Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നിലപാടുകളെടുക്കുന്ന നടിമാർക്ക് മാത്രമല്ല നടന്മാർക്കും അവസരങ്ങൾ നഷ്ടപ്പെടും; ഒരുപാട് സിനിമകളിൽ നിന്ന് ഒരുകാലത്ത് ഒഴിവാക്കപ്പെട്ട ആളാണ് താനും; സിനിമയിലെ മാഫിയകൾക്കെതിരെ ആഞ്ഞടിച്ച് പൃഥ്വിരാജ്; ശരിവയ്ക്കുന്നത് വിനയൻ സാറിന്റെ സിനിമയിൽ അഭിനയിച്ചതിന് അവർക്ക് ഖേദം പോരായിരുന്നു മാപ്പു തന്നെ വേണമായിരുന്നുവെന്ന അമ്മയുടെ വെളിപ്പെടുത്തൽ; ഇടവേളയ്ക്ക് ശേഷം സിനിമയിലെ മാഫിയകളെ തുറന്ന് കാട്ടി പൃഥ്വിരാജ്; വാക്കുകൾ കണ്ടില്ലെന്ന് നടിക്കാൻ മോഹൻലാലും; അമ്മയിൽ വീണ്ടും അസ്വാരസ്യങ്ങളോ?

നിലപാടുകളെടുക്കുന്ന നടിമാർക്ക് മാത്രമല്ല നടന്മാർക്കും അവസരങ്ങൾ നഷ്ടപ്പെടും;  ഒരുപാട് സിനിമകളിൽ നിന്ന് ഒരുകാലത്ത് ഒഴിവാക്കപ്പെട്ട ആളാണ് താനും; സിനിമയിലെ മാഫിയകൾക്കെതിരെ ആഞ്ഞടിച്ച് പൃഥ്വിരാജ്; ശരിവയ്ക്കുന്നത് വിനയൻ സാറിന്റെ സിനിമയിൽ അഭിനയിച്ചതിന് അവർക്ക് ഖേദം പോരായിരുന്നു മാപ്പു തന്നെ വേണമായിരുന്നുവെന്ന അമ്മയുടെ വെളിപ്പെടുത്തൽ; ഇടവേളയ്ക്ക് ശേഷം സിനിമയിലെ മാഫിയകളെ തുറന്ന് കാട്ടി പൃഥ്വിരാജ്; വാക്കുകൾ കണ്ടില്ലെന്ന് നടിക്കാൻ മോഹൻലാലും; അമ്മയിൽ വീണ്ടും അസ്വാരസ്യങ്ങളോ?

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: നിലപാടുകളെടുക്കുന്ന നടിമാർക്ക് മാത്രമല്ല നടന്മാർക്കും അവസരങ്ങൾ നഷ്ടപ്പെടുമെന്ന് നടൻ പൃഥ്വിരാജ്. നിലപാട് എടുത്തതിന്റെ പേരിൽ ഒരുപാട് സിനിമകളിൽ നിന്ന് ഒരുകാലത്ത് ഒഴിവാക്കപ്പെട്ട ആളാണ് താനെന്നും പൃഥ്വിരാജ് പറയുന്നു. മാധ്യമം ആഴ്ചപതിപ്പിന് നൽകിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് തന്റെ നിലപാടുകൾ വ്യക്തമാക്കിയത്. ശരിക്കൊപ്പം നിന്നതുകൊണ്ട് ഇപ്പോൾ സിനിമകൾ ലഭിക്കുന്നില്ലെന്ന് സിനിമയിൽ വളരെ സജീവമായിരുന്ന നടി പാർവതി പറഞ്ഞത് ചൂണ്ടിക്കാട്ടിയുള്ള ചോദ്യത്തിനായിരുന്നു പൃഥ്വിരാജിന്റെ മറുപടി. പൃഥ്വിരാജ് സംവിധാനം ചെയ്ത് മോഹൻലാൽ നായകനാകുന്ന ലൂസിഫർ തിയ്യേറ്ററുകളിലേക്ക് എത്താനിരിക്കെയാണ് താരത്തിന്റെ വെളിപ്പെടുത്തൽ. ഈ പ്രസ്താവനയിലൂടെ അമ്മയെ പൃഥ്വിരാജ് അപമാനിച്ചുവെന്ന നിലപാട് ഉയരുന്നുണ്ട്. എന്നാൽ അമ്മയ്‌ക്കെതിരെ പൃഥ്വി ഒന്നും പറഞ്ഞിട്ടില്ലെന്നാണ് അമ്മയുടെ പ്രസിഡന്റ് കൂടിയായ മോഹൻലാലിന്റെ നിലപാട്.

വിനയൻ ചിത്രത്തിന്റെ പൂജാ ചടങ്ങിലെ പൃഥിരാജിന്റെ അമ്മ മലികാ സുകുമാരന്റെ പ്രസംഗം ഓർമ്മപ്പെടുത്തും വിധമാണ് മാധ്യമത്തിലെ മകന്റെ അഭിമുഖം. മലയാള സിനിമയിലെ കൊള്ളരുതായ്മകയ്ക്കെതിരെ മല്ലിക ആഞ്ഞടിച്ചിരുന്നു. ഞാൻ തിരിച്ചങ്ങ് ഓസ്ട്രേലിയയിലേക്ക് പൊയ്ക്കോട്ടെയെന്ന് എന്റെ മകൻ ചോദിച്ചപ്പോൾ ഒറ്റക്കാര്യമേ ഞാൻ ചോദിച്ചുള്ളു, നീ ഓറിയന്റേഷൻ കോഴ്സുവരെ മുടക്കി ഇവിടെ വന്ന് സിനിമയിൽ അഭിനിച്ചത് ഇവിടെ തുടർന്ന് നിൽക്കണമെന്ന ആഗ്രഹത്താലാണോ അതോ ചുമ്മാ ഒന്ന് നോക്കിയിട്ട് തിരിച്ച് പോകാനാണോ. ഞാൻ വന്നത് നിൽക്കാൻ തന്നെയാണെന്ന് അവൻ പറഞ്ഞു. 

എന്നാൽ ഇവിടെ നിന്നാൽമതിയെന്ന് ഞാൻ പറഞ്ഞു.അത് അവന് ഒരുപാട് മാനസീക ധൈര്യവും ആത്മവിശ്വസാവും ഒക്കെ പകർന്നിരിക്കാമെന്ന് ഞാൻ വിശ്വസിക്കുന്നു. അങ്ങിനെയിരിക്കെയാണ് അത്ഭുതദ്വീപ് എന്ന ചിത്രത്തിലൂടെ വിനയൻസാർ പൃഥ്വിരാജിനെ വീണ്ടും സിനിമിലേക്ക് കൊണ്ടുവരുന്നത്.ഇതിന് ശേഷം അവന് തിരിഞ്ഞ് നോക്കേണ്ടിവന്നിട്ടില്ല. ഒരു വിഭാഗത്തിന്റെ ബഹിഷ്‌കരണ ആഹ്വാനത്തിൽ മനസ്സുമടുത്ത്് വിദേശവാസത്തിനൊരുങ്ങിയ മകൻ പൃഥ്വിരാജിനെ സിനിമയിൽ പിടിച്ചുനിർത്തിയതിൽ തന്റെ ഇടപെടൽ മാതാവ് മല്ലിക സുകുമാരൻ വിവവരിച്ചത് ഇങ്ങനെയാണ്. ഇതെല്ലാം ശരിയാണെന്ന് സമ്മതിക്കും വിധമാണ് പൃഥ്വിരാജിന്റെ പുതിയ അഭിമുഖവും.

സിനിമയിലെ വനിത കൂട്ടായ്മയ്ക്ക് പൂർണ്ണ പിന്തുണ നൽകും വിധമാണ് പൃഥ്വിരാജിന്റെ അഭിമുഖം. നിലപാടുള്ള നടിമാർക്ക് മാത്രമല്ല നടന്മാർക്കും അത്തരം അനുഭവങ്ങൾ ഉണ്ടാകും.ഒരു നിലപാട് എടുത്തതിന്റെ പേരിൽ ഒരുപാട് സിനിമകളിൽ നിന്ന് ഒരുകാലത്ത് ഒഴിവാക്കപ്പെട്ട ഒരാളാണ് ഞാൻ. നടന്മാർക്ക് അത്തരം അനുഭവങ്ങൾ ഉണ്ടാകില്ലെന്ന് പറയാൻ പറ്റില്ല. എനിക്കും പണ്ട് അത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. നിലപാടുകൾ പറഞ്ഞതിന്റെ പേരിൽ അവസരങ്ങൾ നിഷേധിക്കപ്പെട്ടിട്ടുണ്ട് പൃഥ്വിരാജ് പറഞ്ഞു. ബാക്കിയുള്ളവർ നമ്മളെ എങ്ങനെയാണ് സ്വീകരിക്കുന്നത് എന്നതിൽ നമുക്ക് ഒന്നും ചെയ്യാൻ പറ്റില്ല. കൺട്രോൾ ചെയ്യാൻ പറ്റും. നമ്മൾ ഭയങ്കരമായൊരു പൊയ്മുഖം എപ്പോഴും നിലനിർത്താൻ തുനിഞ്ഞിറങ്ങിയാൽ കൺട്രോൾ ചെയ്യാൻ പറ്റും. സിനിമയിൽ വന്നകാലം മുതൽ ഞാൻ ഞാനല്ലാത്ത ഒരാളായി ആൾക്കാരോട് പെരുമാറിയിരുന്നെങ്കിൽ ചിലപ്പോൾ ഈ ആരോപണങ്ങളൊന്നും എന്നെക്കുറിച്ച് ഉണ്ടാകുമായിരുന്നില്ല.

ഞാൻ എന്റെ സംസാരശൈലി അല്ലാത്തൊരു സംസാരശൈലിയിൽ സംസാരിച്ചിരുന്നെങ്കിൽ എന്റെതല്ലാത്തൊരു സ്വഭാവത്തിൽ പെരുമാറിയിരുന്നെങ്കിൽ ചിലപ്പോൾ ഈ ആരോപണങ്ങളൊന്നും ഉണ്ടാകില്ലായിരുന്നു.പക്ഷേ എനിക്ക് ആ പൊയ്മുഖം അണിയുക ബുദ്ധിമുട്ടാണ്.ഞാൻ തെരഞ്ഞെടുത്തതാണ്, ഞാൻ ഇങ്ങനെയൊക്കെയാണ്, എന്റെ ഒറിജിനൽ ആറ്റിറ്റിയൂഡ് പുറത്ത് കാണിച്ചാൽ ഇത്തരത്തിലുള്ള ആരോപണങ്ങളും ഒബ്‌സർവേഷൻസും എന്നെക്കുറിച്ച് ഉണ്ടാകുമെന്ന് തിരിച്ചറിയാൻ മാത്രമുള്ള വിവേചന ബുദ്ധിയുള്ള വ്യക്തിയാണ് ഞാൻ. അതറിഞ്ഞുകൊണ്ട് തന്നെയാണ് മുന്നോട്ട് പോയത്. പിന്നെ എനിക്ക് അറിയാമായിരുന്നു കുറച്ച് കാലം കഴിയുമ്പോൾ ഒന്നുകിൽ, ഇവൻ രക്ഷപ്പെടില്ല, ഇവൻ നന്നാവില്ല എന്ന് ആൾക്കാർ പറയും. അല്ലെങ്കിൽ ഞാനുമായിട്ട് അവർ യൂസ്ഡ് ആകുമായിരിക്കും. എനിക്ക് തോന്നി, ആൾക്കാർ യൂസ്ഡ് ആയി എന്ന്. പൃഥ്വിരാജ്, അയാൾ ഇങ്ങനെയാണ് സംസാരിക്കുന്നത്, ഇങ്ങനെയാണ് എന്ന് മനസിലാക്കി കഴിഞ്ഞുവെന്നും പൃഥ്വിരാജ് പറഞ്ഞു.

വിനയന്റെ പുതിയ ചിത്രത്തിന്റെ പൂജ വേളിയിലാണ് കുടുമ്പാംഗങ്ങളിൽ മാത്രമൊതുങ്ങിയിരുന്ന സംഭവങ്ങൾ മല്ലിക സിനമലോകവുമായി പങ്കുവച്ചത്. ഈ ചടങ്ങിൽ മമ്മൂട്ടിയും പങ്കെടുക്കേണ്ടതായിരുന്നു. എന്നാൽ അവസാന നിമിഷം പിന്മാറി. ഈ ചടങ്ങിലാണ് മലയാള സിനിമയിലെ ഒതുക്കൽ രാഷ്ട്രീയം മല്ലിക വിശദീകരിച്ചത്. സുകുമാരനിൽ തുടങ്ങിയ വനവാസ ജീവിതം അല്പസ്വൽപം പൃഥ്വിരാജിലേക്ക് പകരാൻ ശ്രമമുണ്ടായി. വിനയൻ സാറിന്റെ സിനിമയിൽ അഭിനയിച്ചതിന് മാപ്പ് പറണമെന്നായി. മാപ്പെന്ന വാക്കുതന്നെ വേണം ,ഖേദം എന്നത് പോരാന്നായി. അങ്ങിനെയിരിക്കെ ഒതുക്കിയിരുത്തലിന് ശേഷം അത്ഭുദ്വീപിലുടെ പൃഥ്വി വീണ്ടും സിനിമയിലെത്തി.

സംവിധായകൻ വിനയൻ സഹായിച്ചില്ലങ്കിൽ ഇന്ദ്രജിത്ത് ഇന്ന് തന്റെ സഹോദരൻ അമേരിക്കിൽ നടത്തിവരുന്ന സോഫ്റ്റ്‌വെയർ കമ്പനിയിലെ ജീവനക്കാരനും പൃഥ്വി ഓസ്ട്രേലിയയിൽ സെറ്റിലാവുകയും ചെയ്യുമായിരുന്നെന്നു-മല്ലിക വ്യക്തമാക്കിയിരുന്നു. ഈശ്വരൻ മനുഷ്യരെ രക്ഷിക്കാനേ അവസരം തന്നിട്ടുള്ളു. ശിക്ഷിക്കാൻ അവസരം തന്നിട്ടില്ല. അങ്ങിനെ ശിക്ഷിക്കാൻ ശ്രമിച്ചാൽ മറ്റൊരുരൂപത്തിൽ എവിടുന്നെങ്കിലുമൊക്കെ ആ ശിക്ഷ നമ്മൾ സ്വയം ഏറ്റുവാങ്ങേണ്ടിവരും. ഒരു കാര്യത്തിലും ചുമ്മാ പ്രതികരിക്കാൻ നിൽക്കരുതെന്ന് മക്കളോട് പറഞ്ഞിട്ടുണ്ട്. ആളാവാനുള്ള പ്രതികരണങ്ങൾ കൊണ്ട് കാര്യമില്ല. കാര്യ-കാരണങ്ങൾ മനസ്സിലാക്കി, പ്രതികരിക്കേണ്ട സമയത്ത് പ്രതികരിക്കണംമെന്ന് ഉപദേശിച്ചിട്ടുണ്ടെന്നും മല്ലിക പറഞ്ഞിരുന്നു. ഇത് ശരിവയ്ക്കും വിധമാണ് പൃഥ്വിയുടെ തുറന്നു പറച്ചിൽ.

നടിയെ ആക്രമിച്ച കേസിൽ ദിലീപ് അറസ്റ്റിലായപ്പോൾ അമ്മയിൽ നിന്ന് ദിലീപിനെ പുറത്താക്കാൻ കാരണമായത് പൃഥ്വിയുടെ ഇടപെടലായിരുന്നു. ഇതിന് ശേഷം സിനിമാ ലോകത്തെ പലവിധ എതിർപ്പുകൾ പൃഥ്വിയ്‌ക്കെതിരെ ഉയർന്നു. അമ്മയുടെ തലപ്പത്ത് പൃഥ്വിയെത്തണമെന്ന് ഒരു വിഭാഗം ആഗ്രഹിച്ചിരുന്നു. എന്നാൽ അതൊന്നും നടന്നില്ല. അതിന് ശേഷം അമ്മയുമായി പൃഥ്വി സഹകരിച്ചതുമില്ല. പിന്നെയാണ് ലൂസിഫറുമായി സംവിധായകനായി മാറിയതും. അപ്പോഴും പൃഥ്വി നായകനായ സിനിമകൾ അണിയറയിൽ ഒരുങ്ങുകയാണ്.

സിനിമകൾ ചിലർ കൂവി തോൽപ്പിക്കുന്നതായും പൃഥ്വി രാജ് അമ്മയ്ക്ക് പരാതി നൽകിയിരുന്നു.ദിലീപിനെ പ്രതിക്കൂട്ടിൽ നിർത്തുന്ന തരത്തിലായിരുന്നു ഈ പരാതി. ഇതിലൊന്നും ഒരു നടപടിയും ആരും എടുത്തില്ല. എന്നാൽ വിവാദങ്ങൾ ഒഴിവാക്കാൻ പരമാവധി കരുതലോടെ പ്രതികരിക്കുകയും ചെയ്തു. ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണ് തന്റെ മനസ്സെന്നും വിശദീകരിച്ചു. ഇതിന് ശേഷം നീണ്ട മൗനത്തിലായിരുന്നു പൃഥ്വി. വീണ്ടും പൃഥ്വി നിലപാട് വിശദീകരിക്കുമ്പോൾ അമ്മയിൽ അത് എന്ത് ചലനമുണ്ടാക്കുമെന്നാണ് ഏവരും ഉറ്റു നോക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP