Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഉണക്കമീൻ കച്ചവടക്കാരിയെ വിരട്ടി രണ്ടായിരം രൂപ വായ്പ മടക്കിവാങ്ങും; കരിമ്പട്ടികക്കാരുടെയും വൻകിടക്കാരുടെയും കോടികൾ എഴുതിത്ത്ത്തള്ളും; റിസർവ് ബാങ്കിനെ വിവരമറിയിച്ചതിനു ജോലിയി നിന്നു പുറത്താക്കപ്പെട്ട വനിതാ ഓഫീസറുടെ നിയമയുദ്ധം അഞ്ചാം വർഷത്തിലേക്ക്

ഉണക്കമീൻ കച്ചവടക്കാരിയെ വിരട്ടി രണ്ടായിരം രൂപ വായ്പ മടക്കിവാങ്ങും; കരിമ്പട്ടികക്കാരുടെയും വൻകിടക്കാരുടെയും കോടികൾ എഴുതിത്ത്ത്തള്ളും; റിസർവ് ബാങ്കിനെ വിവരമറിയിച്ചതിനു ജോലിയി നിന്നു പുറത്താക്കപ്പെട്ട വനിതാ ഓഫീസറുടെ നിയമയുദ്ധം അഞ്ചാം വർഷത്തിലേക്ക്

രഞ്ജിത് ബാബു

കണ്ണൂർ: കനറാ ബാങ്ക് അധികാരികളുടെ അഴിമതിക്കും കെടുകാര്യസ്ഥതക്കും കൂട്ടുനിൽക്കാത്തതിന്റെ പേരിൽ പുറത്താക്കപ്പെട്ട വനിതാ ലീഗൽ ഓഫീസർ നീതിക്കു വേണ്ടിയുള്ള പോരാട്ടത്തിലാണ്. കണ്ണൂർ കിഴുത്തള്ളിയിലെ നാല്പത്താറാം നമ്പർ പൊലീസ് ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന എം.സി. പ്രിയംവദ ഉന്നതരുടെ അഴിമതി ചൂണ്ടിക്കാട്ടിയതിന്റെ പേരിൽ കഴിഞ്ഞ നാലുവർഷമായി ജോലിയിൽനിന്നും പുറത്താണ്.

പ്രിയംവദയുടെ പോരാട്ടത്തിന് അച്ഛൻ കെ.സി. പുരുഷോത്തമനും അമ്മ എ.എൻ സൗമിനിയും സർവ്വവിധ പിൻതുണയും നൽകി കൂടെയുണ്ട്. 1999 നവംബർ മാസം കനറാബാങ്കിന്റെ ചെന്നൈ സർക്കിളിൽ ലീഗൽ ഓഫീസറായാണ് പ്രിയംവദയുടെ തുടക്കം. തുടർന്ന് കർണ്ണാടകത്തിന്റെയും ഗോവയുടേയും ചുമതലയുള്ള കർണ്ണാടക സർക്കിളിലേക്കു സ്ഥലം മാറ്റം. മംഗളൂരു കേന്ദ്രീകരിച്ച് ഓഫീസിൽ ജോലി ചെയ്യവേയാണ് പ്രശ്‌നങ്ങളുടെ തുടക്കം.

കനറാ ബാങ്കിന്റെ മേലധികാരികളുടെ ഒത്താശയോടെ അൽഫാ ഇംപെക്‌സ് എന്ന ഗോവൻ കമ്പനിക്ക് ഏഴു കോടി രൂപയുടെ വായ്പ അനുവദിക്കപ്പെട്ടിരുന്നു. പാട്ടത്തിനെടുത്ത സ്ഥലം സ്വന്തം സ്വത്തായി രേഖപ്പെടുത്തുകയും 2002ൽ കരിമ്പട്ടികയി പെടുത്തിയവരുമായിരുന്നു ഈ കമ്പനിയിലെ ഡയറക്ടർമാർ. അവർ പേര് മാറ്റി ജാതിപ്പേരും ഇനീഷ്യലും വെച്ച് കനറാ ബാങ്ക് ഉന്നതരുടെ ഒത്താശയോടെ ആൾമാറാട്ടം നടത്തിയാണ് വായ്പ സംഘടിപ്പിച്ചത്. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ട പ്രിയംവദ കാര്യങ്ങൾ അന്വേഷിച്ചപ്പോൾ രണ്ടു മാസം പോലും ഈ കമ്പനി പ്രവർത്തിച്ചിരുന്നില്ലെന്ന് മനസ്സിലായി. അതിനിടെ ഇവരുടെ വായ്പാ തുക എഴുതിത്ത്തതള്ളാൻ കനറാ ബാങ്കിന്റെ ഉന്നതർ തീരുമാനിച്ചിരുന്നു. പലിശയും മറ്റുമായി വായ്പാ കുടിശ്ശിക 15 കോടി രൂപയായിരുന്നു. ഗോവയിലെ പനാജി ബ്രാഞ്ചിൽ നടന്ന ഈ തിരിമറി യഥാസമയം പ്രിയംവദ ബാങ്കിനെ അറിയിക്കുകയും കേന്ദ്ര വിജിലൻസ് കമ്മീഷണറെയും റിസർവ്വ് ബാങ്ക്, സിബിഐ. എന്നിവയുടെ അധികൃതരെയും അറിയിച്ചിരുന്നു.

റിസർവ്വ് ബാങ്കിന്റെ നിർദേശമനുസരിച്ച് ബാങ്കിൽ തട്ടിപ്പ് നടന്നതായി കണ്ടാൽ 24 മണിക്കൂറിനകം അറിയിച്ചിരിക്കണം. ഈ സംഭവത്തോടെ പ്രിയംവദ ബാങ്കിന്റെ ഉന്നതാധികാരികളുടെ കണ്ണിലെ കരടായി മാറി. ഗോവയിലെ ഒരു എംഎ‍ൽഎക്കു കൂടി പങ്കുള്ള ഈ കുറ്റകൃത്യത്തിന്റെ പേരിൽ പ്രിയംവദയെ കനറാ ബാങ്ക് അധികൃതർ കോഴിക്കോട്ടേക്ക് സ്ഥലം മാറ്റി. കോഴിക്കോട് മേഖലയിൽ കണ്ണൂർ മുതൽ പാലക്കാട് വരെയുള്ള അഞ്ചു ജില്ലകളിലെ സർക്കിളിൽ ലോ ഓഫീസറായി പ്രിയംവദ ചുമതലയേറ്റു. വായ്പ അനുവദിക്കപ്പെട്ട ഫയൽ പരിശോധനക്കിടെ തിരിച്ചറിയൽരേഖ തിരുത്തി ഭാസ്‌ക്കരൻ എന്ന തളിപ്പറമ്പുകാരന്റെ പേരിൽ ഗണേശൻ എന്നയാൾ വായ്പ എടുത്തതായി വ്യക്തമായി. വായ്പ തിരിച്ചടക്കാത്തതിന്റെ പേരിൽ ഭാസ്‌ക്കരന് നോട്ടീസ് അയച്ചപ്പോഴാണ് ഗണേശനാണ് വായ്പ എടുത്തതെന്ന് അറിഞ്ഞത്. ഗണേശൻ കണ്ണൂരിലെ ഒരു ഡിവൈ.എസ്‌പിയുടെ ബന്ധു കൂടിയാണ്. ഈ ഡിവൈ.എസ്‌പി. ആദ്യം കനറാ ബാങ്കിലെ ജീവനക്കാരനുമായിരുന്നു. അതുകൊണ്ടു തന്നെ ഇയാളുടെ വായ്പയും എഴുതിത്ത്തതള്ളി ക്ലോസ് ഫയലിന്റെ കൂടെ കെട്ടിവെക്കുകയായിരുന്നു. ഈ സംഭവവും പ്രിയംവദ പരാതിയായി നൽകി. അതോടെ കനറാ ബാങ്ക് അധികാരികൾ പ്രിയംവദ എന്ന ലോഓഫീസറെ പുറത്താക്കാനുള്ള തന്ത്രങ്ങൾ മെനഞ്ഞു.

 

പേരിന് ഒരു അന്വേഷണം നടത്തി തെളിവെടുപ്പിനായി രാത്രി ബാങ്കിലെത്തണമെന്ന് പറഞ്ഞു. ബാങ്ക് ജീവനക്കാരിയെ വഴക്ക് പറഞ്ഞുവെന്നും മറ്റൊരു സഹപ്രവർത്തകനെ തോട്ടിയെന്ന് വിളിച്ചുവെന്നും പറഞ്ഞാണ് സസ്‌പെൻഡ് ചെയ്തത്. ഒടുവിൽ താനിരുന്ന സ്വന്തം കാബിനിലെ സാധനങ്ങൾ എടുക്കാൻ പോലും അനുവദിക്കാതെ പ്രിയംവദയെ ബാങ്കിൽ നിന്നും ഇറക്കി വിട്ടു. ഫയൽ റാക്ക് അടിച്ചു പൊളിച്ച് അഴിമതി വ്യക്തമാവുന്ന ഫയലുകൾ അവർ തിരുത്തി. ഇതിനെതിരെ നീതി തേടി ഹൈക്കോടതിയിലെത്തിയിരിക്കുകയാണ് പ്രിയംവദ. റിസർവ്വ് ബാങ്കിന്റെ നിർദേശങ്ങൾ പാടെ കാറ്റിൽ പറത്തിയാണ് ബാങ്ക് വക്കീലന്മാരെ പോലും നിയോഗിക്കുന്നത്. 2011 ഒക്ടോബറിൽ സസ്‌പെൻഡ് ചെയ്ത പ്രിയംവദയെ 2013 ജനുവരിയിൽ ഡിസ്മിസ് ചെയ്തു.

അഴിമതിക്കാരേയും തട്ടിപ്പുകാരേയും സഹായിക്കുന്ന കനറാ ബാങ്ക്, മലപ്പുറത്തെ അഹമ്മദ് എന്നയാളെ ദ്രോഹിച്ച കഥയും പ്രിയംവദ പറയുന്നു. 25,000 രൂപയുടെ വായ്പ എടുത്ത അഹമ്മദ് എന്നയാൾക്ക് അത് തിരിച്ചു നല്കാൻ 8000 രൂപക്ക് തീരുമാനമെടുത്തു. തുകയുമായി ബാങ്കിലെത്തിയ അഹമ്മദ് നേരത്തെ സ്വർണ്ണ പണയ വായ്പയും എടുത്തിരുന്നു. ഈ വായ്പ തിരിച്ചടച്ചശേഷം സ്വർണ്ണ പണ്ടം തിരിച്ചെടുക്കാൻ ശ്രമിച്ചപ്പോൾ ബാങ്ക് അത് നല്കിയില്ല. ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തിൽ പരാതി നൽകി വിധിയായ ശേഷം മാത്രമാണ് സ്വർണം തിരിച്ചുനല്കിയത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ മാനിച്ചില്ലെന്നായിരുന്നു അഹമ്മദിനെതിരെയുള്ള ഈ പ്രതികാരത്തിന് കാരണമായത്.

മറ്റൊരു സംഭവമിങ്ങനെ. മംഗളൂരുവിലെ ഒരു ഉണക്ക മീൻ കച്ചവടക്കാരി എടുത്ത 2000 രൂപ വായ്പയ്ക്ക് അവരുടെ കടയിൽ പോയി ഭീഷണിപ്പെടുത്തി വാങ്ങിയ കഥയും കനറാ ബാങ്ക് അധികൃതർക്ക് ഉണ്ട്. എന്നാൽ ഗോവയിലേയും കർണ്ണാടകത്തിലും ഉൾപ്പെടെയുള്ള കരിമ്പട്ടികക്കാർക്ക് യഥേഷ്ടം വായ്പ ന കുകയും എഴുതി തള്ളുകയും ചെയ്യുന്നുണ്ട്. 2007-08 വായ്പ ഇനത്തിൽ ഏറ്റവും തട്ടിപ്പ് അരങ്ങേറിയത് കനറാ ബാങ്കിലാണെന്നും അവർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP