1 usd = 71.04 inr 1 gbp = 92.35 inr 1 eur = 78.74 inr 1 aed = 19.34 inr 1 sar = 18.93 inr 1 kwd = 233.95 inr

Jan / 2020
21
Tuesday

ഇന്ന് ഞാൻ ഒരു ചടങ്ങിൽ പങ്കെടുത്തു; ഈ യുവനടി വലിയ വ്യക്തിത്വങ്ങളുമായി വേദി പങ്കിടുന്നത് കണ്ട് ആശ്ചര്യപ്പെട്ടു; എഴുത്തുകാരിയോ സ്വാതന്ത്ര്യസമര സേനാനിയോ അല്ല; നൂറിലധികം സിനിമകളിൽ അഭിനയിച്ചിട്ടും ഇല്ല; അനാഥരെ പോറ്റിയ മദർ തെരേസയുമല്ല; ഒരു ചെക്കനെ നോക്കി കണ്ണിറുക്കിയതിലൂടെ മാത്രം ശ്രദ്ധ നേടിയ സാധാരണ പെൺകുട്ടിയാണിത്; കന്നഡയിലും ഉണ്ട് കുലംകുത്തികൾ! അഡാൽ ലൗ ഫെയിം പ്രിയാ വാര്യരെ കന്നഡ നടൻ ജഗ്ഗേഷ് കളിയാക്കുന്നത് പരിധികൾ എല്ലാം ലംഘിച്ച്; ഉയരുന്നത് വ്യാപക പ്രതിഷേധം

November 14, 2019 | 07:49 AM IST | Permalink



ഇന്ന് ഞാൻ ഒരു ചടങ്ങിൽ പങ്കെടുത്തു; ഈ യുവനടി വലിയ വ്യക്തിത്വങ്ങളുമായി വേദി പങ്കിടുന്നത് കണ്ട് ആശ്ചര്യപ്പെട്ടു; എഴുത്തുകാരിയോ സ്വാതന്ത്ര്യസമര സേനാനിയോ അല്ല; നൂറിലധികം സിനിമകളിൽ അഭിനയിച്ചിട്ടും ഇല്ല; അനാഥരെ പോറ്റിയ മദർ തെരേസയുമല്ല; ഒരു ചെക്കനെ നോക്കി കണ്ണിറുക്കിയതിലൂടെ മാത്രം ശ്രദ്ധ നേടിയ സാധാരണ പെൺകുട്ടിയാണിത്; കന്നഡയിലും ഉണ്ട് കുലംകുത്തികൾ! അഡാൽ ലൗ ഫെയിം പ്രിയാ വാര്യരെ കന്നഡ നടൻ ജഗ്ഗേഷ് കളിയാക്കുന്നത് പരിധികൾ എല്ലാം ലംഘിച്ച്; ഉയരുന്നത് വ്യാപക പ്രതിഷേധം

മറുനാടൻ മലയാളി ബ്യൂറോ

ബംഗളുരു: ഏറെ നാളുകൾക്കു ശേഷം പ്രിയ വാര്യരെ കളിയാക്കിയുള്ള കന്നഡ നടൻ ജഗ്ഗേഷിന്റെ കുറിപ്പ് വിവാദത്തിൽ. പ്രിയക്കെതിരെ ഉയർത്തുന്നത് അനാവശ്യ വിവാദമാണ്. കളിയാക്കലും. ജഗ്ഗേഷ് ഫേസ്‌ബുക്കിലൂടെ പങ്കുവെച്ച ഒരു ചിത്രവും കുറിപ്പും ഇപ്പോൾ വൈറലാവുകയാണ്. എന്നാൽ ഈ കുറിപ്പും ചിത്രവും നടിയെ അപമാനിക്കുന്നതാണെന്ന വാദമാണ് സജീവമാണ്. മലയാളിക്ക് വേദിയിൽ ലഭിച്ച പിന്തുണയാണ് നടനെ ചൊടിപ്പിച്ചതെന്ന വാദവും സജീവമാണ്.

ബംഗളൂരുവിലെ വൊക്കലിംഗ വിദ്യാഭ്യാസ സ്ഥാപനത്തിൽ നടന്ന ഒരു ചടങ്ങിൽ അതിഥിയായി പ്രിയ പ്രകാശ് വാര്യർ എത്തിയിരുന്നു. നിരവധി കലാ-സാംസ്‌കാരിക പ്രമുഖർ അണിനിരന്ന ചടങ്ങിൽ അവർക്കൊപ്പം വേദി പങ്കിടാൻ പ്രിയയ്ക്ക് എന്ത് അർഹതയാണുള്ളതെന്നാണ് ജഗ്ഗേഷിന്റെ ചോദ്യം. ഒരു എഴുത്തുകാരിയോ സ്വാതന്ത്ര്യ സമരസേനാനിയോ അല്ല. നൂറിലധികം സിനിമകളിൽ അഭിനയിച്ച നടിയുമല്ല. അനാഥരെ നോക്കി വളർത്തിയ മദർതെരേസയുമല്ല. ഒരു ചെറുപ്പക്കാരനെ നോക്കി കണ്ണിറുക്കിയതുകൊണ്ടു മാത്രം ശ്രദ്ധ നേടിയ ഒരു സാധാരണ പെൺകുട്ടിയാണത്. നൂറോളം സിനിമകൾ ചെയ്ത സായി പ്രകാശിനും നിർമ്മലാനന്ദ സ്വാമിജിക്കുമൊപ്പമാണ് അവർ വേദിയിൽ ഇരുന്നത്. ഇത്രയും പ്രതിഭകൾക്കു മുമ്പിൽ കണ്ണിറുക്കുന്ന ഒരു പെൺകുട്ടിയെ മാതൃകയാക്കുനതിലൂടെ നമ്മുടെ യുവതലമുറ എങ്ങോട്ടാണ് പോകുന്നതെന്നും അദ്ദേഹം ചോദിക്കുന്നു. ചടങ്ങിൽ നിന്നും വിട്ടു നിന്നാൽ അത് ഈഗോ ആയി കണക്കാക്കുമായിരുന്നുവെന്നും ജഗ്ഗേഷ് പറയുന്നു.

ആദ്യ ചിത്രത്തിലൂടെ ലോകശ്രദ്ധപിടിച്ചു പറ്റിയ നടിയാണ് പ്രിയ വാര്യർ. ഒമർലുലു സംവിധാനം ചെയ്ത ഒരു അഡാർ ലവ് എന്ന ചിത്രത്തിലെ 'മാണിക്യ മലരായ പൂവി' എന്ന ഗാനത്തിലെ 'കണ്ണിറുക്കൽ രംഗം' ഹിറ്റായതോടെയാണ് നടി പെട്ടെന്ന് പ്രശസ്തിയിലേക്കുയർന്നത്. അഭിനന്ദനങ്ങൾക്കൊപ്പം നിരവധി വിമർശനങ്ങളും ട്രോളുകളും പ്രിയയെ തേടിയെത്തി. അഡാറ് ലവിന് ശേഷം ബോളിവുഡിലാണ് നടി അഭിനയിച്ചിരുന്നത്. ശ്രീദേവി ബംഗ്ലാവ് എന്ന ചിത്രത്തിൽ പ്രിയ അഭിനയിച്ചിരുന്നു. പിന്നാലെ ഫൈനൽസ് എന്ന ചിത്രത്തിന് വേണ്ടി ഒരും ഗാനം ആലപിച്ചും നടി എത്തിയിരുന്നു. ഇപ്പോഴിതാ ഒരിടവേളയ്ക്ക് ശേഷം പ്രിയ വീണ്ടും സിനിമയിൽ സജീവമാവുകയാണ്. കന്നഡ ചിത്രത്തിലൂടെയാണ് നടി വീണ്ടും എത്തുന്നത്.

വിഷ്ണു പ്രിയ എന്ന് പേരിട്ടിരിക്കുന്ന സിനിമ മലയാളി സംവിധായകൻ വികെ പ്രകാശാണ് ഒരുക്കുന്നത്. സാൻഡൽവുഡിലെ യുവതാരം ശ്രേയസ് കെ മഞ്ജു ചിത്രത്തിൽ നായകനാവുന്നു. സിനിമയുടെ ഷൂട്ടിങ് നിലവിൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. അതേസമയം പ്രിയാ വാര്യരുടെ പിറന്നാൾ ദിനത്തിൽ വിഷ്ണു പ്രിയ ടീം പുറത്തുവിട്ട ഒരു വീഡിയോ ശ്രദ്ധേയമായി മാറിയിരുന്നു. പ്രിയയ്ക്ക് ജന്മദിനാശംസകൾ നേർന്നുകൊണ്ടുള്ള സിനിമയുടെ ഒരു ടീസറാണ് പുറത്തുവന്നിരിക്കുന്നത്. ഒരു റൊമാന്റിക്ക് ചിത്രമായിരിക്കും വിഷ്ണു പ്രിയ എന്ന് സൂചന നൽകികൊണ്ടാണ് ആദ്യ ടീസർ പുറത്തുവന്നിരിക്കുന്നത്. ഒരു യഥാർത്ഥ സംഭവകഥയെ ആസ്പദമാക്കികൊണ്ടാണ് ചിത്രമൊരുങ്ങുന്നതെന്ന് അറിയുന്നു. ശ്രേയസ് കെ മഞ്ജുവിന്റെ പിതാവ് കെ മഞ്ജുവാണ് ചിത്രം നിർമ്മിക്കുന്നത്. ഇത്തരത്തിൽ കന്നഡയിലേക്ക് കാൽവയ്ക്കുന്ന നടിക്കെതിരെയാണ് ജഗ്ഗേഷിന്റെ കളിയാക്കൽ.

അടുത്തിടെ നടൻ ബിനീഷ് ബാസ്റ്റിനൊപ്പം വേദി പങ്കിടാൻ കഴിയില്ലെന്ന് സംവിധായകൻ അനിൽ രാധാകൃഷ്ണ മേനോൻ പറഞ്ഞെന്ന പേരിൽ വലിയ വിമർശനങ്ങളായിരുന്നു കേരളത്തിൽ ഉടലെടുത്തത്. ഇതിന് സമാനമാണ് ജഗ്ഗേഷിന്റെ കളിയാക്കലും. നിരവധി മഹത് വ്യക്തിത്വങ്ങൾ ഇരുന്ന വേദിയിൽ അതിഥിയായി പ്രിയ വാര്യരെ ഇരുത്തിയത് അപമാനകരമാണെന്ന് പറഞ്ഞ ജഗ്ഗേഷിനെ കടന്നാക്രമിക്കുകയാണ് സോഷ്യൽ മീഡിയ. ആദ്യ സിനിമ റിലീസ് ചെയ്യുന്നതിന് മുൻപ് തന്നെ വിമർശനങ്ങൾ നേരിടേണ്ടി വന്ന നടിയാണ് പ്രിയ. അതിനാൽ തന്നെ നടിയെ പിന്തുണച്ച് ഒരുപാട് പേരാണ് മുന്നോട്ട് വന്നിരിക്കുന്നത്. നടിയെ ക്ഷണിച്ചു വരുത്തി പങ്കെടുപ്പിച്ച ചടങ്ങാണ് അത്. അല്ലാതെ പ്രിയാ വാര്യർ അങ്ങോട്ട് കയറി ചെന്നതല്ല. നടനെ പോലെ നടിയേയും വിളിച്ചു. എന്നിട്ടും കളിയാക്കൽ നടിക്ക് മാത്രം. സംഘാടകരെ പറ്റി ഒന്നും പറയുന്നില്ല. ഇതിന് പിന്നിൽ നടന്റെ ഈഗോയാണെന്നാണ് സോഷ്യൽ മീഡിയ ഉയർത്തുന്ന പൊതു നിലപാട്.

ജഗ്ഗേഷിന്റെ കുറിപ്പ് ഇങ്ങനെ

'ഇന്ന് ഞാൻ ഒരു ചടങ്ങിൽ പങ്കെടുത്തു. ഈ യുവനടി അവിടെ വലിയ വ്യക്തിത്വങ്ങളുമായി വേദി പങ്കിടുന്നത് കണ്ട് ആശ്ചര്യപ്പെട്ടു. രാജ്യത്തിന് ഒരു സംഭാവനയും ഇവരിൽ നിന്നില്ല. എഴുത്തുകാരിയോ സ്വാതന്ത്ര്യസമര സേനാനിയോ അല്ല നൂറിലധികം സിനിമകളിൽ അഭിനയിച്ച നടിയോ അല്ല അവർ. അനാഥരെ പോറ്റി വളർത്തിയ മദർ തെരേസയുമല്ല. ഒരു ചെക്കനെ നോക്കി കണ്ണിറുക്കിയതിലൂടെ മാത്രം ശ്രദ്ധ നേടിയ സാധാരണ പെൺകുട്ടിയാണിത്.

നൂറോളം സിനിമകൾ ചെയ്ത സായി പ്രകാശിനും നിർമ്മാലനന്ദ സ്വാമിജിക്കും ഒപ്പമാണ് അവൾ വേദിയിൽ ഇരുന്നത്. ഒക്കലിംഗ എഡ്യൂക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ വാർഷിക ചടങ്ങായിരുന്നു അത്. നിരവധി പ്രതിഭകൾക്ക് മുൻപിൽ കണ്ണിറുക്കുന്ന ഒരു പെൺകുട്ടിയെ മാതൃകയാക്കുന്നതിലൂടെ നമ്മുടെ യുവതലമുറ എങ്ങോട്ടാണ് പോകുന്നത്? ചടങ്ങിൽ നിന്നും വിട്ട് നിന്നാൽ അത് ഈഗോ ആയി കണക്കാക്കപ്പെടുമായിരുന്നു' എന്നുമാണ് ജഗ്ഗേഷ് കുറിച്ചത്.

മറുനാടന്‍ മലയാളി ബ്യൂറോ    
മറുനാടന്‍ മലയാളി ബ്യൂറോ

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
നാടകപരിശീലനത്തിന് ഇടയിൽ പെൺകുട്ടികളോട് കൊഞ്ചി കുഴയലും അർഥം വച്ചുള്ള സംസാരവും പതിവ്; കലോത്സവത്തിനിടെ പെൺകുട്ടികളുടെ ഗ്രീൻ റൂമിൽ കയറി വസ്ത്രം മാറുന്നത് മൊബൈലിൽ പകർത്തൽ; പോരാത്തതിന് പ്രണയാഭ്യർഥനയും; കുടുങ്ങിയത് പത്താം ക്ലാസുകാരിയെ അശ്ലീല ദൃശ്യങ്ങൾ കാട്ടുകയും അനുവാദമില്ലാതെ ചിത്രങ്ങൾ പകർത്തുകയും ചെയ്തപ്പോൾ; ഡിവൈഎഫ്ഐ നേതാവ് പോക്സോ കേസിൽ അറസ്റ്റിൽ
'ഖുർആനിൽ ഉടനീളം ലക്ഷണമൊത്ത വർഗീയതകൾ അല്ലാതെ ഒന്നും ഞാൻ കണ്ടിട്ടില്ല; അത് മൂന്നുവാചകങ്ങളിൽ കൂടി, മൂന്നുമിനുട്ടുകൊണ്ട് തെളിയിക്കാൻ തയ്യാറാണ്; എന്നെ മതരഹിത ജീവിതത്തിലേക്ക് നയിച്ച ഘടകങ്ങൾ ഖുർആനിലെ വൈരുധ്യങ്ങളും വിദ്വേഷങ്ങളും തന്നെയാണ'; ഇസ്ലാം മാനവികതയുടെ മതമാണെന്ന് പറയുന്ന ആരുമായും സംവാദത്തിന് തയ്യാർ'; കെ എൽ എഫിൽ തീപാറുന്ന വാദമുഖങ്ങൾ ഉയർത്തി ജാമിദ ടീച്ചർ; ഇസ്ലാമിസ്റ്റുകളുടെ ആക്രോശങ്ങൾക്കിടയിൽ സ്വതന്ത്ര ചിന്തക പുറത്തുപോയത് പൊലീസ് സംരക്ഷണത്തിൽ
കുന്നംകുളത്തെ കർഷക കുടുംബത്തിലെ അഞ്ചാമൻ; കാലിമെയ്‌ക്കലും കൃഷിയും ദാരിദ്രവും നിറഞ്ഞ കുട്ടിക്കാലം; ദുബായിലേക്ക് പറന്നത് ഓട്ടകാലണയുമായി; കപ്പയും മീനും വിളമ്പി കാശുകാരനായി; റിയൽ എസ്റ്റേറ്റിലും ഷിപ്പിംഗിലും പണമിറക്കിയപ്പോൾ ദുബൈ തമ്പിയും ഹോളിഡേ തമ്പിയുമായി വളർന്നു; കരുണാകരനുമായി അടുത്തതോടെ പിടി ഹൈക്കമാൻഡിലേക്കും നീണ്ടു; യുപിഎ ഭരണം നിയന്ത്രിച്ച വധേരയുടെ ബിസിനസ് പങ്കാളി ആയതോടെ കുമിഞ്ഞു കൂടിയത് ശതകോടികൾ; 1000 കോടിയുടെ അഴിമതി കേസിൽ എൻഫോഴ്‌സ്‌മെന്റ് പൊക്കിയ സിസി തമ്പിയുടെ കഥ
വിവാഹസൽക്കാരത്തിൽ പങ്കെടുക്കാൻ എത്തിയ വിദേശ മലയാളിയുടെ പുതുപുത്തൻ കാറ് കരിങ്കല്ല് ഉരച്ച് കേടുവരുത്തിയത് സ്ഥലത്തെ വികാരിയച്ചൻ; പള്ളിക്ക് സമീപം പാർക്ക് ചെയ്ത മാരുതി ബെലേനോ കുത്തി നശിപ്പിച്ചത് തന്റെ കാറിന് വഴിമുടക്കിയായപ്പോൾ; കോന്നിയിൽ അച്ചൻ കുടുങ്ങിയത് ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞപ്പോൾ; റിപ്പയർ കാശും തൽക്കാലം പകരം കാറും നൽകി തടിയൂരാൻ ശ്രമം
റോബർട്ട് വധേരയുമായുള്ള ബന്ധം വിശദീകരിക്കാൻ എൻഫോഴ്‌സ്‌മെന്റ് സമൻസ് അയച്ചപ്പോൾ താൻ അമേരിക്കയിൽ ചികിത്സയിലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറി; താൻ ആദ്യം വധേരയെ കണ്ടുമുട്ടിയത് സോണിയയുടെ പേഴ്‌സണൽ അസിസ്റ്റന്റ് മാധവൻ വഴിയെന്ന് സി.സി.തമ്പി മൊഴി നൽകിയപ്പോൾ വധേരയുടെ മൊഴി താൻ തമ്പിയെ ആദ്യമായി കണ്ടത് എമിറേറ്റ്‌സ് ഫ്‌ളൈറ്റിൽ വച്ചെന്ന്; പ്രവാസി മലയാളി വ്യവസായിയെ ഇഡി അറസ്റ്റ് ചെയ്തത് മൊഴികളിലെ വൈരുദ്ധ്യം കണക്കിലെടുത്ത്; തമ്പി വധേരയുടെ ബിനാമിയെന്നും ഇഡി
'സിനിമയിൽ നിന്ന് കിട്ടാനുള്ളതെല്ലാം കിട്ടി കഴിഞ്ഞ് വർഷങ്ങൾക്കു ശേഷം വീണ്ടും വേറേതെങ്കിലും വേദിയിൽ ഇരുന്ന് ഇതേ പോലെ ഖേദം പ്രകടിപ്പിക്കുമെന്നു തന്നെ പ്രതീക്ഷിക്കുന്നു; ഞങ്ങൾക്ക് അറിയാമായിരുന്നു പാർവതിയെ പോലെ ഉള്ളവർ തിരിച്ച് പുരക്കകത്ത് കയറുമെന്നും ഞങ്ങള് പിന്നേം അനീതികൾക്ക് എതിരെ തെരുവിൽ മഞ്ഞ് കൊള്ളമെന്ന്'; ഇസ്‌ലാമോഫോബിയ വിവാദത്തിൽ പാർവതിക്കെതിരെ അലീന ആകാശമിട്ടായി
ഐഡിയാ സ്റ്റാർ സിങ്ങറിന് മുമ്പ് പ്രശ്‌നമൊന്നുമില്ലായിരുന്നു; പാട്ടു പാടി പ്രശസ്തനായപ്പോൾ സ്ത്രീകളുമായി ചങ്ങാത്തം; കാണാൻ പാടില്ലാത്ത മെസേജ് ചോദ്യം ചെയ്തപ്പോൾ പീഡനങ്ങൾ; അഞ്ച് വർഷം അവിടെ നിന്നയാൾക്ക് എങ്ങനെയാണ് രണ്ടര വയസ്സിന്റെ വ്യത്യാസത്തിൽ രണ്ട് മക്കളുണ്ടാകുക; ആദ്യ ഭർത്താവിന് കുട്ടികളെ വിട്ടുനൽകിയത് പണം വാങ്ങിയിട്ടില്ലെന്ന് സൂര്യ; ബിഗ് ബോസിലെ സോമദാസിന്റെ വെളിപ്പെടുത്തൽ തള്ളി മുൻ ഭാര്യ: ഏഷ്യാനെറ്റ് ഷോയിൽ പാട്ടുകാരൻ പറഞ്ഞത് പച്ചക്കള്ളമോ?
താമരശ്ശേരി രൂപതാ മെത്രാൻ മാർ റെമിജിയോസ് ഇഞ്ചനാനിയിലിന് കോടഞ്ചേരി പള്ളി വികാരി ആയിരുന്നപ്പോൾ മുസ്ലിം യുവതിയിൽ കുഞ്ഞ് പിറന്നോ? ഒതുക്കി തീർക്കാൻ എംപിയായിരുന്ന എംഐ ഷാനവാസ് വഴി 50 ലക്ഷവും മാസം 25,000 രൂപയും നൽകിയോ? രൂപതാംഗമായ വീട്ടമ്മയുടെ പോസ്റ്റ് ചർച്ചയാക്കി സോഷ്യൽ മീഡിയ; ആരോപണങ്ങളിൽ ഉറച്ചു നിൽക്കുന്നുവെന്ന് അന്ന ഷിബി; പച്ചക്കള്ളം പറഞ്ഞ് അപമാനിക്കുന്നുവെന്ന് സഭാ നേതൃത്വം; ലൗ ജിഹാദ് കാലത്ത് സീറോ മലബാർ സഭയെ പ്രതിരോധത്തിലാക്കി മറ്റൊരു വിവാദം
വീതി കുറഞ്ഞ റോഡിൽ ബെലോന പാർക്ക് ചെയ്തത് മതിലിനോട് ചേർന്ന്; കഷ്ടിച്ച് ഒരു വാഹനം മാത്രം പോകുന്നിടത്തെ ഒതുക്കിയിടൽ കണ്ട് പ്രതികാരാഗ്നിയിൽ ചോര തിളച്ചത് പള്ളീലച്ചന്; കാറിന്റെ മുന്നിലും പിന്നിലുമായി കല്ലുകൊണ്ട് ശക്തമായി ഉരച്ച് പെയിന്റ് കളഞ്ഞു: ഡോറിലും ബോണറ്റിലും കേടുപാടുകളും വരുത്തി; കലി തീരാതെ വീണ്ടും വീണ്ടും ആക്രമണം: മകന്റെ വിവാഹാവശ്യത്തിന് ബന്ധുവീട്ടിൽ എത്തിയവരുടെ കാറിന് നേരെ വികാരിയുടെ കാട്ടിയത് എല്ലാ സീമകളുടെ ലംഘിക്കുന്ന പ്രതികാരം; അന്വേഷണത്തിന് കോന്നി പൊലീസ്
കേട്ടപ്പോൾ ചങ്കുതകർന്നുപോയി; അവളെ പൊതിരെ തല്ലി വീട്ടിൽ നിന്നിറക്കി വിട്ടപ്പോഴും കലിയും സങ്കടവും അടങ്ങിയിരുന്നില്ല; എവിടെയാണെന്ന് പോലും അന്വേഷിച്ചില്ല; പതിന്നാലുകാരനെ 25കാരിയായ വനിതാ കൗൺസിലർ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയുടെ സത്യാവസ്ഥ പുറത്തുവന്നപ്പോൾ ഞെട്ടിയത് പിതാവ് മാത്രമല്ല നാട്ടുകാരും; മൂന്നാർ സർക്കാർ സ്‌കൂളിലെ സംഭവത്തിന്റെ പിന്നാമ്പുറം ഇങ്ങനെ
'പരിപാടി നടക്കുമ്പോൾ കാഴ്ചക്കാരായി പോലും ആരും ടൗണിൽ ഉണ്ടാവരുത്; റാലി തുടങ്ങുമ്പോഴേക്കും വ്യാപാരികൾ കടകൾ അടച്ചുവീട്ടിൽ പോകണമെന്നുള്ള വാട്‌സാപ്പ് പ്രചാരണം നടത്തി ബഹിഷ്‌കരിച്ചാലും ഇനി ബിജെപി കൂസില്ല; പൗരത്വ ഭേദഗതി നിയമം ബോധവത്കരിക്കാൻ വിളിച്ചുകൂട്ടിയ യോഗങ്ങളും റാലികളും ബഹിഷ്‌കരിച്ചത് അമ്പലപ്പുഴ വളഞ്ഞവഴി മുതൽ കാസർകോഡ് ബോവിക്കാനം വരെ; വ്യാപാരി വ്യവസായി ഏകോപന സമിതിയും വ്യാപാരി വ്യവസായി സമിതിയും കുത്തകയാക്കിയ മേഖലയിൽ പുതിയ തന്ത്രവുമായി ബിജെപി
'ഒറ്റയടിക്ക് നൂറോളം ഐസിസുകാരെ ഞങ്ങൾ നരകത്തിലേക്ക് അയച്ചു; ഒരു സ്ത്രീയാൽ വധിക്കപ്പെട്ടാൽ നേരിട്ട് നരകത്തിൽ പോകുന്ന അവർക്ക് ഇതിനേക്കാൾ വലിയ തിരിച്ചടി കൊടുക്കാനില്ല'; കലാഷ്നിക്കോവും മെഷീൻഗണ്ണുമേന്തി സിറിയൻ മലനിരകളിൽ ഈ വനിതകളുടെ ആഹ്ലാദം; സിറിയൻ സൈന്യവും ഇസ്ലാമിക ഭീകരവാദികൾക്കും ഇടയിൽപെട്ടിട്ടും അവർ തോക്കെടുത്ത് പോരാടി ജയിക്കുന്നു; തിരിച്ചുവരാൻ ഒരുങ്ങിയ ഐസിസിനെ തീർത്ത തോക്കെടുത്ത സുന്ദരിമാരുടെ കഥ
സൂര്യയുടെ ഭർത്താവ് വേറെ വിവാഹം കഴിച്ചിട്ടുണ്ട്; ആ ബന്ധം വേർപെടുത്തിയ ശേഷമാണോ അദ്ദേഹം സൂര്യയെ വിവാഹം കഴിച്ചത് ?; മക്കളുടെ പേരിൽ തനിക്ക് ഒരവകാശവും ഇല്ലാ എന്ന് പറഞ്ഞാണ് സൂര്യ ആ തുക വാങ്ങിയത്; അഞ്ചര ലക്ഷം രൂപ പെണ്മക്കളെ വിട്ടുകിട്ടാൻ നൽകിയത് ചാത്തന്നൂരിലെ 18 സെന്റ് ഭൂമി പണയപ്പെടുത്തി; ബിഗ് ബോസ് റിയാലിറ്റി ഷോയിലെ വിവാദങ്ങൾക്ക് പുതുമാനം; സോമദാസിന്റെ ആദ്യ ഭാര്യ പറയുന്നത് പച്ചക്കള്ളമോ? പാട്ടുകാരന്റെ വീട്ടുകാർ മറുനാടനോട് പ്രതികരിക്കുമ്പോൾ
ഇടിക്കട്ടകൊണ്ട് മുഖത്തിടിച്ചാലും ഭാവം വരാത്ത പ്രണവ് മോഹൻലാൽ ഇത്തവണത്തെ മോശം നടൻ; കണ്ണിറുക്കി പറ്റിച്ച പ്രിയാവാര്യർ മോശം നടി; ഹൊറർ സിനിമ കോമഡി പടമാക്കിയ വിനയനും, കിളിപോയ സയൻസ് ഫിക്ഷൻ ഒരുക്കിയ ജെനീസ് മുഹമ്മദും മോശം സംവിധായകർ; ഇട്ടിമാണിയും കൽക്കിയും മോശം ചിത്രങ്ങൾ; മോസ്റ്റ് വെറുപ്പിക്കലിനുള്ള സമഗ്ര സംഭവനാ പുരസ്‌ക്കാരം ജയറാമിന്; 2019ലെ മോശം മലയാള സിനിമകൾക്കുള്ള അവാർഡ് കൊടുത്താൽ ഇങ്ങനെയിരിക്കും
ഐഡിയാ സ്റ്റാർ സിങ്ങറിന് മുമ്പ് പ്രശ്‌നമൊന്നുമില്ലായിരുന്നു; പാട്ടു പാടി പ്രശസ്തനായപ്പോൾ സ്ത്രീകളുമായി ചങ്ങാത്തം; കാണാൻ പാടില്ലാത്ത മെസേജ് ചോദ്യം ചെയ്തപ്പോൾ പീഡനങ്ങൾ; അഞ്ച് വർഷം അവിടെ നിന്നയാൾക്ക് എങ്ങനെയാണ് രണ്ടര വയസ്സിന്റെ വ്യത്യാസത്തിൽ രണ്ട് മക്കളുണ്ടാകുക; ആദ്യ ഭർത്താവിന് കുട്ടികളെ വിട്ടുനൽകിയത് പണം വാങ്ങിയിട്ടില്ലെന്ന് സൂര്യ; ബിഗ് ബോസിലെ സോമദാസിന്റെ വെളിപ്പെടുത്തൽ തള്ളി മുൻ ഭാര്യ: ഏഷ്യാനെറ്റ് ഷോയിൽ പാട്ടുകാരൻ പറഞ്ഞത് പച്ചക്കള്ളമോ?
താമരശ്ശേരി രൂപതാ മെത്രാൻ മാർ റെമിജിയോസ് ഇഞ്ചനാനിയിലിന് കോടഞ്ചേരി പള്ളി വികാരി ആയിരുന്നപ്പോൾ മുസ്ലിം യുവതിയിൽ കുഞ്ഞ് പിറന്നോ? ഒതുക്കി തീർക്കാൻ എംപിയായിരുന്ന എംഐ ഷാനവാസ് വഴി 50 ലക്ഷവും മാസം 25,000 രൂപയും നൽകിയോ? രൂപതാംഗമായ വീട്ടമ്മയുടെ പോസ്റ്റ് ചർച്ചയാക്കി സോഷ്യൽ മീഡിയ; ആരോപണങ്ങളിൽ ഉറച്ചു നിൽക്കുന്നുവെന്ന് അന്ന ഷിബി; പച്ചക്കള്ളം പറഞ്ഞ് അപമാനിക്കുന്നുവെന്ന് സഭാ നേതൃത്വം; ലൗ ജിഹാദ് കാലത്ത് സീറോ മലബാർ സഭയെ പ്രതിരോധത്തിലാക്കി മറ്റൊരു വിവാദം
അഡാർ ഊഡായ ലൗ, പത്തൊമ്പതാം നൂറ്റാണ്ടിലെ പ്രമേയം പറഞ്ഞ ഇരുപത്തിയൊന്നാം നൂറ്റാണ്ട്; ഏച്ചുകെട്ടിയ കഥയുമായി ദിലീപിന്റെ ജാക്ക് ഡാനിയൽ തൊട്ട് ആകാശ ഗംഗയെന്ന ചിരിപ്പിക്കുന്ന ഹൊറർ മൂവി വരെ; പൊട്ടമാണിയായിപ്പോയ ഇട്ടിമാണിയിൽ വീണ് മോഹൻലാൽ; ഗാനഗന്ധർവനിൽ മമ്മൂട്ടിക്കും പിഴച്ചു; കിളിപോയ സയൻസ് ്ഫിക്ഷനുമായി പൃഥ്വിരാജും കത്തിപൊലീസ് കഥയുമായി ടൊവീനോയും; ഒരു ശ്രദ്ധയുമില്ലാതെ കോടികൾ തുലച്ച് മലയാള സിനിമയും; 2019ലെ സൂപ്പർ ഫ്‌ളോപ്പുകൾ ഇങ്ങനെ
മകളുടെ ജനനേന്ദ്രയിത്തിൽ അടിക്കടി ഇൻഫക്ഷൻ കണ്ട അമ്മ ഭർത്താവിന്റെ പുതപ്പിനടിയിലായിരുന്ന മകളെ വിളിച്ചുണർത്തി വിവരം തിരക്കിയത് നിർണ്ണായകമായി; കൗൺസിലറുടെ ഇടപെടൽ പുറത്തു കൊണ്ടു വന്നത് മൃഗസംരക്ഷണ വകുപ്പ് ജീവനക്കാരനായ അച്ഛന്റെ ക്രൂരത; പൊലീസ് കണ്ടെത്തിയത് അമ്മായിയുടെ മക്കളുടെ ലൈംഗിക പീഡനവും; കേരളത്തെ ഞെട്ടിച്ച് അഴിക്കുള്ളിലായത് നഗ്ന ചിത്രങ്ങൾ മകളെ കാണിച്ച അച്ഛൻ
വേണ്ടി വന്നാൽ ദുബായിയെയും ആക്രമിക്കും എന്ന ഇറാന്റെ ഭീഷണിയിൽ നെഞ്ചിടിക്കുന്നത് മലയാളികൾക്ക്; ലക്ഷക്കണക്കിന് പ്രവാസി കുടുംബങ്ങളുടെ നെഞ്ചിൽ തീകോരിയിട്ട് റെവല്യൂഷണറി ഗാർഡ്‌സിന്റെ ഭീഷണി സന്ദേശം; യുദ്ധഭീതി ഉയർന്നതോടെ ഗൾഫ് മേഖലയിൽ അതീവജാഗ്രത; വിമാന സർവീസുകൾ നിർത്തിവെച്ചു; ഇറാനിലേക്കും ഇറാഖിലേക്കുമുള്ള യാത്ര ഒഴിവാക്കണമെന്ന് ഇന്ത്യക്കാർക്ക് നിർദ്ദേശം; ഇരുരാജ്യങ്ങളിലെയും വ്യോമപാത ഒഴിവാക്കാനും നിർദ്ദേശം; ഗൾഫിലേക്കുള്ള അമേരിക്കൻ വിമാനങ്ങളും സർവീസ് നിർത്തുന്നു
പൊലീസിലെ നിന്ന് അഞ്ച് വർഷ അവധിയിൽ ഗൾഫിൽ പോയ വിരുതൻ; ലീവ് തീർന്നപ്പോൾ മടങ്ങിയെത്തി മൂന്ന് മാസം കാക്കി കുപ്പായമിട്ട് വീണ്ടും മുങ്ങി; ഗാന്ധിപുരത്ത് ആരുഷിനേയും അമ്മയേയും ഇടിച്ചു തെറിപ്പിച്ച് മനസാക്ഷി ഇല്ലാതെ പെരുമാറിയത് പ്രവാസിയായ പൊലീസുകാരൻ! കണ്ണിൽച്ചോരയില്ലാത്ത... പണത്തിന്റെ അഹങ്കാരം കൂടുതലുള്ള കൊട്ടാരക്കര വെട്ടിക്കവല-പുലമൺ സദാനന്ദപുരം കിഴക്കേ വിളവീട്ടിൽ സജി മാത്യുവിനെ തള്ളി പറഞ്ഞ് നാട്ടുകാരും; ശ്രീകാര്യത്തെ ക്രൂരതയിലെ വില്ലന്റെ വീട് കണ്ടെത്തി മറുനാടൻ