Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സർക്കാരിനെ വിറപ്പിക്കാൻ ദീർഘദൂര സ്വകാര്യ ബസുടമകൾ; അന്തസ്സംസ്ഥാന ബസ് സർവീസുകൾ നിർത്തിവെച്ചുള്ള സമരം തുടങ്ങി; ഓപ്പറേഷൻ നൈറ്റ് റൈഡേഴ്സിൽ അനാവശ്യ പിഴ ചുമത്തുന്നതായി ഇന്റർ സ്റ്റേറ്റ് ബസ് ഓണേഴ്സ് അസോസിയേഷൻ; ബദൽ സർവീസുകൾ നടത്തുമെന്ന് സർക്കാർ; പരിശോധന അട്ടിമറിക്കാനുള്ള ശ്രമമെന്ന് ആരോപണം; നോട്ടീസ് നൽകാതെയാണ് സമരമെന്ന് എകെ ശശീന്ദ്രൻ

സർക്കാരിനെ വിറപ്പിക്കാൻ ദീർഘദൂര സ്വകാര്യ ബസുടമകൾ; അന്തസ്സംസ്ഥാന ബസ് സർവീസുകൾ നിർത്തിവെച്ചുള്ള സമരം തുടങ്ങി; ഓപ്പറേഷൻ നൈറ്റ് റൈഡേഴ്സിൽ അനാവശ്യ പിഴ ചുമത്തുന്നതായി ഇന്റർ സ്റ്റേറ്റ് ബസ് ഓണേഴ്സ് അസോസിയേഷൻ; ബദൽ സർവീസുകൾ നടത്തുമെന്ന് സർക്കാർ; പരിശോധന അട്ടിമറിക്കാനുള്ള ശ്രമമെന്ന് ആരോപണം; നോട്ടീസ് നൽകാതെയാണ് സമരമെന്ന് എകെ ശശീന്ദ്രൻ

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: സർക്കാരിനെ വിറപ്പിക്കാൻ ദീർഘദൂര ബസുടമകളുടെ നീക്കം. അന്തസ്സംസ്ഥാന ബസ് സർവീസുകൾ നിർത്തിവെച്ചുള്ള സമരം തുടങ്ങി. 'ഓപ്പറേഷൻ നൈറ്റ് റൈഡേഴ്സ്' എന്നപേരിൽ നടത്തുന്ന പരിശോധനയിൽ അനാവശ്യമായി പിഴ ചുമത്തുന്നുവെന്നാരോപിച്ചാണ് ഇന്റർ സ്റ്റേറ്റ് ബസ് ഓണേഴ്സ് അസോസിയേഷൻ സമരം പ്രഖ്യാപിച്ചത്.തുടർച്ചയായി നിയമം ലംഘിക്കുകയും പിഴയടയ്ക്കാൻ വിസമ്മതിക്കുകയും ചെയ്യുന്ന ബസ്സുകൾ പിടിച്ചെടുക്കാനാണ് തീരുമാനം. കേരളത്തിൽനിന്ന് കർണാടകയിലേക്ക് നൂറിലേറെ അന്തസ്സംസ്ഥാന സ്വകാര്യബസ്സുകൾ സർവീസ് നടത്തുന്നുണ്ട്. സമരം നേരിടാൻ സർക്കാർതലത്തിൽ കാര്യക്ഷമമായ നടപടിവേണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

്അതേസമയം യാത്രക്കാരെ ആക്രമിച്ച സംഭവത്തെ തുടർന്ന് കല്ലട ബസിന്റെ പെർമിറ്റ് റദ്ദാക്കാത്തത് എന്തുകൊണ്ടാണെന്ന് പരിശോധിക്കുമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ. നോട്ടീസ് നൽകാതെയാണ് ബസുകളുടെ സമരം. അന്തർ സംസ്ഥാന റൂട്ടുകളിൽ പല സ്വകാര്യ ബസുകളും ചട്ടവിരുദ്ധമായാണ് സർവീസ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ രണ്ടുമാസത്തിലധികമായി ബസ് വ്യവസായത്തെ തകർക്കുന്ന മോട്ടോർ വാഹന വകുപ്പ് നടപടിയിൽ പ്രതിഷേധിച്ചാണ് സമരമെന്ന് ഇന്റർ സ്‌റ്റേറ്റ് ബസ് ഓണേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചിരുന്നു.

കല്ലട പ്രശ്‌നത്തിനുശേഷം ഓപറേഷൻ നൈറ്റ് റൈഡേഴ്‌സ് എന്നപേരിൽ മോട്ടോർ വാഹന വകുപ്പ് ദിവസേന അന്തർസംസ്ഥാന ബസുകളിൽനിന്ന് 10,000 രൂപ വീതം പിഴയീടാക്കുകയാണ്. കണ്ണൂരിലെ കൺവെൻഷൻ സെന്റർ ഉടമയെപ്പോലെ തങ്ങളെയും ആത്മഹത്യയിലേക്ക് നയിക്കുന്നതാണ് നടപടികൾ.

കല്ലട ബസിൽ നടന്ന സംഭവങ്ങൾ അവരുടെ മാനേജ്മന്റെിലെ പ്രശ്‌നമാണ്. വിഷയത്തിൽ അസോസിയേഷനിൽ അംഗമായ സുരേഷ് കല്ലടയോട് വിശദീകരണം ആവശ്യപ്പെട്ടെങ്കിലും വാക്കാലുള്ള മറുപടി മാത്രമാണ് ലഭിച്ചത്. കുറ്റം ചെയ്തവരെ അദ്ദേഹം പിരിച്ചുവിട്ടെന്നാണ് അറിയിച്ചത്. ആകെയുള്ള ബസുകളിൽ 30 ശതമാനം മാത്രമാണ് കല്ലടയുടേത്.

യാത്രക്കാരുടെ പരാതികൾ കാരണം അന്തസ്സംസ്ഥാനബസ്സുകളിൽ മോട്ടോർവാഹനവകുപ്പ് അടുത്തിടെ പരിശോധന കർശമാക്കിയിരുന്നു. കൂടാതെ കല്ലട ബസിലെ മർദനവും പീഡനപരാതിയുടെയും അടിസ്ഥാനത്തിൽ ബസുകൾക്കെതിരെ നിരന്തരമായി പരിശോധന നടത്തുന്നുണ്ടായിരുന്നു. ഇതിൽ നിരവധി ക്രമക്കേടുകളും കണ്ടെത്തിയിരുന്നു. ഇത് അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് ഉയരുന്ന മറ്റൊരു ആരോപണം. ഉദ്യോഗസ്ഥ തലത്തിൽ സ്വാധീനമുള്ള ബസുടമകൾ ഇടപെട്ട് കേസെതുക്കാൻ ശ്രമിക്കുന്നതായും ആരോപണം ഉണ്ട്.

സമരത്തിന്റെ പശ്ചാത്തലത്തിൽ കൂടുതൽ സർവീസുകൾ നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. അതേ സമയം ഇക്കാര്യത്തിൽ ഇതുവരെ കേരള ആർ.ടി.സി.യും കർണാടക ആർ.ടി.സി.യും ധാരണയിലെത്തിയിട്ടില്ല. ഓടിക്കാൻ ബസ്സില്ലാത്തതാണ് കേരളത്തിന്റെ പ്രയാസം. എന്നാൽ, ആവശ്യത്തിന് ബസ്സുകളുണ്ടെങ്കിലും സർവീസ് നടത്താൻ കേരളത്തിന്റെ അനുമതി കിട്ടാത്തതാണ് കർണാടക ആർ.ടി.സി.ക്ക് വിനയാവുന്നത്. അനുമതിക്കായി മൂന്നുതവണ അപേക്ഷ അയച്ചെങ്കിലും കേരളത്തിന്റെ ഭാഗത്തുനിന്ന് അനുകൂലമറുപടി ലഭിച്ചില്ലെന്ന് അധികൃതർ പറഞ്ഞു.

അന്തസ്സംസ്ഥാനപാതകളിൽ ഓടിക്കാൻ കോൺട്രാക്റ്റ് കാര്യേജ് ബസ്സുകൾ വാടകയ്ക്കെടുക്കാനുള്ള കേരളത്തിന്റെ നീക്കം തുടക്കത്തിലേ പരാജയപ്പെട്ടിരുന്നു. 50 ബസ്സുകളാവശ്യപ്പെട്ട് ക്ഷണിച്ച ടെൻഡറിൽ ആരും പങ്കെടുത്തില്ല. വീണ്ടും ഇ-ടെൻഡറിനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്. ആവശ്യത്തിന് ബസ്സുകളില്ലാത്തതാണ് അടിയന്തരഘട്ടങ്ങളിൽ കൂടുതൽ സർവീസ് നടത്തുന്നതിന് കേരള ആർ.ടി.സി.ക്ക് തടസ്സമാകുന്നത്. കർണാടകയുടെ പക്കൽ ആവശ്യത്തിന് ബസ്സുകളുണ്ട്. എന്നാൽ, കൂടുതൽ സർവീസ് നടത്താൻ കേരളത്തിന്റെ അനുമതി ലഭിക്കുന്നില്ല. രണ്ടുവർഷം മുൻപ് ഉത്സവസീസണുകളിൽ 250 ബസ്സുകൾ അധികമായി ഓടിക്കാനുള്ള ധാരണ ഇരുസംസ്ഥാനങ്ങളും തമ്മിലുണ്ടാക്കിയിരുന്നു. ഇതൊന്നും പ്രാവർത്തികമായില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP