Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നാട്ടിലേക്ക് പോരാൻ എയർഇന്ത്യ എക്സ്‌പ്രസിൽ ജനുവരിയിൽ തന്നെ ടിക്കറ്റ് എടുത്ത് കൺഫേം ചെയ്തു; ബുറൈമിയിൽ നിന്ന് മസ്‌ക്കറ്റ് എയർപോർട്ടിൽ എത്തിയപ്പോൾ രണ്ട് ടിക്കറ്റ് കൺഫേം അല്ലെന്ന് എയർ ഇന്ത്യാ അധികൃതർ; കൈക്കുഞ്ഞുങ്ങളേയും പ്രായമായ അമ്മയെയും കൊണ്ട് യുവതി മസ്‌ക്കറ്റ് എയർ പോർട്ടിൽ കുടുങ്ങിയത് 15 മണിക്കൂറോളം: ഒടുവിൽ ജെറ്റ് എയർ വേസിൽ ടിക്കറ്റെടുത്തത് മലയാളികളുടെ സഹായത്താൽ

നാട്ടിലേക്ക് പോരാൻ എയർഇന്ത്യ എക്സ്‌പ്രസിൽ ജനുവരിയിൽ തന്നെ ടിക്കറ്റ് എടുത്ത് കൺഫേം ചെയ്തു; ബുറൈമിയിൽ നിന്ന് മസ്‌ക്കറ്റ് എയർപോർട്ടിൽ എത്തിയപ്പോൾ രണ്ട് ടിക്കറ്റ് കൺഫേം അല്ലെന്ന് എയർ ഇന്ത്യാ അധികൃതർ; കൈക്കുഞ്ഞുങ്ങളേയും പ്രായമായ അമ്മയെയും കൊണ്ട് യുവതി മസ്‌ക്കറ്റ് എയർ പോർട്ടിൽ കുടുങ്ങിയത് 15 മണിക്കൂറോളം: ഒടുവിൽ ജെറ്റ് എയർ വേസിൽ ടിക്കറ്റെടുത്തത് മലയാളികളുടെ സഹായത്താൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മാസങ്ങൾക്ക് മുമ്പേ കൺഫേം ചെയ്ത ടിക്കറ്റുമായി വയോധികയായ മാതാവും കൈക്കുഞ്ഞുമായി മസ്‌ക്കറ്റ് എയർ പോർട്ടിലെത്തിയ യുവതി എയർ ഇന്ത്യാ അധികൃതരുടെ അനാസ്ഥ മൂലം കുടുങ്ങി പോയത് 15 മണിക്കൂർ. ബുറൈമിയിൽ നിന്ന് മസ്‌ക്കറ്റ് എയർപോർട്ടിലെത്തിയ പ്രിയ ആൻ ഫിലിപ്പ് എന്ന നഴ്‌സാണ് എയർ ഇന്ത്യാ എക്‌സ് പ്രസുകാരുടെ അനാസ്ഥ മൂലം വിമാനത്താവളത്തിൽ മണിക്കൂറുകളോളം കുടുങ്ങി പോയത്.

ഇന്നലെ രാവില 11.05 നുള്ള എയർ ഇന്ത്യാ എക്സ്‌പ്രസിലാണ് പ്രിയയ്ക്കും വയോധികയായ അമ്മയ്ക്കും രണ്ട് കുട്ടികൾക്കും ടിക്കറ്റ് കൺഫേം ആയിരുന്നത്. കഴിഞ്ഞ ജനുവരി 28നാണ് ഇവർ ടിക്കറ്റ് ബുക്ക് ചെയ്തത്. ടിക്കറ്റ് കൺഫേം ആയതിനാൽ ഇന്നലെ രാവിലെ നാലു മണിയോടെ ബുറൈമിയിൽ നിന്നും തിരിച്ച ഈ അമ്മയും മക്കളും എട്ടു മണിയോടെ മസ്‌ക്കറ്റ് എയർ പോർട്ടിൽ എത്തി.

ചെക്ക് ഇൻ ചെയ്യാൻ എത്തിയപ്പോഴാണ് എയർ ഇന്ത്യ അധികൃതർ പറയുന്നത് രണ്ട് സീറ്റ് മാത്രമേ കൺഫേം ആയുള്ളു എന്ന്. രണ്ട് പേർക്ക് മാത്രമേ യാത്ര ചെയ്യാനാകു എന്നും അവർ അറിയിച്ചു. എന്നാൽ ഇവരുടെ ടിക്കറ്റ് നേരത്തെ തന്നെ കൺഫേം ആയതാണെന്ന അറിയിപ്പും ഇവർക്ക് കിട്ടിയിരുന്നു. ഇതോടെ ഒപ്പമുള്ള കുഞ്ഞു മക്കളെയും അമ്മയേയും എന്ത് ചെയ്യണമെന്ന് അറിയാതെ പ്രിയ കുടുങ്ങി.

എയർ ഇന്ത്യ അധികൃതരുമായി ബന്ധപ്പെട്ടെങ്കിലും അവർ കൈമലർത്തുകയാണ് ചെയ്തത്. എന്നാൽ ടിക്കറ്റ് നേരത്തെ തന്നെ കൺഫേം ആയതാണെന്ന് ഇവർ ടിക്കറ്റ് ബുക്ക് ചെയ്ത ഏജൻസിയും വ്യക്തമാക്കി. ആറു മാസം പ്രായമുള്ള കൈക്കുഞ്ഞും അഞ്ചു വയസ്സുള്ള കുട്ടിയുമായിരുന്നു ഇവർക്ക് ഒപ്പമുണ്ടായിരുന്നത്. കുട്ടികൾക്ക് ഭക്ഷണമോ വെള്ളമോ പോലും ലഭിക്കാത്ത അവസ്ഥയായി. ഒപ്പം രോഗിയായ അമ്മയും വലഞ്ഞു.

ഒടുവിൽ എയർ പോർട്ടിൽ ഉണ്ടായിരുന്ന മലയാളികളും കൂടി പണം നൽകി സഹായിച്ചതോടെയാണ് ഇവർക്ക് തിരിച്ചു നാട്ടിലേക്ക് പോരാൻ അവസരം ഒരുങ്ങിയത്. 15 മണിക്കൂറോളം എയർ പോർട്ടിൽ കുടുങ്ങിയ ഇവർ മറ്റ് മലയാളികളുടെ സഹായത്താൽ ജെറ്റ് എയർവേസിൽ ടിക്കറ്റ് ബുക്ക് ചെയ്യുകയായിരുന്നു. 190 ഒമാൻ റിയാൽ കൊടുത്താണ് ഇവർ ടിക്കറ്റ് ബുക്ക് ചെയ്തത്. ഒടുവിൽ ടിക്കറ്റ് കാശും നഷ്ടമായി. യാത്ര ചെയ്യുമ്പോൾ ഇത്രയും പണം കയ്യിൽ കരുതാറില്ല. അതുകൊണ്ട് തന്നെ അക്ഷരാർത്ഥത്തിൽ വലയുകയായിരുന്നു.

എന്നാൽ 15 മണിക്കൂറോളം എയർപോർട്ടിൽ കുടുങ്ങിയിട്ടും എയർഇന്ത്യാ എക്സ്‌പ്രസ് അധികൃതർ തിരിഞ്ഞു നോക്കിയില്ലെന്നും പ്രിയ പറയുന്നു. കൈക്കുഞ്ഞും വയോധികയായ മാതാവും ഉണ്ടായിട്ടും ഭക്ഷണമോ താമസ സൗകര്യമോ ഇല്ലാതെ കുട്ടികളെയും കൊണ്ട് ഇവർ വലഞ്ഞു. ബുറൈമിയിൽ താമസിക്കുന്ന ഈ യുവതി മസ്‌ക്കറ്റിൽ വലിയ പരിചയവുമുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ കുട്ടികൾക്കുള്ള ഭക്ഷണ സാധനവും വെള്ളവും വരെ ഇരട്ടി വിലയ്ക്ക് വാങ്ങേണ്ടി വന്നതായും ഇവർ പറയുന്നു.

രാത്രി 11.10ഓടെയായിരുന്നു ജെറ്റ് എയർവേസ് വിമാനം. ബുറൈമിയിൽ നിന്നും 400 കിലോമീറ്ററോളം യാത്ര ചെയ്താണ് പ്രിയയും അമ്മയും കുഞ്ഞുങ്ങളുമായി മസ്‌ക്കറ്റ് എയർ പോർട്ടിൽ എത്തിയത്. നാട്ടിലെത്തേണ്ടത് അത്യാവശ്യമായിരുന്നതിനാലും ബുറൈമിയിലേക്ക് തിരിച്ചു പോകാൻ ബുദ്ധിമുട്ടുള്ളതിനാലും ഇവർ മറ്റ് മലയാളികളുടെ സഹായത്താൽ നാട്ടിലേക്ക് എത്തുകയായിരുന്നു. 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP