ രേഖ ചമച്ചതെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത് ഇത്തരത്തിൽ ചമച്ച വ്യാജ രേഖ ആദിത്യ ഇ മെയിൽ വഴി ഫാ.പോൾ തേലക്കാട്ടിലിനും ഫാ.ടോണി കല്ലൂക്കരനും അയച്ചു കൊടുത്തുവെന്നും അന്വേഷണ സംഘം വ്യക്തമാക്കുന്നു. കേസിൽ ആദിത്യയെ നേരത്തെ പൊലീസ് ്അറസ്റ്റു ചെയ്തിരുന്നു.പിന്നീട് കോടതി ഇയാൾക്ക് ജാമ്യം നൽകിയിരുന്നു.

ഫാ.പോൾ തേലക്കാട്ടിലും ഫാ.ടോണി കല്ലൂക്കാരനും കോടതിയിൽ നിന്നും മുൻ കൂർ ജാമ്യം നേടിയിരുന്നു. തുടർന്ന് ഇവരെയും അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. മാർ ജേക്കബ് മനത്തോടത്തിനെയും അന്വേഷണ സംഘം ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തിയിരുന്നു.തനിക്ക് ലഭിച്ച രേഖയുടെ നിജ നിസ്ഥിതി അറിയുന്നതിനായി മാർ ജേക്കബ് മനത്തോടത്തിന് കൈമാറുകയായിരുന്നുവെന്നും തനിക്ക് ഇതുമായി ബന്ധമില്ലെന്നുമാണ് ഫാ.പോൾ തേലക്കാട്ടിൽ പറഞ്ഞത്.

ലഭിച്ച രേഖയുടെ സത്യാവസ്ഥ അറിയുന്നതിനായി കർദിനാളിന് രേഖ കൈമാറുക മാത്രമാണ് താൻ ചെയ്തതെന്നാണ് മാർ ജേക്കബ് മനത്തോടത്തിന്റെ വിശദീകരണം.സിനഡിൽ രേഖ അവതരിപ്പിച്ച കർദിനാൾ തനിക്ക് ഇത്തരത്തിൽ ബാങ്ക് അക്കൗണ്ടില്ലെന്ന് വ്യക്തമാക്കിയതോടെയാണ് പൊലീസിൽ പരാതി നൽകിയത്. തുടർന്ന് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയും ആദിത്യയെ അറസറ്റു ചെയ്യുകയുമായിരുന്നു. ആദിത്യയുടെ സുഹൃത്തായ വിഷ്ണു റോയിയെയും കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റു ചെയ്തിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP